16,000 രൂപ വരെ ഓഫർ, എക്‌സ്‌പൾസിന് കിടിലൻ ആനുകൂല്യങ്ങളുമായി ഹീറോ

ലോകത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ് അഡ്വഞ്ചർ ബൈക്കായ എക്‌സ്‌പൾസിന് കിടിലൻ ഓഫറുകളുമായി കമ്പനി. നിലവിൽ 200 സിസി മോട്ടോർസൈക്കിളിൽ പ്രധാനമായും രണ്ട് ആനുകൂല്യങ്ങളാണ് ബ്രാൻഡ് ഒരുക്കിയിരിക്കുന്നത്.

16,000 രൂപ വരെ ഓഫർ, എക്‌സ്‌പൾസിന് കിടിലൻ ആനുകൂല്യങ്ങളുമായി ഹീറോ

ആദ്യത്തേത് 4000 രൂപ വരെയുള്ള എക്സ്ചേഞ്ച് അല്ലെങ്കിൽ ലോയൽറ്റി ബോണസാണ്. രണ്ടാമത്തേത് ക്യാഷ്ബാക്ക് ഓഫറാണ്. ഇതിലൂടെ ഉപഭോക്താക്കൾക്ക് 12,000 രൂപ വരെ ലാഭിക്കാം.

16,000 രൂപ വരെ ഓഫർ, എക്‌സ്‌പൾസിന് കിടിലൻ ആനുകൂല്യങ്ങളുമായി ഹീറോ

തെരഞ്ഞെടുത്ത ബാങ്കുകളുടെ ഇഎംഐ, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് ഇടപാടുകൾ എന്നിവയിൽ മാത്രമേ ക്യാഷ്ബാക്ക് ഓഫർ ബാധകമാകൂ എന്നത് ശ്രദ്ധിക്കേണ്ടതാണ്.

MOST READ: പരിഷ്കരണങ്ങളോടെ 2021 ബോണവില്ലെ ശ്രേണി അവതരിപ്പിച്ച് ട്രയംഫ്

16,000 രൂപ വരെ ഓഫർ, എക്‌സ്‌പൾസിന് കിടിലൻ ആനുകൂല്യങ്ങളുമായി ഹീറോ

കൂടാതെ ഈ ഓഫറുകൾ കമ്പനിയുടെ സ്വന്തം നിബന്ധനകളും വ്യവസ്ഥകൾക്കും കീഴിലാണെന്നതും ശ്രദ്ധേയമാണ്. അതിനാൽ അവയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ, നിങ്ങളുടെ അടുത്തുള്ള ഹീറോ മോട്ടോകോർപ് ഡീലർഷിപ്പ് സന്ദർശിക്കേണ്ടതാണ്.

16,000 രൂപ വരെ ഓഫർ, എക്‌സ്‌പൾസിന് കിടിലൻ ആനുകൂല്യങ്ങളുമായി ഹീറോ

ഹീറോ മോട്ടോകോർപ് മാസ്ട്രോ എഡ്ജ് 110, മാസ്ട്രോ എഡ്ജ് 125, ഡെസ്റ്റിനി 125, പ്ലെഷർ പ്ലസ് എന്നിവയുൾപ്പെടെയുള്ള സ്കൂട്ടർ ശ്രേണിയിലും സമാനമായ ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന അഡ്വഞ്ചർ മോട്ടോർസൈക്കിളാണ് എക്‌സ്‌പൾസ് 200.

MOST READ: പുതിയ കളര്‍ ഓപ്ഷനുകളില്‍ 650 ഇരട്ടകള്‍; അവതണത്തിന് മുന്നേ വിവരങ്ങള്‍ പുറത്ത്

16,000 രൂപ വരെ ഓഫർ, എക്‌സ്‌പൾസിന് കിടിലൻ ആനുകൂല്യങ്ങളുമായി ഹീറോ

1.15 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലെത്തുന്ന ഹീറോ എക്‌സ്‌പൾസ് 200 ഇതിനകം തന്നെ വിപണിയിൽ വൻ ഹിറ്റായ മോഡലാണ്. പുതിയ ഓഫറും ആനുകൂല്യങ്ങളുമായി കൂടുതൽ ഉപഭോക്താക്കളെ കണ്ടെത്തുകയാണ് ബ്രാൻഡിന്റെ ലക്ഷ്യം.

