പുതിയ അപ്രീലിയ SXR125-നെ അടുത്തറിയാം; വോക്എറൗണ്ട് വീഡിയോ ഇതാ

2020 ഡിസംബറില്‍ SXR160 പുറത്തിറങ്ങിയതിന് ശേഷം, അപ്രീലിയ ഇപ്പോള്‍ പുതിയ പ്രീമിയം, ഭാരം കുറഞ്ഞ കമ്മ്യൂട്ടര്‍ മാക്‌സി സ്‌കൂട്ടര്‍, SXR125 വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുകയാണ്.

പുതിയ അപ്രീലിയ SXR125-നെ അടുത്തറിയാം; വോക്എറൗണ്ട് വീഡിയോ ഇതാ

അധികം വൈകാതെ തന്നെ ഈ സ്‌കൂട്ടറിന്റെ ഡെലിവറി രാജ്യത്ത് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനോടകം തന്നെ കമ്പനി ഓണ്‍ലൈന്‍ വഴിയും, അടുത്തുള്ള അംഗീകൃത ഡീലര്‍ഷിപ്പുകള്‍ വഴിയും മോഡലിനായുള്ള ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.

പുതിയ അപ്രീലിയ SXR125-നെ അടുത്തറിയാം; വോക്എറൗണ്ട് വീഡിയോ ഇതാ

5,000 രൂപയാണ് ബുക്കിംഗ് തുകയായി നല്‍കേണ്ടത്. ഇന്ത്യന്‍ വിപണിക്കായി ഇറ്റലിയില്‍ രൂപകല്‍പ്പന ചെയ്ത ആദ്യത്തെ മാക്‌സി സ്‌കൂട്ടറാണ് SXR160. മഹാരാഷ്ട്രയിലെ ബരാമതി പ്ലാന്റിലാണ് അപ്രീലിയ SXR125-ന്റെ ഉല്‍പാദനം.

MOST READ: 14 വര്‍ഷമായി ടാറ്റയുടെ അവിഭാജ്യ ഘടകം; ഗ്ലോബല്‍ ഡിസൈന്‍ മേധാവി സ്ഥാനത്തുനിന്നും പടിയിറങ്ങി പ്രതാപ് ബോസ്

പുതിയ അപ്രീലിയ SXR125-നെ അടുത്തറിയാം; വോക്എറൗണ്ട് വീഡിയോ ഇതാ

കഴിഞ്ഞ മാസം ആദ്യം, അപ്രീലിയ SXR125, SXR160 മോഡലുകള്‍ നേപ്പാള്‍ വിപണികളില്‍ വില്‍പ്പനയ്‌ക്കെത്തിയിരുന്നു. SXR160 പതിപ്പിന്റെ അതേ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതും അതേ ഡിസൈന്‍ തത്ത്വചിന്ത പിന്തുടരുന്നതുമാണ് പുതിയ SXR125 മോഡലും.

ത്രീ വേ സ്പ്ലിറ്റ് ട്വിന്‍ ഫ്രണ്ട് ഹെഡ്‌ലാമ്പുകള്‍, പൂര്‍ണ്ണ എല്‍ഇഡി ലൈറ്റിംഗ് സിസ്റ്റം, ഡിആര്‍എല്‍ എന്നിവ ഉപയോഗിച്ച് ആക്രമണാത്മക ബോഡി സ്‌റ്റൈലിംഗ് മോഡലിന് ലഭിക്കുന്നു. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് പാനല്‍, എല്ലാ റൈഡര്‍ വിവരങ്ങളുടെയും വലിയ ഡിസ്‌പ്ലേ, യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ട്, ഒരു വലിയ വിന്‍ഡ്ഷീല്‍ഡ്, മികച്ച ഫ്രണ്ട് സ്റ്റോറേജ് സ്‌പേസ് എന്നിവയും എടുത്ത് പറയേണ്ട സവിശേഷതകളാണ്.

MOST READ: പുതുക്കിയ 2021 മോഡൽ കിയ സെൽറ്റോസിലെ മാറ്റങ്ങൾ ഇങ്ങനെ

പുതിയ അപ്രീലിയ SXR125-നെ അടുത്തറിയാം; വോക്എറൗണ്ട് വീഡിയോ ഇതാ

പ്രീമിയം അപ്പീല്‍ വര്‍ദ്ധിപ്പിക്കുന്നതിന് സൈഡ് ബോഡി പാനലുകള്‍, ബോഡി ഗ്രാഫിക്‌സ്, വിപുലമായ ക്രോം ആക്‌സന്റുകള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുത്തുന്നു. പുതിയ അപ്രീലിയ SXR125-ന് സിംഗിള്‍ പീസ് സീറ്റ് സജ്ജീകരണമാണ് ലഭിക്കുന്നത്.

