Xtreme 160R -ന് പുത്തൻ സ്റ്റെൽത്ത് എഡിഷൻ അണിയറയിൽ; ടീസർ പങ്കുവെച്ച് Hero

ഹീറോ മോട്ടോകോർപ് പുത്തൻ മോട്ടോർസൈക്കിൾ വിപണിയിൽ എത്തിക്കാനുള്ള ഒരുക്കത്തിലാണ്. ഹെഡ്‌ലാമ്പും ഫ്രണ്ട് പ്രൊഫൈലും വെളിപ്പെടുത്തുന്ന ഒരു പുതിയ മോഡലിനെ ഹീറോ മോട്ടോകോർപ് സോഷ്യൽ മീഡിയയിൽ ടീസ് ചെയ്തിരിക്കുകയാണ്.

Xtreme 160R -ന് പുത്തൻ സ്റ്റെൽത്ത് എഡിഷൻ അണിയറയിൽ; ടീസർ പങ്കുവെച്ച് Hero

"സ്റ്റെൽത്ത് മോഡ്, ഉടൻ വരുന്നു" എന്നും "ഗോ ബൂം ഇൻ സ്റ്റെൽത്ത് മോഡ്" എന്നും ടീസർ സൂചിപ്പിക്കുന്നു. ഇത് അടുത്തിടെ ഇന്റർനെറ്റിൽ ചോർന്ന പുതിയ ഹീറോ എക്‌സ്ട്രീം 160R സ്റ്റെൽത്ത് എഡിഷനായിരിക്കാം എന്ന് കരുതുന്നു.

Xtreme 160R -ന് പുത്തൻ സ്റ്റെൽത്ത് എഡിഷൻ അണിയറയിൽ; ടീസർ പങ്കുവെച്ച് Hero

പ്രധാന ഹെഡ്‌ലൈറ്റിന് ചുറ്റുമുള്ള രണ്ട് എൽഇഡി പൈലറ്റ് ലൈറ്റുകളായി മാറുന്ന വൈറ്റ് നിറത്തിലുള്ള ഒരു പെയർ പ്രമുഖ കണ്ണുകളുള്ള ഒരു മനുഷ്യ മുഖം ടീസർ വെളിപ്പെടുത്തുന്നു. എൽഇഡി ഹെഡ്‌ലാമ്പും മുൻ ഡിസൈനും എക്‌സ്ട്രീം 160R -ന് സമാനമാണ്. വാഹനത്തിന് ഡാർക്ക് മാറ്റ് കളർ ഓപ്ഷൻ ലഭിക്കുന്നുണ്ട്, അത് ഫ്യുവൽ ടാങ്കിന്റെ ഷോൾഡറിൽ കാണാം.

Xtreme 160R -ന് പുത്തൻ സ്റ്റെൽത്ത് എഡിഷൻ അണിയറയിൽ; ടീസർ പങ്കുവെച്ച് Hero

പുതിയ ഹീറോ എക്‌സ്ട്രീം 160R സ്റ്റെൽത്ത് എഡിഷന് പുതിയ ഫീച്ചർ അപ്‌ഡേറ്റുകൾക്കൊപ്പം അപ്‌ഡേറ്റുചെയ്‌ത ബാഡ്ജിംഗും ലഭിക്കാൻ സാധ്യതയുണ്ട്. മോട്ടോർസൈക്കിളിന് ബ്ലൂടൂത്ത് കണക്റ്റിവിറ്റി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Xtreme 160R -ന് പുത്തൻ സ്റ്റെൽത്ത് എഡിഷൻ അണിയറയിൽ; ടീസർ പങ്കുവെച്ച് Hero

ഇത് ടേൺ-ബൈ-ടേൺ നാവിഗേഷനോടൊപ്പം SMS അലേർട്ടുകൾ പോലുള്ള സവിശേഷതകൾ വാഗ്ദാനം ചെയ്യും. പരമ്പരാഗതമായി കാറുകളുടെയും ഇരുചക്രവാഹനങ്ങളുടെയും ഉയർന്ന വിൽപന നടക്കുന്ന രാജ്യത്തെ ഉത്സവ സീസൺ മുതലെടുക്കാൻ ഹീറോ മോട്ടോകോർപ് ലക്ഷ്യമിടുന്നു.

Xtreme 160R -ന് പുത്തൻ സ്റ്റെൽത്ത് എഡിഷൻ അണിയറയിൽ; ടീസർ പങ്കുവെച്ച് Hero

പുതിയ ഹീറോ എക്‌സ്ട്രീം 160R സ്റ്റെൽത്ത് എഡിഷന് കാര്യമായ മെക്കാനിക്കൽ മാറ്റങ്ങളൊന്നും ലഭിക്കാൻ സാധ്യതയില്ല. സ്റ്റാൻഡേർഡ് മോഡലിന് ശക്തി നൽകുന്ന അതേ 163 സിസി, സിംഗിൾ സിലിണ്ടർ ഇരട്ട-വാൽവ് എഞ്ചിനാണ് ഇതിന് കരുത്ത് പകരാൻ സാധ്യത. ഈ എഞ്ചിൻ 8,500 rpm -ൽ 15 bhp കരുത്തും 6,500 rpm -ൽ 14 Nm പരമാവധി torque ഉത്പാദിപ്പിക്കും. '

Xtreme 160R -ന് പുത്തൻ സ്റ്റെൽത്ത് എഡിഷൻ അണിയറയിൽ; ടീസർ പങ്കുവെച്ച് Hero

മോട്ടോർസൈക്കിളിന്റെ ഭാരം 139.5 കിലോഗ്രാം ആണ്, ഇത് എക്‌സ്ട്രീം 160R -ന് മികച്ച പവർ ടു വെയിറ്റ് റേഷ്യോ വാഗ്ദാനം ചെയ്യുന്നു. ഇത് വെറും 4.7 സെക്കൻഡുകൾക്കുള്ളിൽ 0-60 കിലോമീറ്റർ വേഗത കൈവരിക്കുമെന്ന് അവകാശപ്പെടുന്നു. മോട്ടോർസൈക്കിൾ ഒരു സ്റ്റാൻഡേർഡ് സ്റ്റാർട്ടർ മോട്ടോറിന് പുറമേ ഒരു കിക്ക്-സ്റ്റാർട്ടറും വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്.

