മാസ്‌ട്രോ എഡ്ജ്, ഡെസ്റ്റിനി 125 മോഡലുകള്‍ക്ക് വില വര്‍ധനവുമായി ഹീറോ

ഹീറോ മോട്ടോകോര്‍പ്പ് ഇന്ത്യന്‍ വിപണിയില്‍ തങ്ങളുടെ ഉത്പ്പന്നങ്ങളുടെ വില ഉയര്‍ത്തി. കമ്പനിയുടെ സ്‌കൂട്ടര്‍ പോര്‍ട്ട്ഫോളിയോയെയും ഈ വില വര്‍ധനവ് ബാധിക്കുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

മാസ്‌ട്രോ എഡ്ജ്, ഡെസ്റ്റിനി 125 മോഡലുകള്‍ക്ക് വില വര്‍ധനവുമായി ഹീറോ

മാസ്‌ട്രോ എഡ്ജ് 110, ഡെസ്റ്റിനി 125 മോഡലുകള്‍ക്കാണ് ഇപ്പോള്‍ വില വര്‍ധിപ്പിച്ചിരിക്കുന്നത്. റിപ്പോര്‍ട്ട് അനുസരിച്ച് മാസ്‌ട്രോ എഡ്ജ് 110-ന് ഇപ്പോള്‍ 61,950 രൂപയും, ഡെസ്റ്റിനി 125-ന് 66,960 രൂപയുമാണ് എക്‌സ്‌ഷോറൂം വില. അതേസമയം, മാസ്‌ട്രോ എഡ്ജ് 125 വിലയില്‍ വലിയ മാറ്റമില്ലാതെ തന്നെ തുടരുന്നു.

Model Price
Maestro Edge 110 (VX) ₹61,950 (vs. ₹61,450)
Maestro Edge 110 (ZX) ₹63,450 (vs. ₹62,950)
Maestro Edge 125 (Drum) ₹69,250 (unchanged)
Maestro Edge 125 (Disc) ₹71,450 (unchanged)
Maestro Edge 125 (Disc) Stealth ₹72,950 (unchanged)
Destini 125 (Sheet Metal Wheels) ₹66,960 (vs. ₹66,310)
Destini 125 (Alloy Wheels) ₹70,450 (vs. ₹69,700)
Pleasure Plus (LX) ₹57,300 (vs. ₹56,800)
Pleasure Plus (VX) ₹59,950 (vs. ₹58,950)
Pleasure Plus Platinum (ZX) ₹61,950 (vs. ₹60,950)
മാസ്‌ട്രോ എഡ്ജ്, ഡെസ്റ്റിനി 125 മോഡലുകള്‍ക്ക് വില വര്‍ധനവുമായി ഹീറോ

വില വര്‍ദ്ധനവ് നടന്നുവെങ്കിലും സ്‌കൂട്ടറുകളിലേക്ക് കോസ്‌മെറ്റിക്, മെക്കാനിക്കല്‍ നവീകരണങ്ങളൊന്നും കമ്പനി കൊണ്ടുവന്നിട്ടില്ല. സ്‌കൂട്ടറിനു പുറമേ, എക്‌സ്ട്രീം സീരീസ്, എക്‌സ്പള്‍സ് 200 എന്നിവയുടെ വിലയും ഇന്ത്യന്‍ വിപണിയില്‍ ഹീറോ പരിഷ്‌കരിച്ചിരുന്നു.

MOST READ: 2021 A4 ഫെയ്‌സ്‌ലിഫ്റ്റ് സെഡാൻ ഇന്ത്യയിൽ പുറത്തിറക്കി ഔഡി; വില 42.34 ലക്ഷം രൂപ

മാസ്‌ട്രോ എഡ്ജ്, ഡെസ്റ്റിനി 125 മോഡലുകള്‍ക്ക് വില വര്‍ധനവുമായി ഹീറോ

പോയ വര്‍ഷമാണ് മാസ്ട്രോ എഡ്ജ് 110 ബിഎസ് VI പതിപ്പിനെ ഹീറോ അവതരിപ്പിക്കുന്നത്. രണ്ട് വകഭേദങ്ങളിലാണ് പുതിയ സ്‌കൂട്ടര്‍ വിപണിയില്‍ എത്തുന്നത്.

