കൊവിഡിനെതിരായ പോരാട്ടത്തില്‍ രാജ്യത്തിന് പിന്തുണയുമായി ഹീറോ

ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് ഹരദ്വാറിലെ രാമകൃഷ്ണ മിഷന്‍ സേവാശ്രാമ, ജില്ലാ ഭരണകൂടം എന്നിവയുമായുള്ള പങ്കാളിത്തം പ്രഖ്യാപിച്ചു.

കൊവിഡിനെതിരായ പോരാട്ടത്തില്‍ രാജ്യത്തിന് പിന്തുണയുമായി ഹീറോ

രാജ്യത്ത് നാശം വിതയ്ക്കുന്ന കൊവിഡ്-19 മഹാമാരിയില്‍, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 122 കിടക്കകളുള്ള കൊവിഡ് ആശുപത്രിയെ പിന്തുണയ്ക്കുന്നതിനായിട്ടാണ് പങ്കാളിത്തം പ്രഖ്യാപിച്ചിരിക്കുന്നത്.

കൊവിഡിനെതിരായ പോരാട്ടത്തില്‍ രാജ്യത്തിന് പിന്തുണയുമായി ഹീറോ

പങ്കാളിത്തത്തില്‍, ഇരുചക്ര വാഹന നിര്‍മാതാവ് രാമകൃഷ്ണ മിഷന്‍ സേവാശ്രാമയുടെ ആരോഗ്യ ഇന്‍ഫ്രാസ്ട്രക്ചറിന് ആവശ്യമായ സഹായങ്ങള്‍ നല്‍കുമെന്ന് അറിയിച്ചു. അടിയന്തിര മെഡിക്കല്‍ സൗകര്യങ്ങളും ദ്രുത പ്രതികരണ സംഘങ്ങളുടെ ശേഷിയും വര്‍ദ്ധിപ്പിക്കുമെന്നും ഹീറോ അറിയിച്ചു.

MOST READ: കൊവിഡ് ഭീതിയിൽ മാരുതി; വ്യാപനം തുടർന്നാൽ വാഹനങ്ങളുടെ ഡിമാൻഡ് കുറയാൻ സാധ്യത എന്ന് ആർ‌സി ഭാർ‌ഗവ

കൊവിഡിനെതിരായ പോരാട്ടത്തില്‍ രാജ്യത്തിന് പിന്തുണയുമായി ഹീറോ

ഇതിനുപുറമെ, ഹരിദ്വാറിലെ കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന് അടിയന്തര ആരോഗ്യ തയ്യാറെടുപ്പ് പദ്ധതി വിന്യസിച്ചുകൊണ്ട് ഹീറോ ദൗത്യത്തെ സഹായിക്കുമെന്ന് കഴിഞ്ഞ ദിവസം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

കൊവിഡിനെതിരായ പോരാട്ടത്തില്‍ രാജ്യത്തിന് പിന്തുണയുമായി ഹീറോ

ഹരിദ്വാറിലെ രാമകൃഷ്ണ മിഷന്‍ സേവാശ്രാമയില്‍ നിലവില്‍ വിവിധ വാര്‍ഡുകളില്‍ 90 കിടക്കകളും ഓക്‌സിജനുമായി 8 കിടക്കകളും കൊവിഡ് ഐസിയുവില്‍ BIPAP മെഷീനും സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ അടിയന്തര വാര്‍ഡിലെ 16 കിടക്കകളും ഓക്‌സിജനും പോര്‍ട്ടബിള്‍ വെന്റിലേറ്റര്‍ സൗകര്യവും കൊവിഡ് ഐസിയുവില്‍ വെന്റിലേറ്ററുമായി 8 കിടക്കകളും ഉണ്ട്.

MOST READ: മാരുതിയുടെ നഷ്ടം നേട്ടമാക്കി ടാറ്റ; വില്‍പ്പനയുടെ 29 ശതമാനവും സംഭവന ചെയ്ത് ഡീസല്‍ പതിപ്പുകള്‍

കൊവിഡിനെതിരായ പോരാട്ടത്തില്‍ രാജ്യത്തിന് പിന്തുണയുമായി ഹീറോ

മുകളില്‍ സൂചിപ്പിച്ച ശ്രമങ്ങള്‍ക്ക് പുറമേ, നിരവധി സംസ്ഥാനങ്ങളിലെ ആരോഗ്യ പ്രവര്‍ത്തകരുടെയും മെഡിക്കല്‍ സ്റ്റാഫുകളുടെയും സുരക്ഷിതവും വ്യക്തിഗതവുമായ യാത്രയ്ക്ക് സ്‌കൂട്ടറുകളും ബൈക്കുകളും നല്‍കാമെന്നും കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്.

കൊവിഡിനെതിരായ പോരാട്ടത്തില്‍ രാജ്യത്തിന് പിന്തുണയുമായി ഹീറോ

''കൊവിഡ് -19 മഹാമാരിയില്‍ നിന്ന് ഉയര്‍ന്നുവരുന്ന വെല്ലുവിളികളെ നേരിടാന്‍ ഹീറോ മോട്ടോകോര്‍പ്പ് നടത്തിയ പ്രത്യേക ശ്രമങ്ങളെ അഭിനന്ദിക്കുന്നുവെന്ന് ഹവിദ്വാറിലെ ജില്ലാ മജിസ്ട്രേറ്റ് സി. രവിശങ്കര്‍ (IAS) പറഞ്ഞു.

MOST READ: മെയ്ഡ് ഇന്‍ ഇന്ത്യ മാഗ്നൈറ്റ് ദക്ഷിണാഫ്രിക്കന്‍ വിപണിയിലേക്കും; സ്വീകാര്യതയേറുന്നുവെന്ന് നിസാന്‍

കൊവിഡിനെതിരായ പോരാട്ടത്തില്‍ രാജ്യത്തിന് പിന്തുണയുമായി ഹീറോ

വൈറസും സാമ്പത്തിക ഞെരുക്കങ്ങളും ഉള്‍ക്കൊള്ളാനുള്ള ഞങ്ങളുടെ ശ്രമങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് സമാനമായ സഹായഹസ്തം നീട്ടാന്‍ മറ്റ് കമ്പനികളോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊവിഡിനെതിരായ പോരാട്ടത്തില്‍ രാജ്യത്തിന് പിന്തുണയുമായി ഹീറോ

ഹരിയാനയിലെയും ഡല്‍ഹിയിലെയും ആശുപത്രികള്‍ അടിയന്തര വൈദ്യ ഉപയോഗത്തിനായി ഓക്‌സിജന്‍ സിലിണ്ടറുകള്‍ സംഭാവന ചെയ്തതായി കമ്പനി അറിയിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി പിപിഇ കിറ്റുകളും വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യ അധികാരികള്‍ക്ക് നല്‍കിയിട്ടുണ്ട്.

Most Read Articles

Malayalam
English summary
Hero MotoCorp Will Support Fight Against Covid-19 Virus, All Details Here. Read in Malayalam.
Story first published: Thursday, April 29, 2021, 11:52 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X