കാത്തിരിപ്പ് അവസാനിപ്പിച്ച് ഹാർലിയുടെ അഡ്വഞ്ചർ ടൂറർ; പാൻ അമേരിക്ക 1250 വിപണിയിൽ

ആഗോളതലത്തിൽ വളരെ പ്രശസ്‌തി ആർജിച്ചുകൊണ്ടിരിക്കുന്ന മോട്ടോർസൈക്കിളുകളാണ് അഡ്വഞ്ചർ ടൂററുകൾ. ഏത് സാഹചര്യത്തിലും മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നതാണ് ഇവയെ ഇത്രയും ജനപ്രിയമാക്കുന്നതും.

കാത്തിരിപ്പ് അവസാനിപ്പിച്ച് ഹാർലിയുടെ അഡ്വഞ്ചർ ടൂറർ; പാൻ അമേരിക്ക 1250 വിപണിയിൽ

ഈ സെഗ്മെന്റിലേക്ക് നമ്മുടെ സ്വന്തം ഹാർലി ഡേവിഡ്‌സണും എത്തിയിരിക്കുകയാണ്. ഇത്രയും നാൾ പ്രീമിയം ക്രൂയിസർ മോട്ടോർസൈക്കിളുകൾ മാത്രം നിർമിച്ചിരുന്ന ഐതിഹാസിക ബ്രാൻഡിന്റെ ആധുനിക കാലഘട്ടത്തിലേക്കുള്ള മാറ്റത്തിന്റെ പുതിയപടിയാണ് പാൻ അമേരിക്ക അഡ്വഞ്ചർ ബൈക്കിന്റെ അവതരണം.

കാത്തിരിപ്പ് അവസാനിപ്പിച്ച് ഹാർലിയുടെ അഡ്വഞ്ചർ ടൂറർ; പാൻ അമേരിക്ക 1250 വിപണിയിൽ

ഹാർലി-ഡേവിഡ്‌സന്റെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഡൽ തന്നെയായിരുന്നു പാൻ അമേരിക്ക 1250. കമ്പനിയുടെ പുതിയ ഉൽ‌പ്പന്ന വിപുലീകരണ തന്ത്രത്തിലൂടെ ബി‌എം‌ഡബ്ല്യു R1250GS എതിരാളിയെ ഏകദേശം മൂന്ന് വർഷം മുമ്പാണ് ആദ്യമായി അമേരിക്കൻ കമ്പനി പ്രഖ്യാപിച്ചത്.

MOST READ: നിഞ്ച എലൈറ്റ് സൂപ്പര്‍ D4 ഡെക്കര്‍ ഹെല്‍മെറ്റ് അവതരിപ്പിച്ച് സ്റ്റഡ്‌സ്; വില 1,595 രൂപ

കാത്തിരിപ്പ് അവസാനിപ്പിച്ച് ഹാർലിയുടെ അഡ്വഞ്ചർ ടൂറർ; പാൻ അമേരിക്ക 1250 വിപണിയിൽ

ഈ വലിയ അഡ്വഞ്ചർ ബൈക്ക് തികച്ചും ഒരു പുതിയ എഞ്ചിനാണ് പരിചയപ്പെടുത്തുന്നത്. 1250 സിസി വി-ട്വിൻ DOHC എഞ്ചിൻ, ബി‌എം‌ഡബ്ല്യു മോഡലിനേക്കാൾ കരുത്തുറ്റതാണ്. ഏകദേശം 150 bhp കരുത്ത് ഉത്പാദിപ്പിക്കാൻ ഹാർലി പാൻ അമേരിക്ക 1250 പ്രാപ്‌തമാണ്.

കാത്തിരിപ്പ് അവസാനിപ്പിച്ച് ഹാർലിയുടെ അഡ്വഞ്ചർ ടൂറർ; പാൻ അമേരിക്ക 1250 വിപണിയിൽ

ആറ് സ്പീഡ് ഗിയർബോക്സുമായാണ് ഈ പുതിയ എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. പ്രധാന എതിരാളികളിൽ നിന്ന് വ്യത്യസ്തമായി ഹാർലി ഒരു ചെയിൻ ഡ്രൈവ് വഴി പിൻ വീലിലേക്കാണ് പവർ അയക്കുന്നത്.

MOST READ: മീറ്റിയോറിന് ഗംഭീര സ്വീകരണം, ജനുവരിയിൽ വിറ്റഴിച്ചത് 5,073 യൂണിറ്റുകൾ

കാത്തിരിപ്പ് അവസാനിപ്പിച്ച് ഹാർലിയുടെ അഡ്വഞ്ചർ ടൂറർ; പാൻ അമേരിക്ക 1250 വിപണിയിൽ

പാൻ അമേരിക്ക 1250 ഷോ സസ്പെൻഷൻ സജ്ജീകരണത്തിൽ 47 mm BFF ഫോർക്കുകളും മുൻവശത്ത് ഒരു പിഗ്ഗിബാക്ക് മോണോഷോക്കുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രീലോഡ്, കംപ്രഷൻ, റീബൗണ്ട് എന്നിവയ്ക്കായി ഈ സജ്ജീകരണം ക്രമീകരിക്കാൻ കഴിയും.

