XPulse 200 4V മോഡലിന് പുത്തൻ ആക്‌സസറികളുമായി Hero

ഇന്ത്യയിലെ അഡ്വഞ്ചർ മോട്ടോർസൈക്കിളുകളിലെ പ്രിയ താരമാണ് ഹീറോ മോട്ടോകോർപിന്റെ എക്‌സ്‌പൾസ് 200. താങ്ങാനാവുന്ന വിലയും മികച്ച പെർഫോമൻസും നൽകുന്ന ബൈക്ക് രാജ്യത്തെ ഇരുചക്ര വാഹന പ്രേമികൾക്കിടയിൽ അതിവേഗമാണ് വിജയം കണ്ടെത്തിയത്.

XPulse 200 4V മോഡലിന് പുത്തൻ ആക്‌സസറികളുമായി Hero

പ്രതിമാസ വില്‍പ്പനയില്‍ ഹീറോയ്ക്ക് സ്ഥിരമായ സംഭാവനയും മോഡല്‍ നല്‍കുന്നുണ്ട്. എന്നാൽ കുടത്ത മത്സരാധിഷ്ഠിതമായ സെഗ്മെന്റിൽ കൂടുതൽ എതിരാളികൾ എത്തിതുടങ്ങിയതോടെ ചെറിയൊരു പരിഷ്ക്കരണവുമായി എക്‌സ്‌പൾസ് അടുത്തിടെ വിപണിയിൽ എത്തിയിരുന്നു.

XPulse 200 4V മോഡലിന് പുത്തൻ ആക്‌സസറികളുമായി Hero

4 വാൽവ് സജ്ജീകരണവുമായി കൂടുതൽ പെർഫോമൻസ് വാഗ്‌ദാനം ചെയ്യാനാണ് മോട്ടോർസൈക്കിളിനെ കമ്പനി പ്രാപ്‌തമാക്കിയത്. പഴയ പതിപ്പുമായി താരതമ്യം ചെയ്താല്‍ വിലയില്‍ 5,000 രൂപയുടെ വര്‍ധനവും ഉണ്ടായിട്ടുണ്ടെങ്കിലും കരുത്തിലും എക്‌സ്‌പൾസ് ഇനി മുതൽ കൂടുതൽ കരുത്ത് നൽകും.

XPulse 200 4V മോഡലിന് പുത്തൻ ആക്‌സസറികളുമായി Hero

അതുമാത്രമല്ല ഹീറോ മോട്ടോകോർപ് പുതുതായി പുറത്തിറക്കിയ എക്‌സ്‌പൾസ് 200 4V മോഡലിനെ കൂടുതൽ പ്രായോഗികമാക്കാനായി ഓപ്ഷണൽ ആക്‌സസറികളും കമ്പനി അവതരിപ്പിച്ചിരിക്കുകയാണ് ഇപ്പോൾ. അതിൽ മാഗ്നറ്റിക് ടാങ്ക് ബാഗ്, ടെയിൽ ബാഗ് തുടങ്ങിയ ലഗേജ് ഓപ്ഷനുകളാണ് നിങ്ങൾക്ക് സ്വന്തമാക്കാനാവുക.

XPulse 200 4V മോഡലിന് പുത്തൻ ആക്‌സസറികളുമായി Hero

എക്‌സ്‌പൾസ് 200 ബ്രാൻഡിംഗും അതിനൊപ്പം പൊരുത്തപ്പെടുന്ന ഗ്രാഫിക്സും ഉൾക്കൊള്ളുന്ന ഒരു മോട്ടോക്രോസ് ഹെൽമെറ്റും കമ്പനി വാഗ്ദാനം ചെയ്യും. ഒരു മൊബൈൽ ഹോൾഡറും ഓപ്ഷണൽ ആക്സസറി പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നിരുന്നാലും ആക്സസറി വെള്ളത്തിൽ നിന്നും പൊടിയിൽ നിന്നും ഒരു പരിരക്ഷയും നൽകുന്നില്ല എന്നത് അൽപം നിരാശാജനകമാണ്.

