ജൂലൈ 1 മുതല്‍ മോഡലുകളുടെ വില വര്‍ധിപ്പിക്കുമെന്ന് ഹീറോ

2021 ജൂലൈ 1 മുതല്‍ ഇരുചക്രവാഹന മോഡലുകളുടെ വിലയില്‍ മാറ്റം വരുത്തുമെന്ന് പ്രഖ്യാപിച്ച് നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ്. മോഡലിനെയും വേരിയന്റിനെയും ആശ്രയിച്ച് വില 3,000 രൂപ വരെ ഉയരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജൂലൈ 1 മുതല്‍ മോഡലുകളുടെ വില വര്‍ധിപ്പിക്കുമെന്ന് ഹീറോ

അസംസ്‌കൃത വസ്തുക്കളുടെയും ചരക്കുകളുടെയും വില തുടര്‍ച്ചയായി വര്‍ദ്ധിക്കുന്നതിന്റെ ആഘാതം ഭാഗികമായി പരിഹരിക്കുന്നതിന് വിലക്കയറ്റം അനിവാര്യമാണെന്ന് ഹീറോ പറയുന്നു.

ജൂലൈ 1 മുതല്‍ മോഡലുകളുടെ വില വര്‍ധിപ്പിക്കുമെന്ന് ഹീറോ

ഉപഭോക്താക്കളില്‍ ഉണ്ടാകുന്ന ആഘാതം കുറയ്ക്കുന്നതിനായി ഹീറോ അതിന്റെ കോസ്റ്റ് സേവിംഗ്‌സ് പ്രോഗ്രാം തുടരും. 2021 ഏപ്രിലില്‍ കമ്പനി ഇരുചക്രവാഹനങ്ങളുടെ വില 2,500 രൂപയോളം ഉയര്‍ത്തിയിരുന്നു.

ജൂലൈ 1 മുതല്‍ മോഡലുകളുടെ വില വര്‍ധിപ്പിക്കുമെന്ന് ഹീറോ

ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് 2021 മെയ് മാസത്തില്‍ കമ്പനിയുടെ വില്‍പ്പന 50.83 ശതമാനം ഇടിഞ്ഞിരുന്നു. ഉയര്‍ന്ന വില പരിഷ്‌കരണം വില്‍പ്പനയെ കൂടുതല്‍ ബാധിച്ചേക്കാം, എന്നിരുന്നാലും നല്ല മഴക്കാലത്തിന്റെ പ്രവചനത്തോടെ 2021 ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ ഡിമാന്‍ഡ് നേട്ടമുണ്ടാക്കാമെന്നും കമ്പനി പ്രതീക്ഷവെയ്ക്കുന്നു.

ജൂലൈ 1 മുതല്‍ മോഡലുകളുടെ വില വര്‍ധിപ്പിക്കുമെന്ന് ഹീറോ

2021 മെയ് മാസത്തില്‍ കമ്പനി 183,044 യൂണിറ്റ് ഇരുചക്രവാഹനങ്ങള്‍ വിറ്റു. ഇത് 2020 മെയ് മാസത്തില്‍ 112,682 യൂണിറ്റിനേക്കാള്‍ 62.44 ശതമാനം കൂടുതലാണ്. വാര്‍ഷിക വില്‍പ്പന ഉയര്‍ന്നെങ്കിലും പ്രതിമാസ വില്‍പ്പന ഇടിഞ്ഞു.

ജൂലൈ 1 മുതല്‍ മോഡലുകളുടെ വില വര്‍ധിപ്പിക്കുമെന്ന് ഹീറോ

2021 ഏപ്രിലില്‍ വിറ്റ 372,285 യൂണിറ്റിനേക്കാള്‍ 50.83 ശതമാനം കുറവാണെന്ന് കമ്പനി അഭിപ്രായപ്പെടുന്നു. ഹീറോ കൊറോണ വൈറസിന്റെ വ്യാപനം വര്‍ദ്ധിച്ചതിന്റെ പശ്ചാത്തലത്തില്‍ പ്ലാന്റ് പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചതിനാല്‍ 2021 മെയ് മാസത്തെ വില്‍പ്പനയെ പ്രതികൂലമായി ബാധിച്ചതായി പ്രസ്താവനയില്‍ പറയുന്നു.

ജൂലൈ 1 മുതല്‍ മോഡലുകളുടെ വില വര്‍ധിപ്പിക്കുമെന്ന് ഹീറോ

ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിച്ചാല്‍, ഹീറോ മോട്ടോകോര്‍പ്പ് അടുത്തിടെ ഹീറോ കോലാബ്‌സ് ചലഞ്ചിന്റെ നാലാമത്തെ പതിപ്പ് പ്രഖ്യാപിച്ചു.

ജൂലൈ 1 മുതല്‍ മോഡലുകളുടെ വില വര്‍ധിപ്പിക്കുമെന്ന് ഹീറോ

സര്‍ഗ്ഗാത്മകതയും സഹകരണവും അടിസ്ഥാനമാക്കിയുള്ള പ്ലാറ്റ്‌ഫോമിന് കീഴില്‍ എക്‌സ്പീരിയന്‍സ് ചലഞ്ച് അവതരിപ്പിച്ചു. ലോകത്തിലെ ഏറ്റവും വലിയ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പിന്റെ ഉപഭോക്താക്കള്‍ക്ക് ഒരു റീട്ടെയില്‍ അനുഭവം സൃഷ്ടിക്കുന്നതിലാണ് eXPerience ചലഞ്ച് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ജൂലൈ 1 മുതല്‍ മോഡലുകളുടെ വില വര്‍ധിപ്പിക്കുമെന്ന് ഹീറോ

ആര്‍ക്കിടെക്റ്റുകള്‍, ഇന്റീരിയര്‍ ഡിസൈനര്‍മാര്‍, താല്‍പ്പര്യക്കാര്‍ എന്നിവരുടെ കാഴ്ചപ്പാട് യാഥാര്‍ത്ഥ്യത്തിലേക്ക് വിവര്‍ത്തനം ചെയ്യുന്നതിനും അവരുടെ സാങ്കേതിക കഴിവുകള്‍, സര്‍ഗ്ഗാത്മകത, ഡിസൈനിംഗ് കഴിവ് എന്നിവ പ്രദര്‍ശിപ്പിക്കുന്നതിനും അനുയോജ്യമായ ഒരു പ്ലാറ്റ്‌ഫോം നല്‍കുന്നതിനാണ് പുതിയ കോലാബ്‌സ് ചലഞ്ച് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് ഹീറോ മോട്ടോകോര്‍പ്പ് അഭിപ്രായപ്പെട്ടു.

Most Read Articles

Malayalam
English summary
Hero MotoCorp Planning To Increase Prices From July 2021, Find Here All New Details. Read in Malayalam.
Story first published: Tuesday, June 22, 2021, 20:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X