ഉത്സവകാലം കളര്‍ഫുള്‍ ആക്കം; Maestro Edge 110-ന് പുതിയ കളര്‍ ഓപ്ഷന്‍ അവതരിപ്പിച്ച് Hero

പോയ വര്‍ഷം അവസാനത്തോടെയാണ് ഇരുചക്രവാഹന നിര്‍മാതാക്കളായ ഹീറോ മാസ്ട്രോ എഡ്ജ് 110 ബിഎസ് VI പതിപ്പിനെ രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തിക്കുന്നത്. ഡ്രം, ഡിസ്‌ക് എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് ഈ സ്‌കൂട്ടര്‍ വിപണിയില്‍ എത്തുന്നത്.

ഉത്സവകാലം കളര്‍ഫുള്‍ ആക്കം; Maestro Edge 110-ന് പുതിയ കളര്‍ ഓപ്ഷന്‍ അവതരിപ്പിച്ച് Hero

ഇതില്‍ ഡ്രം ബ്രേക്ക് അലോയ് വീല്‍ പതിപ്പായ VX മോഡലിന് 60,950 രൂപയും അലോയ് വീല്‍ ഡിസ്‌ക്ക് ബ്രേക്ക് മോഡലിന് 62,450 രൂപയുമാണ് എക്സ്ഷോറൂം വില. ഇപ്പോള്‍ ഈ മോഡലിനെ ഒന്ന് നവീകരിച്ചിരിക്കുകയാണ് കമ്പനി. ഉത്സവകാലം അടുത്തതോടെ വില്‍പ്പന വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനിയുടെ പുതിയ നീക്കമെന്ന് വേണം പറയാന്‍.

ഉത്സവകാലം കളര്‍ഫുള്‍ ആക്കം; Maestro Edge 110-ന് പുതിയ കളര്‍ ഓപ്ഷന്‍ അവതരിപ്പിച്ച് Hero

പുതിയൊരു കളര്‍ ഓപ്ഷന്‍ നല്‍കിയാണ് മോഡലിനെ കമ്പനി നവീകരിച്ചിരിക്കുന്നത്. ഈ പുതിയ കളര്‍ സ്‌കീമിനെ സ്‌കാര്‍ലറ്റ് റെഡ് എന്നാണ് കമ്പനി വിളിക്കുന്നത്. കൂടാതെ മിശ്രിതത്തില്‍ മൂന്ന് നിറങ്ങള്‍ ഉള്‍പ്പെടുകയും ചെയ്യുന്നു.

ഉത്സവകാലം കളര്‍ഫുള്‍ ആക്കം; Maestro Edge 110-ന് പുതിയ കളര്‍ ഓപ്ഷന്‍ അവതരിപ്പിച്ച് Hero

അതിനാല്‍ മുഴുവന്‍ ഫ്രണ്ട് പാനലിലും ഫ്‌ലോര്‍ബോര്‍ഡ് പാനലിലും ഫ്രണ്ട് ഫെന്‍ഡറിലും റെഡ് നിറം കാണാന്‍ സാധിക്കും. അതേസമയം, പിന്‍ഭാഗത്തിന് റെഡ്, ബ്ലൂ, ബ്രൗണ്‍ ഹൈലൈറ്റുകള്‍ ഉള്ള ഒരു മാറ്റ് ബ്ലാക്ക് നിറം ലഭിക്കുന്നു. പുതിയ നിറം മാസ്ട്രോ എഡ്ജ് 110 ന് കൂടുതല്‍ യുവത്വം നല്‍കുന്നുവെന്നാണ് കമ്പനിയുടെ അവകാശവാദം.

ഉത്സവകാലം കളര്‍ഫുള്‍ ആക്കം; Maestro Edge 110-ന് പുതിയ കളര്‍ ഓപ്ഷന്‍ അവതരിപ്പിച്ച് Hero

എന്നിരുന്നാലും, ഈ പുതിയ നിറം കൂടാതെ, മറ്റ് ഏഴ് കളര്‍ ഓപ്ഷനുകളില്‍ കൂടി മാസ്ട്രോ എഡ്ജ് 110 ലഭ്യമാണ്. പുതിയൊരു കളര്‍ ഓപ്ഷന്‍ നല്‍കി എന്നതൊഴിച്ചുനിര്‍ത്തിയാല്‍, സ്‌കൂട്ടറിന്റെ ഡിസൈനിലോ, എഞ്ചിന്‍ സവിശേഷതകളിലോ, ഫീച്ചറുകളിലോ മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ ഇല്ലെന്ന് വേണം പറയാന്‍.

