സ്പ്ലെൻഡർ ശ്രേണിയിൽ കിടിലൻ ആനുകൂല്യങ്ങളും ഓഫറുകളും പ്രഖ്യാപിച്ച് ഹീറോ

കമ്മ്യൂട്ടർ ബൈക്കുകളിലെ മിന്നും താരമായ സ്പ്ലെൻഡർ ശ്രേണിക്ക് കിടിലൻ ആനുകൂല്യങ്ങളും ഓഫറുകളും പ്രഖ്യാപിച്ച് ഹീറോ മോട്ടോകോർപ്. സ്പ്ലെൻഡർ പ്ലസ്, സൂപ്പർ സ്പ്ലെൻഡർ, സ്പ്ലെൻഡർ ഐസ്മാർട്ട് എന്നീ മോഡലുകളിലാണ് കമ്പനി ഓഫറുകൾ വാഗ്‌ദാനം ചെയ്യുന്നത്.

സ്പ്ലെൻഡർ ശ്രേണിയിൽ കിടിലൻ ആനുകൂല്യങ്ങളും ഓഫറുകളും പ്രഖ്യാപിച്ച് ഹീറോ

ഏറ്റവും പുതിയ ഓഫറുകളുടെ പ്രഖ്യാപനത്തോടെ കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഹീറോ. ഇതിലൂടെ വിൽപ്പന മെച്ചപ്പെടുത്താനും കമ്പനി ലക്ഷ്യമിടുന്നുണ്ട്.

സ്പ്ലെൻഡർ ശ്രേണിയിൽ കിടിലൻ ആനുകൂല്യങ്ങളും ഓഫറുകളും പ്രഖ്യാപിച്ച് ഹീറോ

തെരഞ്ഞെടുത്ത ബാങ്കുകളുടെ ഇഎംഐ, ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഇടപാടുകളിലൂടെ കമ്പനി 12,000 രൂപ വരെയുള്ള ക്യാഷ്ബാക്കാണ് ആദ്യം വാഗ്ദാനം ചെയ്യുന്നത്. ഇതിനുപുറമെ, ഹീറോ ബൈക്കുകൾ വാങ്ങുന്നതിലൂടെ 2000 jth വരെ ലാഭിക്കാൻ സഹായിക്കുന്ന എക്‌സ്‌ചേഞ്ച് / ലോയൽറ്റി ബോണസ് ഓഫറും നിലവിലുണ്ട്.

MOST READ: 2021 ഇന്ത്യൻ മോട്ടോർസൈക്കിൾ ഓഫ് ദി ഇയർ പുരസ്ക്കാരം മീറ്റിയോറിന്

സ്പ്ലെൻഡർ ശ്രേണിയിൽ കിടിലൻ ആനുകൂല്യങ്ങളും ഓഫറുകളും പ്രഖ്യാപിച്ച് ഹീറോ

സ്പ്ലെൻഡർ പ്ലസ്, സൂപ്പർ സ്പ്ലെൻഡർ, സ്പ്ലെൻഡർ ഐസ്മാർട്ട് എന്നീ മൂന്ന് ബൈക്കുകളും വാങ്ങുന്നതിനാണ് ഓഫർ നൽകിയിരിക്കുന്നത്. സ്പ്ലെൻഡർ പ്ലസ് അതിന്റെ നിരയിലെ ഏറ്റവും താങ്ങാവുന്ന മോഡലാണ്.

