കൂടുതൽ സവിശേഷതകളുമായി ഹീറോ ഗ്ലാമർ എക്‌സ്‌ടെക് വിപണിയിലേക്ക്

ഹീറോ മോട്ടോകോർപ്പിന്റെ ആദ്യത്തെ ഇലക്ട്രിക് മോട്ടോർസൈക്കിളാണെന്ന് അഭ്യൂഹമുണ്ടായിരുന്ന എക്‌സ്‌ടെക് പേര് ഗ്ലാമറിന്റെ പുതിയ വേരിയന്റിനായി ഉപയോഗിക്കുകയാണ് കമ്പനി. പോയ വർഷം ഡിസംബറിലാണ് എക്‌സ്‌ടെക് എന്ന പേര് ഇന്ത്യൻ വിപണിയിൽ ഹീറോ രജിസ്റ്റർ ചെയ്യുന്നത്.

കൂടുതൽ സവിശേഷതകളുമായി ഹീറോ ഗ്ലാമർ എക്‌സ്‌ടെക് വിപണിയിലേക്ക്

തുടർന്നുള്ള അഭ്യൂഹങ്ങൾക്കാണ് ഇപ്പോൾ വിരാമമായാരിക്കുന്നത്. എക്‌സ്‌ടെക് മോണിക്കർ ഒരു ഗ്ലാമറിന്റെ പുതിയ വേരിയന്റിനായി ഉപയോഗിക്കുമെന്ന് പുതിയ ചിത്രങ്ങളാണ് വ്യക്തമാക്കിയിരിക്കുന്നത്.

കൂടുതൽ സവിശേഷതകളുമായി ഹീറോ ഗ്ലാമർ എക്‌സ്‌ടെക് വിപണിയിലേക്ക്

ഫീച്ചർ അപ്‌ഗ്രേഡുകളും പുതിയ സവിശേഷതകളുമായാണ് ഹീറോ ഗ്ലാമർ എക്‌സ്‌ടെക് വിപണിയിൽ എത്തുക. ടോപ്പ് എൻഡ് വേരിയന്റായിരിക്കും വരാനിരിക്കുന്ന ഈ മോഡലെന്നാണ് സൂചന. എന്നാൽ ബൈക്കിൽ മെക്കാനിക്കൽ പരിഷ്ക്കാരങ്ങളൊന്നും തന്നെ ഉണ്ടാകില്ല.

കൂടുതൽ സവിശേഷതകളുമായി ഹീറോ ഗ്ലാമർ എക്‌സ്‌ടെക് വിപണിയിലേക്ക്

മാറ്റങ്ങളുടെ കാര്യത്തിൽ പുതിയ മോട്ടോർസൈക്കിളിന് മൂന്ന് പുതിയ കളർ ഓപ്ഷനുകൾ ലഭിക്കുന്നു. ഈ പുതിയ നിറങ്ങൾ മാറ്റ് നിറങ്ങളിൽ പൂർത്തിയാക്കിയ ഡാർക്ക് തീമാണ് സ്വീകരിക്കുന്നത്. ടെക്നോ ബ്ലാക്ക്, ഗ്രേ ബ്ലൂ, ഗ്രേ റെഡ് എന്നിവ പുതിയ കളർ ഓപ്ഷനുകളിൽ ഉൾപ്പെടുന്നു.

കൂടുതൽ സവിശേഷതകളുമായി ഹീറോ ഗ്ലാമർ എക്‌സ്‌ടെക് വിപണിയിലേക്ക്

ഹീറോ ഗ്ലാമർ എക്‌സ്‌ടെക് ടെക്നോ ബ്ലാക്ക് ഓപ്ഷൻ പാനലുകൾക്കും വീൽ റിമ്മുകൾക്കും കുറുകെ ഒരു വൈറ്റ് സ്ട്രിപ്പ് നൽകുന്നു. ഗ്രേ ബ്ലൂ, ഗ്രേ റെഡ് കളർ ഓപ്ഷനുകൾ യഥാക്രമം ബ്ലൂ, റെഡ് സ്ട്രിപ്പുകൾ ഉപയോഗിച്ച് വാഗ്ദാനം ചെയ്യും.

