മാറ്റങ്ങളോ നവീകരണങ്ങളോ ഇല്ല; Xpulse ശ്രേണിക്ക് വീണ്ടും വില വര്‍ധനയുമായി Hero

അഡ്വഞ്ചര്‍-ടൂറിംഗ് മോട്ടോര്‍സൈക്കിളുകളായ എക്‌സ്പള്‍സ് 200, എക്‌സ്പള്‍സ് 200T എന്നിവയുടെ വിലയില്‍ വര്‍ധനവുമായി നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ്. 2021 ഏപ്രിലിനുശേഷം രണ്ട് മോട്ടോര്‍സൈക്കിളുകള്‍ക്കും ലഭിക്കുന്ന മൂന്നാമത്തെ വില വര്‍ധനവാണിത്.

മാറ്റങ്ങളോ നവീകരണങ്ങളോ ഇല്ല; Xpulse ശ്രേണിക്ക് വീണ്ടും വില വര്‍ധനയുമായി Hero

ഇരുമോഡലുകള്‍ക്കും 2,350 രൂപയുടെ വര്‍ധനവാണ് കമ്പനി വരുത്തിയിരിക്കുന്നത്. ഇതോടെ ഹീറോ എക്‌സ്പള്‍സ് 200 നായി 1,23,150 രൂപയും, എക്‌സ്പള്‍സ് 200T മോഡലിനായി 1,20,650 രൂപയും ഉപഭോക്താക്കള്‍ എക്‌സ്‌ഷോറൂം വിലയായി നല്‍കണം.

മാറ്റങ്ങളോ നവീകരണങ്ങളോ ഇല്ല; Xpulse ശ്രേണിക്ക് വീണ്ടും വില വര്‍ധനയുമായി Hero

വിലയില്‍ മാറ്റം വരുത്തിയിട്ടുണ്ടെങ്കിലും, എക്‌സ്പള്‍സ് 200, എക്‌സ്പള്‍സ് 200T എന്നിവയുടെ ഫീച്ചറുകളിലോ, മെക്കാനിക്കല്‍ സവിശേഷതകളുടെ കാര്യത്തിലോ മാറ്റങ്ങള്‍ ഒന്നും തന്നെ ഇല്ലെന്ന് വേണം പറയാന്‍.

മാറ്റങ്ങളോ നവീകരണങ്ങളോ ഇല്ല; Xpulse ശ്രേണിക്ക് വീണ്ടും വില വര്‍ധനയുമായി Hero

ഇരിമോഡലുകള്‍ക്കും 199.6 സിസി, ഓയില്‍-കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍, ഫ്യുവല്‍-ഇന്‍ജക്റ്റഡ് എഞ്ചിനാണ് കരുത്ത് നല്‍കുന്നത്. ഈ യൂണിറ്റ് 6,500 rpm -ല്‍ 18.1 bhp കരുത്തും 8,500 rpm -ല്‍ 16.15 Nm torque ഉം ഉല്‍പാദിപ്പിക്കും. അഞ്ച് സ്പീഡ് ഗിയര്‍ബോക്‌സുമായിട്ടാണ് എഞ്ചിന്‍ ജോടിയാക്കുന്നത്.

മാറ്റങ്ങളോ നവീകരണങ്ങളോ ഇല്ല; Xpulse ശ്രേണിക്ക് വീണ്ടും വില വര്‍ധനയുമായി Hero

ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകളില്‍, നിലവിലുള്ള ബൈക്കിലെ രണ്ട് വാല്‍വുകള്‍ക്ക് പകരം ഫോര്‍ വാല്‍വ് ഹെഡ് ലഭിക്കുന്ന എക്‌സ്പള്‍സ് 200 ന്റെ പുതിയ പതിപ്പ് ഹീറോ പരീക്ഷിക്കുന്നതായി കണ്ടെത്തിയിരുന്നു.

