വില്‍പ്പനയും വില്‍പ്പനാനന്തര സേവനങ്ങളും ഇനി വാട്ട്സ്ആപ്പിലും; പുതുവഴികള്‍ തേടി ഹീറോ

വില്‍പ്പന മികച്ചതാക്കാന്‍ പുതുവഴികള്‍ തേടുകയാണ് വാഹന നിര്‍മ്മാതാക്കള്‍. പോയ വര്‍ഷമാണ് ഓണ്‍ലൈന്‍ വില്‍പ്പന നിര്‍മ്മാതാക്കള്‍ സജീവമാക്കിയത്.

വില്‍പ്പനയും വില്‍പ്പനാനന്തര സേവനങ്ങളും ഇനി വാട്ട്സ്ആപ്പിലും; പുതുവഴികള്‍ തേടി ഹീറോ

കൊവിഡ് മഹാമാരി രൂക്ഷമായതോടെ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് വില്‍പ്പന മുന്നോട്ട് കൊണ്ടുപോകുന്നതിന് വിവിധ നിര്‍മ്മാതാക്കള്‍ ഓണ്‍ലൈന്‍ വില്‍പ്പന ആരംഭിച്ചത്. ഇപ്പോള്‍ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹീറോ അതിലും ഒരുപടി മുന്നോട്ട് പോവുകയാണ്.

വില്‍പ്പനയും വില്‍പ്പനാനന്തര സേവനങ്ങളും ഇനി വാട്ട്സ്ആപ്പിലും; പുതുവഴികള്‍ തേടി ഹീറോ

വാട്ട്സ്ആപ്പ് മെസേജിംഗ് ആപ്പില്‍ ഹീറോ മോട്ടോകോര്‍പ്പ് വില്‍പ്പനയും, വില്‍പ്പനാന്തര സേവനങ്ങളും ആരംഭിച്ചതായി അറിയിച്ചു. ഇന്ത്യയിലെ കൊവിഡ് -19 മഹാമാരിയുടെ രണ്ടാം തരംഗത്തിനിടയില്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ അതിന്റെ സാന്നിധ്യം കൂടുതല്‍ ഊട്ടിയുറപ്പിക്കാനാണ് പദ്ധതി.

MOST READ: പ്രൊഡക്ഷനിലും മൂന്നിരട്ടി ഡിമാന്റ്; ഹ്യുണ്ടായി ക്രെറ്റയ്ക്ക് വിപണിയിൽ പ്രിയമേറുന്നു

വില്‍പ്പനയും വില്‍പ്പനാനന്തര സേവനങ്ങളും ഇനി വാട്ട്സ്ആപ്പിലും; പുതുവഴികള്‍ തേടി ഹീറോ

ലോകത്തിലെ ഏറ്റവും വലിയ മോട്ടോര്‍സൈക്കിളുകളുടെയും സ്‌കൂട്ടറുകളുടെയും നിര്‍മ്മാതാവ് നിലവിലുള്ളതും വരാനിരിക്കുന്നതുമായ ഉപഭോക്താക്കള്‍ക്ക് സുരക്ഷിതമായ സേവനം വാഗ്ദാനം ചെയ്യുക കൂടിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

വില്‍പ്പനയും വില്‍പ്പനാനന്തര സേവനങ്ങളും ഇനി വാട്ട്സ്ആപ്പിലും; പുതുവഴികള്‍ തേടി ഹീറോ

ഉപഭോക്താക്കള്‍ക്ക് വാട്ട്സ്ആപ്പില്‍ വിവരങ്ങള്‍, ഇടപാട്, ലൊക്കേഷന്‍ അധിഷ്ഠിത സേവനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയുമെന്ന് പത്രക്കുറിപ്പില്‍ കമ്പനി അറിയിച്ചു. ഇത് സൗകര്യ ഘടകങ്ങള്‍ വര്‍ദ്ധിപ്പിക്കുക മാത്രമല്ല ഷോറൂമുകളിലും സേവന കേന്ദ്രങ്ങളിലും വ്യക്തിഗത ഇടപാടുകള്‍ കുറയ്ക്കുന്നതിന് സഹായിക്കുകയും ചെയ്യും.