കൂടുതൽ സവിശേഷതകളുമായി ഹീറോ ഗ്ലാമർ എക്‌സ്‌ടെക് വിപണിയിലേക്ക്

ബൈക്കിലെ ഗ്രേ പാനലുകളിലൂടെ ഓടുന്ന പുതിയ സ്ട്രിപ്പുകളും റിമ്മുകളിൽ ബ്ലൂ, റെഡ് നിറങ്ങളിലുള്ള ഷേഡുകളും ഹീറോ സമ്മാനിക്കും. സവിശേഷതകളുടെ കാര്യത്തിൽ വേരിയന്റിന് പുതിയ എൽഇഡി ഹെഡ്‌ലാമ്പും ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോളായിരിക്കും ലഭ്യമാവുക.

കൂടുതൽ സവിശേഷതകളുമായി ഹീറോ ഗ്ലാമർ എക്‌സ്‌ടെക് വിപണിയിലേക്ക്

ടാക്കോമീറ്റർ, സ്പീഡോമീറ്റർ, ഓഡോമീറ്റർ, ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ, സർവീസ് ഡ്യൂ ഇൻഡിക്കേറ്റർ എന്നിവ കൺസോൾ പ്രദർശിപ്പിക്കും. സ്റ്റാർട്ട് / സ്റ്റോപ്പ് സവിശേഷതയോടുകൂടിയ i3S സാങ്കേതികവിദ്യ ബൈക്കിന് ലഭിക്കും.

കൂടുതൽ സവിശേഷതകളുമായി ഹീറോ ഗ്ലാമർ എക്‌സ്‌ടെക് വിപണിയിലേക്ക്

എക്‌സ്‌ടെക് മോട്ടോർസൈക്കിളിന് ഓട്ടോ സെയിൽ സാങ്കേതികവിദ്യ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് അടിസ്ഥാനപരമായി ഒരു ക്രാൾ അസിസ്റ്റാണ്. എഞ്ചിനിൽ ഘടിപ്പിച്ച പുതിയ സാങ്കേതികവിദ്യയാണ് എക്‌സ്‌ടെക് എന്നാണ് റിപ്പോർട്ട്.

കൂടുതൽ സവിശേഷതകളുമായി ഹീറോ ഗ്ലാമർ എക്‌സ്‌ടെക് വിപണിയിലേക്ക്

124.7 സിസി ഫ്യുവൽ ഇഞ്ചക്ഷൻ എഞ്ചിനാണ് ഗ്ലാമറിന് കരുത്ത് പകരുന്നത്. ഇത് 10.72 bhp പവറും 10.6 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. ഈ എഞ്ചിൻ അഞ്ച് സ്പീഡ് ഗിയർബോക്സിലേക്ക് ജോടിയാക്കിയിരിക്കുന്നു.

കൂടുതൽ സവിശേഷതകളുമായി ഹീറോ ഗ്ലാമർ എക്‌സ്‌ടെക് വിപണിയിലേക്ക്

122 കിലോഗ്രാം ഭാരം വരുന്ന മോട്ടോർസൈക്കിളിന് 10 ലിറ്ററാണ് ഫ്യുവൽ ടാങ്ക് കപ്പാസിറ്റി. ഡയമണ്ട്-ടൈപ്പ് ഫ്രെയിമിനെ അടിസ്ഥാനമാക്കിയാണ് പുതിയ ഹീറോ ഗ്ലാമർ എക്‌സ്‌ടെക് നിർമിക്കുക.

കൂടുതൽ സവിശേഷതകളുമായി ഹീറോ ഗ്ലാമർ എക്‌സ്‌ടെക് വിപണിയിലേക്ക്

സസ്‌പെൻഷനായി ബൈക്കിന് ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകളും പിന്നിൽ ഹൈഡ്രോളിക് ഷോക്ക് അബ്സോർബറുകളും ലഭിക്കും. മോട്ടോർസൈക്കിളിന് ഫ്രണ്ട് ഡിസ്ക് ബ്രേക്ക് ലഭിക്കാനും സാധ്യതയുണ്ട്.

Source: Instagram

Most Read Articles

Malayalam
English summary
Hero Motocorp To Launch The All New Glamour XTEC In India With Major Changes. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X