Just In
- 51 min ago വെറും നാല് കാറുകളെ വെച്ച് കിയ നേടുന്നത് എജ്ജാതി കച്ചോടം! ആ ക്ലാവിസ് കൂടിയിങ്ങ് വന്നോട്ടെ
- 1 hr ago വിമാനത്തിൽ പറക്കുമ്പോൾ എത്ര പെഗ്ഗ് അടിക്കാം? ആകാശത്ത് മദ്യം വിളമ്പുന്നതിന് നിയന്ത്രണങ്ങൾ ഉണ്ടോ?
- 2 hrs ago സ്വർണത്തിൽ പൊതിഞ്ഞ് സ്കോർപിയോ എൻ, പൊന്നും വിലയുളള വണ്ടിയുടെ വീഡിയോ കാണാം
- 3 hrs ago യൂട്യൂബര്‍മാര്‍ക്ക് ബെസ്റ്റ് സമയമാണെല്ലോ; 1.5 കോടിയുടെ ലക്ഷ്വറി എസ്യുവി വാങ്ങിയ ആളെ കണ്ടോ...
Don't Miss
- Technology ഒരുപാട് ഇടങ്ങളിൽ പോകേണ്ടതല്ലേ ഇത് ഇരിക്കട്ടെ! വരിക്കാർക്ക് എക്സ്ട്രാ ഡാറ്റ നൽകുന്ന 4 ജിയോ പ്ലാനുകൾ
- Lifestyle സമ്പത്ത് ഉണ്ടാക്കാന്‍ ഇന്ന് തന്നെ ആരംഭിക്കാവുന്ന നല്ല ശീലങ്ങള്‍
- Sports IPL 2024: 3ല്‍ രണ്ടും ഡെക്ക്, സൂര്യയെ എങ്ങനെ വിശ്വസിക്കും? ലോകകപ്പില്‍ പകരം സഞ്ജു മതി
- Movies അൻസിബയുടെയും റിഷിയുടെയും പേര് പറഞ്ഞില്ല..., റോക്കിയുടെ ഉറ്റ സുഹൃത്തായിരുന്നിട്ടും അനുവിന് ജാസ്മിനോടാണ് ഇഷ്ടം!
- Finance ഇപ്പോൾ കുറഞ്ഞ വിലയിൽ വാങ്ങാം, ഭാവിയിൽ വില കൂടും, ചരിത്രം അതാണ്, നേട്ടമുണ്ടാക്കാൻ തയ്യാറാണോ..?
- News കെഎസ്എഫ്ഇ ചിട്ടിയുടെ നറുക്ക് അടിച്ചോ? ഇനി ജാമ്യം ഇല്ലെങ്കിലും വിഷമിക്കേണ്ട, ഇങ്ങനെ ചെയ്താൽ പണം വാരാം
- Travel മംഗളാദേവി ക്ഷേത്രം ചിത്ര പൗർണമി 23 ന്, രാവിലെ ആറുമുതൽ പ്രവേശനം, അറിയേണ്ടതെല്ലാം
വില്‍പ്പന തന്ത്രവുമായി ഹീറോ; താങ്ങാനാവുന്ന ബൈക്കെന്ന ഖ്യാതിയോടെ HF 100 അവതരിപ്പിച്ചു
രാജ്യത്തെ ഏറ്റവും താങ്ങാനാവുന്ന ബൈക്കെന്ന ഖ്യാതിയോടെ HF 100 പുറത്തിറക്കി ഹീറോ. 49,400 രൂപയാണ് എക്സ്ഷോറൂം വില.
ഹീറോ HF ഡീലക്സിന്റെ പ്രാരംഭ കിക്ക്-സ്റ്റാര്‍ട്ട്, സ്പോക്ക്-വീല്‍ സജ്ജീകരിച്ച വേരിയന്റിനിനെക്കാള് 1,300 രൂപയോളം വിലക്കുറവിലാണ് വില്‍പ്പനയ്ക്ക് എത്തുന്നത്. ഈ മോട്ടോര്‍സൈക്കിളിന് അലോയ് വീലുകള്‍ പരുക്കന്‍ ട്യൂബ് ലെസ് ടയറുകള്‍ എന്നിവ ലഭിക്കുന്നു.
എന്നാല്‍ ഓപ്ഷനായി പോലും ഇതിന് ഇലക്ട്രിക് സ്റ്റാര്‍ട്ട് കമ്പനി നല്‍കുന്നില്ല, കൂടാതെ ഹീറോ HF ഡീലക്സുമായി താരതമ്യപ്പെടുത്തുമ്പോള്‍ റിയര്‍ സസ്പെന്ഷന് വ്യത്യസ്തമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സില്‍വര്‍ ഗ്രാബ് റെയിലിനുപകരം, ലളിതമായ ബ്ലാക്ക് ഔട്ട് ട്യൂബുലാര്‍ യൂണിറ്റാണ് HF 100-ല്‍ വരുന്നത്.
