2021 ആൻലുസിയ റാലി ടോപ്പ് ഫൈവിൽ സ്ഥാനം പിടിച്ച് ഹീറോ മോട്ടോസ്പോർട്സ്

ഹീറോ മോട്ടോസ്പോർട്സ് പുതിയ സീസണിലെ ആദ്യ ഇവന്റായായ 2021 ആൻലുസിയ റാലി മികച്ച നേട്ടങ്ങളോടെ പൂർത്തിയാക്കി.

2021 ആൻലുസിയ റാലി ടോപ്പ് ഫൈവിൽ സ്ഥാനം പിടിച്ച് ഹീറോ മോട്ടോസ്പോർട്സ്

ടീമിന്റെ ജോക്വിം റോഡ്രിഗസും പുതിയ കൂട്ടിച്ചേർക്കലായി ഫ്രാങ്കോ കൈമിയും ആദ്യ അഞ്ച് സ്ഥാനങ്ങളിൽ എത്തി. എഞ്ചിൻ മാറ്റൽ പെനാൽറ്റി ലഭിച്ചതിന് ശേഷം ടീമിന്റെ മൂന്നാമത്തെ റൈഡറായ സെബാസ്റ്റ്യൻ ബുഹ്ലർ മൊത്തത്തിൽ എട്ടാം സ്ഥാനം കരസ്ഥമാക്കി.

2021 ആൻലുസിയ റാലി ടോപ്പ് ഫൈവിൽ സ്ഥാനം പിടിച്ച് ഹീറോ മോട്ടോസ്പോർട്സ്

2022 -ലെ ഡാകാർ റാലിയുടെ ആദ്യ ഔദ്യോഗിക ഇവന്റാണ് ആൻലുസിയ റാലി. ഈ വർഷത്തെ പതിപ്പ് മുമ്പത്തേതിനേക്കാൾ വളരെ തീവ്രമായിരുന്നു, കൂടാതെ ഇരട്ടി ദൂരവും കവർ ചെയ്യണമായിരുന്നു.

2021 ആൻലുസിയ റാലി ടോപ്പ് ഫൈവിൽ സ്ഥാനം പിടിച്ച് ഹീറോ മോട്ടോസ്പോർട്സ്

പുതിയ റിക്രൂട്ട്‌മെന്റായ ഫ്രാങ്കോ കൈമിയുമൊത്തുള്ള ഹീറോ മോട്ടോസ്‌പോർട്‌സിന്റെ ആദ്യ ഇവന്റായിരുന്നു ഇത്. ഈ വർഷം തുടക്കത്തിൽ ഡാകർ റാലിയിൽ സി‌എസ് സന്തോഷിന് തലയ്ക്ക് പരിക്കേറ്റതിനാലും പൂർണ്ണമായി സുഖം പ്രാപിക്കാത്തനിനാലും അദ്ദേഹത്തിന് ഈ ഇവന്റിൽ പങ്കെടുക്കാനായില്ല.

2021 ആൻലുസിയ റാലി ടോപ്പ് ഫൈവിൽ സ്ഥാനം പിടിച്ച് ഹീറോ മോട്ടോസ്പോർട്സ്

റോഡ്രിഗസാണ് ടീമിനായി ചുമതലയേറ്റത്. പ്രോലോഗ് ഘട്ടത്തിൽ വിജയിച്ചതിനുശേഷം, അദ്ദേഹം ചില നാവിഗേഷൻ പ്രശ്‌നങ്ങളിൽ അകപ്പെട്ടു, പക്ഷേ ശേഷിച്ച ഘട്ടങ്ങളിൽ നഷ്ടപ്പെട്ട സമയം തിരിച്ചുപിടിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.

2021 ആൻലുസിയ റാലി ടോപ്പ് ഫൈവിൽ സ്ഥാനം പിടിച്ച് ഹീറോ മോട്ടോസ്പോർട്സ്

അവസാന ഘട്ടത്തിലേക്ക് അദ്ദേഹം ശക്തമായ തുടക്കം കുറിച്ചു, എന്നാൽ ചില ചെറിയ ക്രാഷുകൾക്ക് ശേഷം കുറച്ച് ജാഗ്രത പാലിക്കാൻ അദ്ദേഹം തീരുമാനിച്ചു.

2021 ആൻലുസിയ റാലി ടോപ്പ് ഫൈവിൽ സ്ഥാനം പിടിച്ച് ഹീറോ മോട്ടോസ്പോർട്സ്

ബൈക്കിനെ ഫിനിഷ് ലൈനിനു കുറുകെ സുരക്ഷിതമായി എത്തിക്കുന്നതിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. മൊത്തത്തിൽ നാലാം സ്ഥാനത്തെത്താൻ ഇത് മതിയായിരുന്നു, ഒരു പോഡിയം ഫിനിഷ് മൂന്ന് മിനിറ്റിന്റെ വ്യത്യാസത്തിൽ നഷ്ടമായി.

2021 ആൻലുസിയ റാലി ടോപ്പ് ഫൈവിൽ സ്ഥാനം പിടിച്ച് ഹീറോ മോട്ടോസ്പോർട്സ്

അവസാന ഘട്ടത്തിൽ ശക്തമായ ഫൈനൽ ഡാഷുമായി കൈമി അഞ്ചാം സ്ഥാനത്തെത്തി. ഇതോടെ അർജന്റീനൻ താരം ഹീറോ മോട്ടോസ്പോർട്സുമായുള്ള ആദ്യ റാലിയിൽ ടോപ്പ് ഫൈവ് പൊസിഷനുകളിൽ സ്ഥാനം പിടിച്ചു.

2021 ആൻലുസിയ റാലി ടോപ്പ് ഫൈവിൽ സ്ഥാനം പിടിച്ച് ഹീറോ മോട്ടോസ്പോർട്സ്

ബൈക്കിലുള്ള തന്റെ ഫീലിംഗുകളും ആത്മവിശ്വാസവും മെച്ചപ്പെടുത്തുന്നതിൽ താൻ ശ്രദ്ധ കേന്ദ്രീകരിച്ചു, അതിനാൽ പുതിയ ടീമുമൊത്തുള്ള തന്റെ ആദ്യ റാലിയിൽ കാര്യങ്ങൾ ശുഭമായി അവസാനിച്ചതിൽ സന്തുഷ്ടനാണ് എന്ന് ഫ്രാങ്കോ പറഞ്ഞു.

2021 ആൻലുസിയ റാലി ടോപ്പ് ഫൈവിൽ സ്ഥാനം പിടിച്ച് ഹീറോ മോട്ടോസ്പോർട്സ്

റാലിയിലൂടെ അതിശയകരമായ പ്രവർത്തനം നടത്തിയതിന് മുഴുവൻ ടീം അംഗങ്ങൾക്കും സപ്പോർട്ടർമാർക്കും തന്റെ പുതിയ ഹീറോ കുടുംബത്തിനും നന്ദി പറയാൻ ആഗ്രഹിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Most Read Articles

Malayalam
English summary
Hero Motprsports Clocks Two Top 5 Positions In 2021 Andalucia Rally. Read in Malayalam.
Story first published: Monday, May 17, 2021, 19:51 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X