3,500 രൂപ വരെ ലാഭിക്കാം, ഗ്രാസിയ 125 മോഡലിന് ക്യാഷ്ബാക്ക് ഓഫറുമായി ഹോണ്ട

സ്റ്റൈലിഷ് സ്‌കൂട്ടറായ ഗ്രാസിയ 125 മോഡലിന് ക്യാഷ്ബാക്ക് ഓഫർ പ്രഖ്യാപിച്ച് ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ. കഴിഞ്ഞ ദിവസം ആക്‌ടിവയിൽ അവതരിപ്പിച്ച അതേ പദ്ധതിയാണിത്.

3,500 രൂപ വരെ ലാഭിക്കാം, ഗ്രാസിയ 125 മോഡലിന് ക്യാഷ്ബാക്ക് ഓഫറുമായി ഹോണ്ട

പുതിയ ബിഎസ്-VI ഹോണ്ട ഗ്രാസിയ വാങ്ങുന്നവർക്ക് അഞ്ച് ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. അതായത് 3,500 രൂപ വരെ. എന്നാൽ ഈ ഓഫർ എസ്‌ബി‌ഐ ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് മാത്രമേ ലഭ്യമാകൂ.

3,500 രൂപ വരെ ലാഭിക്കാം, ഗ്രാസിയ 125 മോഡലിന് ക്യാഷ്ബാക്ക് ഓഫറുമായി ഹോണ്ട

സ്‌കൂട്ടർ വാങ്ങുമ്പോൾ ഈ കാർഡ് ഉപയോഗിച്ച് പണമിടപാട് നടത്തുമ്പോൾ മാത്രം ലഭ്യമാകുന്ന ഓഫർ മെയ് ഒന്നു മുതൽ ജൂൺ 30 വരെ സാധുവാണ്. ഈ ഓഫർ ലഭിക്കുന്നതിന് ആവശ്യമായ ഏറ്റവും കുറഞ്ഞ ഇടപാട് 40,000 രൂപയാണ്.

MOST READ: പരീക്ഷണയോട്ടം പുനരാരംഭിച്ച് സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ് ഇലക്ട്രിക്; കുടുതല്‍ വിവരങ്ങള്‍ ഇതാ

3,500 രൂപ വരെ ലാഭിക്കാം, ഗ്രാസിയ 125 മോഡലിന് ക്യാഷ്ബാക്ക് ഓഫറുമായി ഹോണ്ട

ഡ്രം, ഡിസ്ക്ക് എന്നീ രണ്ട് വേരിയന്റുകളിലാണ് ഹോണ്ട ഗ്രാസിയ 125 വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇവയ്ക്ക് യഥാക്രമം 75,859 രൂപയും 83,185 രൂപയുമാണ് എക്സ്ഷോറൂം വില. ബ്രേക്കിംഗ് സിസ്റ്റത്തിന് പുറമെ രണ്ട് വേരിയന്റുകളിലെയും ഫീച്ചറുകളെല്ലാം സമാനമാണ്.

3,500 രൂപ വരെ ലാഭിക്കാം, ഗ്രാസിയ 125 മോഡലിന് ക്യാഷ്ബാക്ക് ഓഫറുമായി ഹോണ്ട

ജാപ്പനീസ് ഇരുചക്ര വാഹന ബ്രാൻഡിൽ നിന്നുള്ള 125 സിസി സ്കൂട്ടറിൽ എൽഇഡി ഹെഡ്‌ലൈറ്റ്, പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, എഞ്ചിൻ സ്റ്റാർട്ട് / സ്റ്റോപ്പ് സ്വിച്ച്, മൾട്ടി-ഫംഗ്ഷൻ കീഹോൾ, ഫ്രണ്ട് ഗ്ലോവ് ബോക്സ് എന്നിവയെല്ലാം കമ്പനി ഉറപ്പാക്കിയിട്ടുണ്ട്.