MOST READ: പോളോ കംഫർട്ട്ലൈൻ ടർബോ-പെട്രോൾ വേരിയന്റിനെ വിപണിയിൽ അവതരിപ്പിച്ച് ഫോക്സ്വാഗൺ
ഗ്രേ, റെഡ് നിറത്തിലുള്ള സ്റ്റിക്കര്‍ വര്‍ക്ക് ഉള്ള ഓള്-ബ്ലാക്ക് കളര്‍ സ്കീമും മോട്ടോര്‍സൈക്കിളില്‍ കമ്പനി അവതരിപ്പിക്കുന്നു. 97.2 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍-കൂള്‍ഡ് ഫ്യുവല്‍ ഇഞ്ചക്ട് എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്.
ഈ മോട്ടോര്‍ 8,000 rpm-ല്‍ 8.36 bhp കരുത്തും 5,000 rpm-ല്‍ 8.05 Nm torque ഉം ഉത്പാദിപ്പിക്കുന്നു. എഞ്ചിന് 4 സ്പീഡ് ഗിയര്‍ബോക്സുമായി ജോടിയാക്കുന്നു.
MOST READ: കാർ കമ്പത്തിൽ പൃഥ്വിയോടൊപ്പം തന്നെ ഭാര്യയും; പുത്തൻ ടാറ്റ സഫാരി സ്വന്തമാക്കി സുപ്രിയ
മുന്നില്‍ ഒരു ടെലിസ്കോപ്പിക് ഫോര്‍ക്കും, പിന്നില്‍ ട്വിന്‍ ഷോക്ക് അബ്സോര്‍ബറുകളുമാണ് ബൈക്കിന് ലഭിക്കുന്നത്. HF ഡീലക്സിന് സമാനമായ 2-ഘട്ട പ്രീലോഡ് ക്രമീകരണം ഇതില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു.
സുരക്ഷ്ക്കായി ഇരുവശത്തും 130 mm ഡ്രം ബ്രേക്കുകളും ബൈക്കിന് ലഭിക്കുന്നു. ഇതിന് 9.1 ലിറ്റര്‍ ഇന്ധന ടാങ്കാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. HF ഡീലക്സിലുള്ളതിനേക്കാള് 0.5 ലിറ്റര്‍ ചെറുതാണിതെന്നും കമ്പനി അറിയിച്ചു.
805 എംഎം ഉയരമുള്ള സീറ്റും 165 എംഎം ഗ്രൗണ്ട് ക്ലിയറന്‍സും ബൈക്ക് നിലനിര്‍ത്തുന്നു. അതേസമയം ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിച്ചാല്‍ ഹീറോ, ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും പുതിയ വില വര്‍ദ്ധനവ് അടുത്തിടെ പ്രഖ്യാപിച്ചു.
അതിന്റെ മുഴുവന്‍ ശ്രേണിയിലുള്ള ഇരുചക്ര വാഹനങ്ങള്‍ക്കും വില വര്‍ദ്ധനവ് നല്‍കും. പുതിയ വിലകള്‍ 2021 ഏപ്രില്‍ 1 മുതല്‍ രാജ്യത്തുടനീളം പ്രാബല്യത്തില്‍ വരുമെന്നും കമ്പനി അറിയിച്ചിരുന്നു.
മോട്ടോര്‍സൈക്കിളുകളുടെയും സ്കൂട്ടറിന്റെയും വില ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് കമ്പനി ഉയര്‍ത്തുന്നത്. 2021 ജനുവരി ഒന്നിന് വര്‍ഷത്തിന്റെ തുടക്കത്തില്‍ ആദ്യ വര്‍ദ്ധനവ് നടപ്പാക്കിയിരുന്നു. അക്കാലത്ത് വില 1,500 രൂപയായി ഉയര്‍ന്നു.ഉല്പാദനത്തിനായുള്ള വര്‍ദ്ധിച്ചുവരുന്ന ഇന്‍പുട്ട് ചെലവ് കുറയ്ക്കുകയാണ് വില വര്‍ധനവിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. കൂടാതെ, കൊവിഡ് -19 മഹാമാരി ഇപ്പോഴും ഇന്ത്യയില്‍ വളരെ കൂടുതലാണ്, ഇത് വാഹനങ്ങളുടെ ഉല്പാദനത്തില് ബ്രാന്‍ഡുകള്‍ക്ക് ചില വെല്ലുവിളികള്‍ സൃഷ്ടിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.