XPulse 200 4V മോഡലിന് പുത്തൻ ആക്‌സസറികളുമായി Hero

ടാങ്ക് പാഡിൽ ഘടിപ്പിച്ച നീ പാഡുകളും മോഡേൺ, ടൂറർ, ഡ്യുവൽ ടോൺ, അഡ്വഞ്ചർ എന്നീ നാല് സീറ്റ് ഓപ്ഷനുകളും പുതിയ ആക്‌സസറി പട്ടികയിൽ തെരഞ്ഞെടുക്കാനാകും എന്നകാര്യവും ശ്രദ്ധേയമാണ്. ഈ ആക്സസറികൾക്കു പുറമേ കമ്പനി എക്‌സ്‌പ‌ൾസ് 200 4V അഡ്വഞ്ചറിൽ ഒരു റാലി കിറ്റും ഹീറോ വാഗ്‌ദാനം ചെയ്യുന്നുണ്ട്.

XPulse 200 4V മോഡലിന് പുത്തൻ ആക്‌സസറികളുമായി Hero

ഈ ഓപ്ഷണൽ കിറ്റ് ഒരു ലോങ് ട്രാവൽ സസ്പെൻഷൻ, ഫ്ലാറ്റ് സാഡിൽ, നോബി-പാറ്റേൺ ടയറുകൾ, മോട്ടോർസൈക്കിളിന് ഒരു പുതിയ സൈഡ് സ്റ്റാൻഡ് എന്നിവ നൽകുന്നു. പുതിയ ഹീറോ എക്‌സ്‌പ‌ൾസ് 200 4V മോട്ടോർസൈക്കിളിലെ സ്റ്റാൻഡേർഡ് ഫീച്ചറുകളിൽ എൽഇഡി ഹെഡ്‌ലൈറ്റ്, എൽഇഡി ടെയിൽലൈറ്റ്, ബ്ലൂടൂത്ത് കണക്റ്റിവിറ്റി എന്നിവയാണ് ഉൾപ്പെടുന്നത്.

XPulse 200 4V മോഡലിന് പുത്തൻ ആക്‌സസറികളുമായി Hero

1,28,150 രൂപയാണ് ഇന്ത്യയിൽ മോട്ടോർസൈക്കിളിനായി മുടക്കേണ്ട എക്സ്ഷോറൂം വില. അതേസമയം എക്‌സ്‌പൾസിന്റെ ടു വാൽവ് വേരിയന്റ് 1,23,150 രൂപയ്ക്ക് ലഭ്യമാണ്. ഹോണ്ട CB200X പോലുള്ള പുതിയ എതിരാളികളില്‍ നിന്നുള്ള മത്സരം കൈകാര്യം ചെയ്യുകയാണ് പുതിയ മാറ്റങ്ങളിലൂടെ ഹീറോ ലക്ഷ്യമിടുന്നത്.

XPulse 200 4V മോഡലിന് പുത്തൻ ആക്‌സസറികളുമായി Hero

4 വാല്‍വ് എഞ്ചിനുകള്‍ ചെലവേറിയതാണെങ്കിലും അവ നിരവധി ആനുകൂല്യങ്ങള്‍ നല്‍കുന്നുവെന്നാണ് കമ്പനി അവകാശപ്പെടുന്നത്. എഞ്ചിനിലേക്കുള്ള മെച്ചപ്പെട്ട വായുപ്രവാഹം ഉറപ്പാക്കുന്നതിനാണ് ഈ സാങ്കേതികവിദ്യ സഹായിക്കുന്നത്. തൽഫലമായി ഇത് ഇന്ധനം കൂടുതല്‍ കാര്യക്ഷമമായി ഉപയോഗിക്കാന്‍ അനുവദിക്കുന്നു.

XPulse 200 4V മോഡലിന് പുത്തൻ ആക്‌സസറികളുമായി Hero

ഭാരം കുറവായതിനാലും വലിയ വാല്‍വുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ചെറിയ വാല്‍വുകള്‍ കൂടുതല്‍ സ്വതന്ത്രമായി നീങ്ങുകയും ഉയര്‍ന്ന ആര്‍പിഎമ്മില്‍ എഞ്ചിന്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കുകയും ചെയ്യും. ഇത്തരത്തിലാണ് കൂടുതല്‍ കരുത്ത് പുറത്തെടുക്കാൻ എഞ്ചിൻ പ്രാപ്‌തമാക്കിയിരിക്കുന്നത്.

