ജീവനക്കാര്‍ക്കായി കൊവിഡ് -19 വാക്‌സിനേഷന്‍ ഡ്രൈവ് ആരംഭിച്ച് ഹീറോ

സ്ഥിരവും, താല്‍ക്കാലികവുമായ ജീവനക്കാര്‍ക്കായി കൊവിഡ് -19 വാക്‌സിനേഷന്‍ ഡ്രൈവ് ആരംഭിച്ച് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ. തങ്ങളുടെ ജീവനക്കാര്‍ക്കുള്ള വാക്‌സിനേഷന്‍ ഡ്രൈവിന്റെ ചിലവ് കമ്പനി വഹിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജീവനക്കാര്‍ക്കായി കൊവിഡ് -19 വാക്‌സിനേഷന്‍ ഡ്രൈവ് ആരംഭിച്ച് ഹീറോ

ഗ്രൂപ്പ് കമ്പനികളായ ഹീറോ ഫിന്‍കോര്‍പ്പ്, ഹീറോ ഫ്യൂച്ചര്‍ എനര്‍ജീസ്, റോക്ക്മാന്‍ ഇന്‍ഡസ്ട്രീസ്, ഹീറോ ഇലക്ട്രോണിക്‌സ്, എജി ഇന്‍ഡസ്ട്രീസ് എന്നിവയിലുടനീളം സമാനമായ വാക്‌സിനേഷന്‍ സംരംഭവും കമ്പനി നടത്തും.

ജീവനക്കാര്‍ക്കായി കൊവിഡ് -19 വാക്‌സിനേഷന്‍ ഡ്രൈവ് ആരംഭിച്ച് ഹീറോ

ഹീറോ മോട്ടോകോര്‍പ്പ് തങ്ങളുടെ ഡീലര്‍മാരുമായും സപ്ലൈ ചെയിന്‍ പങ്കാളികളുമായും ചേര്‍ന്ന് തങ്ങളുടെ ജീവനക്കാര്‍ക്ക് സമാനമായ പ്രതിരോധ കുത്തിവയ്പ്പ് നടത്തുന്നതിന് സഹായിച്ചതായി കമ്പനിയുടെ പ്രസ്താവനയില്‍ പറയുന്നു.

MOST READ: മഹീന്ദ്രയുടെ പുത്തൻ എസ്‌യുവി XUV 700 എന്നറിയപ്പെടും

ജീവനക്കാര്‍ക്കായി കൊവിഡ് -19 വാക്‌സിനേഷന്‍ ഡ്രൈവ് ആരംഭിച്ച് ഹീറോ

ഹീറോ മോട്ടോകോര്‍പ്പ്, ഗ്രൂപ്പ് കമ്പനികള്‍, സപ്ലൈ ചെയിന്‍ പങ്കാളികള്‍ എന്നിവരുള്‍പ്പെടെ 80,000-ത്തിലധികം ജീവനക്കാരെ ഈ സംരംഭത്തില്‍ ഉള്‍പ്പെടുത്തും. ഹീറോ മോട്ടോകോര്‍പ്പിന്റെ പാന്‍-ഇന്ത്യ ഡീലര്‍ നെറ്റ്‌വര്‍ക്കിനും സമാനമായ ഡ്രൈവ് ആരംഭിക്കുമെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.

ജീവനക്കാര്‍ക്കായി കൊവിഡ് -19 വാക്‌സിനേഷന്‍ ഡ്രൈവ് ആരംഭിച്ച് ഹീറോ

കൊവിഡ് -19 വാക്‌സിനിലെ രണ്ട് ഘട്ടങ്ങളും ഘട്ടം ഘട്ടമായി നിര്‍വഹിക്കുമെന്നും കമ്പനി അറിയിച്ചു. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ഇത് നടപ്പിലാക്കും. കൊവിഡ് മഹാമാരി കാലത്ത് സഹായഹസ്തവുമായി നേരത്തെയും ഹീറോ രംഗത്തെത്തിയിരുന്നു.