മാസ്‌ട്രോ എഡ്ജ്, ഡെസ്റ്റിനി 125 മോഡലുകള്‍ക്ക് വില വര്‍ധനവുമായി ഹീറോ

വിപണിയില്‍ ടിവിഎസ് ജുപിറ്റര്‍, ഹോണ്ട ആക്ടിവ 6G മോഡലുകളാണ് പുതിയ ബിഎസ് VI മാസ്ട്രോ എഡ്ജ് 110 -ന്റെ എതിരാളികള്‍. പഴയ പതിപ്പില്‍ നിന്നും പുതിയ ഗ്രാഫിക്‌സ് ഡിസൈനോടുകൂടിയാണ് സ്‌കൂട്ടര്‍ വിപണിയില്‍ എത്തുന്നത്.

MOST READ: കാത്തിരിപ്പിന് വിരാമം; ഹെക്ടർ പ്ലസ് ഏഴ് സീറ്ററിന്റെ ഔദ്യോഗിക ലോഞ്ച് തീയതി വെളിപ്പെടുത്തി എംജി

മാസ്‌ട്രോ എഡ്ജ്, ഡെസ്റ്റിനി 125 മോഡലുകള്‍ക്ക് വില വര്‍ധനവുമായി ഹീറോ

ബിഎസ് VI -ലേക്ക് നവീകരിച്ച 110.9 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് സ്‌കൂട്ടറിന്റെ കരുത്ത്. ഫ്യുവല്‍ ഇഞ്ചക്ഷന്‍ സംവിധാനവും നവീകരിച്ച എഞ്ചിന്റെ ഭാഗമായിട്ടുണ്ട്.

മാസ്‌ട്രോ എഡ്ജ്, ഡെസ്റ്റിനി 125 മോഡലുകള്‍ക്ക് വില വര്‍ധനവുമായി ഹീറോ

ഈ എഞ്ചിന്‍ 7,500 rpm -ല്‍ 8 bhp കരുത്തും 5,500 rpm -ല്‍ 8.75 Nm torque ഉം ഉത്പാദിപ്പിക്കുന്നു. പഴയ പതിപ്പിനെക്കാള്‍ മികച്ച ഇന്ധനക്ഷമതയും കരുത്തും പുതിയ പതിപ്പിനുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു.

MOST READ: 'ടാറ്റ സഫാരി' എസ്‌യുവികളുടെ അവസാന വാക്ക്; ട്രിബ്യൂട്ട് വീഡിയോ കാണാം

മാസ്‌ട്രോ എഡ്ജ്, ഡെസ്റ്റിനി 125 മോഡലുകള്‍ക്ക് വില വര്‍ധനവുമായി ഹീറോ

ഹാലൊജന്‍ ഹെഡ്‌ലാമ്പ്, സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സൈഡ് സ്റ്റാന്‍ഡ് സെന്‍സര്‍ എന്നിവയാണ് പുതിയ പതിപ്പിലെ മറ്റ് സവിശേഷതകള്‍. മുന്നില്‍ ഫോര്‍ക്കുകളും പിന്നില്‍ സ്പ്രിംഗ്-ലോഡഡ് ഹൈഡ്രോളിക് ഡാംപര്‍ ഉള്ള ഒരു യൂണിറ്റ് സ്വിംഗുമാണ് സസ്പെന്‍ഷന്‍ കൈകാര്യം ചെയ്യുന്നത്.

മാസ്‌ട്രോ എഡ്ജ്, ഡെസ്റ്റിനി 125 മോഡലുകള്‍ക്ക് വില വര്‍ധനവുമായി ഹീറോ

മിഡ്‌നൈറ്റ് ബ്ലൂ, സീല്‍ സില്‍വര്‍, കാന്‍ഡി ബ്ലേസിംഗ് റെഡ്, പേള്‍ ഫേഡ്‌ലെസ് വൈറ്റ്, പാന്തര്‍ ബ്ലാക്ക്, ടെക്‌നോ ബ്ലൂ എന്നിങ്ങനെ ആറ് കളര്‍ ഓപ്ഷനുകളില്‍ വാഹനം ലഭ്യമാകും.

MOST READ: എല്ലാവരും വില കൂട്ടിയപ്പോൾ ഫോർഡ് വില കുറച്ചു; 2021 ഇക്കോസ്പോർട്ട് വിപണിയിൽ

മാസ്‌ട്രോ എഡ്ജ്, ഡെസ്റ്റിനി 125 മോഡലുകള്‍ക്ക് വില വര്‍ധനവുമായി ഹീറോ

ഓള്‍-ന്യൂ ഡെസ്റ്റിനി 125 മെറ്റല്‍ വീല്‍, അലോയ് വീല്‍ എന്നിങ്ങനെ രണ്ട് വകഭേദങ്ങളില്‍ ലഭ്യമാകും. പുതിയ എല്‍ഇഡി ഗൈഡ് ലാമ്പുകള്‍, എക്‌സെന്‍സ് സ്മാര്‍ട്ട് സെന്‍സര്‍ സാങ്കേതികവിദ്യ തുടങ്ങിയ സവിശേഷതകളോടെ സ്‌കൂട്ടര്‍ അപ്‌ഡേറ്റു ചെയ്തു.

