പുതുക്കിയ 2021 മോഡൽ ലൈനപ്പ് അവതരിപ്പിച്ച് ഹാർലി ഡേവിഡ്സൺ

അമേരിക്കൻ പ്രീമീയം ക്രൂയിസർ മോട്ടോർസൈക്കിൾ നിർമാതാക്കളായ ഹാർലി ഡേവിഡ്സൺ തങ്ങളുടെ 2021 മോഡൽ ലൈനപ്പ് അവതരിപ്പിച്ചു. സ്ട്രീറ്റ് ബോബ് ഇപ്പോൾ കൂടുതൽ ശക്തമായ എഞ്ചിൻ പരിചയപ്പെടുത്തുന്നതാണ് അതിൽ ഏറ്റവും ശ്രദ്ധേയം.

പുതുക്കിയ 2021 മോഡൽ ലൈനപ്പ് അവതരിപ്പിച്ച് ഹാർലി ഡേവിഡ്സൺ

പുതിയ സ്ട്രീറ്റ് ബോബ് 114 നിലവിലെ മോഡലിനെ അടിസ്ഥാനമാക്കി തന്നെയുള്ളതാണെങ്കിലും അതിന്റെ പേരിലുള്ള '114' സൂചിപ്പിക്കുന്നത് പോലെ ഇതിന് ഒരു വലിയ എഞ്ചിൻ ലഭിക്കുന്നു. ഈ യൂണിറ്റ് സോഫ്റ്റ്ടെയിൽ ശ്രേണിയിൽ ലഭ്യമായ ഏറ്റവും ശക്തമായ എഞ്ചിനാണെന്നാണ് പറയപ്പെടുന്നത്.

പുതുക്കിയ 2021 മോഡൽ ലൈനപ്പ് അവതരിപ്പിച്ച് ഹാർലി ഡേവിഡ്സൺ

1,753 സിസി 107 എഞ്ചിനുമായി താരതമ്യം ചെയ്യുമ്പോൾ 114 മിൽ‌വാക്കി-എയ്റ്റ് 1,868 സിസി യൂണിറ്റായി മാറ്റിസ്ഥാപിക്കുന്നു. പഴയ ബൈക്കിനെ അപേക്ഷിച്ച് സ്ട്രീറ്റ് ബോബിനെ 0-100 കിലോമീറ്റർ ഒമ്പത് ശതമാനം വേഗത്തിലാക്കുമെന്നാണ് ഹാർലിയുടെ അവകാശവാദം.

MOST READ: 5 ലക്ഷം യൂണിറ്റ് വിൽപ്പന പിന്നിട്ട് ക്രെറ്റ; ആഘോഷം പുതിയ വീഡിയോയിലൂടെ

പുതുക്കിയ 2021 മോഡൽ ലൈനപ്പ് അവതരിപ്പിച്ച് ഹാർലി ഡേവിഡ്സൺ

അതോടൊപ്പം ഹാർലി ഒരു പുതിയ കളർ ഓപ്ഷനും ക്രൂയിസറിൽ ചേർത്തിട്ടുണ്ട്. 2021 മോഡൽ പരിഷ്ക്കരണത്തിൽ കമ്പനിയുടെ ടൂറിംഗ് ശ്രേണിക്ക് ചില പുതുക്കിയ ഉപകരണങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. റോഡ് കിംഗ് സ്‌പെഷ്യലും സ്ട്രീറ്റ് ഗ്ലൈഡ് സ്‌പെഷ്യലും ഇപ്പോൾ എൽഇഡി ഹെഡ്‌ലൈറ്റുകളാണ് ഉപയോഗിക്കുന്നത്.

പുതുക്കിയ 2021 മോഡൽ ലൈനപ്പ് അവതരിപ്പിച്ച് ഹാർലി ഡേവിഡ്സൺ

കൂടാതെ സ്ട്രീറ്റ് ഗ്ലൈഡ് സ്‌പെഷ്യലിനൊപ്പം റോഡ് ഗ്ലൈഡ് സ്‌പെഷ്യലിനും പുതിയ കളർ സ്കീമുകൾ ഹാർലി അവതരിപ്പിക്കുന്നുണ്ട്. അതേസമയം ഫാറ്റ് ബോയ് 114 എൽഇഡി ലൈറ്റിംഗിലേക്ക് മാറിയതും ശ്രദ്ധേയമായി. അതിൽ സാറ്റിൻ ക്രോം ഫിനിഷിംഗിന് പകരം സ്റ്റാൻഡേർഡ് ക്രോമാണ് കമ്പനി ലഭ്യമാക്കിയിരിക്കുന്നത്.

