ഓണ്‍ലൈന്‍ വില്‍പ്പന വര്‍ധിപ്പിക്കും; വെര്‍ച്വല്‍ ഷോറൂം സവിശേഷത അവതരിപ്പിച്ച് ഹീറോ

കൊവിഡ് രണ്ടാം തരംഗം രാജ്യത്ത് വീണ്ടും വലിയ പ്രതിസന്ധികള്‍ സൃഷ്ടിക്കുകയാണ്. ഈ സമയത്ത് വില്‍പ്പന നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടുപോകുന്നതിന് പുതിയ വഴികള്‍ തേടുകയാണ് നിര്‍മ്മാതാക്കള്‍.

ഓണ്‍ലൈന്‍ വില്‍പ്പന വര്‍ധിപ്പിക്കും; വെര്‍ച്വല്‍ ഷോറൂം സവിശേഷത അവതരിപ്പിച്ച് ഹീറോ

പോയ വര്‍ഷമാണ് ഇത്തരത്തില്‍ ഓണ്‍ലൈന്‍ വില്‍പ്പനയിലേക്ക് നിര്‍മ്മാതാക്കള്‍ ചുവടുവെയ്ക്കുന്നത്. ഉപഭോക്താക്കളുടെ സുരക്ഷ കൂടി മുന്നില്‍ കണ്ടാണ് ഇത്തരത്തില്‍ കമ്പനികള്‍ ഓണ്‍ലൈന്‍ വില്‍പ്പനയുമായി രംഗത്തെത്തിയത്.

ഓണ്‍ലൈന്‍ വില്‍പ്പന വര്‍ധിപ്പിക്കും; വെര്‍ച്വല്‍ ഷോറൂം സവിശേഷത അവതരിപ്പിച്ച് ഹീറോ

കൊവിഡ് രണ്ടാം തരംഗത്തില്‍ ഉപഭോക്താക്കളുടെ സുരക്ഷയ്ക്കായും, വില്‍പ്പന മുന്നോട്ട് കൊണ്ടുപോകുന്നതിന്റെ ഭാഗമായും ഒരു വെര്‍ച്വല്‍ ഷോറൂം സവിശേഷത അവതരിപ്പിക്കുകയാണ് രാജ്യത്തെ പ്രമുഖ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ്.

MOST READ: 14 വര്‍ഷമായി ടാറ്റയുടെ അവിഭാജ്യ ഘടകം; ഗ്ലോബല്‍ ഡിസൈന്‍ മേധാവി സ്ഥാനത്തുനിന്നും പടിയിറങ്ങി പ്രതാപ് ബോസ്

ഓണ്‍ലൈന്‍ വില്‍പ്പന വര്‍ധിപ്പിക്കും; വെര്‍ച്വല്‍ ഷോറൂം സവിശേഷത അവതരിപ്പിച്ച് ഹീറോ

ഒരു ഹീറോ ബൈക്ക് വാങ്ങുന്നതിനായി ഡീലര്‍ഷിപ്പുകളിലേക്ക് പോകാതെ ഉപഭോക്താക്കള്‍ക്ക് വീട്ടില്‍ ഇരുന്നുകൊണ്ട് തന്നെ മോഡലിനെക്കുറിച്ച് കൂടുതല്‍ അറിയാനും മനസ്സിലാക്കാനും സാധിക്കും. ഡിജിറ്റല്‍ വില്‍പ്പനയുടെ സവിശേഷത ഹീറോയുടെ വെര്‍ച്വല്‍ ഷോറൂം നല്‍കുന്നു.

ഓണ്‍ലൈന്‍ വില്‍പ്പന വര്‍ധിപ്പിക്കും; വെര്‍ച്വല്‍ ഷോറൂം സവിശേഷത അവതരിപ്പിച്ച് ഹീറോ

സമ്പൂര്‍ണ്ണ ഡിജിറ്റല്‍ അനുഭവം നല്‍കിക്കൊണ്ട് കമ്പനിയുടെ ബൈക്കുകളും സ്‌കൂട്ടറും കണ്ടെത്താനും ഇടപഴകാനും വാങ്ങാനും പുതിയ വെര്‍ച്വല്‍ ഷോറൂം ഉപഭോക്താക്കളെ അനുവദിക്കുന്നുവെന്ന് കമ്പനി പറയുന്നു.

