100 കിലോമീറ്റർ റേഞ്ച്, 60,000 രൂപ മുതൽ വില; 4 പുതിയ ഇലക്‌ട്രിക് സ്‌കൂട്ടറുകളുമായി ഗ്രെറ്റ

രാജ്യത്തെ ഇവി മേഖല ഇത്രയും വേഗത്തിൽ വളരുന്നതിൽ പ്രധാന പങ്കുവഹിച്ചവരാണ് ഇരുചക്ര വാഹന ശ്രേണി എന്നത് തർക്കമില്ലാത്ത കാര്യമാണ്. എന്തുകൊണ്ടാണ് ഇന്ത്യയിലെ ഇലക്‌ട്രിക് ഇരുചക്ര വാഹന വിപണിയിലേക്ക് സ്റ്റാർട്ട്അപ്പ് കമ്പനികൾ ഇത്രയും കടന്നുവരുന്നതെന്ന് ആലോചിച്ചിട്ടുണ്ടോ?

100 കിലോമീറ്റർ റേഞ്ച്, 60,000 രൂപ മുതൽ വില; 4 പുതിയ ഇലക്‌ട്രിക് സ്‌കൂട്ടറുകളുമായി ഗ്രെറ്റ

പാർട്‌സുകളുടെ എണ്ണവും സങ്കീർണതയും കണക്കിലെടുക്കുമ്പോൾ, പെട്രോളിൽ പ്രവർത്തിക്കുന്ന എതിരാളികളെ അപേക്ഷിച്ച് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ നിർമിക്കുന്നത് വളരെ എളുപ്പമുള്ളൊരു പ്രവർത്തിയാണ് എന്നതാണ് ഇതിനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന്.

100 കിലോമീറ്റർ റേഞ്ച്, 60,000 രൂപ മുതൽ വില; 4 പുതിയ ഇലക്‌ട്രിക് സ്‌കൂട്ടറുകളുമായി ഗ്രെറ്റ

എന്തുകൊണ്ടാണ് സ്റ്റാർട്ടപ്പുകളും ടെക് കമ്പനികളും ഈ ഇടം ആക്രമണാത്മകമായി ലക്ഷ്യമിടുന്നതെന്ന് ഇതിൽ തന്നെ വിശദീകരണവുമുണ്ട്. നാല് പുതിയ ഇലക്ട്രിക് സ്കൂട്ടറുകൾ പുറത്തിറക്കി ഗ്രെറ്റ ഇലക്ട്രിക് ബ്രാൻഡാണ് ഈ മേഖലയിലേക്ക് പ്രവേശിക്കുന്ന ഏറ്റവും പുതിയ നിർമാതാക്കൾ.

100 കിലോമീറ്റർ റേഞ്ച്, 60,000 രൂപ മുതൽ വില; 4 പുതിയ ഇലക്‌ട്രിക് സ്‌കൂട്ടറുകളുമായി ഗ്രെറ്റ

പെഡൽ ഉപയോഗിച്ച് പ്രവർത്തിക്കുന്ന സൈക്കിളുകൾ, റിക്ഷകൾ, ട്രൈസൈക്കിളുകൾ, ബൈക്കുകൾ എന്നിവ ഇലക്ട്രിക് ആക്കി മാറ്റുന്നതിൽ വൈദഗ്ധ്യമുള്ള രാജ് ഇലക്‌ട്രോമോട്ടീവിന്റെ ഭാഗമാണ് ഗ്രെറ്റ. ഇന്റർനാഷണൽ സെന്റർ ഫോർ ഓട്ടോമോട്ടീവ് ടെക്നോളജിയിൽ (ICAT) നിന്ന് 2019-ൽ ഇലക്ട്രിക് സ്കൂട്ടറുകൾക്കായുള്ള അനുമതിയും കമ്പനിക്ക് ലഭിച്ചിരുന്നു.

100 കിലോമീറ്റർ റേഞ്ച്, 60,000 രൂപ മുതൽ വില; 4 പുതിയ ഇലക്‌ട്രിക് സ്‌കൂട്ടറുകളുമായി ഗ്രെറ്റ

ഹാർപ്പർ, ഹാർപ്പർ ZX, ഈവ്സ്‌പ, ഗ്ലൈഡ് എന്നിവയാണ് ഗ്രെറ്റ പുറത്തിറക്കിയ നാല് സ്‌കൂട്ടറുകൾ. ഓരോന്നിനും വ്യത്യസ്‌തമായ ബോഡി സ്‌റ്റൈലിംഗ് ഉണ്ട് കൂടാതെ അതുല്യമായ കളർ ഓപ്ഷനുകളിലും ഇവ വാഗ്ദാനം ചെയ്യുന്നുണ്ട്. ഉദാഹരണത്തിന്, ഹാർപ്പർ, ഹാർപ്പർ ZX എന്നിവയ്‌ക്ക് പ്രമുഖ ഫ്രണ്ട് ആപ്രോൺ, ഷാർപ്പായ ബോഡി പാനലുകൾ, സ്ലീക്ക് ടേൺ സിഗ്നലുകൾ എന്നിവയുള്ള ഒരു സ്‌പോർട്ടി പ്രൊഫൈലാണ് ബ്രാൻഡ് നൽകിയിരിക്കുന്നത്.

