ഹീറോ ഗ്ലാമറിനും വില വർധനവ്; ഇനി അധികം മുടക്കേണ്ടത് 900 രൂപ

ഹീറോയുടെ 125 സിസി കമ്മ്യൂട്ടർ മോട്ടോർസൈക്കിളായ ഗ്ലാമറിന് വില വർധനവ്. ഇനി മുതൽ ബൈക്ക് സ്വന്തമാക്കാൻ 900 രൂപയോളം കൂടുതൽ മുടക്കേണ്ടി വരും.

ഹീറോ ഗ്ലാമറിനും വില വർധനവ്; ഇനി അധികം മുടക്കേണ്ടത് 900 രൂപ

ഹീറോ ഗ്ലാമർ നാല് വേരിയന്റുകളിലായാണ് വിപണിയിൽ എത്തുന്നത്. ഗ്ലാമർ ഡ്രം പതിപ്പിന് 71,900 രൂപ, ബ്ലെയ്സ് എഡിഷൻ ഡ്രമ്മിന് 73,100 രൂപ, ഗ്ലാമർ ഡിസ്ക്ക് മോഡലിന് 75,400 രൂപ, ബ്ലെയ്സ് എഡിഷൻ ഡിസ്ക്കിന് 76,600 jരൂപ എന്നിങ്ങനെയാണ് പുതുക്കിയ എക്സ്ഷോറൂം വിലകൾ.

ഹീറോ ഗ്ലാമറിനും വില വർധനവ്; ഇനി അധികം മുടക്കേണ്ടത് 900 രൂപ

ഇന്ത്യയിലെ 125 സിസി കമ്യൂട്ടർ മോട്ടോർസൈക്കിൾ സെഗ്മെന്റിൽ ഹോണ്ട ഷൈനും SP 125 മോഡലുമാണ് ഹീറോ ഗ്ലാമറിന്റെ പ്രധാന എതിരാളികൾ. ബി‌എസ്-VI മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി പരിഷ്ക്കരിച്ചപ്പോൾ പുനർ‌നിർമിച്ച മുൻവശം, ഫ്യൂവൽ ടാങ്ക്, ടെയിൽ സെക്ഷൻ എന്നിവ പോലുള്ള സൂക്ഷ്മമായ ഡിസൈൻ അപ്‌ഡേറ്റുകളും ഇതിന് ലഭിച്ചു.

MOST READ: കൈ നിറയെ ആനുകൂല്യങ്ങളുമായി നിസാന്‍ കിക്‌സ് ഇപ്പോള്‍ സ്വന്തമാക്കാം

ഹീറോ ഗ്ലാമറിനും വില വർധനവ്; ഇനി അധികം മുടക്കേണ്ടത് 900 രൂപ

മാത്രമല്ല ഒരു പുതിയ സെറ്റ് ഡെക്കലുകൾക്കൊപ്പം ബൈക്ക് മുൻഗാമിയേക്കാൾ മികച്ചതായും കാണപ്പെടുന്നു. സവിശേഷതകളുടെ കാര്യത്തിൽ ഗ്ലാമർ പരമ്പരാഗത ലൈറ്റിംഗ്, എൽഇഡി ഡിആർഎൽ, സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയെല്ലാമാണ് ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത്.

ഹീറോ ഗ്ലാമറിനും വില വർധനവ്; ഇനി അധികം മുടക്കേണ്ടത് 900 രൂപ

124.7 സിസി, സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ് എഞ്ചിനാണ് ഹീറോ ബൈക്കിന്റെ ഹൃദയം. ഡയമണ്ട് ടൈപ്പ് ഫ്രെയിമാൽ നിർമിച്ച ഗ്ലാമറിന് 7,500 rpm-ൽ പരമാവധി 10.7 bhp പവറും 6,000 rpm-ൽ 10.6 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അഞ്ച് സ്പീഡാണ് ഗിയർബോക്സ്.

MOST READ: വിപണി കീഴടക്കി ഹോണ്ട ആക്‌ടിവയുടെ ജൈത്രയാത്ര; പിന്നിട്ടത് 2.5 കോടി യൂണിറ്റ് വിൽപ്പന

ഹീറോ ഗ്ലാമറിനും വില വർധനവ്; ഇനി അധികം മുടക്കേണ്ടത് 900 രൂപ

ഐഡിൾ സ്റ്റാർട്ട് / സ്റ്റോപ്പ്, ഓട്ടോ സെയിൽ ടെക് എന്നിവയും ഹീറോ ഗ്ലാമറിന്റെ പ്രത്യേകതയാണ്. സസ്‌പെൻഷൻ സജ്ജീകരണത്തിൽ മുൻവശത്ത് ടെലിസ്‌കോപ്പിക് ഫോർക്കുകളും പിന്നിൽ അഞ്ച്-ഘട്ടമായി ക്രമീകരിക്കാവുന്ന ഹൈഡ്രോളിക് ഷോക്ക് അബ്സോർബറുകളുമാണ് കമ്പനി ഉൾപ്പെടുത്തിയിരിക്കുന്നത്.

