69,500 രൂപയ്ക്ക് പുതിയ Pleasure Plus Xtec പുറത്തിറക്കി Hero

ഹീറോ മോട്ടോകോർപ് തങ്ങളുടെ പ്ലെഷർ പ്ലസ് X-ടെക് ആഭ്യന്തര വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ്. 69,500 രൂപയാണ് സ്കൂട്ടറിന്റെ എക്സ്-ഷോറൂം വില. ഇന്ത്യയിൽ 61,900 രൂപ എക്സ്-ഷോറൂം വിലയ്ക്കാണ് പ്ലെഷർ പ്ലസ് ശ്രേണി ആരംഭിക്കുന്നത്.

69,500 രൂപയ്ക്ക് പുതിയ Pleasure Plus Xtec പുറത്തിറക്കി Hero

ബ്രാൻഡ് വെളിപ്പെടുത്തുന്ന വിവരങ്ങൾ അനുസരിച്ച് എല്ലാ അംഗീകൃത ഡീലർഷിപ്പുകളിലും പുതിയ വേരിയന്റുകൾ ലഭ്യമാണ്. ഈയിടെ ഒരു ഡീലർ മീറ്റിൽ നിന്നുള്ള പ്ലസർ പ്ലസ് X-ടെക്കിന്റെ ആദ്യ ചിത്രങ്ങളാണ് ഞങ്ങൾ ഇവിടെ പങ്കുവെക്കുന്നത്.

സാധാരണ മോഡലിൽ നിന്ന് വ്യത്യസ്തമാകാൻ, രാജ്യത്തെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമ്മാതാക്കൾ ക്രോംഡ് മിററുകൾ, ഹാൻഡിൽബാറിൽ ക്രോം ആക്സന്റുകൾ, മഫ്ലർ പ്രൊട്ടക്ടർ, സീറ്റ് ബാക്ക്‌റെസ്റ്റ്, ഫെൻഡർ സ്ട്രിപ്പ് എന്നിവ ചേർത്തിരിക്കുന്നു. പുതിയ ഡ്യുവൽ-ടോൺ സീറ്റ് കളർഡ് ഇന്നർ പാനലുകളോടൊപ്പം വരുന്നു, കൂടാതെ പില്ലിൺ റൈഡറിന് ഒരു പുതിയ സീറ്റ് ബാക്ക്‌റെസ്റ്റും ലഭിക്കുന്നു.

ഒരു മെറ്റൽ ഫ്രണ്ട് ഫെൻഡറും ഹീറോ ലഭ്യമാക്കിയിട്ടുണ്ട് കൂടാതെ സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ ബ്ലൂടൂത്ത് കണക്റ്റിവിറ്റി ഫീച്ചർ നേടുകയും അത് കോൾ അലേർട്ടുകൾ, മെസേജ് അലേർട്ടുകൾ, ഫോൺ ബാറ്ററി സ്റ്റാറ്റസ് എന്നിവ പ്രാപ്തമാക്കുകയും ചെയ്യുന്നു.

ഒരു സൈഡ് സ്റ്റാൻഡ് ഇൻഡിക്കേഷൻ, എഞ്ചിൻ കട്ട്-ഓഫ് ഫംഗ്ഷൻ എന്നിവയും പ്ലെഷർ പ്ലസ് X-ടെക്കിൽ നിർമ്മാതാക്കൾ നൽകിയിരിക്കുന്നു. ഇത് സ്റ്റാൻഡേർഡ് 110 സിസി സ്കൂട്ടർ പോലെ തന്നെ ഒന്നിലധികം കളർ സ്കീമുകളിൽ അവതരിപ്പിച്ചിരിക്കുന്നു.

പോൾസ്റ്റാർ ബ്ലൂ, മാറ്റ് വെർണിയർ ഗ്രേ, മാറ്റ് ബ്ലാക്ക്, മാറ്റ് ഗ്രീൻ, മിഡ്‌നൈറ്റ് ബ്ലാക്ക്, പേൾ സിൽവർ വൈറ്റ്, സ്‌പോർട്ടി റെഡ് എന്നിവയ്‌ക്കൊപ്പം ഒരു പുതിയ ജൂബിലന്റ് യെല്ലോ നിറവും വാഹനത്തിൽ വരുന്നു.

സെഗ്‌മെന്റ്-ഫസ്റ്റ് പ്രൊജക്ടർ എൽഇഡി ഹെഡ്‌ലൈറ്റും സ്കൂട്ടർ ഫീച്ചർ ചെയ്യുന്നു, ഇത് ദൈർഘ്യമേറിയതും വിശാലവുമായ ത്രോയും ഉപയോഗിച്ച് 25 ശതമാനം കൂടുതൽ ലൈറ്റ് ഇൻന്റെൻസിറ്റി നൽകുമെന്ന് അവകാശപ്പെടുന്നു. ഒപ്റ്റിമൽ റോഡ് ദൃശ്യപരതയ്ക്കായി ആന്റി-ഫോഗ് ടെക്കും വാഹനത്തിൽ ഉണ്ട്.

അളവുകളെ സംബന്ധിച്ചിടത്തോളം, ഹീറോ പ്ലെഷർ പ്ലസ് X-ടെക്കിന് 1,769 mm നീളവും 704 mm വീതിയും 1,162 mm ഉയരവും 1,238 mm വീൽബേസ് നീളവും 155 mm ഗ്രൗണ്ട് ക്ലിയറൻസും നോർമൽ മോഡലിലേതിൽ നിന്ന് മാറ്റങ്ങളൊന്നും വരുത്താതെ തുടരുന്നു. ഇതിന് 106 കിലോഗ്രാം ഭാരമാണുള്ളത്, കൂടാതെ ഫ്യുവൽ ടാങ്ക് ശേഷി 4.8 ലിറ്ററാണ്.

മുൻ മോഡലുകളിലെ അതേ 110.9 സിസി സിംഗിൾ സിലിണ്ടർ എയർ-കൂൾഡ് ഫോർ-സ്ട്രോക്ക് ഫ്യുവൽ-ഇൻജക്റ്റഡ് OHC എഞ്ചിൻ 7,000 rpm -ൽ 8.0 bhp പരമാവധി പവർ ഔട്ട്പുട്ടും 5,500 rpm -ൽ 8.70 Nm പരമാവധി torque ഉം വികസിപ്പിക്കുന്നു. ഇത് ഒരു CVT ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ബന്ധിപ്പിച്ചിരിക്കുന്നു.

ബ്രാൻഡ് അടുത്തിടെ എക്സ്പൾസ് 200 4V അവതരിപ്പിച്ചത് കൂടുതൽ ശക്തിയേറിയ എഞ്ചിനോടുകൂടിയാണ്, ഇതേ സജ്ജീകരണം സമീപഭാവിയിൽ തന്നെ എക്സ്ട്രീം 200 S -ലും അവതരിപ്പിക്കാം.

Most Read Articles

Malayalam
English summary
Hero launched all new pleasure plus xtec variant at rs 69500 rupees
Story first published: Tuesday, October 12, 2021, 11:16 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X