ഗിന്നസ് ബുക്കില്‍ വീണ്ടും ഇടംപിടിച്ച് Hero; 10-ാം വാര്‍ഷികത്തില്‍ ഇത് ഇരട്ടി ആവേശം

ഗിന്നസ് ബുക്കില്‍ വീണ്ടും ഇടംപിടിച്ച് രാജ്യത്തെ പ്രമുഖ ഇരുചക്രവാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ്. കമ്പനി 'പ്ലാന്റേഴ്‌സിന്റെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഫോട്ടോ ആല്‍ബം' സൃഷ്ടിച്ചാണ് ഇത്തരത്തിലൊരു നേട്ടം കൈവരിച്ചിരിക്കുന്നത്.

ഗിന്നസ് ബുക്കില്‍ വീണ്ടും ഇടംപിടിച്ച് Hero; 10-ാം വാര്‍ഷികത്തില്‍ ഇത് ഇരട്ടി ആവേശം

ഹീറോ ഗ്രീന്‍ ഡ്രൈവ് സംരംഭത്തിന് കീഴില്‍ ഈ അഭിമാനകരമായ പദവി നേടാന്‍ തൈകള്‍ നട്ട 1,32,775 ഫോട്ടോഗ്രാഫുകള്‍ കമ്പനി ആല്‍ബത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഹീറോ മോട്ടോകോര്‍പ്പിന്റെ തുടര്‍ച്ചയായ രണ്ടാം ലോക റെക്കോര്‍ഡാണിതെന്ന് വേണം പറയാന്‍.

ഗിന്നസ് ബുക്കില്‍ വീണ്ടും ഇടംപിടിച്ച് Hero; 10-ാം വാര്‍ഷികത്തില്‍ ഇത് ഇരട്ടി ആവേശം

കാരണം കമ്പനി മുമ്പ് 2021 ഓഗസ്റ്റില്‍ 'ഏറ്റവും വലിയ മോട്ടോര്‍സൈക്കിള്‍ ലോഗോ' സൃഷ്ടിച്ച് ഗിന്നസ് റെക്കോര്‍ഡ് കരസ്ഥമാക്കിയിട്ടുണ്ട്. സ്‌പെന്‍ഡര്‍ പ്ലസിന്റെ മൊത്തം 1,845 യൂണിറ്റുകള്‍ ആന്ധ്രയിലെ ചിറ്റൂരിലെ കമ്പനിയുടെ നിര്‍മ്മാണ പ്ലാന്റില്‍ ലോഗോ നിര്‍മ്മിക്കാന്‍ കമ്പനി ഉപയോഗിച്ചു.

ഗിന്നസ് ബുക്കില്‍ വീണ്ടും ഇടംപിടിച്ച് Hero; 10-ാം വാര്‍ഷികത്തില്‍ ഇത് ഇരട്ടി ആവേശം

2021 എന്നത് കമ്പനിയെ സംബന്ധിച്ച് വളരെ ആവേശത്തോടെയാണ് ആരംഭിച്ചതെന്ന് ഹീറോ മോട്ടോകോര്‍പ്പ് ഗ്ലോബല്‍ പ്രൊഡക്ട് പ്ലാനിംഗ് ആന്‍ഡ് സ്ട്രാറ്റജി മേധാവി മാലോ ലെ മസ്സണ്‍ പറഞ്ഞു. ഈ വര്‍ഷമാണ് 100 മില്യണ്‍ വില്‍പ്പന എന്ന നാഴികക്കല്ല് കമ്പനി പിന്നിട്ടത്.

