Just In
- 36 min ago തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- 3 hrs ago ഓഫ്റോഡ് പ്രേമികളേ ഇതിലെ, പുത്തൻ റാങ്ലർ ഫെയ്സ്ലിഫ്റ്റിലെ ഹൈലൈറ്റുകൾ ഇവയൊക്കെ
- 4 hrs ago പുതിയ എസ്യുവിക്ക് 20 കി.മീ മൈലേജ്! ആളുകള്‍ ഇനി ക്യൂ നില്ക്കാന് പോകുന്നത് മഹീന്ദ്ര ഷോറൂമിന് മുന്നില്‍
- 4 hrs ago മോഡലിംഗും ഡാൻസുമാണ് പാഷൻ, 23-ാം വയസിൽ ഡ്രീം കാർ സ്വന്തമാക്കിയ സുന്ദരിയെ അറിയുമോ?
Don't Miss
- Lifestyle ആയുര്‍വ്വേദം ഉറപ്പ് നല്കുന്ന പരിഹാരം വായ്നാറ്റത്തിന്
- Movies 'ഇരുപത്തിനാലുകാരന് ഇത്രയും പക്വതയോയെന്ന് ചിന്തിച്ചു... അന്ന് മുതൽ രാജുവേട്ടന്റെ ഫാനായതാണ് ഞാൻ'; ധ്യാൻ
- Sports IPL 2024: സഞ്ജു കണ്ട് പഠിക്കണം, റിഷഭാണ് ഹീറോ! സിക്സര്‍ പൂരം; ലോകകപ്പ് സീറ്റുറപ്പിച്ചു
- News നിമിഷപ്രിയയെ യെമനിലെ ജയിലിലെത്തി കണ്ട് അമ്മ; കൂടിക്കാഴ്ച്ച 12 വര്‍ഷങ്ങള്‍ക്ക് ശേഷം
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
മനംകവരാന്‍ ഹീറോ എക്സ്പള്‍സ് 200; ഒരുങ്ങുന്നത് സൂപ്പര്‍മോട്ടോ പരിവേഷത്തില്‍
ഓഫ്-റോഡ് പ്രേമികള്‍ക്കിടയില്‍ ജനപ്രീയ മോഡലായി മാറിക്കൊണ്ടിരിക്കുകയാണ് ഹീറോ എക്സ്പള്‍സ് 200. ഈപ്പോഴിതാ ഈ ഡ്യുവല്‍-സ്പോര്‍ട്ട് മോട്ടോര്‍സൈക്കിളിന് കുറച്ച് കോസ്മെറ്റിക് മാറ്റങ്ങളാണ് ലഭിക്കുന്നത്.
ഹീറോ എക്സ്പള്‍സ് 200-യുടെ സൂപ്പര്‍മോട്ടോ പതിപ്പിനെയാണ് ഇപ്പോള്‍ അവതരിപ്പിക്കുന്നത്. എന്നാല്‍ ഇത് യഥാര്‍ത്ഥ ബില്ഡല്ല, മറിച്ച് ഡിജിറ്റല്‍ റെന്ഡറിംഗാണ്. എന്നിരുന്നാലും, ഒരു സൂപ്പര്‍മോട്ടോ പതിപ്പില്‍ എക്സ്പള്‍സ് 200 എങ്ങനെയായിരിക്കുമെന്നത് ഒരു സൂക്ഷ്മ നിരീക്ഷണം ഇത് നല്കുന്നു.
ഹീറോ എക്സ്പള്‍സ് 200 സൂപ്പര്മോട്ടോയെ ഓട്ടോമോട്ടീവ് ആര്‍ട്ടിസ്റ്റ് അബിന്‍ ഡിസൈന്‍സ് ആണ് ഡിജിറ്റലായി ചിത്രീകരിച്ചത്. വാഹനപ്രേമികളെ ആകര്‍ഷിക്കുന്നതിനായി നിരവധി മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ചിത്രത്തില്‍ കാണാന്‍ കഴിയും.
MOST READ: റിയര്‍ വ്യൂ മിററും, ഇന്‍ഡിക്കേറ്ററും ഇല്ലെങ്കില്‍ പിഴ 500 രൂപ; പുതിയ പ്രഖ്യാപനങ്ങള്‍ ഇതാ
ഉദാഹരണത്തിന്, ഫ്രണ്ട് എന്റില്‍ വളരെ പുതിയ സൂപ്പര്‍മോടോ-സ്റ്റൈല്‍ ഹെഡ്ലാമ്പ് സവിശേഷതയുണ്ട്. മോട്ടോര്‍സൈക്കിളിന്റെ സൂപ്പര്‍മോട്ടോ സ്വഭാവത്തിന് അനുയോജ്യമായ രീതിയില്‍ ബോഡി വര്‍ക്ക് പുനര്‍നിര്‍മ്മിച്ചു. തല്‍ഫലമായി, റൈഡര്‍ എര്ണോണോമിക്സിലും മാറ്റം വരുത്തി.
