ഉത്സവ സീസണില്‍ പ്രതീക്ഷവെച്ച് Hero; 2021 ഓഗസ്റ്റിലെ വില്‍പ്പനയില്‍ 22 ശതമാനം ഇടിവ്

2021 ഓഗസ്റ്റിലെ വില്‍പ്പനയില്‍ 22 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ Hero MotoCorp. കഴിഞ്ഞ മാസം 453,879 യൂണിറ്റുകളുകളുടെ വില്‍പ്പനയാണ് കമ്പനി രജിസ്റ്റര്‍ ചെയ്തത്.

ഉത്സവ സീസണില്‍ പ്രതീക്ഷവെച്ച് Hero; 2021 ഓഗസ്റ്റിലെ വില്‍പ്പനയില്‍ 22 ശതമാനം ഇടിവ്

അതേസമയം 2020 ഓഗസ്റ്റ് മാസത്തില്‍ ഇത് 584,456 യൂണിറ്റായിരുന്നു. 1,30,577 യൂണിറ്റുകളുടെ വില്‍പ്പന ഇടിഞ്ഞതോടെയാണ് 22 ശതമാനത്തിന്റെ ഇടിവും രേഖപ്പെടുത്തിയത്. FY22 ല്‍ കമ്പനി ഏപ്രില്‍-ആഗസ്റ്റ് കാലയളവില്‍ മൊത്തം 19,32,784 യൂണിറ്റ് ഇരുചക്രവാഹനങ്ങള്‍ വിറ്റു.

ഉത്സവ സീസണില്‍ പ്രതീക്ഷവെച്ച് Hero; 2021 ഓഗസ്റ്റിലെ വില്‍പ്പനയില്‍ 22 ശതമാനം ഇടിവ്

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ഇതേ കാലയളവില്‍ കമ്പനി 16,62,233 യൂണിറ്റ് ഇരുചക്രവാഹനങ്ങള്‍ വിറ്റു. ആഭ്യന്തര വിപണിയില്‍, ഹീറോ മോട്ടോകോര്‍പ്പ് കഴിഞ്ഞ മാസം 431,137 യൂണിറ്റ് ഇരുചക്രവാഹനങ്ങള്‍ വിറ്റു. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ കമ്പനി 568,674 യൂണിറ്റ് ആഭ്യന്തര വില്‍പ്പന രജിസ്റ്റര്‍ ചെയ്തു. ഈ സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെ 18,01,052 യൂണിറ്റുകള്‍ രജിസ്റ്റര്‍ ചെയ്തു.

ഉത്സവ സീസണില്‍ പ്രതീക്ഷവെച്ച് Hero; 2021 ഓഗസ്റ്റിലെ വില്‍പ്പനയില്‍ 22 ശതമാനം ഇടിവ്

ഹീറോ മോട്ടോകോര്‍പ്പ് കഴിഞ്ഞ മാസം 420,609 യൂണിറ്റ് മോട്ടോര്‍സൈക്കിളുകളും 33,270 യൂണിറ്റ് സ്‌കൂട്ടറുകളും വിറ്റു. നഷ്ടപ്പെട്ട വില്‍പ്പന വരാനിരിക്കുന്ന ഉത്സവ സീസണില്‍ തിരിച്ച് പിടിക്കാമെന്ന പ്രതീക്ഷയിലാണ് ഇരുചക്ര വാഹന നിര്‍മ്മാതാക്കള്‍.

Aug'21 Aug'20 YTD FY'22 YTD FY'21
Motorcycle 4,20,609 5,44,658 18,04,324 15,46,107
Scooters 33,270 39,798 1,28,460 1,16,126
Total 4,53,879 5,84,456 19,32,784 16,62,233
Domestic 4,31,137 5,68,674 18,01,052 16,13,961
Exports 22,742 15,782 1,31,732 48,272
ഉത്സവ സീസണില്‍ പ്രതീക്ഷവെച്ച് Hero; 2021 ഓഗസ്റ്റിലെ വില്‍പ്പനയില്‍ 22 ശതമാനം ഇടിവ്