MOST READ: കൂടുതൽ ആകർഷകം, പുതിയ നിറങ്ങളിൽ അണിഞ്ഞൊരുങ്ങി വാഗൺആർ സിഎൻജി മോഡൽ

ഓണ്‍ലൈന്‍ വില്‍പ്പന വര്‍ധിപ്പിക്കും; വെര്‍ച്വല്‍ ഷോറൂം സവിശേഷത അവതരിപ്പിച്ച് ഹീറോ

ഇത് സ്പെയ്സിന്റെയും ഉല്‍പ്പന്നത്തിന്റെയും 360 ഡിഗ്രി കാഴ്ച പ്രദാനം ചെയ്യും. വീടിന്റെ സുഖസൗകര്യങ്ങളില്‍ നിന്ന് ഓരോ ഹീറോ മോഡലിന്റെയും പൂര്‍ണ്ണമായ സാങ്കേതിക വിശദാംശങ്ങള്‍ ബ്രൗസ് ചെയ്യാനും പര്യവേക്ഷണം ചെയ്യാനും ഇത് അനുവദിക്കും.

ഓണ്‍ലൈന്‍ വില്‍പ്പന വര്‍ധിപ്പിക്കും; വെര്‍ച്വല്‍ ഷോറൂം സവിശേഷത അവതരിപ്പിച്ച് ഹീറോ

കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ വെര്‍ച്വല്‍ ഷോറൂം ആക്സസ് ചെയ്യാനാകും. ''ഹീറോ മോട്ടോകോര്‍പ്പില്‍ ഞങ്ങളുടെ ഉപഭോക്തൃ വാങ്ങല്‍ അനുഭവം വര്‍ദ്ധിപ്പിക്കാന്‍ ഞങ്ങള്‍ നിരന്തരം ശ്രമിക്കുന്നുവെന്ന് ഈ സംരംഭത്തെക്കുറിച്ച് അഭിപ്രായപ്പെട്ട ഹീറോ മോട്ടോകോര്‍പ്പ് സെയില്‍സ് ആന്‍ഡ് ആഫ്റ്റര്‍സെയില്‍സ് ഹെഡ് നവീന്‍ ചൗഹാന്‍ പറഞ്ഞു.

MOST READ: ID.4 ഇലക്‌ട്രിക്കിന്റെ പെർഫോമൻസ് GTX വേരിയന്റിനെ അവതരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍

ഓണ്‍ലൈന്‍ വില്‍പ്പന വര്‍ധിപ്പിക്കും; വെര്‍ച്വല്‍ ഷോറൂം സവിശേഷത അവതരിപ്പിച്ച് ഹീറോ

സാമൂഹ്യ അകലം പാലിക്കേണ്ടതിന്റെ ആവശ്യകതയും ഡിജിറ്റലായി വിദഗ്ദ്ധരായ ഉപഭോക്താക്കളെ പരിപാലിക്കുന്നതും പരിഗണിക്കുമ്പോള്‍, ഞങ്ങളുടെ സേവനങ്ങള്‍ ഉപഭോക്താക്കളുടെ വിരല്‍ത്തുമ്പില്‍ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്.

ഓണ്‍ലൈന്‍ വില്‍പ്പന വര്‍ധിപ്പിക്കും; വെര്‍ച്വല്‍ ഷോറൂം സവിശേഷത അവതരിപ്പിച്ച് ഹീറോ

അതേസമയം അവരുടെ വാങ്ങല്‍ ഘട്ടത്തിന്റെ തുടക്കം മുതല്‍ തന്നെ ഒരു സമഗ്ര അനുഭവം നല്‍കുന്നതിനും വെര്‍ച്വല്‍ ഷോറൂം ഉപഭോക്താക്കളെ സഹായിക്കുന്നു. മൂല്യ-നേതൃത്വത്തിലുള്ള സംരംഭങ്ങള്‍ നിര്‍മ്മിക്കാനുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധതയ്ക്ക് അനുസൃതമായാണ് ഈ സവിശേഷത.

MOST READ: മണിക്കൂറുകൾക്കുള്ളിൽ വിറ്റഴിഞ്ഞ് 2021 ഹയാബൂസയുടെ ആദ്യ ബാച്ച്, ബുക്കിംഗും നിർത്തി

ഓണ്‍ലൈന്‍ വില്‍പ്പന വര്‍ധിപ്പിക്കും; വെര്‍ച്വല്‍ ഷോറൂം സവിശേഷത അവതരിപ്പിച്ച് ഹീറോ

കമ്പനി അനുസരിച്ച്, പുതിയ സവിശേഷത ഉപഭോക്താവിന് ഒരു കോള്‍ബാക്ക് അഭ്യര്‍ത്ഥിക്കാനും ഇഷ്ടമുള്ള വാഹനത്തെക്കുറിച്ച് അന്വേഷിക്കാനും അനുവദിക്കുന്നു. അതോടൊപ്പം, നേരിട്ട് വാങ്ങാനുള്ള ഓപ്ഷനും ലഭ്യമാണെന്ന് ഹീറോ അറിയിച്ചു.

Most Read Articles

Malayalam
English summary
Hero MotoCorp Launched Virtual Showroom, Find Here All Details. Read in Malayalam.
Story first published: Thursday, April 29, 2021, 18:14 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X