കാത്തിരിപ്പ് അവസാനിപ്പിച്ച് ഹാർലിയുടെ അഡ്വഞ്ചർ ടൂറർ; പാൻ അമേരിക്ക 1250 വിപണിയിൽ

ഡംപിംഗ്, റൈഡിംഗ് ശൈലിയും റോഡ് അവസ്ഥകളും യാന്ത്രികമായി ക്രമീകരിക്കുന്ന സെമി-ആക്റ്റീവ് യൂണിറ്റാണ് സ്പെഷ്യൽ വേരിയന്റിൽ വരുന്നത്. പാൻ അമേരിക്ക തീർത്തും ഒരു ആധുനിക ബൈക്കാണ്.

MOST READ: മുഖംമിനുക്കി സ്വിഫ്റ്റ്; ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന് വെബ്സൈറ്റിൽ ഇടംനൽകി മാരുതി, അരങ്ങേറ്റം മാർച്ചിൽ

കാത്തിരിപ്പ് അവസാനിപ്പിച്ച് ഹാർലിയുടെ അഡ്വഞ്ചർ ടൂറർ; പാൻ അമേരിക്ക 1250 വിപണിയിൽ

അതിനാലാണ് ട്രാക്ഷൻ കൺട്രോൾ സിസ്റ്റം, സ്പോർട്ട്, റെയ്ൻ, റോഡ്, ഓഫ്-റോഡ്, ഓഫ്-റോഡ് പ്ലസ് അഞ്ച് റൈഡിംഗ് മോഡുകൾ എന്നിവ പോലുള്ള ഇലക്ട്രോണിക് സഹായങ്ങൾ ലഭിക്കുന്നത്.

കാത്തിരിപ്പ് അവസാനിപ്പിച്ച് ഹാർലിയുടെ അഡ്വഞ്ചർ ടൂറർ; പാൻ അമേരിക്ക 1250 വിപണിയിൽ

ഒരു കസ്റ്റം ഓഫ്-റോഡ് മോഡും മോട്ടോർസൈക്കിളിന്റെ പ്രത്യേകതയാണ്. അത് ടി‌സി‌എസ്, എ‌ബി‌എസ്, ത്രോട്ടിൽ പ്രതികരണം, ടോർഖ് ഡെലിവറി, സസ്‌പെൻഷൻ ക്രമീകരണങ്ങൾ എന്നിവ തെരഞ്ഞെടുക്കാൻ റൈഡറിനെ അനുവദിക്കുന്നു. ഇവയെല്ലാം 6.8 ഇഞ്ച് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിലൂടെ തെരഞ്ഞെടുക്കാനാകും.

MOST READ: പുതുക്കിയ 2021 MT15 വിപണിയിൽ; മാറ്റം കളർ ഓപ്ഷനിൽ മാത്രം

കാത്തിരിപ്പ് അവസാനിപ്പിച്ച് ഹാർലിയുടെ അഡ്വഞ്ചർ ടൂറർ; പാൻ അമേരിക്ക 1250 വിപണിയിൽ

എന്നാൽ ബൈക്ക് നീങ്ങാൻ തുടങ്ങുമ്പോൾ ടച്ച് നിയന്ത്രണങ്ങൾ പ്രവർത്തനരഹിതമാകും. ക്രമീകരണങ്ങൾ മാറ്റാൻ സ്വിച്ച് ഗിയർ ഉപയോഗിക്കേണ്ടതുണ്ട്. ഹാർലി-ഡേവിഡ്‌സൺ പാൻ അമേരിക്കയുടെ അടിസ്ഥാന വേരിയന്റിന് 14,000 ഡോളറാണ് വില. അതായത് 14.27 ലക്ഷം രൂപ.

കാത്തിരിപ്പ് അവസാനിപ്പിച്ച് ഹാർലിയുടെ അഡ്വഞ്ചർ ടൂറർ; പാൻ അമേരിക്ക 1250 വിപണിയിൽ

ബൈക്കിന്റെ സ്‌പെഷ്യൽ വേരിയന്റിന് 15,500 ഡോളറാണ് മുടക്കേണ്ടത്. ഇത് ഏകദേശം 15.80 ലക്ഷം രൂപയോളം വിലവരും. ഈ വിലകൾ ഏതാണ്ട് പതിറ്റാണ്ടുകളായി ഈ വിഭാഗത്തെ നയിക്കുന്ന ബി‌എം‌ഡബ്ല്യു R1250GS-ന് തുല്യമാണ്.

കാത്തിരിപ്പ് അവസാനിപ്പിച്ച് ഹാർലിയുടെ അഡ്വഞ്ചർ ടൂറർ; പാൻ അമേരിക്ക 1250 വിപണിയിൽ

അടുത്ത കുറച്ച് മാസങ്ങൾക്കുള്ളിൽ പാൻ അമേരിക്ക 1250 ഇന്ത്യൻ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ബൈക്കിന് മികച്ച വിൽ‌പന നേടണമെങ്കിൽ‌, ബി‌എം‌ഡബ്ല്യു R1250GS പതിപ്പുമായി മാന്യമായ രീതിയിൽ തന്നെ വില‌ കുറയ്‌ക്കേണ്ടതുണ്ട്.

Most Read Articles

Malayalam
English summary
Harley-Davidson Unveiled The Most Awaited Pan America 1250 ADV. Read in Malayalam
Story first published: Tuesday, February 23, 2021, 11:39 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X