ഈ ഹീറോ എക്സ്പള്‍സ് 200 സൂപ്പര്‍മോട്ടോ പതിപ്പിന്റെ എഞ്ചിന് മറ്റൊരു യൂണിറ്റായി തോന്നുന്നു. ഇതിന് ഒരു DOHC സജ്ജീകരണവും ലിക്വിഡ്-കൂളിംഗ് സവിശേഷതകളും ഉള്ളതായി തോന്നുന്നു.
ഇതിന് ഉയര്‍ന്ന സ്ഥാനചലനം ഉള്ളതുകൊണ്ട് തന്നെ, കൂടുതല്‍ പവറും ടോര്‍ക്കും തീര്‍ച്ചയായും ഇത്തരത്തിലുള്ള മോട്ടോര്‍സൈക്കിളിനെ കൂടുതല്‍ രസകരമാക്കും. മെച്ചപ്പെട്ട ഔട്ട്പുട്ട് കണക്കുകളും പ്രകടനവും പൊരുത്തപ്പെടുത്തുന്നതിന്, മോട്ടോര്‍ബൈക്കിന് ഒരു ജോഡി യുഎസ്ഡി ഫ്രണ്ട് ഫോര്‍ക്കുകള്‍, പുതിയ റിയര്‍ മോണോഷോക്ക്, പുനര്‍രൂപകല്‍പ്പന ചെയ്ത എക്സ്ഹോസ്റ്റ് എന്നിവയും ലഭിക്കും.
ഹീറോ എക്സ്പള്‍സ് 200 സൂപ്പര്‍മോട്ടോ പതിപ്പിനും വ്യത്യസ്ത ടയര്‍ സജ്ജീകരണമുണ്ട്. മുന്‍ ചക്രം പിന് ചക്രത്തേക്കാള്‍ ചെറുതായി കാണപ്പെടുന്നു. അവ സ്പോക്ക്-ടൈപ്പ് ആയി തുടരുന്നു.
പക്ഷേ വ്യത്യസ്ത രൂപകല്പ്പനയുള്ളവയും മിക്ക സൂപ്പര്‍മോട്ടോ ബൈക്കുകളും ചെയ്യുന്നതുപോലെ സ്ലിക്ക് ടയറുകളും പ്രവര്‍ത്തിപ്പിക്കുന്നു. കൂടാതെ, ബ്രേക്കിംഗ് പ്രകടനം മെച്ചപ്പെടുത്തുന്നതിന്, രണ്ട് അറ്റത്തും നവീകരിച്ച റോട്ടറുകളും കാണാന്‍ സാധിക്കും.
നിലവില്‍ വന്‍സ്വീകാര്യതയാണ് മോഡലിന് വിപണിയില്‍ ലഭിക്കുന്നത്. താങ്ങാവുന്ന അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളായ എക്സ്പള്‍സ് 200-യുടെ കേരളത്തിലെ വില്പന 10,000-പിന്നിട്ടതായി അടുത്തിടെ കമ്പനി അറിയിച്ചു.
MOST READ: കാർ വിൽക്കാൻ ഒരുങ്ങുകയാണോ? ആർടിഒയുടെ ഫോം 28, 29, 30, 35 എന്താണെന്ന് അറിയാം
സവിശേഷതകളെക്കുറിച്ച് പറയുമ്പോള്‍, ബിഎസ് VI എഞ്ചിനോടെയാണ് ഹീറോ എക്സ്പള്‍സ് 200 എത്തുന്നത്. അതേ 199 സിസി ഫ്യുവല്‍ ഇഞ്ചക്ട് സിംഗിള്‍ സിലിണ്ടര്‍ ഓയില്‍-കൂള്‍ഡ് എഞ്ചിന്റെ അപ്ഡേറ്റ് ചെയ്ത പതിപ്പ് മുന്നോട്ട് കൊണ്ടുപോകുന്നു.
അഞ്ച് സ്പീഡ് ഗിയര്‍ബോക്സുമായി ജോടിയാക്കിയിരിക്കുന്ന ഈ യൂണിറ്റ് 8,500 rpm-ല്‍ 17.8 bhp കരുത്തും 6,500 rpm-ല്‍ 16.45 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്.
Image Courtesy: abin_designs_511