ബിഎസ് VI എക്സ്പള്‍സ് 200T അവതരിപ്പിച്ച് ഹീറോ; വില 1.12 ലക്ഷം രൂപ

ബിഎസ് VI നവീകരണങ്ങളോടെ എക്സ്പള്‍സ് 200T വിപണിയില്‍ അവതരിപ്പിച്ച് നിര്‍മ്മാതാക്കളായ ഹീറോ. 1.12 ലക്ഷം രൂപയാണ് പുതിയ ബൈക്കിന്റെ എക്‌സ്‌ഷോറും വില.

ബിഎസ് VI എക്സ്പള്‍സ് 200T അവതരിപ്പിച്ച് ഹീറോ; വില 1.12 ലക്ഷം രൂപ

എഞ്ചിന്‍ നവീകരണം ഒഴിച്ചു നിര്‍ത്തിയാല്‍ ബൈക്കില്‍ മറ്റ് മാറ്റങ്ങള്‍ ഒന്നും ഇല്ലെന്ന് വേണം പറയാന്‍. എക്സ്പള്‍സ് ശ്രേണിയുടെ ഭാഗമാണ് ഹീറോ എക്സ്പള്‍സ് 200T. ഇത് വളരെ ജനപ്രിയമായ എക്സ്പള്‍സ് 200 അഡ്വഞ്ചര്‍ ടൂററും 200 സിസി ശ്രേണിയില്‍ എക്സ്ട്രീം 200S ഫെയര്‍ഡ് മോട്ടോര്‍സൈക്കിളും ഉള്‍ക്കൊള്ളുന്നു.

ബിഎസ് VI എക്സ്പള്‍സ് 200T അവതരിപ്പിച്ച് ഹീറോ; വില 1.12 ലക്ഷം രൂപ

മാറ്റ് ഷീല്‍ഡ് ഗോള്‍ഡ്, പാന്തര്‍ ബ്ലാക്ക്, സ്‌പോര്‍ട്‌സ് റെഡ് എന്നിങ്ങനെ മൂന്ന് കളര്‍ ഓപ്ഷനുകളിലാണ് 2021 ഹീറോ എക്‌സ്പള്‍സ് 200T വില്‍പ്പനയ്ക്ക് എത്തുന്നത്. ബൈക്കിന് ശ്രേണിയില്‍ ഉയര്‍ന്ന വിലയാണെങ്കിലും, ഇത് നിരവധി സവിശേഷതകളോടെയാണ് വരുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു.

MOST READ: ജൂൺ മാസത്തോടെ പുതിയ ഹൈബ്രിഡ് ഹോണ്ട സിറ്റിയെ ഇന്ത്യയിൽ പ്രതീക്ഷിക്കാം, അവകാശവാദം 27 കിലോമീറ്റർ മൈലേജ്

ബിഎസ് VI എക്സ്പള്‍സ് 200T അവതരിപ്പിച്ച് ഹീറോ; വില 1.12 ലക്ഷം രൂപ

എല്‍ഇഡി ഹെഡ്‌ലാമ്പ്, ബ്ലൂടൂത്ത് കണക്റ്റിവിറ്റി കോള്‍ അലേര്‍ട്ട്, ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍, എല്‍ഇഡി ടെയില്‍ ലാമ്പ്, 17 ഇഞ്ച് ബ്ലാക്ക് അലോയ് വീലുകള്‍, ഒരു അണ്ടര്‍ കൗള്‍ എന്നിവയുള്ള ഒരു ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയാണ് സവിശേഷതക പട്ടികയില്‍ ഇടംപിടിക്കുന്നത്.

ബിഎസ് VI എക്സ്പള്‍സ് 200T അവതരിപ്പിച്ച് ഹീറോ; വില 1.12 ലക്ഷം രൂപ

ഹീറോ എക്‌സ്പുള്‍സ് 200T-യില്‍ 199.6 സിസി സിംഗിള്‍ സിലിണ്ടര്‍ ഓയില്‍-കൂള്‍ഡ് ടു-വാല്യൂ എഞ്ചിന്‍ സജ്ജീകരിച്ചിരിക്കുന്നു. ഈ യൂണിറ്റ് 8,500 rpm-ല്‍ 18.1 bhp പരമാവധി കരുത്ത് സൃഷ്ടിക്കുന്നു.