ഹീറോ ഗ്ലാമറിനും വില വർധനവ്; ഇനി അധികം മുടക്കേണ്ടത് 900 രൂപ

ബ്രേക്കിംഗിനായി രണ്ട് അറ്റത്തും ഡ്രം ബ്രേക്കുകളാണ് ഒരുക്കിയിരിക്കുന്നത്. ഒരു ഫ്രണ്ട് ഡിസ്ക് ഒരു ഓപ്ഷനായും തെരഞ്ഞെടുക്കാം. 18 ഇഞ്ച് അലോയ് വീലുകളാണ് മോട്ടോർസൈക്കിളിന്റെ മറ്റൊരു പ്രത്യേകത.

MOST READ: അഗ്രസ്സീവ് സ്പോർട്ടി മോപ്പഡ്; പുതിയ F155 കൺസെപ്റ്റ് അവതരിപ്പിച്ച് യമഹ

ഹീറോ ഗ്ലാമറിനും വില വർധനവ്; ഇനി അധികം മുടക്കേണ്ടത് 900 രൂപ

ഗ്ലാമറിന് 2,051 mm നീളവും 1,074 mm ഉയരവുമുണ്ട്. ഡിസ്‌ക് വേരിയന്റിന് ഡ്രം വേരിയന്റിനേക്കാള്‍ 23 mm വീതിയുള്ളതാണ്. 10 ലിറ്ററാണ് ഫ്യുവല്‍ ടാങ്കിന്റെ ശേഷി. ഡ്രം വേരിയന്റിന് 122 കിലോഗ്രാമും ഡിസ്‌ക് വേരിയന്റിന് 123 കിലോഗ്രാമുമാണ് ഭാരം.

ഹീറോ ഗ്ലാമറിനും വില വർധനവ്; ഇനി അധികം മുടക്കേണ്ടത് 900 രൂപ

125 സിസി കമ്യൂട്ടർ സെഗ്മെന്റിൽ മികച്ച പെർഫോമൻസും മൈലേജും വാഗ്ദാനം ചെയ്യുന്ന ഹീറോ ഗ്ലാമർ ഒരു ജനപ്രിയ തെരഞ്ഞെടുപ്പ് തന്നെയാണ്. നിലവിലുള്ള മോഡലുകൾക്ക് മാന്യമായ ഡിമാൻഡുമാണ് വിപണിയിൽ നിന്നും ലഭിക്കുന്നത്.

MOST READ: WR-V ക്രോസ്ഓവസറിനെ പിൻവലിക്കാൻ ഹോണ്ട; പകരമെത്തുന്നത് പുതിയ സബ്-4 മീറ്റർ കോംപാക്‌‌ട് എസ്‌യുവി

ഹീറോ ഗ്ലാമറിനും വില വർധനവ്; ഇനി അധികം മുടക്കേണ്ടത് 900 രൂപ

മറ്റ് ബ്രാൻഡുകൾ വില പരിഷ്ക്കരിച്ചതു പോലെ തന്നെ ഹീറോ മോട്ടോകോര്‍പ്പും ഇന്ത്യന്‍ വിപണിയില്‍ തങ്ങളുടെ ഉത്പ്പന്ന നിരയിലുടനളം വില വർധനവ് നടപ്പിലാക്കിയിട്ടുണ്ട്. ഇത് സ്‌കൂട്ടർ, മോട്ടോർസൈക്കിൾ ശ്രേണിയിലുടനീളം ബാധകമാണ്.

ഹീറോ ഗ്ലാമറിനും വില വർധനവ്; ഇനി അധികം മുടക്കേണ്ടത് 900 രൂപ

സ്റ്റീൽ, അലുമിനിയം, പ്ലാസ്റ്റിക്, വിലയേറിയ ലോഹങ്ങൾ എന്നിവയുൾപ്പെടെയുള്ള ഘടകങ്ങളുടെ വില ക്രമാതീതമായി വർധിക്കുന്നതിനാലാണ് വിലകൾ ഉയർത്തുന്നതെന്ന് ഹീറേ നേരത്തെ തന്നെ സൂചന നൽകിയിരുന്നു.

Most Read Articles

Malayalam
English summary
Hero Glamour Prices Increased By Rs 900. Read in Malayalam
Story first published: Thursday, January 7, 2021, 16:41 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X