MOST READ: പോളോ കംഫർട്ട്‌ലൈൻ ടർബോ-പെട്രോൾ വേരിയന്റിനെ വിപണിയിൽ അവതരിപ്പിച്ച് ഫോക്‌സ്‌വാഗൺ

വില്‍പ്പനയും വില്‍പ്പനാനന്തര സേവനങ്ങളും ഇനി വാട്ട്സ്ആപ്പിലും; പുതുവഴികള്‍ തേടി ഹീറോ

''വാട്സ്ആപ്പ് പിന്തുണ ആരംഭിക്കുന്നത് സമ്പര്‍ക്കരഹിതവും എളുപ്പത്തില്‍ ആക്സസ് ചെയ്യാവുന്നതുമായ വില്‍പ്പന, സേവന ഓപ്ഷനുകള്‍ നല്‍കുകയെന്ന ഞങ്ങളുടെ ലക്ഷ്യത്തിന് അനുസൃതമാണെന്ന് ഹീറോ മോട്ടോകോര്‍പ്പിലെ സെയില്‍സ് ആന്‍ഡ് ആഫ്റ്റര്‍സെയില്‍സ് തലവന്‍ നവീന്‍ ചൗഹാന്‍ പറഞ്ഞു.

വില്‍പ്പനയും വില്‍പ്പനാനന്തര സേവനങ്ങളും ഇനി വാട്ട്സ്ആപ്പിലും; പുതുവഴികള്‍ തേടി ഹീറോ

ഉപയോക്താക്കള്‍ക്ക് എല്ലാ ഹീറോ മോട്ടോകോര്‍പ്പ് ഉപഭോക്തൃ ടച്ച് പോയിന്റുകളിലും ലഭ്യമായ ഒരു ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യാം അല്ലെങ്കില്‍ അവരുടെ മൊബൈല്‍ ഫോണുകളില്‍ നിന്ന് +918367796950 എന്ന നമ്പറില്‍ വിളിക്കാം.

MOST READ: കാർ കമ്പത്തിൽ പൃഥ്വിയോടൊപ്പം തന്നെ ഭാര്യയും; പുത്തൻ ടാറ്റ സഫാരി സ്വന്തമാക്കി സുപ്രിയ

വില്‍പ്പനയും വില്‍പ്പനാനന്തര സേവനങ്ങളും ഇനി വാട്ട്സ്ആപ്പിലും; പുതുവഴികള്‍ തേടി ഹീറോ

സേവനം സജീവമായി കഴിഞ്ഞാല്‍, ഒരു ഉപഭോക്താവിന് നിരവധി സേവനങ്ങളും സേവന ബുക്കിംഗ്, അറ്റകുറ്റപ്പണികള്‍ക്കിടെ തത്സമയ സ്റ്റാറ്റസ് പരിശോധന, ഏറ്റവും അടുത്തുള്ള വര്‍ക്ക്‌ഷോപ്പ്, ഡിജിറ്റല്‍ ഇന്‍വോയ്‌സ് എന്നിവ കണ്ടെത്തുന്നതും വാഹന അന്വേഷണവും ബുക്കിംഗും നടത്തുന്നതുവരെയുള്ള പിന്തുണയും ലഭ്യമാക്കുമെന്ന് ഹീറോ പറയുന്നു.

വില്‍പ്പനയും വില്‍പ്പനാനന്തര സേവനങ്ങളും ഇനി വാട്ട്സ്ആപ്പിലും; പുതുവഴികള്‍ തേടി ഹീറോ

കൊവിഡ് രണ്ടാം തരംഗം വാഹന വ്യവസായം ഉള്‍പ്പെടെ നിരവധി മേഖലകളില്‍ വീണ്ടും അനിശ്ചിതത്വത്തം സൃഷ്ടിക്കുമോ എന്നാണ് നിര്‍മ്മാതാക്കള്‍ നോക്കി കാണുന്നത്. 2020 മാസത്തില്‍ ഡിജിറ്റൈസേഷനില്‍ ശക്തമായ ശ്രദ്ധ കേന്ദ്രീകരിക്കാനും ഇത് സഹായിച്ചിട്ടുണ്ട്.

MOST READ: എൻട്രി ലെവൽ പെർഫോമൻസ് മോട്ടോർസൈക്കിൾ ശ്രേണിയിലെ താരം, 2021 അപ്പാച്ചെ RTR 160 4V മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ

വില്‍പ്പനയും വില്‍പ്പനാനന്തര സേവനങ്ങളും ഇനി വാട്ട്സ്ആപ്പിലും; പുതുവഴികള്‍ തേടി ഹീറോ

അടുത്ത മാസങ്ങളില്‍ വില്‍പ്പന മേഖലയുടെ വീണ്ടെടുക്കല്‍ കണക്കിലെടുക്കുമ്പോള്‍, നിലവിലെ സാഹചര്യത്തില്‍ കുറഞ്ഞ മനുഷ്യ സമ്പര്‍ക്കത്തിലൂടെയും പരമാവധി ഡിജിറ്റല്‍ ഉപഭോഗത്തിലൂടെയും മുന്നോട്ട് പോകാമെന്നാണ് കമ്പനികളുടെ പ്രതീക്ഷ.

Most Read Articles

Malayalam
English summary
Hero Launched Sales And Aftersales Service Through WhatsApp, All Details Here. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X