Xtreme 160R -ന് പുത്തൻ സ്റ്റെൽത്ത് എഡിഷൻ അണിയറയിൽ; ടീസർ പങ്കുവെച്ച് Hero

മറ്റ് അനുബന്ധ വാർത്തകളിൽ ഹീറോ മോട്ടോകോർപ് പുതിയ എക്സ്പൾസ് 200 4V മോഡലും ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ്. രാജ്യത്ത് എൻട്രി ലെവൽ അഡ്വഞ്ചർ മോട്ടോർസൈക്കിൾ ശ്രേണിയിലെ ബ്രാൻഡിന്റെ വളരെ മികവുറ്റ മോഡലാണിത്. എക്സ്പൾസ് നിര വിപുലീകരിക്കാനായി നിർമ്മാതാക്കൾ പുറത്തിറക്കിയ ഈ പുത്തൻ വേരിയന്റിന് ഇപ്പോഴുള്ള പതിപ്പിലെ ഇരട്ട വാൽവ് ലെയൗട്ടിന് പകരം നാല് വാൽവ് സെറ്റപ്പ് ലഭിക്കുന്നു എന്നതാണ് ശ്രദ്ധേയം.

Xtreme 160R -ന് പുത്തൻ സ്റ്റെൽത്ത് എഡിഷൻ അണിയറയിൽ; ടീസർ പങ്കുവെച്ച് Hero

ഇതിന് പുറമേ വാഹനത്തിൽ 8,500 rpm -ൽ 18.8 bhp പരമാവധി കരുത്തും 6,500 rpm -ൽ 17.35 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്ന ബിഎസ് VI കംപ്ലയിന്റ് 200 സിസി ഫോർ-വാൽവ് ഓയിൽ കൂൾഡ് എഞ്ചിനാണ് വരുന്നത്.

Xtreme 160R -ന് പുത്തൻ സ്റ്റെൽത്ത് എഡിഷൻ അണിയറയിൽ; ടീസർ പങ്കുവെച്ച് Hero

എക്സ്പൾസ് 200 4V -ക്ക് പുറമേ നിർമ്മാതാക്കൾ തങ്ങളുടെ ജനപ്രിയ പ്ലഷർ പ്ലസ്, മാസ്ട്രോ എഡ്ജ് എന്നീ മോഡലുകൾക്ക് പുത്തൻ വേരിയന്റും അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. എക്സ്ടെക് എന്ന വിളിക്കുന്ന ഈ പുതിയ വേരിയന്റിന്റെ ടീസറും ബ്രാൻഡ് അടുത്തിടെ പുറത്തു വിട്ടിരുന്നു.

Xtreme 160R -ന് പുത്തൻ സ്റ്റെൽത്ത് എഡിഷൻ അണിയറയിൽ; ടീസർ പങ്കുവെച്ച് Hero

ഇതിലുപരിയായി പെട്രോൾ പവർട്രെയിനുകൾക്കൊപ്പം ഇലക്ട്രിക് പവർട്രെയിൻ മോഡലുകളും വിപണിയിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് ഹീറോ. നിർമ്മാതാക്കളുടെ ആദ്യ ഇലക്ട്രിക് മോഡൽ അടുത്ത വർഷം മാർച്ചിൽ വിപണിയിൽ എത്തും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Xtreme 160R -ന് പുത്തൻ സ്റ്റെൽത്ത് എഡിഷൻ അണിയറയിൽ; ടീസർ പങ്കുവെച്ച് Hero

വരാനിരിക്കുന്ന ഇവി മോഡലിന്റെ ആദ്യ ടീസർ ഹീറോ ഇതിനകം പങ്കുവെച്ചിട്ടുണ്ട്. ഇന്ത്യൻ വിപണിയിൽ ഇലക്ട്രിക് ഇരുചക്ര വാഹന രംഗത്ത് ഏഥർ എനർജി, ഓല ഇലക്ട്രിക്, സിമ്പിൾ എനർഗി, ടിവിഎസ്, ബജാജ് എന്നീ ബ്രാൻഡുകളാവും ഹീറോ മോട്ടോകോർപ്പിന്റെ പ്രധാന എതിരാളികൾ.

Xtreme 160R -ന് പുത്തൻ സ്റ്റെൽത്ത് എഡിഷൻ അണിയറയിൽ; ടീസർ പങ്കുവെച്ച് Hero

രാജ്യത്ത് അനുദിനം ഉയർന്നു വരുന്ന പെട്രോൾ വിലകൾ കാരണം ഇന്ന് എല്ലാവരും ചെലവ് കുറഞ്ഞ ഇവികൾക്ക് പിന്നാലെയാണ്. അതിനാൽ നിലവിൽ വൻ തോതിൽ വർധിച്ചുവരുന്ന ഇലക്ട്രിക് വാഹനങ്ങളുടെ ഡിമാൻഡ് കാര്യമായ രീതിയിൽ തന്നെ മുതലെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഹീറോ.

Most Read Articles

Malayalam
English summary
Hero motocorp shares new teaser of upcomong xtreme 160r stealth edition
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X