ഉപഭോക്താക്കൾക്ക് പിന്തുണയുമായി ഹീറോ, വാറണ്ടിയും സൗജന്യ സർവീസ് കാലയളവും നീട്ടി

കൊവിഡ്-19 മഹാമാരിയുടെ രണ്ടാംതരംഗത്തെ തുടർന്ന് രാജ്യത്തിന്റെ പല സംസ്ഥാനങ്ങളും ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ വാഹന നിർമാതാക്കളെല്ലാം കഴിഞ്ഞ വർഷത്തെ പോലെ തന്നെ തങ്ങളുടെ മോഡലുകൾക്കായുള്ള സേവനങ്ങളെല്ലാം നീട്ടിനൽകുകയാണ്.

ഉപഭോക്താക്കൾക്ക് പിന്തുണയുമായി ഹീറോ, വാറണ്ടിയും സൗജന്യ സർവീസ് കാലയളവും നീട്ടി

ഇപ്പോൾ അൽപം വൈകിയാണെങ്കിലും തങ്ങളുടെ ഉൽപ്പന്നങ്ങൾക്കായുള്ള സൗജന്യ സേവനത്തിന്റെയും വാറണ്ടിയുടെയും കാലാവധി നീട്ടി നൽകിയിരിക്കുകയാണ് ഹീറോ മോട്ടോകോർപ്. സമാനമായ ഒരു പ്രഖ്യാപനം അടുത്തിടെ യമഹയും ഹോണ്ടയും നടത്തിയിരുന്നു.

ഉപഭോക്താക്കൾക്ക് പിന്തുണയുമായി ഹീറോ, വാറണ്ടിയും സൗജന്യ സർവീസ് കാലയളവും നീട്ടി

ഈ വിപുലീകരണത്തിന് കീഴിൽ ഉൾപ്പെടുത്തിയിട്ടുള്ള സേവനങ്ങൾ എല്ലാം സൗജന്യ സർവീസും (സ്റ്റാൻ‌ഡേർഡ്, ജോയ്‌റൈഡിന് കീഴിൽ) സ്റ്റാൻ‌ഡേർഡ് വാറണ്ടിയുമാണ്. ഈ സേവനങ്ങളുടെ സാധുത അവയുടെ കാലഹരണ തീയതി മുതൽ 60 ദിവസം വരെയാണ് നീട്ടി നൽകിയതായി പ്രഖ്യാപിച്ചിരിക്കുന്നത്.

MOST READ: കോടികൾ വിലമതിക്കുന്ന ലാലേട്ടന്റെ ടൊയോട്ട കാറുകൾ

ഉപഭോക്താക്കൾക്ക് പിന്തുണയുമായി ഹീറോ, വാറണ്ടിയും സൗജന്യ സർവീസ് കാലയളവും നീട്ടി

ഈ സമയത്ത് സർവീസ് സെന്ററുകൾ സന്ദർശിക്കുന്നതിൽ നിന്ന് ഉപഭോക്താക്കളെ തടയാൻ ഇത് സഹായിക്കും. അതുവഴി സാമൂഹിക അകലത്തിന് സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ പാലിക്കാൻ ഇത് പ്രോത്സാഹിപ്പിക്കുന്നു.

ഉപഭോക്താക്കൾക്ക് പിന്തുണയുമായി ഹീറോ, വാറണ്ടിയും സൗജന്യ സർവീസ് കാലയളവും നീട്ടി

ഡീലർഷിപ്പുകളിലും സർവീസ് കേന്ദ്രങ്ങളിലും ഉപഭോക്താക്കളുടെ എണ്ണം കുറയ്ക്കുകയെന്ന അതേ ലക്ഷ്യത്തോടെ ഹീറോ മോട്ടോകോർപ് അടുത്തിടെ വാട്ട്‌സ്ആപ്പ് എന്ന മെസേജിംഗ് പ്ലാറ്റ്‌ഫോമിൽ വിൽപ്പനയും പിൻ‌തുടർച്ചയുമായി ബന്ധപ്പെട്ട സേവനങ്ങളും ആരംഭിച്ചിരുന്നു.