ഗിന്നസ് ബുക്കില്‍ വീണ്ടും ഇടംപിടിച്ച് Hero; 10-ാം വാര്‍ഷികത്തില്‍ ഇത് ഇരട്ടി ആവേശം

മാത്രമല്ല, ഹീറോ ബ്രാന്‍ഡിന്റെ പത്താം വാര്‍ഷികം, ഏറ്റവും വലിയ മോട്ടോര്‍സൈക്കിള്‍ ലോഗോയുടെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡുകള്‍, ഒരു ദിവസം കൊണ്ട് ഒരു ലക്ഷം യൂണിറ്റ് വില്‍പ്പന, ഇപ്പോള്‍ ഏറ്റവും വലിയ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ഇങ്ങനെ നിരവധി സുപ്രധാന നാഴികക്കല്ലുകള്‍ ഈ വര്‍ഷം ബ്രാന്‍ഡിന് പിന്നിടാന്‍ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു.

ഗിന്നസ് ബുക്കില്‍ വീണ്ടും ഇടംപിടിച്ച് Hero; 10-ാം വാര്‍ഷികത്തില്‍ ഇത് ഇരട്ടി ആവേശം

ചെടികള്‍ നട്ടുപിടിപ്പിക്കുന്ന ആളുകളുടെ ഓണ്‍ലൈന്‍ ഫോട്ടോ ആല്‍ബം, 137,775 ചെടികള്‍ നട്ടുപിടിപ്പിക്കുകയും ചിത്രത്തില്‍ രേഖപ്പെടുത്തുകയും ചെയ്യുന്നു. ഈ രേഖയിലൂടെ, ഹീറോ മോട്ടോകോര്‍പ്പ് നമ്മുടെ ഗ്രഹത്തെ ഹരിതമാക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് തെളിയിച്ചുവെന്നും, അതേസമയം കര്‍ശനമായ കൊവിഡ് -19 പ്രോട്ടോക്കോളുകള്‍ പാലിക്കുന്നുവെന്നും വ്യക്തമാക്കി.

ഗിന്നസ് ബുക്കില്‍ വീണ്ടും ഇടംപിടിച്ച് Hero; 10-ാം വാര്‍ഷികത്തില്‍ ഇത് ഇരട്ടി ആവേശം

അതോടൊപ്പം തന്നെ ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍, ഇലക്ട്രിക് വാഹനങ്ങള്‍ പോലുള്ള ശുദ്ധമായ ഊര്‍ജ്ജ വാഹനങ്ങളിലേക്കുള്ള മാറ്റം ത്വരിതപ്പെടുത്തുന്നതിനായി 2027 ഓടെ ഫോസില്‍ ഇന്ധനം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഇരുചക്രവാഹനങ്ങളുടെ വില്‍പ്പന പൂര്‍ണമായി നിര്‍ത്തണമെന്ന് ഇലക്ട്രിക്-സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ ഹീറോ ഇലക്ട്രിക് ആവശ്യപ്പെട്ടു.

ഗിന്നസ് ബുക്കില്‍ വീണ്ടും ഇടംപിടിച്ച് Hero; 10-ാം വാര്‍ഷികത്തില്‍ ഇത് ഇരട്ടി ആവേശം

ഇതര ഊര്‍ജ്ജ വാഹനങ്ങള്‍ സ്വീകരിക്കുന്നതില്‍ ചൈന പോലുള്ള മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് രാജ്യം പിന്നിലാണെന്ന് കമ്പനിയുടെ എംഡി നവീന്‍ മുഞ്ജല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

ഉയര്‍ന്ന വിലയും അപര്യാപ്തമായ ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചറും ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള ഇന്ത്യയുടെ മാറ്റത്തെ തടസ്സപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫോസില്‍-ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന ഇരുചക്രവാഹനങ്ങള്‍ക്ക് പകരം ശുദ്ധമായ ഊര്‍ജ്ജം നല്‍കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കി.