100 കിലോമീറ്റർ റേഞ്ച്, 60,000 രൂപ മുതൽ വില; 4 പുതിയ ഇലക്‌ട്രിക് സ്‌കൂട്ടറുകളുമായി ഗ്രെറ്റ

ഇവ രണ്ടും തമ്മിലുള്ള ഒരു പ്രധാന വ്യത്യാസം, ഹാർപ്പറിന് ഇരട്ട ഹെഡ്‌ലാമ്പ് യൂണിറ്റും ഹാർപ്പർ ZX-ന് സിംഗിൾ ഹെഡ്‌ലാമ്പുമാണ് എന്നതാണ്. എന്നാൽ ഹാൻഡിൽബാർ കൗൾ, റിയർ വ്യൂ മിററുകൾ, സീറ്റ് തുടങ്ങിയ മറ്റ് ഫീച്ചറുകൾ രണ്ട് സ്കൂട്ടറുകളിലും ഏറെക്കുറെ സമാനമാണ്. രണ്ട് സ്‌കൂട്ടറുകൾക്കും ബാക്ക്‌റെസ്റ്റ് ഉള്ളതിനാൽ പില്യൺ റൈഡർമാർക്ക് അധിക സുഖം പ്രതീക്ഷിക്കാം.

100 കിലോമീറ്റർ റേഞ്ച്, 60,000 രൂപ മുതൽ വില; 4 പുതിയ ഇലക്‌ട്രിക് സ്‌കൂട്ടറുകളുമായി ഗ്രെറ്റ

പെട്രോളിൽ പ്രവർത്തിക്കുന്ന വെസ്പ സ്കൂട്ടറുകളോട് സാമ്യമുള്ള ഒരു റെട്രോ സ്റ്റൈൽ ഇലക്ട്രിക് സ്കൂട്ടറാണ് ഈവ്സ്‌പ. ക്ലാസിക് ഫ്ലാറ്റ് ഫ്രണ്ട് ആപ്രോൺ, വളഞ്ഞ ബോഡി പാനലുകൾ, റൗണ്ട് ഹെഡ്‌ലാമ്പ്, റൌണ്ട് റിയർ വ്യൂ മിററുകൾ എന്നിവയുമായാണ് ഇത് വരുന്നത്. മുൻവശത്തെ ആപ്രോണിലാണ് ടേൺ ഇൻഡിക്കേറ്ററുകൾ ഘടിപ്പിച്ചിരിക്കുന്നത്. നാലാമത്തെ മോഡലായ ഗ്ലൈഡ് ഒരു ഫ്യൂച്ചറിസ്റ്റിക്, നോ-ഫ്രിൽസ് ഇലക്ട്രിക് സ്കൂട്ടറായാണ് വരുന്നത്.

100 കിലോമീറ്റർ റേഞ്ച്, 60,000 രൂപ മുതൽ വില; 4 പുതിയ ഇലക്‌ട്രിക് സ്‌കൂട്ടറുകളുമായി ഗ്രെറ്റ

മുൻവശത്തെ ആപ്രോണിൽ ഘടിപ്പിച്ച വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പോടുകൂടിയ യൂണിബോഡി ശൈലിയിലുള്ള ഡിസൈനാണ് ഇതിന് നൽകിയിരിക്കുന്നത്. വൃത്താകൃതിയിലുള്ള റിയർ വ്യൂ മിററുകളും ഗ്ലൈഡിന് ലഭിക്കുന്നു. ഫ്ലാറ്റ് ഹാൻഡിൽബാർ, കോംപാക്‌ട് ഫ്ലൈസ്ക്രീൻ, പില്യൺ ബാക്ക്റെസ്റ്റ് എന്നിവയാണ് ഇതിലെ മറ്റ് പ്രധാന സവിശേഷതകൾ. നാല് ഗ്രെറ്റ സ്കൂട്ടറുകൾക്കും ദൈനംദിന ഉപയോഗത്തിന് ഉപയോഗപ്രദമായ ഫ്ലാറ്റ് ഫ്ലോർബോർഡുകളുമായാണ് വരുന്നത്.