ഉത്സവകാലം കളര്‍ഫുള്‍ ആക്കം; Maestro Edge 110-ന് പുതിയ കളര്‍ ഓപ്ഷന്‍ അവതരിപ്പിച്ച് Hero

ബിഎസ് IV മോഡലില്‍ ഫീച്ചര്‍ ചെയ്ത അതേ എഞ്ചിന്റെ പുതുക്കിയ പതിപ്പായിട്ടാണ് പുതിയ മാസ്ട്രോ എഡ്ജ് 110 ബിഎസ് VI വിപണിയില്‍ എത്തുന്നത്. സ്‌കൂട്ടറിന് കരുത്ത് പകരുന്നത് 110.9 സിസി എഞ്ചിനാണ്. ഈ യൂണിറ്റ് ഇപ്പോള്‍ ഫ്യുവല്‍ ഇഞ്ചക്ട്ഡ് പതിപ്പാണെന്നും കമ്പനി അറിയിച്ചു.

ഉത്സവകാലം കളര്‍ഫുള്‍ ആക്കം; Maestro Edge 110-ന് പുതിയ കളര്‍ ഓപ്ഷന്‍ അവതരിപ്പിച്ച് Hero

ഇതിന്റെ ഫലമായി സ്‌കൂട്ടര്‍ മെച്ചപ്പെട്ട ഇന്ധനക്ഷമതയും പ്രകടനനവും കാഴചവെയ്ക്കുമെന്നും കമ്പനി വ്യക്തമാക്കി. ഈ എഞ്ചിന്‍ ഇപ്പോള്‍ 7,500 ആര്‍പിഎമ്മില്‍ പരമാവധി 8 bhp കരുത്തും 5,500 ആര്‍പിഎമ്മില്‍ 8.75 Nm പരമാവധി ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.

ഉത്സവകാലം കളര്‍ഫുള്‍ ആക്കം; Maestro Edge 110-ന് പുതിയ കളര്‍ ഓപ്ഷന്‍ അവതരിപ്പിച്ച് Hero

കമ്പനിയുടെ അഭിപ്രായത്തില്‍, പുതിയ സ്മാര്‍ട്ട് സെന്‍സര്‍ സാങ്കേതികവിദ്യ മാസ്ട്രോ എഡ്ജ് 110 ബിഎസ് VI സ്‌കൂട്ടറിനെ മെച്ചപ്പെട്ട പിക്ക്-അപ്പ്, എല്ലാ കാലാവസ്ഥയും എളുപ്പമുള്ള ആരംഭം, മലകയറ്റത്തിന് മെച്ചപ്പെട്ട ഗ്രേഡബിലിറ്റിയും സുഗമമായ യാത്രയും സാധ്യമാക്കുന്നു.

ഉത്സവകാലം കളര്‍ഫുള്‍ ആക്കം; Maestro Edge 110-ന് പുതിയ കളര്‍ ഓപ്ഷന്‍ അവതരിപ്പിച്ച് Hero

ഇന്ധന കട്ട്-ഓഫ് ഉപയോഗിച്ച് മെച്ചപ്പെട്ട സംരക്ഷണത്തിനായി ഒരു ബാങ്ക് ആംഗിള്‍ സെന്‍സറും സ്‌കൂട്ടറിന്റെ സവിശേഷതയാണ്. നിരവധി സവിശേഷതകളോടെയാണ് സ്‌കൂട്ടര്‍ ഈ ശ്രേണിയിലേക്ക് എത്തുന്നത്.

ഉത്സവകാലം കളര്‍ഫുള്‍ ആക്കം; Maestro Edge 110-ന് പുതിയ കളര്‍ ഓപ്ഷന്‍ അവതരിപ്പിച്ച് Hero

പുതിയ മാസ്ട്രോ എഡ്ജ് 110 സ്‌കൂട്ടറില്‍ ഒരു ഹാലൊജന്‍ ഹെഡ്‌ലാമ്പ്, ഒരു എല്‍ഇഡി ടെയില്‍ ലാമ്പ്, ഡ്യുവല്‍-ടോണ്‍ റിയര്‍-വ്യൂ മിററുകള്‍, കോമ്പിനേഷന്‍ ലോക്ക്, ബാഹ്യ ഫ്യുവല്‍ ഫില്ലര്‍, സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സര്‍വീസ് റിമൈന്‍ഡര്‍, സൈഡ് സ്റ്റാന്‍ഡ് ഇന്‍ഡിക്കേറ്റര്‍ എന്നിവയും ലഭിക്കുന്നു.