ഉത്സവ സീസണ്‍ സാധാരണയായി ഇന്ത്യയിലെ വാഹന നിര്‍മ്മാതാക്കള്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന രജിസ്റ്റര്‍ ചെയ്യുന്ന സമയമാണ്. രാജ്യത്തിന്റെ പ്രധാന ഭാഗങ്ങളില്‍ കാര്‍ഷിക പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന മാന്യമായ മണ്‍സൂണ്‍, സാമൂഹിക മേഖലയിലെ നിരവധി സര്‍ക്കാര്‍ പദ്ധതികള്‍ എന്നിവ പോലുള്ള നിരവധി പോസിറ്റീവ് സൂചകങ്ങള്‍ക്കൊപ്പം കമ്പനി വരും മാസങ്ങളില്‍ ഉയര്‍ന്ന ഡിമാന്‍ഡില്‍ ശുഭാപ്തി വിശ്വാസമുണ്ടെന്നും ഹീറോ പറഞ്ഞു.

ഉത്സവ സീസണില്‍ പ്രതീക്ഷവെച്ച് Hero; 2021 ഓഗസ്റ്റിലെ വില്‍പ്പനയില്‍ 22 ശതമാനം ഇടിവ്

കൊവിഡ് -19 വാക്‌സിനേഷന്‍ രാജ്യമെമ്പാടും വേഗത കൈവരിക്കുകയും അവസാന മൈല്‍ റീട്ടെയില്‍ കൂടുതല്‍ തുറക്കുകയും ചെയ്യുന്നതിനാല്‍, വരും മാസങ്ങളില്‍ വില്‍പ്പനകളുടെ എണ്ണം പോസിറ്റീവ് സോണിലായിരിക്കുമെന്ന് ഹീറോ മോട്ടോകോര്‍പ്പ് വിശ്വസിക്കുന്നു.

ഉത്സവ സീസണില്‍ പ്രതീക്ഷവെച്ച് Hero; 2021 ഓഗസ്റ്റിലെ വില്‍പ്പനയില്‍ 22 ശതമാനം ഇടിവ്

ഒരു വ്യവസായമെന്ന നിലയില്‍, ഇരുചക്ര വാഹന വ്യവസായം പ്രതിമാസം ലക്ഷക്കണക്കിന് വാഹനങ്ങള്‍ വില്‍ക്കുന്ന ഒരു വലിയ വ്യവസായമാണ്. ഇത് എല്ലായ്‌പ്പോഴും സമ്പദ്വ്യവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.

ഉത്സവ സീസണില്‍ പ്രതീക്ഷവെച്ച് Hero; 2021 ഓഗസ്റ്റിലെ വില്‍പ്പനയില്‍ 22 ശതമാനം ഇടിവ്

അതേസമയം മോഡലുകളുടെ വില്‍പ്പന വര്‍ധിപ്പിക്കുന്നതിനായി നിരവധി പദ്ധതികളാണ് കമ്പനി ഒരുക്കിയിരിക്കുന്നതെന്ന് വേണം പറയാന്‍. അടിത്തിടെയാണ് തങ്ങളുടെ ജനപ്രീയ സ്‌കൂട്ടറായ മാസ്‌ട്രോ എഡ്ജ് 125-ന്റെ നവീകരിച്ച പതിപ്പിനെ കമ്പനി വിപണിയില്‍ അവതരിപ്പിക്കുന്നത്.

ഉത്സവ സീസണില്‍ പ്രതീക്ഷവെച്ച് Hero; 2021 ഓഗസ്റ്റിലെ വില്‍പ്പനയില്‍ 22 ശതമാനം ഇടിവ്

കണക്ടിവിറ്റി സവിശേഷതകളോടെ എത്തുന്ന മോഡലിന് 72,250 രൂപയാണ് എക്‌സ്‌ഷോറൂം വില. അതുപോലെ തന്നെ തങ്ങളുടെ 125 സിസി ശ്രേണിയിലെ ജനപ്രീയ മോട്ടോര്‍സൈക്കിളായ ഗ്ലാമറിനും ഒരു നവീകരിച്ച വേരിയന്റ് കമ്പനി സമ്മാനിച്ചിരുന്നു.

ഉത്സവ സീസണില്‍ പ്രതീക്ഷവെച്ച് Hero; 2021 ഓഗസ്റ്റിലെ വില്‍പ്പനയില്‍ 22 ശതമാനം ഇടിവ്

എക്‌സ്-ടെക് എന്ന് പേരിട്ടിരിക്കുന്ന വേരിയന്റിന്റെ പ്രധാന സവിശേഷത അതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ബ്ലുടൂത്ത്, നാവിഗേഷന്‍ സവിശേഷതകള്‍ തന്നെയാണ്. അതേസമയം ഡിസൈനില്‍ കാര്യമായ മാറ്റങ്ങള്‍ ഒന്നും തന്നെ കമ്പനി അവതരിപ്പിച്ചിട്ടില്ല.

