വിൽപ്പന മികവ്; 2021 -ൽ 37 ശതമാനം വിപണി വിഹിതം കൈവരിച്ച് ഹീറോ

ഇന്ത്യയിലേയും ആഗോള വിപണിയിലേയും ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളാണ് ഹീറോ മോട്ടോകോർപ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 10.1 ശതമാനം വിൽപ്പന നഷ്ടം നേരിട്ടിട്ടും പ്രാദേശിക ഇരുചക്ര വാഹന ഭീമൻ ഈ സാമ്പത്തിക വർഷം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 1.26 ശതമാനം വളർച്ച നേടി.

വിൽപ്പന മികവ്; 2021 -ൽ 37 ശതമാനം വിപണി വിഹിതം കൈവരിച്ച് ഹീറോ

55,99,859 യൂണിറ്റുകളുമായി 37.04 ശതമാനം വിപണി വിഹിതം ഹീറോ മോട്ടോകോർപ് രജിസ്റ്റർ ചെയ്തപ്പോൾ, 2020 സാമ്പത്തിക വർഷത്തിൽ 62,31,458 യൂണിറ്റ് വിൽപ്പനയോടെ 35.78 ശതമാനം വിപണി വിഹിതമാണ് ഉണ്ടായിരുന്നത്.

വിൽപ്പന മികവ്; 2021 -ൽ 37 ശതമാനം വിപണി വിഹിതം കൈവരിച്ച് ഹീറോ

കമ്മ്യൂട്ടർ വിഭാഗത്തിൽ കമ്പനിക്ക് ശക്തമായ ഒരു നിലപാടുണ്ട്, അവിടെ സ്പ്ലെൻഡർ, HF ഡീലക്സ്, പാഷൻ മുതലായ ജനപ്രിയ മോഡലുകൾ കമ്പനി വിൽക്കുന്നു. സ്കൂട്ടറുകളിൽ പ്ലെഷർ, ഡെസ്റ്റിനി എന്നിവ കമ്പനിയുടെ മികച്ച വിൽപ്പനയുള്ള മോഡലുകളായി തുടരുന്നു.

MOST READ: പുറകിൽ അത്ര തണുപ്പ് പോര? വെറും 80 രൂപ ചെലവിൽ പിൻ എസി വെന്റ് സജ്ജമാക്കാം; വീഡിയോ

വിൽപ്പന മികവ്; 2021 -ൽ 37 ശതമാനം വിപണി വിഹിതം കൈവരിച്ച് ഹീറോ

2021 സാമ്പത്തിക വർഷത്തിൽ മൊത്തം ഇന്ത്യൻ വിപണിയിൽ 1,51,19,387 യൂണിറ്റോടെ ഇരുചക്രവാഹന വിൽപ്പന 13.2 ശതമാനം ഇടിഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷം ഇത് 1,74,16,432 യൂണിറ്റായിരുന്നു.

വിൽപ്പന മികവ്; 2021 -ൽ 37 ശതമാനം വിപണി വിഹിതം കൈവരിച്ച് ഹീറോ

എന്നിരുന്നാലും, പാസഞ്ചർ വെഹിക്കിൾ, ത്രീ വീലർ, കൊമേർഷ്യൽ വെഹിക്കിൾസ് സെഗ്‌മെന്റുകളുമായി താരതമ്യപ്പെടുത്തുമ്പോൾ വേഗത്തിൽ തിരിച്ചുവരവ് നടന്ന മേഘലയാണ് ഇരുചക്രവാഹന വിപണി.

MOST READ: ഇന്ത്യൻ അരങ്ങേറ്റം ഉടൻ; പരീക്ഷണയോട്ടത്തിനിടെ ക്യാമറകണ്ണിൽ പെട്ട് BYD e6 ഇലക്ട്രിക് എം‌പി‌വി

വിൽപ്പന മികവ്; 2021 -ൽ 37 ശതമാനം വിപണി വിഹിതം കൈവരിച്ച് ഹീറോ

കൊറോണ വൈറസ് മഹാമാരിയുടെ വെളിച്ചത്തിൽ വ്യക്തിഗത മൊബിലിറ്റിയോടുള്ള മുൻഗണന, പൊതുഗതാഗത സംവിധാനം ഉപയോഗിക്കാനുള്ള ജനങ്ങളുടെ ഭയം തുടങ്ങിയവ ഇതിന് പിന്നിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.