16,000 രൂപ വരെ ഓഫർ, എക്‌സ്‌പൾസിന് കിടിലൻ ആനുകൂല്യങ്ങളുമായി ഹീറോ

200 സിസി ഫ്യുവൽ എഞ്ചിൻ, ലോംഗ്-ട്രാവൽ ഫ്രണ്ട് സസ്‌പെൻഷൻ, എൽഇഡി ഹെഡ്‌ലൈറ്റ്, ഡ്യുവൽ പർപ്പസ് ടയറുകൾ, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 220 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസ്, വാട്ട്നോട്ട് എന്നിവയാണ് ഹീറോ മോട്ടോർസൈക്കിളിലെ പ്രധാന ആകർഷണങ്ങൾ.

MOST READ: ടുവാനോ 660, RS660 ബുക്കിംഗ് ആരംഭിച്ച് അപ്രീലിയ; അവതരണം ഉടനെന്ന് സൂചന

16,000 രൂപ വരെ ഓഫർ, എക്‌സ്‌പൾസിന് കിടിലൻ ആനുകൂല്യങ്ങളുമായി ഹീറോ

എക്‌സ്‌പൾസിലെ 200 സിസി സിംഗിൾ സിലിണ്ടർ എഞ്ചിൻ പരമാവധി 17.8 bhp കരുത്തിൽ 16.45 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുളളതാണ്. ഇത് അഞ്ച് സ്പീഡ് ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്. 157 കിലോഗ്രാം ഭാരമാണ് ഡ്യുവൽ പർപ്പസ് മോട്ടോർസൈക്കിളിനുള്ളത്.

16,000 രൂപ വരെ ഓഫർ, എക്‌സ്‌പൾസിന് കിടിലൻ ആനുകൂല്യങ്ങളുമായി ഹീറോ

ഈ കൂറഞ്ഞ ഭാരം ഓഫ്-റോഡിംഗിൽ ബൈക്ക് ഹാൻഡിൽ ചെയ്യാൻ വളരെ അനായാസകരമാക്കുന്നു. തങ്ങളുടെ എക്‌സ്‌പൾസ് കൂടുതൽ ഹാർഡ്‌കോർ ഓഫ്-റോഡറായി മാറ്റാൻ ആഗ്രഹിക്കുന്നവർക്ക് റാലി കിറ്റും ഹീറോ വാഗ്ദാനം ചെയ്യുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്.

16,000 രൂപ വരെ ഓഫർ, എക്‌സ്‌പൾസിന് കിടിലൻ ആനുകൂല്യങ്ങളുമായി ഹീറോ

മാറ്റ് ഗ്രീന്‍, വൈറ്റ്, മാറ്റ് ഗ്രേ, സ്പോര്‍ട്സ് റെഡ്, പാന്തര്‍ ബ്ലാക്ക് എന്നീ അഞ്ച് നിറങ്ങളില്‍ ഹീറോ എക്‌സ്‌പൾസ് 200 ലഭ്യമാണ്. വിപണിയിൽ നിന്നും പിന്‍വലിച്ച ഇംപള്‍സിന് പകരക്കാരനായാണ് ഈ ബൈക്ക് വിപണിയില്‍ ഇടംപിടിച്ചത്. രൂപത്തിലും ഇംപള്‍സുമായി ഏറെ സാമ്യമുണ്ടായിരുന്നിട്ടും മികച്ച വിൽപ്പനയും സ്വീകാര്യതയിലും നേടാൻ എക്‌സ്‌പൾസിനായി.

Most Read Articles

Malayalam
English summary
Hero MotoCorp Offering Attractive Offers Upto 16,000 Rupees In Xpulse 200. Read in Malayalam
Story first published: Friday, February 26, 2021, 18:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X