ഡെസ്റ്റിനി 125, മാസ്‌ട്രോ എഡ്ജ് മോഡലുകളുടെ 100 മില്യണ്‍ പതിപ്പ് അവതരിപ്പിച്ച് ഹീറോ

100 ദശലക്ഷം യൂണിറ്റ് ഉത്പാദന നാഴികക്കല്ല് പിന്നിട്ടതിന്റെ ഭാഗമായി വിവിധ മോഡലുകളില്‍ ലിമിറ്റഡ് എഡിഷന്‍ മോഡലുകള്‍ അവതരിപ്പിക്കുന്നതിനുള്ള ഒരുക്കത്തിലാണ് ഹീറോ.

ഡെസ്റ്റിനി 125, മാസ്‌ട്രോ എഡ്ജ് മോഡലുകളുടെ 100 മില്യണ്‍ പതിപ്പ് അവതരിപ്പിച്ച് ഹീറോ

ഇതിനോടകം തന്നെ ഏതാനും പതിപ്പുകള്‍ വിപണിയില്‍ എത്തുകയും ചെയ്തു. ഇപ്പോഴിതാ തങ്ങളുടെ ശ്രേണിയില്‍ നിന്നുള്ള ജനപ്രീയ സ്‌കൂട്ടറുകളായ ഡെസ്റ്റിനി 125, മാസ്‌ട്രോ എഡ്ജ് 110 എന്നിവയും ലിമിറ്റഡ് എഡിഷന്‍ മോഡലുകളെയും കമ്പനി അവതരിപ്പിച്ചു.

ഡെസ്റ്റിനി 125, മാസ്‌ട്രോ എഡ്ജ് മോഡലുകളുടെ 100 മില്യണ്‍ പതിപ്പ് അവതരിപ്പിച്ച് ഹീറോ

മാസ്‌ട്രോ എഡ്ജിന്റെ 125 സിസി വേരിയന്റിന് 100 മില്യണ്‍ പതിപ്പ് ലഭിക്കുന്നില്ല. ലിമിറ്റഡ് എഡിഷന്‍ മോഡലുകളായ മാസ്‌ട്രോ എഡ്ജ് 110-ന് 65,250 രൂപയും ഡെസ്റ്റിനി 125-ന് 72,250 രൂപയുമാണ് എക്‌സ്‌ഷോറൂം വില.

MOST READ: കുറഞ്ഞ നിരക്കിൽ അലോയ് വീലും ട്യൂബ് ലെസ് ടയറും; പുതിയ ഗോൾഡൻ സ്ട്രൈപ്പ്സ് ഓഫർ പ്രഖ്യാപിച്ച് ജാവ

ഡെസ്റ്റിനി 125, മാസ്‌ട്രോ എഡ്ജ് മോഡലുകളുടെ 100 മില്യണ്‍ പതിപ്പ് അവതരിപ്പിച്ച് ഹീറോ

റെഡ്, വൈറ്റ് കളര്‍ ഓപ്ഷനുകള്‍ ഉള്‍ക്കൊള്ളുന്ന ഡ്യുവല്‍-ടോണ്‍ നിറങ്ങളിലാണ് മോഡലുകള്‍ എത്തുന്നത്. ലിമിറ്റഡ് എഡിഷന്‍ മോഡലുകളിലെ മാറ്റങ്ങള്‍ അപ്ഡേറ്റുചെയ്ത പെയിന്റ് സ്‌കീമിലേക്ക് പരിമിതപ്പെടുത്തിയിരിക്കുന്നു.

ഡെസ്റ്റിനി 125, മാസ്‌ട്രോ എഡ്ജ് മോഡലുകളുടെ 100 മില്യണ്‍ പതിപ്പ് അവതരിപ്പിച്ച് ഹീറോ

രൂപകല്‍പ്പന, സവിശേഷതകള്‍, ഫീച്ചറുകള്‍, എഞ്ചിന്‍ എന്നിവ സ്റ്റാന്‍ഡേര്‍ഡ് വേരിയന്റുകള്‍ക്ക് സമാനമാണ്. ഡെസ്റ്റിനി 125, 100 മില്യണ്‍ പതിപ്പ് 124.6 സിസി എഞ്ചിന്‍ ഉപയോഗിക്കുന്നത് തുടരുന്നു.