വിൽപ്പന മികവ്; 2021 -ൽ 37 ശതമാനം വിപണി വിഹിതം കൈവരിച്ച് ഹീറോ

അതേസമയം, മറ്റ് ഇരുചക്ര വാഹന ഭീമന്മാരിൽ ഹോണ്ടയാണ് ഹീറോ മോട്ടോകോർപ്പിനെതിരായ ഏറ്റവും അടുത്ത എതിരാളി. ജാപ്പനീസ് ഇരുചക്രവാഹന നിർമ്മാതാക്കളുടെ വിൽപ്പന 17.8 ശതമാനം ഇടിഞ്ഞ് 38,67,817 യൂണിറ്റായി. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇത് 47,06,589 യൂണിറ്റായിരുന്നു.

MOST READ: വിപണിയിൽ മിന്നിത്തിളങ്ങി കൈഗർ, ഉപഭോക്താക്കളെ ആകർഷിക്കാൻ പുതിയ പരസ്യ വീഡിയോയുമായി റെനോ

വിൽപ്പന മികവ്; 2021 -ൽ 37 ശതമാനം വിപണി വിഹിതം കൈവരിച്ച് ഹീറോ

ടിവി‌എസ് മോട്ടോർസ് (10.2 ശതമാനം), ബജാജ് ഓട്ടോ (12.9 ശതമാനം), റോയൽ എൻഫീൽഡ് (12.7 ശതമാനം), യമഹ (9.3 ശതമാനം), സുസുക്കി (23.9 ശതമാനം) എന്നിവയുൾപ്പെടെ ഇന്ത്യയിൽ നിലവിലുള്ള മറ്റ് ഇരുചക്ര വാഹന കമ്പനികളും കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ വിൽപ്പനയിൽ ഇരട്ട അക്ക ഇടിവ് രേഖപ്പെടുത്തി.

വിൽപ്പന മികവ്; 2021 -ൽ 37 ശതമാനം വിപണി വിഹിതം കൈവരിച്ച് ഹീറോ

അതേസമയം, ബ്രിട്ടീഷ് പ്രീമിയം ഇരുചക്ര വാഹന നിർമാതാക്കളായ ട്രയംഫ് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 22.7 ശതമാനം വിൽപ്പന വളർച്ച രേഖപ്പെടുത്തി. 2020 സാമ്പത്തിക വർഷത്തിലെ 591 യൂണിറ്റ് വിൽപ്പനയെ അപേക്ഷിച്ച് 725 യൂണിറ്റ് മോട്ടോർസൈക്കിളുകൾ ബ്രാൻഡ് വിറ്റഴിച്ചു.

MOST READ: ആരേയും ആകർഷിക്കും രൂപഭാവത്തിൽ എയർ സസ്പെൻഷനുകളുമായി മാരുതി സ്വിഫ്റ്റ്

വിൽപ്പന മികവ്; 2021 -ൽ 37 ശതമാനം വിപണി വിഹിതം കൈവരിച്ച് ഹീറോ

2021 സാമ്പത്തിക വർഷത്തിൽ വിൽപ്പന വളർച്ച കൈവരിച്ച ഇന്ത്യയിലെ ഏക ഇരുചക്ര വാഹന ബ്രാൻഡാണ് ട്രയംഫ്. ഇന്ത്യൻ വിപണിയിൽ നിന്ന് ഹാർലി ഡേവിഡ്‌സൺ പുറത്തുപോയത് ഒരു ശൂന്യത സൃഷ്ടിക്കുകയും ഇത് ഉപഭോക്താക്കളെ ട്രയംഫ് മോട്ടോർസൈക്കിളുകളിലേക്ക് ആകർഷിക്കുകയും ചെയ്തുവെന്ന് തോന്നുന്നു.

Most Read Articles

Malayalam
English summary
Hero Motocorp Attains Over 37 Percent Market Share In India In FY 2021. Read in Malayalam.
Story first published: Monday, April 26, 2021, 14:23 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X