ഉത്സവകാലം കളര്‍ഫുള്‍ ആക്കം; Maestro Edge 110-ന് പുതിയ കളര്‍ ഓപ്ഷന്‍ അവതരിപ്പിച്ച് Hero

പുതുക്കിയ സ്‌കൂട്ടറില്‍ യുഎസ്ബി ചാര്‍ജിംഗ് സ്ലോട്ടും അണ്ടര്‍-സീറ്റ് സ്റ്റോറേജില്‍ ഒരു ബൂട്ട്-ലൈറ്റ്, സ്റ്റബി-ലുക്ക് എക്‌സോസ്റ്റ്, റിയര്‍ ഗ്രാബ് റെയിലുകള്‍, ഡയമണ്ട് കട്ട് അലോയ് വീലുകള്‍ എന്നിവയും കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഉത്സവകാലം കളര്‍ഫുള്‍ ആക്കം; Maestro Edge 110-ന് പുതിയ കളര്‍ ഓപ്ഷന്‍ അവതരിപ്പിച്ച് Hero

1,843 mm നീളവും 715 mm വീതിയും 1,188 mm ഉയരവും 1,261 mm വീല്‍ബേസുമാണ് മെസ്‌ട്രോ എഡ്ജ് 110-ന്റെ അളവുകള്‍. റൈഡര്‍ സീറ്റ് ഉയരം 775 mm, ഗ്രൗണ്ട് ക്ലിയറന്‍സ് 155 mm എന്നിങ്ങനെയാണ് സജ്ജീകരിച്ചിരിക്കുന്നത്. 112 കിലോഗ്രാം കര്‍ബ് ഭാരമുള്ള സ്‌കൂട്ടറിന് 5 ലിറ്റര്‍ ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റിയും കമ്പനി വാഗ്ദാനം ചെയ്യുന്നു.

ഉത്സവകാലം കളര്‍ഫുള്‍ ആക്കം; Maestro Edge 110-ന് പുതിയ കളര്‍ ഓപ്ഷന്‍ അവതരിപ്പിച്ച് Hero

സ്‌കൂട്ടറിലെ സസ്‌പെന്‍ഷനായി മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ സിംഗിള്‍ സൈഡ് ഷോക്ക് അബ്‌സോര്‍ബറുമാണ് നല്‍കിയിരിക്കുന്നത്. ബ്രാന്‍ഡിന്റെ സംയോജിത ബ്രേക്കിംഗ് സിസ്റ്റത്തിനൊപ്പം ഇരുവശത്തും ഡ്രം ബ്രേക്ക് സെറ്റപ്പ് വഴിയാണ് ബ്രേക്കിംഗ് നടക്കുന്നത്.

ഉത്സവകാലം കളര്‍ഫുള്‍ ആക്കം; Maestro Edge 110-ന് പുതിയ കളര്‍ ഓപ്ഷന്‍ അവതരിപ്പിച്ച് Hero

മുന്‍വശത്ത്, സ്‌കൂട്ടറില്‍ 90/90 സെക്ഷന്‍ ട്യൂബ്‌ലെസ് ടയറുകളുള്ള 12 ഇഞ്ച് അലോയ് വീല്‍ ഷോഡ് ഉണ്ട്, പിന്‍ഭാഗത്ത് 90/100 സെക്ഷന്‍ ട്യൂബ്‌ലെസ് ടയറുകളുള്ള 10 ഇഞ്ച് അലോയ് വീല്‍ ഷോഡ് ഉണ്ട്. പുതിയ കളര്‍ ഓപ്ഷനുപുറമെ, പേള്‍ ഫേഡ്ലെസ് വൈറ്റ്, മിഡ്നൈറ്റ് ബ്ലൂ, കാന്‍ഡി ബ്ലേസിംഗ് റെഡ്, ടെക്‌നോ ബ്ലൂ, പാന്തര്‍ ബ്ലാക്ക്, സീല്‍ സില്‍വര്‍ എന്നീ നിറങ്ങളിലും സ്‌കൂട്ടര്‍ വിപണിയില്‍ ലഭ്യമാണ്.

Most Read Articles

Malayalam
English summary
Hero introduced new colour option for maestro edge 110 in india
Story first published: Friday, October 22, 2021, 16:59 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X