വിപണി വിഹിതം 36 ശതമാനം; ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇവി ബ്രാന്‍ഡായി Hero Electric

രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ആവശ്യക്കാര്‍ കൂടുന്നുണ്ടെങ്കിലും സാധാരണക്കാരന് ഉതകുന്ന മോഡലുകള്‍ വളരെ കുറവാണെന്ന് വേണം പറയാന്‍. സാധാരണക്കാരന് താങ്ങാവുന്ന മോഡലുകള്‍ ഉണ്ടെങ്കിലും റേഞ്ച് ഒരു പ്രശ്‌നം തന്നെയാണ്.

വിപണി വിഹിതം 36 ശതമാനം; ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇവി ബ്രാന്‍ഡായി Hero Electric

ഇതിന് പിന്നാലെയാണ് ഇപ്പോള്‍, പുതിയ പഠനങ്ങള്‍ പുറത്തുവരുന്നത്. ഗ്രീന്‍ എനര്‍ജി ഇന്ത്യന്‍, ഇന്റര്‍നാഷണല്‍ ക്ലയന്റുകളുടെ ഗവേഷണ, ഉപദേശക സേവനങ്ങളില്‍ സ്‌പെഷ്യലൈസ് ചെയ്യുന്ന ബോട്ടിക് കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ JMK റിസര്‍ച്ച് ആന്‍ഡ് അനലിറ്റിക്സിന്റെ അഭിപ്രായത്തില്‍, 36 ശതമാനം വലിയ വിപണി വിഹിതത്തോടെ, ഹീറോ ഇലക്ട്രിക് ഇപ്പോള്‍ ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇരുചക്ര വാഹന ഇവി ബ്രാന്‍ഡായി മാറിയിരിക്കുകയാണ്.

വിപണി വിഹിതം 36 ശതമാനം; ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇവി ബ്രാന്‍ഡായി Hero Electric

കൊവിഡ് മഹാമാരി മൂലം വിപണിയില്‍ മന്ദഗതിയിലാണെങ്കിലും 2021-ല്‍ 65,000-ലധികം ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വില്‍ക്കാന്‍ ഹീറോ ഇലക്ട്രിക്കിന് കഴിഞ്ഞു. വൈദ്യുത വാഹനങ്ങളുടെ ഈ ഉയര്‍ന്ന ഡിമാന്‍ഡിന് കാരണം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വാഗ്ദാനം ചെയ്യുന്ന അനുകൂല ഇവി നയങ്ങളായിരിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വിപണി വിഹിതം 36 ശതമാനം; ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇവി ബ്രാന്‍ഡായി Hero Electric

കൂടാതെ, കുതിച്ചുയരുന്ന ഇന്ധന വില ഈ സാഹചര്യത്തില്‍ ഒരു ഉത്തേജകമായി പ്രവര്‍ത്തിക്കുകയും ചെയ്തു. നിലവില്‍, കമ്പനിക്ക് രാജ്യവ്യാപകമായി 2,000-ലധികം ചാര്‍ജിംഗ് സ്റ്റേഷനുകളുണ്ട്, എന്നാല്‍ ആസന്നമായ കാലയളവില്‍ ഇത് 20,000 ആയി വര്‍ധിപ്പിക്കാന്‍ അവര്‍ പദ്ധതിയിടുകയും ചെയ്യുന്നു.

വിപണി വിഹിതം 36 ശതമാനം; ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇവി ബ്രാന്‍ഡായി Hero Electric

2025-ഓടെ 10 ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കുന്നതിനായി തങ്ങളുടെ നിര്‍മ്മാണ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്ന വിപുലീകരണ പദ്ധതികള്‍ ഹീറോ ഇലക്ട്രിക് അടുത്തിടെ നടത്തിയ ഒരു പ്രഖ്യാപനത്തില്‍ വിശദീകരിക്കുകയും ചെയ്തിരുന്നു.

