ഡെസ്റ്റിനിയിൽ ഇനി ഹീറോ കണക്റ്റ് ആപ്ലിക്കേഷനും

ജനപ്രിയ മോഡലായ ഡെസ്റ്റിനിയിൽ 'ഹീറോ കണക്റ്റ്' സവിശേഷത അവതരിപ്പിച്ച് ഹീറോ. ഹീറോ കണക്റ്റ് ആപ്ലിക്കേഷനും അതിന്റെ സവിശേഷതകളും വാങ്ങാൻ താൽപ്പര്യമുള്ള ഉപഭോക്താക്കൾ അവർ വാങ്ങുന്ന വേരിയന്റിലെ ഓൺ-റോഡ് വിലയ്‌ക്ക് പുറമെ അധികമായി 4,999 രൂപ നൽകണം.

ഡെസ്റ്റിനിയിൽ ഇനി ഹീറോ കണക്റ്റ് ആപ്ലിക്കേഷനും

ടോപ്പിൾ അലേർട്ട്, ട്രിപ്പ് അനാലിസിസ്, ലൈവ് വെഹിക്കിൾ ട്രാക്കിംഗ്, ടോ അലേർട്ട്, ജിയോ ഫെൻസ് അലേർട്ട്, ഹീറോ ലൊക്കേറ്റ്, സ്പീഡ് അലേർട്ട് തുടങ്ങിയ സവിശേഷതകൾ ഹീറോ കണക്ട് ആപ്ലിക്കേഷൻ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഡെസ്റ്റിനിയിൽ ഇനി ഹീറോ കണക്റ്റ് ആപ്ലിക്കേഷനും

ഡെസ്റ്റിനി 125 മോഡലിനൊപ്പം എക്‌സ്ട്രീം 160R, എക്‌സ്‌പൾസ് 200, പ്ലെഷർ പ്ലസ്, പ്ലെഷർ പ്ലസ് പ്ലാറ്റിനം എന്നിവയിലും ഹീറോ കണക്റ്റ് ലഭ്യമാണ്. കഴിഞ്ഞ മാസമാണ് ഹീറോ ഡെസ്റ്റിനി 125 ന്റെ പ്ലാറ്റിനം പതിപ്പ് പുറത്തിറക്കിയത്.

MOST READ: ലൈസൻസും രജിസ്ട്രേഷനുമില്ലാതെ ഓടിക്കാവുന്ന ഇലക്‌ട്രിക് സ്‌കൂട്ടറുകൾ

ഡെസ്റ്റിനിയിൽ ഇനി ഹീറോ കണക്റ്റ് ആപ്ലിക്കേഷനും

ഡെസ്റ്റിനി 125 പ്ലാറ്റിനം പുതിയ രൂപകൽപ്പനയും സവിശേഷത ഘടകങ്ങളും ഉൾക്കൊള്ളിച്ചാണ് കമ്പനി ഈ വേരിയന്റിനെ വിപണിയിൽ പരിചയപ്പെടുത്തിയിരിക്കുന്നത്. ഇതിന് 72,050 രൂപയാണ് എക്സ്ഷോറൂം വില.

ഡെസ്റ്റിനിയിൽ ഇനി ഹീറോ കണക്റ്റ് ആപ്ലിക്കേഷനും

ഡെസ്റ്റിനി 125 പ്ലാറ്റിനം എഡിഷനിൽ സിഗ്നേച്ചർ എൽഇഡി ഹെഡ് ലാമ്പ്, പ്രീമിയം ബാഡ്ജിംഗ്, പുതിയ ബ്ലാക്ക്, ക്രോം തീം ഉള്ള ഷീറ്റ് മെറ്റൽ ബോഡി എന്നിവയെല്ലാമാണ് സ്റ്റാൻഡേർഡ് പതിപ്പിൽ നിന്നും വ്യത്യസ്‌തമാക്കുന്നത്.

MOST READ: മഹീന്ദ്ര ഥാർ സ്വന്തമാക്കണേൽ കാത്തിരിക്കേണ്ടത് 11 മാസത്തോളം, ബുക്കിംഗ് കാലയളവ് വീണ്ടും ഉയരുന്നു

ഡെസ്റ്റിനിയിൽ ഇനി ഹീറോ കണക്റ്റ് ആപ്ലിക്കേഷനും

കോസ്മെറ്റിക് മാറ്റങ്ങൾ മാത്രം വരുത്തിയ സ്കൂട്ടറിന് മെക്കാനിക്കൽ പരിഷ്ക്കരാങ്ങളൊന്നും ഹീറോ സമ്മാനിച്ചിരുന്നില്ല. എഞ്ചിൻ അതേ 125 സിസി, ഫ്യുവൽ ഇഞ്ചക്ഷൻ യൂണിറ്റാണ് മുന്നോട്ടുകൊണ്ടുപോകുന്നത്.

ഡെസ്റ്റിനിയിൽ ഇനി ഹീറോ കണക്റ്റ് ആപ്ലിക്കേഷനും

ഇത് 7,000 rpm-ൽ 9 bhp കരുത്തും 5,500 rpm-ൽ 10.4 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. മെച്ചപ്പെട്ട സുഖസൗകര്യത്തിനും ഇന്ധനക്ഷമതയ്ക്കും വേണ്ടി ഹീറോയുടെ അവബോധജന്യവും പേറ്റന്റുള്ളതുമായ i3S ഐഡിൾ-സ്റ്റാർട്ട്-സ്റ്റോപ്പ് സിസ്റ്റവും ഡെസ്റ്റിനിയിൽ അവതരിപ്പിച്ചിട്ടുണ്ട്.

MOST READ: റിയര്‍ വ്യൂ മിററും, ഇന്‍ഡിക്കേറ്ററും ഇല്ലെങ്കില്‍ പിഴ 500 രൂപ; പുതിയ പ്രഖ്യാപനങ്ങള്‍ ഇതാ

ഡെസ്റ്റിനിയിൽ ഇനി ഹീറോ കണക്റ്റ് ആപ്ലിക്കേഷനും

കൂടാതെ പാർട്ട് ഡിജിറ്റൽ, പാർട്ട് അനലോഗ് സ്പീഡോമീറ്റർ കൺസോൾ, സൈഡ്-സ്റ്റാൻഡ് ഇൻഡിക്കേറ്റർ, സർവീസ് ഡ്യൂ റിമൈൻഡർ എന്നീ സവിശേഷതകളും മോഡലിന് ലഭിക്കുന്നു.

ഡെസ്റ്റിനിയിൽ ഇനി ഹീറോ കണക്റ്റ് ആപ്ലിക്കേഷനും

ഡസ്റ്റിനിയുടെ ഡ്രം ബ്രേക്ക് ഷീറ്റ് മെറ്റൽ വീൽ വേരിയന്റിന് 67,990 രൂപയും ഡ്രം ബ്രേക്ക് അലോയ് വീൽ വേരിയന്റായ VX മോഡലിന് 71,590 രൂപയും ഡെസ്റ്റിനി 125 100 മില്യൺ എഡിഷന് 73,390 രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില.

Most Read Articles

Malayalam
English summary
Hero Introduces Hero Connect Feature On Destini 125 Scooter. Read in Malayalam
Story first published: Tuesday, April 13, 2021, 16:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X