മാറ്റങ്ങളോ നവീകരണങ്ങളോ ഇല്ല; Xpulse ശ്രേണിക്ക് വീണ്ടും വില വര്‍ധനയുമായി Hero

നിലവിലെ കരുത്തും, ടോര്‍ഖുമായി താരതമ്യപ്പെടുത്തുമ്പോള്‍ ടോപ്പ് എന്‍ഡ് പ്രകടനത്തിലും ഔട്ട്പുട്ട് കണക്കുകളിലും വര്‍ധനവ് എന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്. കൂടാതെ, പുതിയ എക്‌സ്പള്‍സ് 200 പുതിയ നിറങ്ങളില്‍ വാഗ്ദാനം ചെയ്യാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മാറ്റങ്ങളോ നവീകരണങ്ങളോ ഇല്ല; Xpulse ശ്രേണിക്ക് വീണ്ടും വില വര്‍ധനയുമായി Hero

ഏകദേശം 8 വര്‍ഷം മുമ്പാണ് കമ്പനി ഇംപള്‍സ് എന്ന മോഡലിനെ അവതരിപ്പിക്കുന്നത്. എന്നാല്‍ ആവശ്യകത കുറവായതിനാല്‍ ഇത് നിര്‍ത്തേണ്ടി വന്നു. പിന്നീട് ഇംപള്‍സ് ഫോര്‍മുലയെ അടിസ്ഥാനമാക്കി, 2019 ല്‍ എക്‌സ്പള്‍സ് പതിപ്പുമായി ഹീറോ തിരിച്ചു വന്നു. 2017 ല്‍ ഇറ്റലിയിലെ മിലാനിലെ EICMA യില്‍ ഇത് ആദ്യമായി ഒരു പ്രോട്ടോടൈപ്പ് ആയി പ്രദര്‍ശിപ്പിച്ചു.

മാറ്റങ്ങളോ നവീകരണങ്ങളോ ഇല്ല; Xpulse ശ്രേണിക്ക് വീണ്ടും വില വര്‍ധനയുമായി Hero

ഇപ്പോള്‍ ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ ADV ബൈക്കാണ് ഇത്. എന്നിരുന്നാലും, ഈ വിഭാഗത്തിന് വേണ്ടത്ര ശക്തിയില്ലാത്തതിനാല്‍ മോട്ടോര്‍സൈക്കിളിന്റെ വില്‍പ്പന പിന്നോട്ടാണ്. ഇത് പരിഹരിക്കാനാണ് എക്‌സ്പള്‍സിനായി കൂടുതല്‍ ശക്തമായ ഒരു എഞ്ചിന്‍ കൊണ്ടുവരാന്‍ കമ്പനി പദ്ധതിയിടുന്നത്.

മാറ്റങ്ങളോ നവീകരണങ്ങളോ ഇല്ല; Xpulse ശ്രേണിക്ക് വീണ്ടും വില വര്‍ധനയുമായി Hero

ഏറ്റവും പുതിയ പരീക്ഷണ പതിപ്പില്‍, ഫ്യുവല്‍ ടാങ്കിന്റെ താഴത്തെ ഭാഗത്ത് '4-വാല്‍വ്' ഡെക്കലുകള്‍ ഉള്‍ക്കൊള്ളുന്ന ഒരു പുതിയ കളര്‍ സ്‌കീം ലഭിക്കുന്നു. ഡ്യുവല്‍-ടോണ്‍ കളര്‍ ഓപ്ഷന് ബ്ലൂ നിറം ലഭിക്കുന്നു, ഇത് ബ്ലാക്ക്ഡ്-ഔട്ട് സൈഡ് പാനലുകള്‍, ടെയില്‍ സെക്ഷന്‍, ടാങ്ക് ഷ്രോഡുകള്‍ എന്നിവയോട് അനുബന്ധമാണ്.