MOST READ: പുത്തൻ എതിരാളികൾക്കിടയിലും തലയെടുപ്പോടെ വിറ്റാര ബ്രെസ; വിൽപ്പനയിൽ 70 ശതമാനം വർധനവ്

ബിഎസ് VI എക്സ്പള്‍സ് 200T അവതരിപ്പിച്ച് ഹീറോ; വില 1.12 ലക്ഷം രൂപ

6,500 rpm-ല്‍ 16.15 Nm torque ഉം ഉത്പാദിപ്പിക്കുന്നു. എഞ്ചിന്‍ അഞ്ച് സ്പീഡ് ഗിയര്‍ബോക്‌സുമായി ജോടിയാക്കുകയും ചെയ്യുന്നു. ബിഎസ് VI മലിനീകരണ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് ഇതിന് ഒരു വലിയ കാറ്റലറ്റിക് കണ്‍വെര്‍ട്ടര്‍ ലഭിക്കുന്നു.

ബിഎസ് VI എക്സ്പള്‍സ് 200T അവതരിപ്പിച്ച് ഹീറോ; വില 1.12 ലക്ഷം രൂപ

177 മില്ലീമീറ്റര്‍ ഗ്രൗണ്ട് ക്ലിയറന്‍സ് ബൈക്കിന് ലഭിക്കുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നു. 13 ലിറ്ററാണ് ഫ്യുവല്‍ ടാങ്ക് ശേഷി, സീറ്റ് ഉയരം 799 മില്ലിമീറ്ററും 154 കിലോഗ്രാം ഭാരവും ബൈക്കിനുണ്ട്.

MOST READ: ഇലക്ട്രിക് കാര്‍ ഉപഭോക്താക്കള്‍ക്കായി മുംബൈ-പുനെ എക്‌സ്പ്രസ് ഹൈവേയില്‍ ചാര്‍ജിംഗ് സ്റ്റേഷനൊരുങ്ങി

ബിഎസ് VI എക്സ്പള്‍സ് 200T അവതരിപ്പിച്ച് ഹീറോ; വില 1.12 ലക്ഷം രൂപ

സിംഗിള്‍-ചാനല്‍ എബിഎസ് സംവിധാനമുള്ള 276 mm ഫ്രണ്ട് ഡിസ്‌കും 220 mm റിയര്‍ ഡിസ്‌കും ബൈക്കിന് ലഭിക്കും. സസ്പെന്‍ഷനെ സംബന്ധിച്ചിടത്തോളം, മുന്നില്‍ 37 mm ടെലിസ്‌കോപ്പിക്കുകളും, പിന്നില്‍ ഏഴ്-ഘട്ടമായി ക്രമീകരിക്കാവുന്ന മോണോഷോക്കും ലഭിക്കുന്നു.

ബിഎസ് VI എക്സ്പള്‍സ് 200T അവതരിപ്പിച്ച് ഹീറോ; വില 1.12 ലക്ഷം രൂപ

ഹീറോ സമീപഭാവിയില്‍ 200 സിസി ശ്രേണി കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ബിഎസ് VI മലിനീകരണ മാനദണ്ഡങ്ങള്‍ 2020 ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വന്നു. ഇതിന്റെ ഭാഗമായി 200T കമ്പനി വിപണിയില്‍ നിന്നും പിന്‍വലിക്കുകയും ചെയ്തിരുന്നു.

MOST READ: പാസഞ്ചര്‍ വാഹനങ്ങളുടെ പുതുക്കിയ ശ്രേണി നേപ്പാളില്‍ അവതരിപ്പിച്ച് ടാറ്റ

ബിഎസ് VI എക്സ്പള്‍സ് 200T അവതരിപ്പിച്ച് ഹീറോ; വില 1.12 ലക്ഷം രൂപ

ഏകദേശം ഒരു വര്‍ഷത്തിനുശേഷമാണ് ബിഎസ് VI നവീകരണങ്ങളോടെ ബൈക്ക് തിരികെ വിപണിയില്‍ എത്തുന്നത്. പോയ വര്‍ഷം തന്നെ ബൈക്കിന്റെ ടീസര്‍ ചിത്രങ്ങള്‍ കമ്പനി പങ്കുവെച്ചിരുന്നെങ്കിലും, കൊവിഡ്-19 യുടെ സാഹചര്യത്തില്‍ അവതരണം വൈകുകയായിരുന്നു.

Most Read Articles

Malayalam
English summary
Hero Launched BS6 Xpulse 200T In India; Price, Engine, Features Details Here. Read in Malayalam.
Story first published: Saturday, March 13, 2021, 8:25 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X