1,000 സെയില്‍സ് ടച്ച് പോയിന്റുകള്‍ എന്ന ലക്ഷ്യവുമായി Hero Elecric

2022 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ 1,000 സെയില്‍സ് ടച്ച് പോയിന്റുകള്‍ എന്ന ലക്ഷ്യവുമായി ഹീറോ ഇലക്ട്രിക്. നിലവില്‍ കമ്പനി രാജ്യത്തുടനീളം 300 പുതിയ സെയില്‍സ് ടച്ച് പോയിന്റുകളുടെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

1,000 സെയില്‍സ് ടച്ച് പോയിന്റുകള്‍ എന്ന ലക്ഷ്യവുമായി Hero Elecric

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഉപഭോക്തൃ സൗഹൃദ നയങ്ങള്‍, മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍, ഉയര്‍ന്ന ബോധവല്‍ക്കരണം എന്നിവയാണ് ഈ നീക്കത്തിന് ആക്കം കൂട്ടുന്നതെന്ന് ബ്രാന്‍ഡ് പറയുന്നു.

1,000 സെയില്‍സ് ടച്ച് പോയിന്റുകള്‍ എന്ന ലക്ഷ്യവുമായി Hero Elecric

കൂടാതെ, നടപ്പ് സാമ്പത്തിക വര്‍ഷത്തേക്കുള്ള വില്‍പ്പന കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയാക്കാന്‍ ഉല്‍പ്പാദന ശേഷി വിപുലീകരിക്കുമെന്ന് ഹീറോ ഇലക്ട്രിക് പ്രഖ്യാപിച്ചു. ഇന്ത്യയിലെ 500-ലധികം നഗരങ്ങളില്‍ 700-ലധികം വില്‍പ്പന, സേവന ശൃംഖലയ്ക്ക് സാക്ഷ്യം വഹിച്ച ഒരു പോസിറ്റീവ് വില്‍പ്പന സ്ഥാപിച്ചതായും ഹീറോ ഇലക്ട്രിക് പറയുന്നു.

1,000 സെയില്‍സ് ടച്ച് പോയിന്റുകള്‍ എന്ന ലക്ഷ്യവുമായി Hero Elecric

ഹീറോ ഇലക്ട്രിക് നിലവില്‍ കംഫര്‍ട്ട് സ്പീഡില്‍ ആട്രിയയും ഫ്‌ലാഷും സിറ്റി സ്പീഡ് സെഗ്മെന്റുകളില്‍ ഒപ്റ്റിമ HX, NYX HX എന്നിവയും വാഗ്ദാനം ചെയ്യുന്നു. നാല് ലക്ഷത്തിലധികം സ്‌കൂട്ടറുകള്‍ നാളിതുവരെ വിറ്റഴിച്ചുവെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

1,000 സെയില്‍സ് ടച്ച് പോയിന്റുകള്‍ എന്ന ലക്ഷ്യവുമായി Hero Elecric

കൊവിഡ് മഹാമാരിയുടെ സമയത്തും മികച്ച വില്‍പ്പന നിലനിര്‍ത്താന്‍ ഹീറോ ഇലക്ട്രിക്കിന് കഴിഞ്ഞുവെന്നും കമ്പനി അഭിപ്രായപ്പെട്ടു. മാത്രമല്ല, മൊത്തത്തിലുള്ള ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിനായി, ലോക്ക്ഡൗണ്‍ കാലത്ത് മാനസികാരോഗ്യം, യോഗ, ഡിജിറ്റല്‍ സെയില്‍സ് പരിശീലനം മുതലായവയില്‍ ഹീറോ ഇലക്ട്രിക് നിരവധി സെഷനുകള്‍ സംഘടിപ്പിക്കുകയും ചെയ്തു.

