പാൻ അമേരിക്ക അഡ്വഞ്ചർ ടൂററിന്റെ നിർമാണം ആരംഭിച്ച് ഹാർലി; ഇന്ത്യയിലേക്കും ഈ വർഷം തന്നെ

ഇന്ത്യയിലടക്കം ലോകരാജ്യങ്ങളിലെല്ലാം അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളുകളുടെ ജനപ്രീതിയാർജിച്ച് വരികയാണ്. ഏത് സാഹചര്യത്തിലും മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നതാണ് ഇവയെ ഇത്രയും ഇഷ്ടപ്പെടാനുള്ള കാരണവും.

പാൻ അമേരിക്ക അഡ്വഞ്ചർ ടൂററിന്റെ നിർമാണം ആരംഭിച്ച് ഹാർലി; ഇന്ത്യയിലേക്കും ഈ വർഷം തന്നെ

ഇത്രയും നാൾ പ്രീമിയം ക്രൂയിസർ മോട്ടോർസൈക്കിളുകൾ മാത്രം നിർമിച്ചിരുന്ന ഐതിഹാസിക ഇരുചക്ര വാഹന നിർമാതാക്കളായ ഹാർലി-ഡേവിഡ്‌സണും അടുത്തിടെ ഒരു അഡ്വഞ്ചർ ടൂററിനെ വിപണിയിൽ പരിചയപ്പെടുത്തിയിരുന്നു.

പാൻ അമേരിക്ക അഡ്വഞ്ചർ ടൂററിന്റെ നിർമാണം ആരംഭിച്ച് ഹാർലി; ഇന്ത്യയിലേക്കും ഈ വർഷം തന്നെ

ബ്രാൻഡിന്റെ ആധുനിക കാലഘട്ടത്തിലേക്കുള്ള മാറ്റത്തിന്റെ ആദ്യപടിയാണ് പാൻ അമേരിക്ക എന്നറിയപ്പെടുന്ന അഡ്വഞ്ചർ ബൈക്കിന്റെ അവതരണം. ഇപ്പോൾ ഹാർലിയുടെ യോർക്ക്, പെൻ‌സിൽ‌വാനിയ വെഹിക്കിൾ ഓപ്പറേഷൻസ് പ്ലാന്റിൽ നിന്ന് പാൻ അമേരിക്ക മോഡലിനായുള്ള നിർമാണവും കമ്പനി ആരംഭിച്ചിരിക്കുകയാണ്.

MOST READ: റെബൽ 1100 പാരലൽ-ട്വിൻ ക്രൂയിസർ അവതരിപ്പിച്ച് ഹോണ്ട

അറ്റ്ലാന്റിക് കടന്ന് യൂറോപ്പിലേക്ക് മാത്രമല്ല, ഇന്ത്യയിലേക്കും മറ്റ് ഏഷ്യയിലേക്കും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പാൻ അമേരിക്ക അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിൾ ഉടൻ എത്തിച്ചേരുമെന്നതാണ് സന്തോഷ വാർത്ത.

പാൻ അമേരിക്ക അഡ്വഞ്ചർ ടൂററിന്റെ നിർമാണം ആരംഭിച്ച് ഹാർലി; ഇന്ത്യയിലേക്കും ഈ വർഷം തന്നെ

ഹാർലി-ഡേവിഡ്സൺ പുറത്തിറക്കിയ പുതിയ വീഡിയോയിൽ പെൻ‌സിൽ‌വാനിയ പ്ലാന്റിലെ അസംബ്ലി ലൈനിൽ നിന്ന് ആദ്യത്തെ കുറച്ച് ബൈക്കുകൾ ഉത്പാദിപ്പിക്കുന്നത് കാണിക്കുന്നുണ്ട്. അതിനാൽ ഈ വർഷാവസാനത്തിനു മുമ്പ് പാൻ അമേരിക്ക ഇന്ത്യയിൽ എത്തുമെന്നാണ് സൂചന.

MOST READ: ബിഎസ് VI CBR 650R ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട

പാൻ അമേരിക്ക അഡ്വഞ്ചർ ടൂററിന്റെ നിർമാണം ആരംഭിച്ച് ഹാർലി; ഇന്ത്യയിലേക്കും ഈ വർഷം തന്നെ

ഹാർലി-ഡേവിഡ്സൺ ഹീറോ മോട്ടോകോർപ്പുമായി സഹകരിച്ച് ഇന്ത്യയിലെ വ്യവസായം പുനസംഘടിപ്പിച്ചുവരികയാണ് നിലവിൽ. 1,252 സിസി റെവല്യൂഷൻ മാക്സ് വി-ട്വിൻ ആണ് ഈ ADV മോട്ടോർസൈക്കിളിന്റെ ഹൃദയം. ഇത് തികച്ചും പുതിയൊരു എഞ്ചിനാണ്.

പാൻ അമേരിക്ക അഡ്വഞ്ചർ ടൂററിന്റെ നിർമാണം ആരംഭിച്ച് ഹാർലി; ഇന്ത്യയിലേക്കും ഈ വർഷം തന്നെ

1250 സിസി വി-ട്വിൻ DOHC എഞ്ചിൻ, ബി‌എം‌ഡബ്ല്യു മോഡലിനേക്കാൾ കരുത്തുറ്റതാണ് എന്നതും ശ്രദ്ധേയമാണ്. 9,000 rpm-ൽ ഏകദേശം 150 bhp കരുത്തും 6,750 rpm-ൽ 127 Nm torque ഉം ഉത്പാദിപ്പിക്കാൻ ഹാർലി പാൻ അമേരിക്ക 1250 പ്രാപ്‌തമാണ്.