MOST READ: ഏഴ് സീറ്റർ എസ്‌യുവി തരംഗം, അൽകാസറിനെ ഔദ്യോഗികമായി അവതരിപ്പിച്ച് ഹ്യുണ്ടായി

ജീവനക്കാര്‍ക്കായി കൊവിഡ് -19 വാക്‌സിനേഷന്‍ ഡ്രൈവ് ആരംഭിച്ച് ഹീറോ

2020 മാര്‍ച്ചില്‍ രാജ്യത്ത് കൊവിഡ്-19 ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 100 കോടി രൂപയോളം നല്‍കിയ ആദ്യത്തെ കോര്‍പ്പറേറ്റുകളില്‍ ഒരാളാണ് ഹീറോ ഗ്രൂപ്പ്. ഈ തുകയില്‍ 50 കോടി രൂപ PM-കെയേഴ്‌സ് ഫണ്ടിലേക്ക് സംഭാവന ചെയ്തു, ബാക്കി 50 കോടി മറ്റ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചു.

ജീവനക്കാര്‍ക്കായി കൊവിഡ് -19 വാക്‌സിനേഷന്‍ ഡ്രൈവ് ആരംഭിച്ച് ഹീറോ

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഹീറോ മോട്ടോകോര്‍പ്പ് ഇതുവരെ 23 ലക്ഷത്തിലധികം ഭക്ഷണം, 37,805-ലധികം റേഷന്‍ കിറ്റുകള്‍, 37,700 ലിറ്റര്‍ സാനിറ്റൈസര്‍മാര്‍, 45 ലക്ഷത്തില്‍ അധികം ഫെയ്‌സ് മാസ്‌കുകള്‍, 57,000-ല്‍ അധികം പിപിഇ കിറ്റുകള്‍ എന്നിവ സര്‍ക്കാര്‍ ആശുപത്രികള്‍, പൊലീസ് വകുപ്പുകള്‍, മറ്റ് ഏജന്‍സികള്‍ എന്നിവര്‍ക്കായി നല്‍കി കഴിഞ്ഞു.

MOST READ: മാർച്ചിൽ തിളങ്ങി കോംപാക്ട് എസ്‌യുവി സെഗ്മെന്റ്; വിൽപ്പന കണക്കുകൾ ഇങ്ങനെ

ജീവനക്കാര്‍ക്കായി കൊവിഡ് -19 വാക്‌സിനേഷന്‍ ഡ്രൈവ് ആരംഭിച്ച് ഹീറോ

എക്സ്ട്രീം 200R മോട്ടോര്‍സൈക്കിളിനെ അപ്ഗ്രേഡ് ചെയ്ത് ഇഷ്ടാനുസൃതമായി നിര്‍മ്മിച്ച 60 ഫസ്റ്റ് റെസ്പോണ്ടര്‍ വാഹനങ്ങള്‍ (FRV) ഹീറോ മോട്ടോകോര്‍പ്പ് പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, മിസോറം, ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ്, ഒഡീഷ എന്നിവടങ്ങളിലേക്ക് നല്‍കിയിരുന്നു.

ജീവനക്കാര്‍ക്കായി കൊവിഡ് -19 വാക്‌സിനേഷന്‍ ഡ്രൈവ് ആരംഭിച്ച് ഹീറോ

ഗ്രാമീണ മേഖലകളിലെ ഏറ്റവും അടുത്തുള്ള ആശുപത്രിയിലേക്ക് രോഗികളെ എത്തിക്കുന്നതിന് ഉപയോഗിക്കുന്ന അധിക പ്രവര്‍ത്തനക്ഷമതയോടെയാണ് ബൈക്കുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും കമ്പനി അറിയിച്ചിരുന്നു.

MOST READ: യാരിസിനെ പിന്‍വലിച്ചേക്കുമെന്ന് സൂചന; സ്ഥിരീകരിക്കാതെ ടൊയോട്ട

ജീവനക്കാര്‍ക്കായി കൊവിഡ് -19 വാക്‌സിനേഷന്‍ ഡ്രൈവ് ആരംഭിച്ച് ഹീറോ

ആംബുലന്‍സുകള്‍ക്ക് സമാനമായി രോഗികളെ കിടത്തികൊണ്ട് പോകുന്ന രീതിയിലാണ് ഫസ്റ്റ് റെസ്പോണ്ടര്‍ വാഹനങ്ങള്‍ ഹീറോ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഇത്തരത്തില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ പിന്നാലെയാണ് ഇപ്പോള്‍ ജീവനക്കാര്‍ക്കായുള്ള കൊവിഡ് -19 വാക്‌സിനേഷന്‍ ഡ്രൈവും ആരംഭിക്കുന്നത്.

Most Read Articles

Malayalam
English summary
Hero MotoCorp Says Will Start Covid-19 Vaccination Drive For Employees, Find Here All Details. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X