സ്പ്ലെൻഡർ ശ്രേണിയിൽ കിടിലൻ ആനുകൂല്യങ്ങളും ഓഫറുകളും പ്രഖ്യാപിച്ച് ഹീറോ

മൂന്ന് വേരിയന്റുകളിലാണ് ഇത് നിരത്തിലെത്തുന്നത്. ഇവയെല്ലാം ഒരേ 97.2 സിസി സിംഗിൾ സിലിണ്ടർ എഞ്ചിൻ അടിസ്ഥാനമാക്കിയാണ് ഒരുങ്ങിയിരിക്കുന്നത്. ഈ എഞ്ചിൻ പരമാവധി 8.02 bhp പവറും 8.05 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

MOST READ: 16,000 രൂപ വരെ ഓഫർ, എക്‌സ്‌പൾസിന് കിടിലൻ ആനുകൂല്യങ്ങളുമായി ഹീറോ

സ്പ്ലെൻഡർ ശ്രേണിയിൽ കിടിലൻ ആനുകൂല്യങ്ങളും ഓഫറുകളും പ്രഖ്യാപിച്ച് ഹീറോ

അതേസമയം മറുവശത്ത് 124.7 സിസി എഞ്ചിനാണ് സൂപ്പർ സ്പ്ലെൻഡറിന്റെ ഹൃദയം. ഇത് 10.8 bhp കരുത്തിൽ 10.6 Nm torque ആണ് വാഗ്‌ദാനം ചെയ്യുന്നത്. മികച്ച രൂപകൽപ്പനയും സ്റ്റൈലിംഗും ഇതിലുണ്ട്. രണ്ട് വേരിയന്റുകളിലാണ് സൂപ്പർ സ്പ്ലെൻഡർ തെരഞ്ഞെടുക്കാൻ സാധിക്കുന്നത്.

സ്പ്ലെൻഡർ ശ്രേണിയിൽ കിടിലൻ ആനുകൂല്യങ്ങളും ഓഫറുകളും പ്രഖ്യാപിച്ച് ഹീറോ

സ്പ്ലെൻഡർ ഐസ്മാർട്ടിന് 113.2 സിസി എഞ്ചിൻ ലഭിക്കുന്നു. ഇത് പരമാവധി 9 bhp പവറും 9.89 Nm torque ഉം ആണ് വികസിപ്പിക്കുക. ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മാസ്ട്രോ എഡ്ജ് 110, മാസ്ട്രോ എഡ്ജ് 125, ഡെസ്റ്റിനി 125, പ്ലെഷർ പ്ലസ് എന്നിവ ഉൾപ്പെടുന്ന സ്കൂട്ടറുകളിലും സമാനമായ ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

MOST READ: R നയൺ T, R നയൺ T സ്‌ക്രാംബ്ലർ മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിച്ച് ബിഎംഡബ്ല്യു

സ്പ്ലെൻഡർ ശ്രേണിയിൽ കിടിലൻ ആനുകൂല്യങ്ങളും ഓഫറുകളും പ്രഖ്യാപിച്ച് ഹീറോ

ഈ ഓഫറുകൾ കമ്പനിയുടെ സ്വന്തം നിബന്ധനകളും വ്യവസ്ഥകൾക്കും ബാധകമാണെന്നത് ഉപഭോക്താക്കൾ അറിഞ്ഞിരിക്കണം. അതിനാൽ ആനുകൂല്യങ്ങളെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ നിങ്ങളുടെ അടുത്തുള്ള ഹീറോ മോട്ടോകോർപ് ഡീലർഷിപ്പ് സന്ദർശിക്കേണ്ടതാണ്.

സ്പ്ലെൻഡർ ശ്രേണിയിൽ കിടിലൻ ആനുകൂല്യങ്ങളും ഓഫറുകളും പ്രഖ്യാപിച്ച് ഹീറോ

നിലവിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന മോട്ടോർസൈക്കിളാണ് സ്പ്ലെൻഡർ. അതിനാൽ തന്നെ പുതിയ ഓഫറുകൾ പ്രഖ്യാപിച്ചതോടെ കൂടുതൽ വിൽപ്പന നേടാൻ ഹീറോയ്ക്ക് സാധിക്കും.

Most Read Articles

Malayalam
English summary
Hero MotoCorp Announced New Benefits And Offers For Splendor Lineup. Read in Malayalam
Story first published: Saturday, February 27, 2021, 17:02 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X