Just In
- 6 hrs ago കട്ട ട്രാഫിക് ബ്ലോക്കിൽ വാഹനമോടിക്കേണ്ടത് ഇങ്ങനെ, മൊട കാണിച്ചാൽ പണി കിട്ടുമേ
- 9 hrs ago ഇനി വെറും 10 നാൾ കൂടി; പൾസർ നിരയിലെ വല്യേട്ടൻ എൻഫീൽഡിന്റെ കച്ചോടം പൂട്ടിക്കുമോ?
- 9 hrs ago റിസ്ത മാത്രമല്ല, ഫാമിലികള്‍ക്ക് പറ്റിയ മറ്റൊരു ഇവി കൂടി വരുന്നുണ്ട്! അരങ്ങേറ്റത്തിന് ഇനി ദിവസങ്ങള്‍ മാത്രം
- 10 hrs ago 69,999 രൂപയുടെ ഇലക്ട്രിക് സ്കൂട്ടർ ബുക്ക് ചെയ്തവരുണ്ടോ? വണ്ടി അടുത്തമാസം തരാമെന്ന് കമ്പനി
Don't Miss
- News ആന്ധപ്രദേശ് മുഖ്യമന്ത്രിയുടെ സമ്പത്തില്‍ വന്‍ വര്‍ധന; ജഗന് മോഹന്‍ റെഡ്ഡിയുടെ ആസ്തി എത്രയെന്നറിയുമോ?
- Movies റിലേഷൻഷിപ്പിനോ വിവാഹത്തിനോ പറ്റില്ല; ജാസ്മിനോട് ഗബ്രി; എനിക്ക് വേണ്ട ഉത്തരം കിട്ടിയെന്ന് ജാസ്മിൻ!
- Sports IPL 2024: സെഞ്ച്വറി നേടി, പക്ഷെ റുതുരാജ് മണ്ടന്‍ ക്യാപ്റ്റന്‍! തോല്‍വിക്ക് കാരണം ഈ പിഴവുകള്‍
- Lifestyle വേനല്‍ക്കാലത്ത് പൂന്തോട്ടം കളര്‍ഫുള്ളാക്കാന്‍ ഇതാ ചില വഴികള്‍
- Technology ഐടെൽ എസ്24 ഇന്ത്യയിലെത്തി! എസ്24 അൾട്രയുടെ ജാഡ ഉണ്ടെങ്കിലും കൈയിലിരിപ്പ് നോക്കിയയുടേത് ആണ്
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
ഡിയോയുടെ വില്‍പ്പന വര്‍ധിപ്പിക്കുക ലക്ഷ്യം; ക്യാഷ്ബാക്ക് ഓഫറുമായി ഹോണ്ട
പുതിയ ഡിയോ സ്കൂട്ടര്‍ വാങ്ങാന്‍ പദ്ധതിയിടുന്നവര്‍ക്കായി പുതിയൊരു ഓഫര്‍ പ്രഖ്യാപിച്ച് ഹോണ്ട. റിപ്പോര്‍ട്ട് അനുസരിച്ച്, ഒരു പുതിയ ഡിയോ വാങ്ങുമ്പോള്‍ നിങ്ങള്‍ക്ക് 3,500 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കും.
ഹോണ്ട മോട്ടോര്‍സൈക്കിള്‍ & സ്കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (HMSI) ഉപഭോക്താക്കള്‍ക്കായി മറ്റ് നിരവധി ഓഫറുകളും ഡിസ്കൗണ്ടുകളും ഇതിനൊപ്പം അവതരിപ്പിച്ചിട്ടുണ്ട്. കമ്പനിയുടെ ഏറ്റവും പുതിയ ഓഫറുകള്‍ ഹോണ്ട ഡിയോയില്‍ ബാധകമാണ്.
3,500 രൂപയുടെ ഈ ക്യാഷ്ബാക്ക് ഓഫര്‍, മിക്ക ഓഫറുകളും പോലെ, അതിന്റേതായ നിബന്ധനകളും വ്യവസ്ഥകള്‍ക്കും ബാധകമാണ്. SBI ക്രെഡിറ്റ് കാര്‍ഡ് വഴിയുള്ള ഇഎംഐ ഇടപാടുകളില്‍ മാത്രമേ ഈ ഓഫര്‍ സാധുതയുള്ളൂവെന്നും ഏറ്റവും കുറഞ്ഞ ഇടപാട് മൂല്യം 40,000 രൂപയായിരിക്കണമെന്നും ബ്രാന്‍ഡ് പറയുന്നു.