മാസ്‌ട്രോ എഡ്ജ്, ഡെസ്റ്റിനി 125 മോഡലുകള്‍ക്ക് വില വര്‍ധനവുമായി ഹീറോ

സവാരി സാഹചര്യങ്ങള്‍ക്കനുസരിച്ച് പ്രകടനം മെച്ചപ്പെടുത്തുന്ന നിരവധി സെന്‍സറുകള്‍ എക്സ്സെന്‍സില്‍ അടങ്ങിയിരിക്കുന്നു. ഈ സെന്‍സറുകളില്‍ ഓക്സിജന്‍ സെന്‍സര്‍, ത്രോട്ടില്‍ പൊസിഷന്‍ സെന്‍സര്‍, ക്രാങ്ക് പൊസിഷന്‍ സെന്‍സര്‍, വെഹിക്കിള്‍ സ്പീഡ് സെന്‍സര്‍, എയര്‍ പ്രഷര്‍ സെന്‍സര്‍, എയര്‍ ഇന്‍ലെറ്റ് ടെമ്പറേച്ചര്‍ സെന്‍സര്‍, എഞ്ചിന്‍ ഓയില്‍ ടെമ്പറേച്ചര്‍ സെന്‍സര്‍, ബാങ്ക് ആംഗിള്‍ സെന്‍സര്‍, സൈഡ് സ്റ്റാന്‍ഡ് സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്നു.

മാസ്‌ട്രോ എഡ്ജ്, ഡെസ്റ്റിനി 125 മോഡലുകള്‍ക്ക് വില വര്‍ധനവുമായി ഹീറോ

ട്രെന്‍ഡി ലുക്കിനും ഭാവത്തിനും മുന്‍വശത്തുള്ള ക്രോം ആക്‌സന്റുകള്‍, പ്രീമിയം ഡ്യുവല്‍ സീറ്റ്, ബോഡി കളര്‍ഡ് റിയര്‍ വ്യൂ മിററുകള്‍, സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, മൊബൈല്‍ ചാര്‍ജിംഗ് പോര്‍ട്ട്, ബൂട്ട് ലൈറ്റ്, കോമ്പിനേഷന്‍ ലോക്ക് എന്നിവയും മറ്റ് പ്രധാന സവിശേഷതകളാണ്.

മാസ്‌ട്രോ എഡ്ജ്, ഡെസ്റ്റിനി 125 മോഡലുകള്‍ക്ക് വില വര്‍ധനവുമായി ഹീറോ

124.6 സിസി എയര്‍ കൂള്‍ഡ് എഞ്ചിനാണ് സ്‌കൂട്ടറിന്റെ കരുത്ത്. ഈ എഞ്ചിന്‍ 7,000 rpm -ല്‍ 9 bhp കരുത്തും 5,500 rpm -ല്‍ 10.4 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

മാസ്‌ട്രോ എഡ്ജ്, ഡെസ്റ്റിനി 125 മോഡലുകള്‍ക്ക് വില വര്‍ധനവുമായി ഹീറോ

സൈഡ് സ്റ്റാന്‍ഡ് ഇന്‍ഡിക്കേറ്റര്‍, ഇന്റഗ്രേറ്റഡ് ബ്രേക്കിംഗ് എന്നിവ സുരക്ഷാ സവിശേഷതകളില്‍ ഉള്‍പ്പെടുന്നു. നോബിള്‍ റെഡ്, കാന്‍ഡി ബ്ലേസിംഗ് റെഡ്, പാന്തര്‍ ബ്ലാക്ക്, ചെസ്റ്റ്നട്ട് ബ്രോണ്‍സ്, പേള്‍ സില്‍വര്‍ വൈറ്റ്, മാറ്റ് ഗ്രേ സില്‍വര്‍ എന്നിങ്ങനെ ആകര്‍ഷകമായ കളര്‍ ഓപ്ഷനുകളില്‍ ഡെസ്റ്റിനി 125 ലഭ്യമാണ്.

Most Read Articles

Malayalam
English summary
Hero Hike Price Maestro Edge, Destini 125. Read in Malayalam.
Story first published: Tuesday, January 5, 2021, 11:23 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X