MOST READ: നോക്‌സുമായി സഹകരണം പ്രഖ്യാപിച്ച് റോയല്‍ എന്‍ഫീല്‍ഡ്; കൂടെ റൈഡിംഗ് ജാക്കറ്റുകളും

പാൻ അമേരിക്ക അഡ്വഞ്ചർ ടൂററിന്റെ നിർമാണം ആരംഭിച്ച് ഹാർലി; ഇന്ത്യയിലേക്കും ഈ വർഷം തന്നെ

എഞ്ചിൻ ആറ് സ്പീഡ് ഗിയർബോക്സിലേക്ക് ജോടിയാക്കിയിരിക്കുന്നു. പാൻ അമേരിക്ക 1250 ഗ്യാലന് 48 മൈൽ അല്ലെങ്കിൽ 20.4 കിലോമീറ്റർ ഇന്ധനക്ഷമതയാണ് വാഗ്‌ദാനം ചെയ്യുന്നതെന്ന് ഹാർലി അവകാശപ്പെടുന്നു. സ്റ്റാൻഡേർഡ്, സ്‌പെഷ്യൽ എന്നീ രണ്ട് വേരിയന്റുകളിൽ പാൻ അമേരിക്ക ലഭ്യമാകും.

പാൻ അമേരിക്ക അഡ്വഞ്ചർ ടൂററിന്റെ നിർമാണം ആരംഭിച്ച് ഹാർലി; ഇന്ത്യയിലേക്കും ഈ വർഷം തന്നെ

വെഹിക്കിൾ ലോഡ് കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, സ്റ്റാൻഡേർഡ് സെന്റർ സ്റ്റാൻഡ്, അഡ്ജസ്റ്റബിൾ റിയർ ബ്രേക്ക് പെഡൽ, അലുമിനിയം സ്‌കിഡ്-പ്ലേറ്റ്, ചൂടായ ഹാൻഡ് ഗ്രിപ്പുകൾ, സ്റ്റിയറിംഗ് ഡാംപ്പർ, അഡാപ്റ്റീവ് റൈഡ് ഹൈറ്റ്, ട്യൂബ്‌ലെസ് സ്‌പോക്ക്ഡ് വീലുകൾ എന്നിവയ്ക്കൊപ്പം പാൻ അമേരിക്ക 1250 സ്‌പെഷ്യലിന് സെമി ആക്റ്റീവ് സസ്‌പെൻഷൻ ലഭിക്കുന്നു.

പാൻ അമേരിക്ക അഡ്വഞ്ചർ ടൂററിന്റെ നിർമാണം ആരംഭിച്ച് ഹാർലി; ഇന്ത്യയിലേക്കും ഈ വർഷം തന്നെ

പാൻ അമേരിക്ക സ്‌പെഷ്യലിലെ ഏറ്റവും പ്രധാനപ്പെട്ട മാറ്റം അഡാപ്റ്റീവ് റൈഡ് ഹൈറ്റ് (ARH) അവതരിപ്പിച്ചതാണ്. ഇത് ഒരു മോട്ടോർസൈക്കിളിൽ പരിചയപ്പെടുത്തുന്ന ആദ്യത്തെ സവിശേഷതയാണെന്നും ഹാർലി-ഡേവിഡ്‌സൺ പറയുന്നു.

പാൻ അമേരിക്ക അഡ്വഞ്ചർ ടൂററിന്റെ നിർമാണം ആരംഭിച്ച് ഹാർലി; ഇന്ത്യയിലേക്കും ഈ വർഷം തന്നെ

ബൈക്ക് ഓടിക്കുമ്പോൾ സീറ്റ് ഉയരം സാധാരണ 890 മില്ലീമീറ്ററാണ്. 175 മില്ലീമീറ്ററോളം ഗ്രൗണ്ട് ക്ലിയറൻസും. എന്നാൽ ബൈക്ക് നിർത്തുമ്പോൾ അഡാപ്റ്റീവ് റൈഡ് ഹൈറ്റ് സംവിധാനം സീറ്റ് ഉയരം 855 മില്ലിമീറ്ററായി കുറയ്ക്കും.

പാൻ അമേരിക്ക അഡ്വഞ്ചർ ടൂററിന്റെ നിർമാണം ആരംഭിച്ച് ഹാർലി; ഇന്ത്യയിലേക്കും ഈ വർഷം തന്നെ

ഹാർലി-ഡേവിഡ്‌സൺ പാൻ അമേരിക്ക ഈ വർഷം രണ്ടാം പകുതിയിൽ ഇന്ത്യൻ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കാം. സ്റ്റാൻഡേർഡ് മോഡലിന് ഏകദേശം 20 ലക്ഷം രൂപ എക്സ്ഷോറൂം വിലയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം സ്പെഷ്യൽ വേരിയന്റിന് 22 ലക്ഷം രൂപ മുടക്കേണ്ടി വന്നേക്കും.

Most Read Articles

Malayalam
English summary
Harley-Davidson Pan America India Launch Soon Production Begins. Read in Malayalam
Story first published: Friday, March 26, 2021, 13:56 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X