പുതിയ അപ്രീലിയ SXR125-നെ അടുത്തറിയാം; വോക്എറൗണ്ട് വീഡിയോ ഇതാ

1,985 mm നീളവും 1,261 mm ഉയരവും 806 mm വീതിയും സ്‌കൂട്ടറിന്റെ അളവുകളാണ്. മാറ്റ് ബ്ലാക്ക്, ഗ്ലോസി വൈറ്റ്, ഗ്ലോസി റെഡ്, മാറ്റ് ബ്ലൂ എന്നീ കളര്‍ ഓപ്ഷനുകളില്‍ ഇത് അവതരിപ്പിക്കും. 7 ലിറ്റര്‍ ശേഷിയുള്ള ഇന്ധന ടാങ്ക് ലഭിക്കുന്നു.

MOST READ: റീ-റജിസ്ട്രേഷന് ഇനി തലപുകയ്ക്കേണ്ട; രാജ്യത്ത് IN സീരീസ് നമ്പർപ്ലേറ്റുകൾ അവതരിപ്പിക്കാനൊരുങ്ങി ഗതാഗത മന്ത്രാലയം

പുതിയ അപ്രീലിയ SXR125-നെ അടുത്തറിയാം; വോക്എറൗണ്ട് വീഡിയോ ഇതാ

125 സിസി, സിംഗിള്‍ സിലിണ്ടര്‍ ത്രീ വാല്‍വ് ഫ്യുവല്‍ ഇഞ്ചക്ട് എഞ്ചിന്‍ വഴിയാണ് അപ്രീലിയ SXR125-ന് പവര്‍ ലഭിക്കുക. ഈ എഞ്ചിന്‍ 7,600 rpm-ല്‍ 9.4 bhp കരുത്തും 6,520 rpm-ല്‍ 8.2 Nm torque ഉം സൃഷ്ടിക്കുന്നു. എഞ്ചിന്‍ ഒരു സിവിടി ഗിയര്‍ബോക്‌സുമായി ജോടിയാക്കുന്നു.

പുതിയ അപ്രീലിയ SXR125-നെ അടുത്തറിയാം; വോക്എറൗണ്ട് വീഡിയോ ഇതാ

പരമ്പരാഗത ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും മോണോഷോക്കും ഉള്ള CBS (സംയോജിത ബ്രേക്കിംഗ് സിസ്റ്റം) ലഭിക്കുന്നു. സുരക്ഷക്കായി മുന്നില്‍ 220 mm ഡിസ്‌ക്, പിന്നില്‍ 140 mm ഡിസ്‌ക് ബ്രേക്കും ലഭിക്കുന്നു.

MOST READ: സുരക്ഷയ്ക്കായി 2022 മുതൽ കാറുകളുടെ ടോപ്പ് സ്പീഡിന് നിയന്ത്രണമേർപ്പെടുത്താൻ റെനോ

പുതിയ അപ്രീലിയ SXR125-നെ അടുത്തറിയാം; വോക്എറൗണ്ട് വീഡിയോ ഇതാ

വിലയുടെ അടിസ്ഥാനത്തില്‍ നേരിട്ടുള്ള എതിരാളികളില്ലെന്ന് വേണം പറയാന്‍. എന്നാല്‍ എഞ്ചിന്‍ ശേഷിയുടെ കാര്യത്തില്‍ ടിവിഎസ് എന്‍ടോര്‍ഖിന്റെയും സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റിന്റെയും എതിരാളിയായി ഇതിനെ കാണാന്‍ കഴിയും. വില ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, 1.15 ലക്ഷം രൂപയാണെന്ന് കമ്പനി വെബ്സൈറ്റില്‍ വ്യക്തമാക്കുന്നു.

Image Courtesy: Jet wheels

Most Read Articles

Malayalam
കൂടുതല്‍... #അപ്രീലിയ #aprilia
English summary
Here Is New Aprilia SXR 125 Scooter Detailed Walkaround Video. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X