ഗിന്നസ് ബുക്കില്‍ വീണ്ടും ഇടംപിടിച്ച് Hero; 10-ാം വാര്‍ഷികത്തില്‍ ഇത് ഇരട്ടി ആവേശം

2019 ലെ കണക്കനുസരിച്ച് രാജ്യത്തെ റോഡുകളിലെ 296 ദശലക്ഷം വാഹനങ്ങളില്‍ 75 ശതമാനം ഫോസില്‍-ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന ഇരുചക്രവാഹനങ്ങള്‍ ഉള്‍ക്കൊള്ളുന്നു. വൈദ്യുതീകരണത്തിനുള്ള കര്‍ശനമായ ഉത്തരവ് പ്രാദേശിക വാഹന നിര്‍മ്മാതാക്കളെ വൈദ്യുത വാഹനങ്ങളിലേക്ക് വേഗത്തില്‍ മാറാന്‍ പ്രേരിപ്പിക്കുമെന്ന് മുഞ്ജല്‍ പറഞ്ഞു.

ഗിന്നസ് ബുക്കില്‍ വീണ്ടും ഇടംപിടിച്ച് Hero; 10-ാം വാര്‍ഷികത്തില്‍ ഇത് ഇരട്ടി ആവേശം

'ലക്ഷ്യങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍, വിതരണ ശൃംഖല, പുനര്‍ വൈദഗ്ദ്ധ്യം, അടിസ്ഥാന സൗകര്യങ്ങളുടെ ആവശ്യകതകള്‍, സാമ്പത്തിക പ്രത്യാഘാതങ്ങള്‍ എന്നിവയില്‍ കമ്പനികള്‍ പിന്നോട്ട് ആസൂത്രണം ചെയ്യാന്‍ തുടങ്ങും. 'ലക്ഷ്യങ്ങള്‍ എന്താണെന്ന് അറിഞ്ഞുകഴിഞ്ഞാല്‍ മുഴുവന്‍ ആവാസവ്യവസ്ഥയും അതിലേക്ക് മാറുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗിന്നസ് ബുക്കില്‍ വീണ്ടും ഇടംപിടിച്ച് Hero; 10-ാം വാര്‍ഷികത്തില്‍ ഇത് ഇരട്ടി ആവേശം

2007 ല്‍ സ്ഥാപിതമായ ഹീറോ ഇലക്ട്രിക് അതിന്റെ ശേഷി അഞ്ച് മടങ്ങ് 500,000 യൂണിറ്റായി പ്രതിവര്‍ഷം വര്‍ധിപ്പിക്കുന്നതിന് ഏഴ് ബില്യണ്‍ രൂപ നിക്ഷേപിക്കാന്‍ പദ്ധതിയിടുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗിന്നസ് ബുക്കില്‍ വീണ്ടും ഇടംപിടിച്ച് Hero; 10-ാം വാര്‍ഷികത്തില്‍ ഇത് ഇരട്ടി ആവേശം

ഇവി ആവാസവ്യവസ്ഥ മെച്ചപ്പെടുത്തുന്നതിന് രാജ്യത്തുടനീളം ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും കമ്പനി നടത്തുന്നുണ്ട്. കൂടാതെ, യൂറോപ്പിലേക്കും ലാറ്റിനമേരിക്കയിലേക്കും വാഹനങ്ങള്‍ കയറ്റുമതി ചെയ്യുന്നതിലൂടെ ഹീറോ ഇലക്ട്രിക് അതിന്റെ അന്താരാഷ്ട്ര സാന്നിധ്യം വിപുലീകരിക്കാന്‍ നോക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗിന്നസ് ബുക്കില്‍ വീണ്ടും ഇടംപിടിച്ച് Hero; 10-ാം വാര്‍ഷികത്തില്‍ ഇത് ഇരട്ടി ആവേശം

അധികം വൈകാതെ തന്നെ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിക്കുമെന്നും ഹീറോ വ്യക്തമാക്കിയിട്ടുണ്ട്. പത്താം വാര്‍ഷികത്തോട് അനുബന്ധിച്ച് തങ്ങളുടെ വരാനിരിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടറിനെ കമ്പനി വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

Most Read Articles

Malayalam
English summary
Hero motocorp achieved second guinness world records find here all new details
Story first published: Wednesday, September 22, 2021, 18:58 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X