വിപണി വിഹിതം 36 ശതമാനം; ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇവി ബ്രാന്‍ഡായി Hero Electric

ഹീറോയെ ഇന്ത്യയിലെ നമ്പര്‍.1 ഇലക്ട്രിക് ഇരുചക്രവാഹന ബ്രാന്‍ഡാക്കി മാറ്റുന്നതില്‍ തങ്ങള്‍ സന്തുഷ്ടരാണെന്നും എല്ലാവരുടെയും പിന്തുണയ്ക്ക് നന്ദിയുന്നെന്നും ഹീറോ ഇലക്ട്രിക് മാനേജിംഗ് ഡയറക്ടര്‍ നവീന്‍ മുഞ്ജാല്‍ പറഞ്ഞു.

വിപണി വിഹിതം 36 ശതമാനം; ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇവി ബ്രാന്‍ഡായി Hero Electric

മൊബിലിറ്റി ഷിഫ്റ്റ് നയിക്കാന്‍ തങ്ങളെ കൂടുതല്‍ പ്രചോദിപ്പിക്കുന്ന ഗ്രീന്‍ മൊബിലിറ്റി തെരഞ്ഞെടുപ്പുകള്‍ നടത്താന്‍ ഉപഭോക്താക്കള്‍ കൂടുതല്‍ ബോധവാന്മാരാകുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ഇവി ബ്രാന്‍ഡായി തുടരാന്‍ തങ്ങളെ സഹായിച്ച ഇവികള്‍ക്ക് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വര്‍ധിച്ചുവരുന്ന ഡിമാന്‍ഡ് ഉണ്ട്.

വിപണി വിഹിതം 36 ശതമാനം; ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇവി ബ്രാന്‍ഡായി Hero Electric

തങ്ങളുടെ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്ന വാഗ്ദാനങ്ങളും ഗവണ്‍മെന്റിന്റെ പിന്തുണയും ഉപയോഗിച്ച്, ഓട്ടോമോട്ടീവ് ഇരുചക്രവാഹന വിപണിയെ പരിവര്‍ത്തനം ചെയ്യുന്നതിനും ഈ ചലനാത്മക മേഖലയുടെ മുന്‍നിരയില്‍ നില്‍ക്കുന്നതിനുമുള്ള മാറ്റത്തിന് തങ്ങള്‍ നേതൃത്വം നല്‍കുന്നുവെന്നും നവീന്‍ മുഞ്ജാല്‍ വ്യക്തമാക്കി.

വിപണി വിഹിതം 36 ശതമാനം; ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇവി ബ്രാന്‍ഡായി Hero Electric

രാജ്യത്തെ ഇരുചക്രവാഹന വിപണിയുടെ കൂടുതല്‍ വൈദ്യുതീകരണത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി, നിരവധി സംരംഭങ്ങളും ക്യാമ്പെയ്നുകളും ആരംഭിക്കാനുള്ള പദ്ധതികള്‍ ഹീറോ ഇലക്ട്രിക് വെളിപ്പെടുത്തി. അവബോധം സൃഷ്ടിക്കുന്നതിനും ഇവികളുടെ നവീകരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും ഈ ക്യാമ്പെയ്നുകള്‍ പ്രവര്‍ത്തിക്കും.

വിപണി വിഹിതം 36 ശതമാനം; ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇവി ബ്രാന്‍ഡായി Hero Electric

ഹീറോ ഇലക്ട്രിക് കഴിഞ്ഞ 14 വര്‍ഷമായി ഇന്ത്യയില്‍ ഇലക്ട്രിക് മൊബിലിറ്റിയില്‍ മുന്‍പന്തിയിലാണ്. കമ്പനിയെ ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ ഇലക്ട്രിക് ഇരുചക്രവാഹന നിര്‍മാതാക്കളില്‍ ഒന്നാക്കി ഇത് മാറ്റുകയും ചെയ്യുന്നു.