MOST READ: ഹാർലി CVO പ്രീമിയം ക്രൂയിസറായി രൂപമെടുത്ത് റോയൽ എൻഫീൽഡ് 'ഒഡീസി'

ഉപഭോക്താക്കൾക്ക് പിന്തുണയുമായി ഹീറോ, വാറണ്ടിയും സൗജന്യ സർവീസ് കാലയളവും നീട്ടി

ഈ സൗകര്യം ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് സർവീസ് ബുക്ക് ചെയ്യാനും സേവനാനന്തര ഫീഡ്ബാക്ക് നൽകാനും അറ്റകുറ്റപ്പണികൾക്കായി അവശേഷിക്കുന്ന വാഹനത്തിന്റെ നില പരിശോധിക്കാനും അടുത്തുള്ള ഡീലർഷിപ്പും സേവന കേന്ദ്രങ്ങളും കണ്ടെത്താനും അതിലേറെ കാര്യങ്ങൾക്കും കഴിയും.

ഉപഭോക്താക്കൾക്ക് പിന്തുണയുമായി ഹീറോ, വാറണ്ടിയും സൗജന്യ സർവീസ് കാലയളവും നീട്ടി

സംവേദനാത്മക മെനു അടിസ്ഥാനമാക്കിയുള്ള ചാറ്റ്ബോട്ട് 24x7 ലഭ്യമാണ് എന്നതും ശ്രദ്ധേയമാണ്. അതേസമയം മഹാമാരിയുടെ രണ്ടാം തരംഗത്തെ തുടർന്ന് താത്ക്കാലികമായി നിർത്തിവെച്ച എല്ലാ നിർമാണ പ്രവർത്തനങ്ങളെല്ലാം മെയ് 17 മുതൽ പുനരാരംഭിക്കുന്നതായി കമ്പനി അറിയിച്ചിട്ടുണ്ട്.

MOST READ: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നിരത്തൊഴിഞ്ഞ മിടുമിടുക്കൻ കാറുകൾ

ഉപഭോക്താക്കൾക്ക് പിന്തുണയുമായി ഹീറോ, വാറണ്ടിയും സൗജന്യ സർവീസ് കാലയളവും നീട്ടി

ഏപ്രിൽ 22 മുതൽ മെയ് 9 വരെ അടച്ചിടാനാണ് കമ്പനി ആദ്യഘട്ടത്തിൽ തീരുമാനിച്ചിരുന്നത്. എന്നാൽ പിന്നീട് രോഗവ്യാപനത്തിൽ ശമനമില്ലാത്തതിനാൽ മെയ് 16 വരെ രാജ്യത്തുടനീളം ഉല്‍പാദന പദ്ധതികളും മറ്റ് സൗകര്യങ്ങളും താല്‍ക്കാലികമായി അടച്ചിടാൻ ഹീറോ തീരമാനിക്കുകയായിരുന്നു.

ഉപഭോക്താക്കൾക്ക് പിന്തുണയുമായി ഹീറോ, വാറണ്ടിയും സൗജന്യ സർവീസ് കാലയളവും നീട്ടി

ഗുരുഗ്രാം, ധരുഹേര, ഹരിദ്വാർ എന്നീ മൂന്ന് നിർമാണ കേന്ദ്രത്തിലും സിംഗിൾ ഷിഫ്റ്റ് ഉത്പാദനം പുനരാരംഭിക്കാനാണ് കമ്പനി തയാറെടുത്തിരിക്കുന്നത്. ഈ ഫാക്ടറികളിൽ സുരക്ഷയും ശുചിത്വ പ്രോട്ടോക്കോളുകളും നിലവിലുണ്ടെന്ന് ഹീറോ വ്യക്തമാക്കിയിട്ടുണ്ട്.

Most Read Articles

Malayalam
English summary
Hero MotoCorp Extended The Duration Of Free Service And Warranty For Customers. Read in Malayalam
Story first published: Tuesday, May 18, 2021, 13:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X