MOST READ: സൂപ്പർ ബൈക്കുകളിലെ ഭീകരൻ, പുതിയ സ്ട്രീറ്റ്ഫൈറ്റർ V4 മോഡലിന്റെ ടീസർ ചിത്രവുമായി ഡ്യുക്കാട്ടി

3,500 രൂപ വരെ ലാഭിക്കാം, ഗ്രാസിയ 125 മോഡലിന് ക്യാഷ്ബാക്ക് ഓഫറുമായി ഹോണ്ട

അതോടൊപ്പം തന്നെ എക്സ്റ്റേണൽ ഫ്യൂവൽ ലിഡ്, ഐഡ്ലിംഗ് സ്റ്റോപ്പ് സിസ്റ്റം, ACG ഉപയോഗിച്ചുള്ള സൈലന്റ് സ്റ്റാർട്ട് എന്നിവയും ബിഎസ്-VI ഹോണ്ട ഗ്രാസിയയിൽ ഹോണ്ട വാഗ്‌ദാനം ചെയ്യുന്നുണ്ട്. കോമ്പി ബ്രേക്കിംഗ് സിസ്റ്റവും സൈഡ്-സ്റ്റാൻഡ് എഞ്ചിൻ കട്ട്-ഓഫ് ഫംഗ്ഷനും സ്കൂട്ടറിലെ സുരക്ഷാ സവിശേഷതകളിൽ ഉൾപ്പെടുന്നു.

3,500 രൂപ വരെ ലാഭിക്കാം, ഗ്രാസിയ 125 മോഡലിന് ക്യാഷ്ബാക്ക് ഓഫറുമായി ഹോണ്ട

ആക്‌ടിവയുടെ 125 പതിപ്പിൽ കാണുന്ന അതേ 124 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ഗ്രാസിയ 125 മോഡലിനും തുടിപ്പേകുന്നത്. സുഗമമായ പ്രവർത്തനം, മെച്ചപ്പെട്ട പ്രകടനം, ഇന്ധനക്ഷമത എന്നിവയ്ക്കായി ഹോണ്ടയുടെ PGM-Fi, HET, eSP എന്നീ സാങ്കേതികവിദ്യകൾ ഒത്തുചേർന്ന എയർ-കൂൾഡ് യൂണിറ്റാണിത്.

MOST READ: പുതുതലമുറ മാരുതി സെലെറിയോയുടെ അവതരണം വീണ്ടും വൈകും

3,500 രൂപ വരെ ലാഭിക്കാം, ഗ്രാസിയ 125 മോഡലിന് ക്യാഷ്ബാക്ക് ഓഫറുമായി ഹോണ്ട

സിവിടിയാണ് ഗിയർബോക്‌സുമായി ജോടിയാക്കിയ 124 സിസി എഞ്ചിൻ 6000 rpm-ൽ പരമാവധി 8.25 bhp കരുത്തും 5000 rpm-ൽ 10.3 Nm torque ഉം വികസിപ്പിക്കാൻ പ്രാപ്‌തമാണ്. 1,812 mm നീളവും 697 mm വീതിയും 1,146 mm ഉയരവും 1,260 mm വീല്‍ബേസുമാണ് ഗ്രാസിയയിൽ ഹോണ്ട ഒരുക്കിയിരിക്കുന്നത്.

3,500 രൂപ വരെ ലാഭിക്കാം, ഗ്രാസിയ 125 മോഡലിന് ക്യാഷ്ബാക്ക് ഓഫറുമായി ഹോണ്ട

അതേസമയം 155 മില്ലീമീറ്ററാണ് സ്കൂട്ടറിന്റെ ഗ്രൗണ്ട് ക്ലിയറന്‍സ്. ഓപ്ഷണലായി അലോയ് വീലും ഗ്രാസിയയിൽ തെരഞ്ഞെടുക്കാം എന്നതും ശ്രദ്ധേയമാണ്. 107 കിലോഗ്രാം ഭാരമാണ് ബിഎസ്-VI ഹോണ്ട ഗ്രാസിയ 125 മോഡലിനുള്ളത്.

Most Read Articles

Malayalam
English summary
Honda Announced Cashback Offer On The BS6 Grazia 125. Read in Malayalam
Story first published: Tuesday, May 11, 2021, 16:37 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X