ഉത്സവ സീസണില്‍ പ്രതീക്ഷവെച്ച് Hero; 2021 ഓഗസ്റ്റിലെ വില്‍പ്പനയില്‍ 22 ശതമാനം ഇടിവ്

നവീകരിച്ച് അവതരിപ്പിച്ച ഗ്ലാമര്‍ എക്‌സ്-ടെക് വേരിയന്റിന് വിപണിയില്‍ 78,900 രൂപയാണ് എക്‌സ്‌ഷോറൂം വില. അധികം വൈകാതെ തന്നെ ഇതിന്റെ പുതുതലമുറ പതിപ്പിനെ അവതരിപ്പിക്കാനും കമ്പനിക്ക് പദ്ധതികളുണ്ടെന്ന് വേണം പറയാന്‍.

ഉത്സവ സീസണില്‍ പ്രതീക്ഷവെച്ച് Hero; 2021 ഓഗസ്റ്റിലെ വില്‍പ്പനയില്‍ 22 ശതമാനം ഇടിവ്

ഇതിന്റെ ഭാഗമായി ഏതാനും കുറച്ച് ടീസര്‍ വീഡിയോകളും കമ്പനി പുറത്തിറക്കിയിരുന്നു. എന്നാല്‍ അവതരണം സംബന്ധിച്ച് ഔദ്യോഗികമായി ഒന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ഉത്സവസീസണോടെ ഈ മോഡല്‍ വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഉത്സവ സീസണില്‍ പ്രതീക്ഷവെച്ച് Hero; 2021 ഓഗസ്റ്റിലെ വില്‍പ്പനയില്‍ 22 ശതമാനം ഇടിവ്

അടുത്തിടെയാണ് രാജ്യത്ത് 10 വര്‍ഷം പൂര്‍ത്തിയാക്കിയതായി ഹീറോ അറിയിച്ചത്. ഈ വര്‍ഷങ്ങളില്‍ വിപണിയില്‍ വലിയ സ്വീകാര്യതയാണ് തങ്ങള്‍ക്ക് ലഭിച്ചതെന്നും കമ്പനി വക്താവ് വ്യക്തമാക്കിയിരുന്നു.

ഉത്സവ സീസണില്‍ പ്രതീക്ഷവെച്ച് Hero; 2021 ഓഗസ്റ്റിലെ വില്‍പ്പനയില്‍ 22 ശതമാനം ഇടിവ്

ആഘോഷങ്ങളുടെ മാറ്റ് കൂട്ടി തങ്ങളുടെ ഇലക്ട്രിക് മോഡലിനെയും കമ്പനി വെളിപ്പെടുത്തി. പൂര്‍ണമായ വിവരങ്ങള്‍ പങ്കുവെച്ചിട്ടില്ലെങ്കിലും മോഡലിന്റെ ഒരു പ്രോട്ടോടൈപ്പിനെ കമ്പനി പ്രദര്‍ശിപ്പിച്ചു.

ഉത്സവ സീസണില്‍ പ്രതീക്ഷവെച്ച് Hero; 2021 ഓഗസ്റ്റിലെ വില്‍പ്പനയില്‍ 22 ശതമാനം ഇടിവ്

ഇതോടെ വൈകാതെ ഇലക്ട്രിക് നിരയിലേക്കും ചുവടുവെയ്ക്കുമെന്ന പ്രഖ്യാപനമാണ് കമ്പനി നടത്തിയിരിക്കുന്നത്. പ്രമുഖ നിര്‍മാതാക്കളെല്ലാം തങ്ങളുടെ ഇലക്ട്രിക് മോഡലുകളെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി രംഗത്തെത്തിയപ്പോള്‍ ഹീറോ മാത്രം മാറി നിന്നിരുന്നു. എന്നാല്‍ അതിനെല്ലാമുള്ള ഉത്തരമാണ് കമ്പനി ഇതിലൂടെ നല്‍കിയതെന്ന് വേണം പറയാന്‍.

Most Read Articles

Malayalam
English summary
Hero motocorp reported august 2021 sales decline in 22 percentage
Story first published: Thursday, September 2, 2021, 18:33 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X