1,000 സെയില്‍സ് ടച്ച് പോയിന്റുകള്‍ എന്ന ലക്ഷ്യവുമായി Hero Elecric

ഏറ്റവും പുതിയ സംഭവവികാസത്തെക്കുറിച്ച് സംസാരിച്ച ഹീറോ ഇലക്ട്രിക് സിഇഒ സോഹിന്ദര്‍ ഗില്‍ പറയുന്നതിങ്ങനെ, ഒരു വെര്‍ച്വല്‍ പ്ലാറ്റ്ഫോമില്‍ എല്ലാം വിശദീകരിക്കാന്‍ കഴിയാത്തതിനാല്‍ സംതൃപ്തനായ ഉപഭോക്താവിന്റെ താക്കോലാണ് കരുത്തുറ്റതും സുസജ്ജമായതുമായ നെറ്റ്‌വര്‍ക്ക് എന്ന് ബ്രാന്‍ഡ് ശക്തമായി വിശ്വസിക്കുന്നു.

1,000 സെയില്‍സ് ടച്ച് പോയിന്റുകള്‍ എന്ന ലക്ഷ്യവുമായി Hero Elecric

ഹീറോ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ പ്രവര്‍ത്തനം, ഉപയോഗം, പരിപാലനം എന്നിവയില്‍ ഉപഭോക്താവിന് ഉണ്ടാകാനിടയുള്ള ഏത് ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കാന്‍ ബ്രാന്‍ഡിന്റെ നന്നായി പരിശീലിപ്പിച്ച വില്‍പ്പന, സേവന പോയിന്റുകള്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

1,000 സെയില്‍സ് ടച്ച് പോയിന്റുകള്‍ എന്ന ലക്ഷ്യവുമായി Hero Elecric

ഹീറോ എന്ന ബ്രാന്‍ഡിന്റെ വിശ്വാസവും ആത്മവിശ്വാസവും വളര്‍ത്തിയെടുക്കുന്നതിലും ഞങ്ങളുടെ ബൈക്കുകളുടെ ഏറ്റവും കുറഞ്ഞ പ്രവര്‍ത്തന ചെലവിലും സുഖസൗകര്യങ്ങളിലും മുഖാമുഖം ഇടപെടല്‍ വളരെ പ്രധാനമാണെന്നും ഗില്‍ കൂട്ടിച്ചേര്‍ത്തു.

1,000 സെയില്‍സ് ടച്ച് പോയിന്റുകള്‍ എന്ന ലക്ഷ്യവുമായി Hero Elecric

നെറ്റ്‌വര്‍ക്ക് വിപുലീകരണം ഇവി സെഗ്മെന്റിന്റെ നല്ല വളര്‍ച്ചാ സൂചനയെ സൂചിപ്പിക്കുന്നു, അതിന്റെ ഫലമായി ഹീറോ ഇലക്ട്രിക്കിനൊപ്പം ഗ്രീന്‍ മൊബിലിറ്റി ഷിഫ്റ്റ് നയിക്കാന്‍ താല്‍പ്പര്യമുള്ള ഡീലര്‍മാരുടെ താല്‍പ്പര്യം വര്‍ധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

1,000 സെയില്‍സ് ടച്ച് പോയിന്റുകള്‍ എന്ന ലക്ഷ്യവുമായി Hero Elecric

FAME II, വിവിധ സംസ്ഥാന സര്‍ക്കാരുകളുടെ സബ്‌സിഡി തുടങ്ങി നിരവധി ആനുകൂല്യങ്ങള്‍ മോഡലുകളുടെ വില്‍പ്പന വര്‍ധിപ്പിക്കാന്‍ സഹായിച്ചുവെന്നും ഹീറോ വ്യക്തമാക്കുന്നു. 2021 ജൂണില്‍, ഇലക്ട്രിക് ബൈക്കുകള്‍ക്കുള്ള FAME II സബ്സിഡി ഒരു kWh ബാറ്ററി കപ്പാസിറ്റിക്ക് 10,000 രൂപയില്‍ നിന്ന് 15,000 രൂപയായി ഉയര്‍ത്തിയിരുന്നു.

1,000 സെയില്‍സ് ടച്ച് പോയിന്റുകള്‍ എന്ന ലക്ഷ്യവുമായി Hero Elecric

മൊത്തം സബ്സിഡി പരിധി ഇരുചക്രവാഹനത്തിന്റെ വിലയുടെ 40 ശതമാനമായി ഇരട്ടിയാക്കി. ഇന്ധനവില വര്‍ധിച്ചതും ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് ഡിമാന്‍ഡ് വര്‍ധിക്കാന്‍ കാരണമായെന്ന് വേണം പറയാന്‍. 2021 സെപ്റ്റംബറിലെ ഹീറോ ഇലക്ട്രിക്കിന്റെ വില്‍പ്പന റിപ്പോര്‍ട്ടില്‍ ഇത് കാണാന്‍ കഴിയും.

