ലോക്ക്ഡൗണിനെ അതിജീവിച്ച് ഹീറോ; 2021 മെയ് മാസത്തില്‍ വിറ്റത് 1.83 ലക്ഷം യൂണിറ്റുകള്‍

കൊവിഡ്-19 മഹാമാരിയുടെ രണ്ടാം തരംഗത്തിനിടയിലും മാന്യമായ വില്‍പ്പനയുമായി രാജ്യത്തെ പ്രമുഖ ഇരുചക്രവാഹന നിര്‍മാതാക്കളായ ഹീറോ. 2021 മെയ് മാസത്തില്‍ 1,83,044 ഇരുചക്രവാഹനങ്ങള്‍ വില്‍ക്കാന്‍ സാധിച്ചുവെന്ന് കമ്പനി വ്യക്തമാക്കി.

ലോക്ക്ഡൗണിനെ അതിജീവിച്ച് ഹീറോ; 2021 മെയ് മാസത്തില്‍ വിറ്റത് 1.83 ലക്ഷം യൂണിറ്റുകള്‍

രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടും വില്‍പ്പനയും ഉല്‍പാദനവും പരിമിതപ്പെടുത്തിയിട്ടും കമ്പനി മികച്ച വളര്‍ച്ച കൈവരിച്ചു. ഈ കാലഘട്ടത്തിലെ വില്‍പ്പന കണക്കിലെടുക്കുമ്പോള്‍, 2021 മെയ് മാസത്തില്‍ രജിസ്റ്റര്‍ ചെയ്ത വില്‍പ്പനയുടെ അളവ് മുന്‍ വര്‍ഷത്തെ ഇതേ മാസത്തെയും ഈ വര്‍ഷത്തെ തുടര്‍ച്ചയായ മാസങ്ങളെയും താരതമ്യപ്പെടുത്താനാവില്ലെന്ന് ഹീറോ അവകാശപ്പെടുന്നു.

ലോക്ക്ഡൗണിനെ അതിജീവിച്ച് ഹീറോ; 2021 മെയ് മാസത്തില്‍ വിറ്റത് 1.83 ലക്ഷം യൂണിറ്റുകള്‍

2020 മെയ് മാസത്തില്‍ വിറ്റ 112,682 യൂണിറ്റുമായി താരതമ്യപ്പെടുത്തുമ്പോള്‍ 62.44 ശതമാനം വര്‍ധനയാണ് ഹീറോയ്ക്ക് ലഭിച്ചത്. എന്നിരുന്നാലും, ഈ വര്‍ഷം ഏപ്രിലില്‍ വിറ്റ 372,285 യൂണിറ്റുമായി താരതമ്യപ്പെടുത്തുമ്പോള്‍ വില്‍പ്പന 50.83 ശതമാനം ഇടിഞ്ഞുവെന്നും കമ്പനി അറിയിച്ചു.

MOST READ: ഇന്ത്യക്കായി പുതിയ കോഡിയാക് എസ്‌യുവിയും ഒരുങ്ങി, അരങ്ങേറ്റം ഓഗസ്റ്റ്-സെപ്റ്റംബർ മാസത്തോടെ

ലോക്ക്ഡൗണിനെ അതിജീവിച്ച് ഹീറോ; 2021 മെയ് മാസത്തില്‍ വിറ്റത് 1.83 ലക്ഷം യൂണിറ്റുകള്‍

2021 മെയ് മാസത്തില്‍ വിറ്റ 1,83,044 ഇരുചക്രവാഹനങ്ങളില്‍ 1,78,706 യൂണിറ്റുകള്‍ മോട്ടോര്‍ സൈക്കിളുകളും 4,338 യൂണിറ്റ് സ്‌കൂട്ടറുകളുമാണ്. ഈ കണക്കുകളില്‍ ആഭ്യന്തര വില്‍പ്പനയും കയറ്റുമതിയും ഉള്‍പ്പെടുന്നു.

ലോക്ക്ഡൗണിനെ അതിജീവിച്ച് ഹീറോ; 2021 മെയ് മാസത്തില്‍ വിറ്റത് 1.83 ലക്ഷം യൂണിറ്റുകള്‍

കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ 1,06,038 മോട്ടോര്‍സൈക്കിളുകളും 6,644 സ്‌കൂട്ടറുകളും ബൈക്ക് നിര്‍മ്മാതാവ് വിറ്റു. ഈ വര്‍ഷം ഏപ്രിലില്‍ ഹീറോ 339,329 മോട്ടോര്‍ സൈക്കിള്‍ യൂണിറ്റുകളുടെയും 32,956 സ്‌കൂട്ടര്‍ യൂണിറ്റുകളുടെ വില്‍പ്പനയും രജിസ്റ്റര്‍ ചെയ്തു.

MOST READ: 91 വർഷത്തെ പാരമ്പര്യം; മുംബൈ, പൂനെ നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഡെക്കാൻ‌ ക്വീൻ ട്രെയിന്റെ ചരിത്രം ഇങ്ങനെ

ലോക്ക്ഡൗണിനെ അതിജീവിച്ച് ഹീറോ; 2021 മെയ് മാസത്തില്‍ വിറ്റത് 1.83 ലക്ഷം യൂണിറ്റുകള്‍

ലോകത്തിലെ ഏറ്റവും വലിയ ഇരുചക്രവാഹന നിര്‍മ്മാതാവ് 2021 മെയ് മാസത്തില്‍ ആഭ്യന്തരമായി 159,561 യൂണിറ്റ് വിറ്റു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വിറ്റ 108,848 യൂണിറ്റുകളെ അപേക്ഷിച്ച്. ഇത് 46.59 ശതമാനത്തിന്റെ വളര്‍ച്ചയാണ് കാണിക്കുന്നതെന്നും കമ്പനി അവകാശപ്പെട്ടു.