XPulse 200 4V മോഡലിന് പുത്തൻ ആക്‌സസറികളുമായി Hero

4-വാല്‍വ് സജ്ജീകരണം സിലിണ്ടര്‍ ഹെഡ് തണുപ്പിക്കുന്നു എന്നതാണ് മറ്റൊരു മികവായി ചൂണ്ടിക്കാണിക്കാവുന്നത്. ചൂടാക്കാതെ തന്നെ ദീര്‍ഘനേരത്തേക്ക് എഞ്ചിന് കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിയും. ഇത് ഹൈവേകളിലെ ദീര്‍ഘദൂര യാത്രകള്‍ക്കായി ബൈക്കിനെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

XPulse 200 4V മോഡലിന് പുത്തൻ ആക്‌സസറികളുമായി Hero

ഹീറോ എക്‌സ്‌പൾസിലെ 199.6 സിസി സിംഗിള്‍ സിലിണ്ടര്‍, ഓയില്‍-കൂള്‍ഡ് എഞ്ചിന്‍ ഇപ്പോള്‍ 8,500 rpm-ല്‍ 18.8 bhp കരുത്തും 6,500 rpm-ല്‍ 17.35 Nm torque ഉം ഉത്പാദിപ്പിക്കുന്ന നാല് വാല്‍വ് ഹെഡ് സജ്ജീകരണമാണ് വാഗ്‌ദാനം ചെയ്യുന്നത്. അഞ്ചു സ്‌പീഡ് ഗിയർബോക്‌സുമായി തന്നെയാണ് പുതുക്കിയ എഞ്ചിനും ജോടിയാക്കിയിരിക്കുന്നത്.

XPulse 200 4V മോഡലിന് പുത്തൻ ആക്‌സസറികളുമായി Hero

നിലവിലുള്ള ടു വാൽവ് മോഡലില്‍ നിന്ന് വേറിട്ടുനിൽക്കാൻ ഹീറോ എക്‌സ്പള്‍സ് 200 4V പുതിയ കളർ ഓപ്ഷനുമായാണ് എത്തുന്നത്. ട്രയല്‍ ബ്ലൂ, ബ്ലിറ്റ്‌സ് ബ്ലൂ, റെഡ് റെയ്ഡ് എന്നീ മൂന്ന് പുതിയ നിറങ്ങളിൽ അഡ്വഞ്ചർ മോട്ടോർസൈക്കിൾ ഇപ്പോൾ സ്വന്തമാക്കാം. നിലവിലെ മോഡല്‍ വൈറ്റ്, മാറ്റ് ഗ്രീന്‍, മാറ്റ് ഗ്രേ, സ്‌പോര്‍ട്‌സ് റെഡ്, പാന്തര്‍ ബ്ലാക്ക് എന്നീ കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്.

XPulse 200 4V മോഡലിന് പുത്തൻ ആക്‌സസറികളുമായി Hero

വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ്, പുതിയ ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, നക്കിള്‍ ഗാര്‍ഡുകള്‍, വിന്‍ഡ്സ്‌ക്രീന്‍, പുതുക്കിയ ഫ്യുവല്‍ ടാങ്ക്, എഞ്ചിന്‍ ഗാര്‍ഡ്, ഉയര്‍ത്തിയ എക്സ്ഹോസ്റ്റ് എന്നിവയാണ് എക്‌സ്‌പൾസിന്റെ മറ്റ് പ്രധാന സവിശേഷതകൾ. ടെലിസ്‌കോപിക് ഫ്രണ്ട് ഫോര്‍ക്കുകളും മോണോഷോക്ക് റിയര്‍ സസ്‌പെന്‍ഷനും ഉള്ള ഒരു ട്യൂബുലാര്‍ ഡയമണ്ട് ഫ്രെയിമിലാണ് എക്‌സ്പള്‍സ് 200 നിർമിച്ചിരിക്കുന്നത്.

XPulse 200 4V മോഡലിന് പുത്തൻ ആക്‌സസറികളുമായി Hero

ബ്രേക്കിംഗിനായി എക്‌സ്‌പൾസിന്റെ മുന്നിലും പിന്നിലും യഥാക്രമം 276 mm, 220 mm പെറ്റല്‍ ഡിസ്‌ക് ബ്രേക്കുകളാണ് ഹീറോ വാഗ്‌ദാനം ചെയ്യുന്നത്. സിംഗിള്‍-ചാനല്‍ എബിഎസും സ്റ്റാന്‍ഡേര്‍ഡായി വാഗ്ദാനം ചെയ്യുന്നു.

Most Read Articles

Malayalam
English summary
Hero motocorp introduced optional accessories for newly launched xpulse 200 4v
Story first published: Monday, October 11, 2021, 11:51 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X