MOST READ: ഓക്സിജന്‍ കണ്ടെയ്നറുകള്‍ക്ക് GPS നിര്‍ബന്ധമെന്ന് റോഡ് മന്ത്രാലയം
ഓഫറിന്റെ സാധുത 2021 മെയ് 1 മുതല്‍ ജൂണ്‍ 30 വരെയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്, നിങ്ങളുടെ അടുത്തുള്ള ഹോണ്ട ഡീലര്‍ഷിപ്പ് സന്ദര്‍ശിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.
ഹോണ്ട ഡിയോ അതിന്റെ ക്ലാസിലെ ഏറ്റവും സ്റ്റൈലിഷ് സ്കൂട്ടറുകളില്‍ ഒന്നാണ്. ആക്രമണാത്മക ഫ്രണ്ട് ലുക്ക് നല്കുന്ന വലിയ എല്‍ഇഡി ഹെഡ്ലാമ്പ് ഇതിന് ലഭിക്കുന്നു.
MOST READ: വാഹനത്തിൽ നിന്നിറങ്ങാതെ തന്നെ വാക്സിനെടുക്കാം; ഡ്രൈവ് ഇൻ വാക്സിൻ സെന്റുമായി മുംബൈ ഭരണകൂടം
പുതുതായി രൂപകല്‍പ്പന ചെയ്ത എല്‍ഇഡി പൊസിഷന്‍ ലാമ്പ് മൊത്തത്തിലുള്ള സ്റ്റൈലിംഗിലേക്ക് ചേര്‍ക്കുന്നു. പൂര്‍ണ്ണമായും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററുമായാണ് ഡിയോ വരുന്നത്.
ആവശ്യമായ മിക്ക വിവരങ്ങളും ഇതില്‍ നിന്നും റൈഡറിന് ലഭിക്കുന്നു. പിന്‍വലിക്കാവുന്ന പില്യണ്‍ ഫുട്റെസ്റ്റുകള്‍, സ്പ്ലിറ്റ് പില്യണ്‍ ഗ്രാപ്പ് റെയില്‍, സ്റ്റൈലിഷ് മഫ്ലര്‍ പ്രൊട്ടക്ടര്‍, എക്സ്റ്റേണല്‍ ഫ്യൂവല്‍ ലിഡ്, എഞ്ചിന് സ്റ്റാര്‍ട്ട് / സ്റ്റോപ്പ് ബട്ടണ്‍, സൈഡ് സ്റ്റാന്‍ഡ് എഞ്ചിന് കട്ട്-ഓഫ് എന്നിവയും സ്കൂട്ടറിന്റെ മറ്റ് സവിശേഷതകളില്‍ ഉള്‍പ്പെടുന്നു.
MOST READ: പ്രീമിയം ഫീച്ചറുകളാൽ സമ്പന്നം, ടൈഗൂണിൽ ADAS ഡ്രൈവർ സഹായ സാങ്കേതികവിദ്യകളും
109.51 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ഡിയോയുടെ കരുത്ത്. ഇത് 8,000 rpm-ല്‍ 7.79 bhp പരമാവധി കരുത്തും 4,750 rpm-ല്‍ 9 Nm torque ഉം ഉത്പാദിപ്പിക്കുകയും ചെയ്യുന്നു.
മികച്ച ത്രോട്ടില്‍ പ്രതികരണം, പ്രകടനം, ഇന്ധനക്ഷമത എന്നിവയ്ക്കായി ഹോണ്ടയുടെ പ്രോഗ്രാംഡ് ഫ്യൂവല്‍-ഇഞ്ചക്ഷന് (PGM-Fi) സാങ്കേതികവിദ്യയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹോണ്ടയുടെ ESP സാങ്കേതികവിദ്യയും ACG-യുമൊത്തുള്ള സൈലന്റ് സ്റ്റാര്‍ട്ടും ഡിയോയില്‍ ഉള്‍ക്കൊള്ളുന്നു.
MOST READ: 2021 മെയ് മാസത്തിലും മോഡലുകള്‍ക്കായി വന്‍ ഓഫറുമായി റെനോ
STD, DLX എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ ഹോണ്ട ഡിയോ ലഭ്യമാണ്. ആദ്യത്തേതിന് 63,273 രൂപയും, രണ്ടാമത്തേതിന് 66,671 രൂപയുമാണ് എക്സ്ഷോറൂം വില. വില്‍പ്പനയ്ക്കെത്തുന്ന സ്കൂട്ടറിന്റെ ഒരു റിപ്സോള്‍ പതിപ്പും വില്‍പ്പനയ്ക്ക് എത്തുന്നുണ്ട്, ഏകദേശം 69,171 രൂപയാണ് എക്സ്ഷോറൂം വില.