വിപണി വിഹിതം 36 ശതമാനം; ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇവി ബ്രാന്‍ഡായി Hero Electric

കമ്പനിക്ക് 4,00,000 സന്തുഷ്ട ഉപഭോക്താക്കളുടെ അടിത്തറയും 700-ലധികം ഡീലര്‍ഷിപ്പുകളുടെ ശൃംഖലയും ഉണ്ട്. അവരുടെ പോര്‍ട്ട്ഫോളിയോയിലെ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ക്കൊപ്പം, പഞ്ചാബിലെ ലുധിയാനയിലാണ് കമ്പനിയുടെ നിര്‍മ്മാണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്.

വിപണി വിഹിതം 36 ശതമാനം; ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇവി ബ്രാന്‍ഡായി Hero Electric

എന്നിരുന്നാലും ഓല ഇലക്ട്രിക്, ഹീറോ മോട്ടോകോര്‍പ്പ്, ഏഥര്‍ എനര്‍ജി, ഒഖിനാവ, സിമ്പിള്‍ എനര്‍ജി, ടിവിഎസ് മോട്ടോര്‍സ്, ബജാജ് ഓട്ടോ തുടങ്ങിയ കമ്പനികളും പതുക്കെ ഹീറോ ഇലക്ട്രിക്കിനൊപ്പം എത്തുകയാണ്. ഇലക്ട്രിക് സ്‌കൂട്ടര്‍ വ്യവസായത്തിലെ വളര്‍ന്നുവരുന്ന താരങ്ങളിലൊന്നായ ഓല ഇലക്ട്രിക്, അവരുടെ മുന്‍നിര മോഡലുകളായ S1, S1 പ്രോ എന്നിവ പുറത്തിറക്കി.

വിപണി വിഹിതം 36 ശതമാനം; ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇവി ബ്രാന്‍ഡായി Hero Electric

ഇത് രാജ്യത്ത് ചുരുങ്ങിയ സമയംകൊണ്ട് ഹിറ്റായി മാറുകയും ഒരു ദശലക്ഷത്തിലധികം റിസര്‍വേഷനുകള്‍ നേടുകയും ചെയ്തു. S1, S1 പ്രോ എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ ഓല ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ലഭ്യമാണ്. ആദ്യത്തേതിന്റെ വില ഒരു ലക്ഷം രൂപയാണെങ്കില്‍, രണ്ടാമത്തേതിന് 1.30 ലക്ഷം (എക്‌സ്‌ഷോറൂം, സംസ്ഥാന സബ്സിഡികള്‍ക്ക് മുമ്പ്) ലഭിക്കും.

വിപണി വിഹിതം 36 ശതമാനം; ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇവി ബ്രാന്‍ഡായി Hero Electric

അതേസമയം, S1 വേരിയന്റ് 121 കിലോമീറ്റര്‍ സഞ്ചരിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു, കൂടുതല്‍ ചെലവേറിയ S1 പ്രോ പൂര്‍ണ ചാര്‍ജില്‍ 180 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റേഞ്ച് വാഗ്ദാനം ചെയ്യുന്നു.

വിപണി വിഹിതം 36 ശതമാനം; ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇവി ബ്രാന്‍ഡായി Hero Electric

ഓല, ഏഥര്‍ എനര്‍ജി എന്നിവ കൂടാതെ, ഈ ഇവി വിപണിയിലെ മറ്റൊരു കടന്നുവരവാണ് ബെംഗളൂരു ആസ്ഥാനമായുള്ള ബൗണ്‍സ് സ്റ്റാര്‍ട്ടപ്പ്. അതും അതിവേഗത്തില്‍ വളരുകയാണ്. ഏഥര്‍ എനര്‍ജി പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വാഗ്ദാനം ചെയ്യുന്നു, അത് അനുദിനം ജനപ്രിയമായിക്കൊണ്ടിരിക്കുകയാണ്. കമ്പനിയുടെ മൂന്നാം വര്‍ഷമേയുള്ളൂവെങ്കിലും, 11 ശതമാനത്തോളം വിപണി വിഹിതം നേടാന്‍ അവര്‍ക്ക് കഴിഞ്ഞു.

