Just In
- 12 hrs ago ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- 12 hrs ago കെടിഎം വാങ്ങുന്ന പണമുണ്ടേൽ ഈ കിടിലൻ ബൈക്കുകൾ സ്വന്തമാക്കാം, ബാക്കി കാശിന് പെട്രോളും അടിക്കാം
- 13 hrs ago ആക്സസ് വാങ്ങനല്ല, ഇനിയീ ബൈക്ക് വാങ്ങാനാവും സുസുക്കി ഷോറൂമിൽ തിരക്ക്, നാളെ വിലയും അറിയാം
- 13 hrs ago ഈ കാറുകളില്‍ ഫുള്‍ടാങ്ക് അടിച്ചാല്‍ 1200 കി.മീ പോകാം! ഇതൊക്കെ മാരുതിയെ കൊണ്ടേ സാധിക്കൂ...
Don't Miss
- Sports IPL 2024: ബോള്ട്ടുണ്ടായിട്ടും എന്തിന് ഞാന്‍? സഞ്ജു മുത്താണ്; ക്യാപ്റ്റന്‍സിയെ പ്രശംസിച്ച് ആവേശ്
- News ബെംഗളൂരു രാമേശ്വരം കഫേ സ്ഫോടനം; മുഖ്യ പ്രതിയെ അറസ്റ്റ് ചെയ്ത് എൻഐഎ, വിവിധ സംസ്ഥാനങ്ങളിൽ റെയ്ഡ്
- Lifestyle ഓവുലേഷന് തിരിച്ചറിഞ്ഞ് മുന്നോട്ട് പോയാല്‍ ഗര്‍ഭധാരണം ആദ്യദിനം അറിയാം
- Movies നിനക്ക് പോയത് ഗബ്രിയില്‍, അവനെ മാറ്റി നിര്‍ത്തണം എന്ന് റസ്മിന്; ഗെയിം കളഞ്ഞത് വീട്ടുകാരെന്ന് ജാസ്മിന്
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
ഏപ്രിൽ മുതൽ മോഡൽ നിരയിലുടനീളം വില വർധനവ് പ്രഖ്യാപിച്ച് ഹീറോ
ഇന്ത്യൻ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ് തങ്ങളുടെ മോഡൽ നിരയിലുടനീളം വിലവർധനവ് പ്രഖ്യാപിച്ചു. പുതിയ വിലകൾ 2021 ഏപ്രിൽ 1 മുതൽ രാജ്യത്തുടനീളം പ്രാബല്യത്തിൽ വരും.
മോട്ടോർസൈക്കിളുകളുടെയും സ്കൂട്ടറിന്റെയും വില ഈ വർഷം ഇത് രണ്ടാം തവണയാണ് കമ്പനി ഉയർത്തുന്നത്.
2021 ജനുവരി ഒന്നിന് വർഷത്തിന്റെ തുടക്കത്തിൽ ആദ്യ വർധനവ് കമ്പനി പുറപ്പെടുവിച്ചു. ആ സമയത്ത് 1,500 രൂപ വില ഉയർന്നു.
എന്നിരുന്നാലും, ഇത്തവണ കമ്പനി 2,500 രൂപ വരെ വിലവർധന പ്രഖ്യാപിച്ചിരിക്കുകയാണ്. മോഡലുകളിലെ വിലവർധന നിരക്ക് വേരിയന്റിനും മാർക്കറ്റ് മേഖലയ്ക്കും അനുസരിച്ച് വ്യത്യാസപ്പെടും.
ഓരോ മോഡലിന്റെയും കൃത്യമായ വിലവർധനവ് അടുത്ത മാസം ആരംഭത്തിൽ അറിയാം.
MOST READ: ഉയർന്ന പ്രൊഡക്ഷൻ ചെലവുകൾ; മോഡൽ നിരയിലുടനീളം വില വർധിപ്പിക്കാനൊരുങ്ങി നിസാൻ
ചരക്ക് ചെലവുകളുടെ ആഘാതം ഭാഗികമായി പരിഹരിക്കുന്നതിന് വിലക്കയറ്റം അനിവാര്യമാണെന്ന് കമ്പനി പറയുന്നു.
ഉപഭോക്താവിൽ കുറഞ്ഞ സ്വാധീനം ഉറപ്പാക്കുന്നതിന് കമ്പനി ചെലവ് ലാഭിക്കൽ പദ്ധതി ത്വരിതപ്പെടുത്തി.
ഇരുചക്ര വാഹനങ്ങളുടെ പരിധിയിലുടനീളം വിലവർധനവ് 2500 രൂപ വരെ ആയിരിക്കും, കൂടാതെ മോഡലിന്റെയും നിർദ്ദിഷ്ട മാർക്കറ്റിന്റെയും അടിസ്ഥാനത്തിൽ വർധനവിന്റെ അളവ് വ്യത്യാസപ്പെടും എന്ന് കമ്പനി വ്യക്തമാക്കി.
ഉൽപാദനത്തിനായുള്ള വർധിച്ചുവരുന്ന ഇൻപുട്ട് ചെലവ്, പ്രത്യേകിച്ച് സ്റ്റീലിന്റെ ഉർന്ന വില ബ്രാൻഡുകളെ ചിലവിന്റെ ഒരു ഭാഗം ഉപയോക്താക്കൾക്ക് കൈമാറാൻ പ്രേരിപ്പിക്കുന്നു.
കൂടാതെ, കൊവിഡ് -19 മഹാമാരി ഇപ്പോഴും ഇന്ത്യയിൽ വളരെ കൂടുതലാണ്, ഇത് വാഹനങ്ങളുടെ ഉൽപാദനത്തിൽ ബ്രാൻഡുകൾക്ക് ചില വെല്ലുവിളികൾ സൃഷ്ടിക്കും.
അനുബന്ധ വാർത്തകളിൽ, ഹീറോ മോട്ടോകോർപ് അടുത്തിടെ ഡെസ്റ്റിനി 125 സ്കൂട്ടറിന്റെ പുതിയ 'പ്ലാറ്റിനം' വേരിയന്റ് വിപണിയിൽ പുറത്തിറക്കി. ഡെസ്റ്റിനി 125 പ്ലാറ്റിനം സ്കൂട്ടറിന് സ്റ്റാൻഡേർഡ് വേരിയന്റിനെ അപേക്ഷിച്ച് നിരവധി മാറ്റങ്ങളും നവീകരണങ്ങളും അവതരിപ്പിക്കുന്നു.