Just In
- 12 min ago സമ്പാദിക്കുന്ന കാശ് പെട്രോളടിച്ച് കളയണോ? 516 കി.മീ. റേഞ്ചുള്ള പുത്തൻ ഇലക്ട്രിക് കാറുമായി ജർമൻ കമ്പനി
- 54 min ago ബജറ്റ് ഇവി പ്ലാനുകൾക്ക് തുടക്കം കുറിച്ച് ഹ്യുണ്ടായി; മെയ്ഡ് ഇൻ ഇന്ത്യ ക്രെറ്റ ഇവി ഉടൻ
- 1 hr ago ആവേശമുയർത്തി 2024 സ്വിഫ്റ്റിൻ്റെ പുത്തൻ പരസ്യവീഡിയോ, വാങ്ങാൻ ഉണ്ട് ഒരുപാട് കാരണങ്ങൾ
- 2 hrs ago ലോകം ഇനി ബജാജിനെ ഉറ്റുനോക്കും! ഇതുപോലൊരു ടൂവീലര്‍ ഇതുവരെ ആരും പുറത്തിറക്കിയിട്ടില്ല
Don't Miss
- Lifestyle വിട്ടുമാറാതെ രോഗം അലട്ടുന്നോ, കുടുംബത്തില്‍ വാസ്തുദോഷമുണ്ടാവാം
- Finance 7000 രൂപ നിക്ഷേപിക്കാനുണ്ടോ? 12 ലക്ഷം റിട്ടേൺസ് നേടാം, കൂടുതൽ അറിയാം...
- Movies 'നിർഭാഗ്യം കൊണ്ട് ഇതെല്ലാം സംഭവിച്ചു... എനിക്ക് പ്രധാനം നിന്റെ ആരോഗ്യമാണ്, നീ ഇതിനോടകം വിജയിയായി കഴിഞ്ഞു'
- News 'തൃശൂരിൽ ബിജെപി 28000ത്തിലധികം കള്ളവോട്ടുകൾ ചേർത്തു, പട്ടികയിൽ സുരേഷ് ഗോപിയുടെ ജീവനക്കാരും'; ടിഎൻ പ്രതാപൻ
- Sports T20 World Cup 2024: ഹാര്‍ദിക് വേണ്ട! പകരം ദുബെ, സഞ്ജു ടീമില്‍; ഇതാ ഭാജിയുടെ 15 അംഗ സ്ക്വാഡ്
- Technology മറന്ന WIFI പാസ്സ്വേഡ് ഇവിടെ തപ്പിയാൽ മതി! ഈ വിദ്യ ഒന്ന് പരീക്ഷിച്ച് നോക്കൂ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
2022 സാമ്പത്തിക വർത്തിന്റെ ആദ്യ പാദത്തിൽ 10 ലക്ഷം യൂണിറ്റ് വിൽപ്പന കരസ്ഥമാക്കി ഹീറോ
ജൂൺ മാസത്തിൽ 4.6 ലക്ഷം യൂണിറ്റ് മോട്ടോർസൈക്കിളുകളും സ്കൂട്ടറുകളും വിറ്റഴിച്ചതായി ലോകത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമ്മാതാക്കളായ ഹീറോ മോട്ടോകോർപ് അറിയിച്ചു.
ഇതോടെ 2022 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ വിൽപ്പന കണക്കുകൾ ഒരു മില്യൺ (10 ലക്ഷം) കഴിഞ്ഞതായി നിർമ്മാതാക്കൾ വ്യക്തമാക്കുന്നു. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതോടെ, വരും മാസങ്ങളിലെ വിൽപ്പന കൂടുതൽ കരുത്തുറ്റതായിരിക്കുമെന്ന് ഹീറോ മോട്ടോകോർപ് പ്രതീക്ഷിക്കുന്നു.
ഇന്ത്യൻ വാഹന വ്യവസായത്തിലെ കൊവിഡ് -19 ന്റെ രണ്ടാമത്തെ തരംഗത്തിന്റെ അനന്തരഫലങ്ങളിൽ നിന്ന് ശക്തമായ തിരിച്ചുവരവ് പ്രാപ്തമാവുന്ന ഒന്നായി ഇരുചക്രവാഹന മേഖലയെ പലരും കണക്കാക്കുന്നു.
ടൂ-വീലർ, ഫോർ-വീലർ വിഭാഗങ്ങളിലുടനീളമുള്ള OEM -കൾ ജൂൺ മാസത്തിൽ പോസിറ്റീവ് ട്രെൻഡുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും, ഹീറോ മോട്ടോകോർപ്പിന് ടോപ്പ് ഗിയറിലേക്ക് മാറാൻ കഴിഞ്ഞു.
ലോകത്തെ ഏറ്റവും വലിയ മോട്ടോർസൈക്കിളുകളും സ്കൂട്ടറുകളും നിർമ്മിക്കുന്ന ബ്രാൻഡ് ജൂണിൽ 4.41 ലക്ഷം യൂണിറ്റ് മോട്ടോർസൈക്കിളുകളും 27,624 യൂണിറ്റ് സ്കൂട്ടറുകളും വിറ്റു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് യഥാക്രമം 4.18 ലക്ഷവും 33,842 ഉം ആയിരുന്നു.
ലോക്ക്ഡൗൺ നിയന്ത്രണങ്ങളിലെ വകഭേദങ്ങൾ കണക്കിലെടുക്കുമ്പോൾ 2021 ജൂണിനും 2020 -നും ഇടയിലുള്ള ഒരു നേരായ വിശകലനം ന്യായമായ ഒന്നായിരിക്കില്ല, പക്ഷേ വാഹനമേഖലയിൽ വിൽപ്പന വീണ്ടും കുതിച്ചുയരുന്നുവെന്നത് വളരെ ആശ്വാസജനകമായ ഒരു മാറ്റമാണ്.
ഉയർന്ന ഡിമാൻഡും ഉത്സവ മാസങ്ങൾ അടുക്കുന്നതിനാലും, വിൽപ്പന ഇതിലും മികച്ചതായിരിക്കുമെന്ന് ഹീറോ മോട്ടോകോർപ് പ്രതീക്ഷിക്കുകയും 'മിക്കവാറും എല്ലാ' ഉപഭോക്തൃ ടച്ച്പോയിന്റുകളും ഇപ്പോൾ പ്രവർത്തനക്ഷമമാണെന്ന് അറിയിക്കുകയും ചെയ്യുന്നു.
വ്യക്തിഗത മൊബിലിറ്റിക്ക് മുൻഗണന, രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ഒരു സാധാരണ മൺസൂൺ തുടങ്ങിയ ഘടകങ്ങൾ OEM -കളോടുള്ള വികാരം കൂടുതൽ മെച്ചപ്പെടുത്തും.
മഹാമാരിയുടെ മൂന്നാമത്തെ തരംഗത്തിന് ഒരു സാധ്യതയുള്ളതിനാൽ മിക്ക OEM -കളും ശ്രദ്ധാപൂർവ്വം ശുഭാപ്തിവിശ്വാസത്തോടെ ജാഗ്രത പുലർത്തുന്നു.