1,000 സെയില്‍സ് ടച്ച് പോയിന്റുകള്‍ എന്ന ലക്ഷ്യവുമായി Hero Elecric

കഴിഞ്ഞ മാസം അവര്‍ 6,500-ലധികം ഹൈ-സ്പീഡ് വാഹനങ്ങള്‍ വിറ്റഴിച്ചു. വര്‍ധിച്ച അവബോധവും മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും കൊണ്ട്, വരും മാസങ്ങളില്‍ ഹീറോ ഇലക്ട്രിക് ഒരു വലിയ വില്‍പന വോളിയം കൈവരിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

1,000 സെയില്‍സ് ടച്ച് പോയിന്റുകള്‍ എന്ന ലക്ഷ്യവുമായി Hero Elecric

ഉത്സവ സീസണിനായി കാത്തിരിക്കുകയാണെന്നും, രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന ഇലക്ട്രിക് ഇരുചക്ര വാഹന ആവശ്യകത നിറവേറ്റാന്‍ ഈ നാളില്‍ തയ്യാറാണെന്നും കമ്പനി അറിയിച്ചു.

1,000 സെയില്‍സ് ടച്ച് പോയിന്റുകള്‍ എന്ന ലക്ഷ്യവുമായി Hero Elecric

വര്‍ദ്ധിച്ചുവരുന്ന ഡിമാന്‍ഡ് കണക്കിലെടുത്ത്, പ്രത്യേകിച്ച് 'സിറ്റി സ്പീഡ്' വിഭാഗത്തില്‍, 2022 മാര്‍ച്ചോടെ നിലവിലെ 1 ലക്ഷം യൂണിറ്റില്‍ നിന്ന് 5 ലക്ഷം യൂണിറ്റിലേക്ക് ശേഷി വര്‍ദ്ധിപ്പിക്കാന്‍ കമ്പനി പദ്ധതിയിടുന്നു.

1,000 സെയില്‍സ് ടച്ച് പോയിന്റുകള്‍ എന്ന ലക്ഷ്യവുമായി Hero Elecric

നിലവില്‍ ഹീറോ ഇലക്ട്രിക് 13 ഇലക്ട്രിക് ഇരുചക്രവാഹനം 6 പ്ലാറ്റ്ഫോമുകളിലായി നിര്‍മിക്കുന്നുണ്ട്. ലോ സ്പീഡ് (കംഫര്‍ട്ട് സ്പീഡ് അല്ലെങ്കില്‍ 25 കി.മീ/മണിക്കൂറില്‍ താഴെ), സിറ്റി സ്പീഡ് (സിറ്റി സ്പീഡ് അല്ലെങ്കില്‍ ഏകദേശം 40-45 കി.മീ/മണിക്കൂര്‍) എന്നീ വിഭാഗങ്ങളിലേക്കാണ് മോഡലുകളെ എത്തിക്കുന്നത്.

1,000 സെയില്‍സ് ടച്ച് പോയിന്റുകള്‍ എന്ന ലക്ഷ്യവുമായി Hero Elecric

ഹീറോ ഇലക്ട്രിക് ലുധിയാനയിലെ പുതിയ പ്രൊഡക്ഷന്‍ യൂണിറ്റിന്റെ ശേഷി വിപുലീകരിക്കാനും പദ്ധതികളൊരുക്കുന്നുണ്ട്. അതേസമയം 2026 ഓടെ പ്രതിവര്‍ഷം അഞ്ച് ദശലക്ഷത്തിലധികം (50 ലക്ഷം) ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ ഉല്‍പ്പാദിപ്പിക്കാന്‍ ലക്ഷ്യമിടുന്നതായി കമ്പനി പറയുന്നു.

Most Read Articles

Malayalam
English summary
Hero electric planning to open 1 000 touchpoints by fy2022 in india find here all details
Story first published: Tuesday, October 26, 2021, 14:36 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X