വിപണി വിഹിതം 36 ശതമാനം; ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇവി ബ്രാന്‍ഡായി Hero Electric

ഹീറോ ഇലക്ട്രിക്കിന്റെ ഏറ്റവും വലിയ എതിരാളികളില്‍ ഒന്ന് ഒഖിനാവ ഓട്ടോടെക് പ്രൈവറ്റ് ലിമിറ്റഡാണ്. 2015-ല്‍ സ്ഥാപിതമായ ലിമിറ്റഡ്, ഹീറോ ഇലക്ട്രിക്കിന്റെ പ്രധാന എതിരാളികൂടിയാണ്. വിപണി വിഹിതത്തിന്റെ 17 ശതമാനത്തിലധികം, ഒഖിനാവ ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മാതാക്കളാണ്. 550-ലധികം ഡീലര്‍ ശൃംഖലയും അതിന്റെ ശ്രേണിയില്‍ 7 മോഡലുകളുമുണ്ട്.

വിപണി വിഹിതം 36 ശതമാനം; ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇവി ബ്രാന്‍ഡായി Hero Electric

ആംപിയര്‍ വെഹിക്കിള്‍സ്, റിവോള്‍ട്ട് മോട്ടോര്‍സ് തുടങ്ങിയ മറ്റ് ചില നിര്‍മാതാക്കള്‍ക്കും 14 ശതമാനം, 4 ശതമാനം വിപണി വിഹിതമുണ്ട്. ഹീറോ ഇലക്ട്രിക് 2021 ജൂണില്‍ ഗള്‍ഫ് ഇസ്ലാമിക് ഇന്‍വെസ്റ്റ്മെന്റില്‍ നിന്നും നിലവിലുള്ള നിക്ഷേപകരായ OAKS അസറ്റ് മാനേജ്മെന്റില്‍ നിന്നും (മുമ്പ് ആല്‍ഫ ക്യാപിറ്റല്‍) ഏകദേശം 30 മില്യണ്‍ ഡോളര്‍ സമാഹരിച്ചിരുന്നു.

വിപണി വിഹിതം 36 ശതമാനം; ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇവി ബ്രാന്‍ഡായി Hero Electric

ഈ സമയം ഏകദേശം 200 മുതല്‍ 300 ദശലക്ഷം വരെ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്, ശേഷി വികസനം, ഉല്‍പ്പന്ന വികസനം, വിപണന ചെലവുകള്‍ എന്നിവയ്ക്കായി ഫണ്ട് വിനിയോഗിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ട്.

വിപണി വിഹിതം 36 ശതമാനം; ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇവി ബ്രാന്‍ഡായി Hero Electric

''ശേഷി വര്‍ധിപ്പിക്കുന്നതിനും പുതിയ സാങ്കേതികവിദ്യകളില്‍ നിക്ഷേപിക്കുന്നതിനുമായി സീരീസ് ബി ഫണ്ടിംഗിന്റെ ആദ്യ ഭാഗം 2021 ജൂണ്‍ മാസത്തില്‍ ഹീറോ ഇലക്ട്രിക് അടച്ചു. അനുകൂലമായ നയങ്ങളും ഇന്ധന വില വര്‍ധനയും കാരണം ഇന്ത്യന്‍ ഇവി വ്യവസായം അതിന്റെ ഏറ്റവും മികച്ച വളര്‍ച്ചാ ഘട്ടത്തിന് സാക്ഷ്യം വഹിക്കുന്നു, അതുവഴി ഉപഭോക്തൃ ഡിമാന്‍ഡില്‍ അസാധാരണമായ വളര്‍ച്ച കൈവരിക്കുന്നുവെന്ന്'' ഹീറോ ഇലക്ട്രിക് എംഡി നവീന്‍ മുഞ്ജാല്‍ പറഞ്ഞു.

Most Read Articles

Malayalam
English summary
Hero electric became largest selling ev brand in india find here all othere details
Story first published: Tuesday, December 7, 2021, 10:50 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X