MOST READ: ഇഗ്നിസിനെ കറുപ്പിൽ അണിയിച്ചൊരുക്കാൻ മാരുതി; പുതിയ കളർ ഓപ്ഷൻ അവതരിപ്പിച്ചേക്കും

ഡെസ്റ്റിനി 125, മാസ്‌ട്രോ എഡ്ജ് മോഡലുകളുടെ 100 മില്യണ്‍ പതിപ്പ് അവതരിപ്പിച്ച് ഹീറോ

ഇത് 7,000 rpm-ല്‍ 9 bhp കരുത്തും 5,500 rpm-ല്‍ 10.4 Nm torque ഉം ഉത്പാദിപ്പിക്കുന്നത് തുടരും. 110.9 സിസി മോട്ടോറാണ് മാസ്‌ട്രോ എഡ്ജ് 110, 100 മില്യണ്‍ പതിപ്പിന് കരുത്ത് പകരുന്നത്.

ഡെസ്റ്റിനി 125, മാസ്‌ട്രോ എഡ്ജ് മോഡലുകളുടെ 100 മില്യണ്‍ പതിപ്പ് അവതരിപ്പിച്ച് ഹീറോ

ഈ യൂണിറ്റ് 7,250 rpm-ല്‍ 8.04 bhp കരുത്തും 5,750 rpm-ല്‍ 8.7 Nm torque ഉം ഉത്പാദിപ്പിക്കുന്നത് തുടരും. കഴിഞ്ഞ വര്‍ഷം മാസ്‌ട്രോ എഡ്ജ് 110-ന്റെ ബിഎസ് VI പതിപ്പ് വിപണിയില്‍ എത്തുന്നത്. രണ്ട് വകഭേദങ്ങളിലാണ് സ്റ്റാന്‍ഡേര്‍ഡ് പതിപ്പ് ലഭ്യമാകുന്നത്.

MOST READ: കൊറോണ വൈറസിന് നോ എൻട്രി; പുതിയ ക്യാബിൻ എയർ ഫിൽറ്ററുമായി ഹോണ്ട

ഡെസ്റ്റിനി 125, മാസ്‌ട്രോ എഡ്ജ് മോഡലുകളുടെ 100 മില്യണ്‍ പതിപ്പ് അവതരിപ്പിച്ച് ഹീറോ

ഹാലൊജന്‍ ഹെഡ്‌ലാമ്പ്, സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സൈഡ് സ്റ്റാന്‍ഡ് സെന്‍സര്‍ എന്നിവയാണ് സവിശേഷതകള്‍. മുന്നില്‍ ഫോര്‍ക്കുകളും പിന്നില്‍ സ്പ്രിംഗ്-ലോഡഡ് ഹൈഡ്രോളിക് ഡാംപര്‍ ഉള്ള ഒരു യൂണിറ്റ് സ്വിംഗുമാണ് നല്‍കിയിരിക്കുന്നത്.

ഡെസ്റ്റിനി 125, മാസ്‌ട്രോ എഡ്ജ് മോഡലുകളുടെ 100 മില്യണ്‍ പതിപ്പ് അവതരിപ്പിച്ച് ഹീറോ

വിപണിയില്‍ ടിവിഎസ് ജുപിറ്റര്‍, ഹോണ്ട ആക്ടിവ 6G മോഡലുകളാണ് മാസ്‌ട്രോ എഡ്ജ് 110 -ന്റെ എതിരാളികള്‍. നിരവധി മാറ്റങ്ങളോടെയും, രണ്ട് വകഭേദങ്ങളിലുമാണ് ഡെസ്റ്റിനി 125 ഉം വിപണിയില്‍ എത്തുന്നത്.

MOST READ: പാസഞ്ചര്‍ വാഹനങ്ങളുടെ പുതുക്കിയ ശ്രേണി നേപ്പാളില്‍ അവതരിപ്പിച്ച് ടാറ്റ

ഡെസ്റ്റിനി 125, മാസ്‌ട്രോ എഡ്ജ് മോഡലുകളുടെ 100 മില്യണ്‍ പതിപ്പ് അവതരിപ്പിച്ച് ഹീറോ

പ്രീമിയം ഡ്യുവല്‍ സീറ്റ്, ബോഡി കളര്‍ഡ് റിയര്‍ വ്യൂ മിററുകള്‍, സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, മൊബൈല്‍ ചാര്‍ജിംഗ് പോര്‍ട്ട്, ബൂട്ട് ലൈറ്റ്, കോമ്പിനേഷന്‍ ലോക്ക്, സൈഡ് സ്റ്റാന്‍ഡ് ഇന്‍ഡിക്കേറ്റര്‍, ഇന്റഗ്രേറ്റഡ് ബ്രേക്കിംഗ് എന്നിവയും ഡെസ്റ്റിനി 125-ന്റെ പ്രധാന സവിശേഷതകളാണ്.

Most Read Articles

Malayalam
English summary
Hero MotoCorp Introduced Destini 125, Maestro Edge 110 Million Editions, Find Here More Details. Read in Malayalam.
Story first published: Saturday, March 13, 2021, 16:38 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X