MOST READ: ഡെക്കോ സ്പീഡ്സ്റ്റർ പരിവേഷത്തിൽ അണിഞ്ഞൊരുങ്ങി ബിഎംഡബ്ല്യു R 18 ക്രൂയിസർ

പുതുക്കിയ 2021 മോഡൽ ലൈനപ്പ് അവതരിപ്പിച്ച് ഹാർലി ഡേവിഡ്സൺ

ഹാർലിയുടെ കസ്റ്റം വെഹിക്കിൾ ഓപ്പറേഷൻസ് (CVO) ശ്രേണിക്ക് റോക്ക്ഫോർഡ് ഫോസ്ഗേറ്റ് രൂപകൽപ്പന ചെയ്ത പുതിയ ഹാർലി-ഡേവിഡ്സൺ ഓഡിയോ സിസ്റ്റവും പുതിയ കളർ ഓപ്ഷനുകളും സ്റ്റൈലിംഗ് ടച്ചുകളും പരിചയപ്പെടുത്തിയിട്ടുണ്ട്.

പുതുക്കിയ 2021 മോഡൽ ലൈനപ്പ് അവതരിപ്പിച്ച് ഹാർലി ഡേവിഡ്സൺ

സ്ട്രീറ്റ്, സ്പോർട്ട്സ്റ്റർ എന്നീ രണ്ട് മോഡൽ ശ്രേണിയെ യൂറോപ്യൻ നിരയിൽ നിന്ന് പൂർണമായും അമേരിക്കൻ ബ്രാൻഡ് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം 2021-ൽ യുഎസ് വിപണിയിൽ സ്ട്രീറ്റ് 500, ഫോർട്ടി-എയ്റ്റ്, അയൺ 883, അയൺ 1200 എന്നീ മൂന്ന് സ്പോർട്സ്റ്റേഴ്സ് മോട്ടോർസൈക്കിളുകളെ കമ്പനി നിലനിർത്തിയിട്ടുണ്ട്.

MOST READ: ബിഎംഡബ്ല്യു 3 സീരീസ് ഗ്രാന്‍ ലിമോസിന്റെ അവതരണം നാളെ; ആദ്യം ബുക്ക് ചെയ്തവര്‍ക്ക് സമ്മാനങ്ങളും

പുതുക്കിയ 2021 മോഡൽ ലൈനപ്പ് അവതരിപ്പിച്ച് ഹാർലി ഡേവിഡ്സൺ

ലോ റൈഡർ, ഡീലക്സ്, FXDR 114 മോഡലുകളും പുതുവർഷത്തിൽ കമ്പനി നിർത്തലാക്കിയിട്ടുണ്ട്. ഇവ ഇനി മുതൽ തെരഞ്ഞെടുത്ത ചില അന്താരാഷ്ട്ര വിപണികളിൽ മാത്രമേ ലഭ്യമാകൂ.

പുതുക്കിയ 2021 മോഡൽ ലൈനപ്പ് അവതരിപ്പിച്ച് ഹാർലി ഡേവിഡ്സൺ

ഇന്ത്യൻ വിപണിയിൽ നിന്നും പിൻവാങ്ങൽ പ്രഖ്യാപിച്ച ഹാർലി-ഡേവിഡ്സൺ തങ്ങളുടെ പുതുക്കിയ 2021 മോഡൽ ലൈനപ്പ് അവതരിപ്പിക്കുമോ എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. നിലവിൽ രാജ്യത്ത് ഹീറോയുമായി ചേര്‍ന്ന് പ്രവര്‍ത്തനങ്ങൾ മുമ്പോട്ടുകൊണ്ടുപോവാനാണ് കമ്പനിയുടെ പദ്ധതി.

Most Read Articles

Malayalam
English summary
Harley-Davidson Revealed 2021 Line Up The Street Bob Now Features More Powerful Engine. Read in Malayalam
Story first published: Thursday, January 21, 2021, 11:32 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X