മാറ്റങ്ങളോ നവീകരണങ്ങളോ ഇല്ല; Xpulse ശ്രേണിക്ക് വീണ്ടും വില വര്‍ധനയുമായി Hero

കൂടാതെ, എഞ്ചിന്‍, ഗിയര്‍ബോക്‌സ് അസംബ്ലി, ഹീറ്റ് ഷീല്‍ഡ്, എക്സ്ഹോസ്റ്റ് കാനിസ്റ്ററിന്റെ ഒരു ഭാഗം എന്നിവ ഗ്രേ ഷേഡില്‍ വരച്ചിട്ടുണ്ട്. വരാനിരിക്കുന്ന എക്‌സ്പള്‍സിന്റെ വയര്‍ സ്പോക്കഡ് റിമ്മുകളിലും ബ്ലൂ ഹൈലൈറ്റുകളും കാണാം.

മാറ്റങ്ങളോ നവീകരണങ്ങളോ ഇല്ല; Xpulse ശ്രേണിക്ക് വീണ്ടും വില വര്‍ധനയുമായി Hero

ഈ എല്ലാ അപ്ഡേറ്റുകള്‍ക്കും പുറമേ, പുതിയ എക്‌സ്പള്‍സ് കാഴ്ചയില്‍ നിലവിലുള്ള മോഡലിന് സമാനമാണ്. എന്നിരുന്നാലും, 4-വാല്‍വ് സിസ്റ്റം ഉപയോഗിച്ച്, എഞ്ചിന്റെ സിലിണ്ടര്‍ ഹെഡിന് ഇപ്പോള്‍ കൂടുതല്‍ വാല്‍വുകള്‍ ലഭിക്കും. അങ്ങനെ അത് കൂടുതല്‍ പ്രകടനം പുറത്തെടുക്കാന്‍ പ്രാപ്തമാക്കുകയും ചെയ്യുന്നു.

അതിന്റെ സവിശേഷതകളിലോ, ഫീച്ചറുകളിലോ കൂടുതല്‍ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല. മോട്ടോര്‍സൈക്കിന്റെ മുന്‍വശത്ത് 21 ഇഞ്ചും പിന്നില്‍ 18 ഇഞ്ച് ടയറുകളും നല്‍കുന്നത് തുടരും. സസ്പെന്‍ഷന്‍ ഡ്യൂട്ടികള്‍ക്കായി മുന്നില്‍ 190 mm ട്രാവല്‍ ഉള്ള ടെലസ്‌കോപ്പിക് യൂണിറ്റുകളും പിന്നില്‍ 170 mm ട്രാവല്‍ ഉള്ള 10 സ്റ്റെപ്പ് അഡ്ജസ്റ്റബിള്‍ മോണോ ഷോക്കും ലഭിക്കും.

മാറ്റങ്ങളോ നവീകരണങ്ങളോ ഇല്ല; Xpulse ശ്രേണിക്ക് വീണ്ടും വില വര്‍ധനയുമായി Hero

ബ്രേക്കിംഗ് ഹാര്‍ഡ്‌വെയറില്‍ ഒരൊറ്റ ചാനല്‍ എബിഎസിനൊപ്പം രണ്ട് അറ്റത്തും ഡിസ്‌ക് ബ്രേക്കുകള്‍ ഉള്‍പ്പെടുന്നു. പുതിയ എക്‌സ്പള്‍സ് 4V-യില്‍ ഹീറോ ചില അധിക സവിശേഷതകള്‍ വാഗ്ദാനം ചെയ്യുന്നുണ്ടോ എന്നത് കാത്തിരുന്ന് തന്നെ കാണണം.

മാറ്റങ്ങളോ നവീകരണങ്ങളോ ഇല്ല; Xpulse ശ്രേണിക്ക് വീണ്ടും വില വര്‍ധനയുമായി Hero

നിലവില്‍, ഇത് ഒരു ഫുള്‍ എല്‍ഇഡി ഹെഡ്‌ലാമ്പും, നാവിഗേഷനും കോള്‍ അലേര്‍ട്ടുകള്‍ക്കുമായി ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഒരു ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോളും നല്‍കുന്നു. വില നിലവിലെ മോഡലിനെക്കാള്‍ ഉയരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Most Read Articles

Malayalam
English summary
Hero motocorp hiked xpulse 200 and xpulse 200t prices again in india find here new price list
Story first published: Monday, September 27, 2021, 13:41 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X