ലോക്ക്ഡൗണിനെ അതിജീവിച്ച് ഹീറോ; 2021 മെയ് മാസത്തില്‍ വിറ്റത് 1.83 ലക്ഷം യൂണിറ്റുകള്‍

2021 മെയ് മാസത്തില്‍ ഹീറോ വില്‍ക്കുന്ന മുന്‍നിര ഉല്‍പ്പന്നങ്ങളില്‍ സ്‌പ്ലെന്‍ഡര്‍, HF ഡീലക്‌സ്, പാഷന്‍ തുടങ്ങിയവ ഉള്‍പ്പെടുന്നു. മികച്ച വില്‍പ്പനയുള്ള സ്‌കൂട്ടറുകളില്‍ പ്ലെഷര്‍, മാസ്‌ട്രോ, ഡെസ്റ്റിനി തുടങ്ങിയവയും ഉള്‍പ്പെടുന്നു.

MOST READ: ഡിസൈൻ, പെർഫോമെൻസ് പരിഷ്കരണങ്ങളുമായി എക്സ്സയിന്റ് ഫ്യുവൽ സെൽ ട്രക്ക് അവതരിപ്പിച്ച് ഹ്യുണ്ടായി

ലോക്ക്ഡൗണിനെ അതിജീവിച്ച് ഹീറോ; 2021 മെയ് മാസത്തില്‍ വിറ്റത് 1.83 ലക്ഷം യൂണിറ്റുകള്‍

കയറ്റുമതിയുടെ എണ്ണം 23,483 യൂണിറ്റാണ്. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ കയറ്റുമതി ചെയ്ത 3,834 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ 512.49 ശതമാനം വളര്‍ച്ച നേടിയെന്നും ഹീറോ അവകാശപ്പെടുന്നു. ആഭ്യന്തര വിപണിയില്‍ 342,614 യൂണിറ്റുകള്‍ വിറ്റ ബൈക്ക് നിര്‍മാതാവ് 2021 ഏപ്രിലില്‍ 29,671 യൂണിറ്റുകള്‍ വിദേശ വിപണികളിലേക്ക് അയച്ചു.

ലോക്ക്ഡൗണിനെ അതിജീവിച്ച് ഹീറോ; 2021 മെയ് മാസത്തില്‍ വിറ്റത് 1.83 ലക്ഷം യൂണിറ്റുകള്‍

ഗുരുഗ്രാം, ഹരിദ്വാര്‍, ധരുഹേര എന്നിവിടങ്ങളില്‍ സ്ഥിതിചെയ്യുന്ന മൂന്ന് നിര്‍മാണശാലകളില്‍ മെയ് 17 മുതല്‍ സിംഗിള്‍ ഷിഫ്റ്റ് പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ കമ്പനി തീരുമാനിച്ചു. തുടര്‍ന്ന് മെയ് 24 മുതല്‍ നീമ്രാന, ഹാലോള്‍, ചിറ്റൂര്‍ എന്നിവിടങ്ങളില്‍ സ്ഥിതിചെയ്യുന്ന മറ്റ് മൂന്ന് പ്ലാന്റുകളിലെയും പ്രവര്‍ത്തനം പുനരാരംഭിച്ചു.

MOST READ: പുതുതലമുറ ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ LC300 അരങ്ങേറ്റം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി ടൊയോട്ട

ലോക്ക്ഡൗണിനെ അതിജീവിച്ച് ഹീറോ; 2021 മെയ് മാസത്തില്‍ വിറ്റത് 1.83 ലക്ഷം യൂണിറ്റുകള്‍

സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരുകയാണെന്നും ക്രമേണ ഇരട്ട-ഷിഫ്റ്റ് ഉല്‍പാദനത്തിലേക്ക് നീങ്ങുമെന്നും കമ്പനി വ്യക്തമാക്കി. വാക്‌സിനേഷന്‍ ഡ്രൈവ് വേഗത്തിലാകുകയും കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടാകുകയും ചെയ്താല്‍ രാജ്യമെമ്പാടുമുള്ള വിപണികള്‍ ക്രമേണ തുറക്കുമെന്ന് ബ്രാന്‍ഡ് പ്രതീക്ഷിക്കുന്നു.

ലോക്ക്ഡൗണിനെ അതിജീവിച്ച് ഹീറോ; 2021 മെയ് മാസത്തില്‍ വിറ്റത് 1.83 ലക്ഷം യൂണിറ്റുകള്‍

വരും ആഴ്ചകളില്‍ ബിസിനസുകള്‍ വേഗത്തില്‍ വീണ്ടെടുക്കാന്‍ ഇത് സഹായിക്കും. നിലവില്‍ എല്ലാ കോര്‍പ്പറേറ്റ് ഓഫീസുകളും വര്‍ക്ക് ഫ്രം ഹോം (WFH) മോഡിലാണെന്നും അവശ്യ സേവനങ്ങളുടെ തുടര്‍ച്ചയ്ക്കായി വളരെ ചെറിയ എണ്ണം ജീവനക്കാരെ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ ഓഫീസുകളില്‍ അനുവദിച്ചിട്ടുണ്ടെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.

Most Read Articles

Malayalam
English summary
Hero Registers 1.83 Lakh Units Sales In May 2021, Find Here All Details. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X