100 കിലോമീറ്റർ റേഞ്ച്, 60,000 രൂപ മുതൽ വില; 4 പുതിയ ഇലക്‌ട്രിക് സ്‌കൂട്ടറുകളുമായി ഗ്രെറ്റ

48 വോൾട്ട് / 60-വോൾട്ട് ലിഥിയം-അയൺ ബാറ്ററി പായ്ക്കുകളായിരിക്കും സ്കൂട്ടറുകൾക്ക് കരുത്ത് പകരുന്നത്. പൂർണമായി ചാർജ് ചെയ്താൽ ഇലക്‌ട്രിക് മോഡലുകൾക്ക് 70 കിലോമീറ്റർ മുതൽ 100 കിലോമീറ്റർ വരെ സഞ്ചരിക്കാനാകും. ഏകദേശം നാല് മണിക്കൂറിനുള്ളിൽ 0 മുതൽ 100 ശതമാനം വരെ ചാർജിംഗ് കൈവരിക്കാൻ ബാറ്ററിക്ക് സമയം വേണ്ടി വരും. ബാറ്ററി പായ്ക്കുകളുടെ വ്യത്യസ്ത കോൺഫിഗറേഷനുകളിൽ നിന്ന് തെരഞ്ഞെടുക്കാനുള്ള ഓപ്ഷനും ഉപഭോക്താക്കൾക്ക് ഉണ്ടായിരിക്കും.

100 കിലോമീറ്റർ റേഞ്ച്, 60,000 രൂപ മുതൽ വില; 4 പുതിയ ഇലക്‌ട്രിക് സ്‌കൂട്ടറുകളുമായി ഗ്രെറ്റ

നാല് ഗ്രെറ്റ സ്‌കൂട്ടറുകളും ഒരുമിച്ച് 22 കളർ ഓപ്ഷനുകളാണ് അണിനിരത്തുന്നത്. ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, എടിഎ സിസ്റ്റം, റിവേഴ്സ് മോഡ്, ആന്റി തെഫ്റ്റ് അലാറം, കീലെസ് സ്റ്റാർട്ട് എന്നിവയാണ് നാല് സ്കൂട്ടറുകളിലും പൊതുവായുള്ള ഫീച്ചറുകൾ. ഹാർഡ്‌വെയറിന്റെ കാര്യത്തിൽ ഹാർപ്പർ, ഹാർപ്പർ ZX, ഈവ്‌സ്‌പ എന്നിവ ഡ്രം ഡിസ്‌ക് കോംബോ ബ്രേക്കിംഗിലാണ് സജ്ജീകരിച്ചിരിക്കുന്നത്.

100 കിലോമീറ്റർ റേഞ്ച്, 60,000 രൂപ മുതൽ വില; 4 പുതിയ ഇലക്‌ട്രിക് സ്‌കൂട്ടറുകളുമായി ഗ്രെറ്റ

ഗ്ലൈഡിന് രണ്ടറ്റത്തും ഡിസ്ക് ബ്രേക്കുകൾ ഉണ്ട്. നാല് മോഡലുകളും ശരാശരിക്ക് മുകളിൽ സ്റ്റോറേജ് സ്‌പേസ് വാഗ്ദാനം ചെയ്യുന്ന കാര്യവും അങ്ങേയറ്റം സ്വീകാര്യമാണ്. നേപ്പാൾ പോലുള്ള അന്താരാഷ്‌ട്ര വിപണികളിൽ ഇതിനകം തന്നെ ഗ്രെറ്റ പ്രവർത്തിക്കുന്നുണ്ട്. അവർക്ക് നിലവിൽ രണ്ട് ഷോറൂമുകളാണ് ഇന്ത്യയിലുള്ളത്. എന്നാൽ അധികം വൈകാതെ തന്നെ ശൃംഖല വർധിപ്പിക്കാനുള്ള പദ്ധതിയും കമ്പനിക്കുണ്ട്.

100 കിലോമീറ്റർ റേഞ്ച്, 60,000 രൂപ മുതൽ വില; 4 പുതിയ ഇലക്‌ട്രിക് സ്‌കൂട്ടറുകളുമായി ഗ്രെറ്റ

മാത്രമല്ല ഗ്രെറ്റ യൂറോപ്പിലും പരീക്ഷണങ്ങൾ നടത്തുന്നുണ്ടെന്ന കാര്യവും ശ്രദ്ധേയമാണ്. ഇതിനായുള്ള നിയമപരമായ അനുമതി ഉടൻ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബ്രാൻഡ്. അംഗീകാരത്തിന് ശേഷം ഒന്നിലധികം യൂറോപ്യൻ രാജ്യങ്ങളിൽ ഗ്രേറ്റ ഇലക്ട്രിക് സ്കൂട്ടറുകൾ ലഭ്യമാകും. ആഭ്യന്തര വിപണിയിൽ ഗ്രേറ്റ് ഇലക്ട്രിക് സ്കൂട്ടറുകൾക്ക് 60,000 മുതൽ 92,000 രൂപ വരെയാണ് വില.

Most Read Articles

Malayalam
English summary
Greta electric launched new 4 scooters in india price starts from 60000 onwards
Story first published: Wednesday, November 24, 2021, 12:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X