ഇപ്പോൾ വാങ്ങിയാൽ 3,500 രൂപ വരെ ലാഭിക്കാം, ഗ്രാസിയ സ്പോർട്‌സ് എഡിഷനായി ക്യാഷ്ബാക്ക് ഓഫറുമായി ഹോണ്ട

ഗ്രാസിയ 125 സ്‌പോർട്‌സ് എഡിഷൻ മോഡലിനായി ഡിസ്കൗണ്ട് ഓഫറുകൾ പ്രഖ്യാപിച്ച് ഹോണ്ട. ഈ മാസം സ്‌കൂട്ടർ സ്വന്തമാക്കുന്ന ഉപഭോക്താക്കൾക്ക് 3,500 രൂപ വരെ അഞ്ച് ശതമാനം ക്യാഷ്ബാക്കാണ് ലഭിക്കുക.

ഇപ്പോൾ വാങ്ങിയാൽ 3,500 രൂപ വരെ ലാഭിക്കാം, ഗ്രാസിയ സ്പോർട്‌സ് എഡിഷനായി ക്യാഷ്ബാക്ക് ഓഫറുമായി ഹോണ്ട

എന്നിരുന്നാലും എസ്‌ബി‌ഐ ക്രെഡിറ്റ് കാർഡ് ഇ‌എം‌ഐ സ്കീം തെരഞ്ഞെടുക്കുന്ന ഉപഭോക്താക്കൾക്ക് മാത്രമേ ഈ ഓഫർ ലഭ്യമാകൂ. കൂടാതെ ഏറ്റവും കുറഞ്ഞ ഇടപാട് 40,000 രൂപയായിരിക്കണമെന്നും ശ്രദ്ധിക്കേണ്ടതാണ്.

ഇപ്പോൾ വാങ്ങിയാൽ 3,500 രൂപ വരെ ലാഭിക്കാം, ഗ്രാസിയ സ്പോർട്‌സ് എഡിഷനായി ക്യാഷ്ബാക്ക് ഓഫറുമായി ഹോണ്ട

ഓഫർ ഈ മാസം അവസാനം വരെയാണ് ലഭ്യമാവുകയെന്ന് ഹോണ്ട വ്യക്തമാക്കിയിട്ടുണ്ട്. അതായത്, 2021 ജൂൺ 30 വരെ. പോയ മാസങ്ങളിൽ ഇതേ ഓഫർ ഗ്രാസിയയുടെ സ്റ്റാൻഡേർഡ് മോഡലിലും കമ്പനി വാഗ്‌ദാനം ചെയ്‌തിരുന്നു.

MOST READ: ഫെര്‍ഫോമെന്‍സ് സ്‌കൂട്ടര്‍ തിരയുകയാണോ? പരിഗണിക്കാവുന്ന ചില മോഡലുകള്‍ ഇതാ

ഇപ്പോൾ വാങ്ങിയാൽ 3,500 രൂപ വരെ ലാഭിക്കാം, ഗ്രാസിയ സ്പോർട്‌സ് എഡിഷനായി ക്യാഷ്ബാക്ക് ഓഫറുമായി ഹോണ്ട

സ്റ്റാൻഡേർഡ് അർബൻ സ്‌കൂട്ടറിന്റെ സ്റ്റാൻഡേർഡ് പതിപ്പിൽ നിന്നും തികച്ചും സ്പോർട്ടിയർ നിലപാടാണ് ഗ്രാസിയ സ്പോർട്‌സ് എഡിഷന് ഹോണ്ട സമ്മാനിച്ചിരിക്കുന്നത്. ആകർഷകമായ രണ്ട് കളർ ഓപ്ഷനുകളാണ് ഇതിന്റെ പ്രാഥമിക ഹൈലൈറ്റ്.

ഇപ്പോൾ വാങ്ങിയാൽ 3,500 രൂപ വരെ ലാഭിക്കാം, ഗ്രാസിയ സ്പോർട്‌സ് എഡിഷനായി ക്യാഷ്ബാക്ക് ഓഫറുമായി ഹോണ്ട

സ്പോർട്സ് റെഡ്, പേൾ നൈറ്റ്സ്റ്റാർ ബ്ലാക്ക് എന്നീ രണ്ട് കളർ ഓപ്ഷനിലാണ് മോഡൽ തെരഞ്ഞെടുക്കാനാവുന്നത്. ഈ വർഷം ആദ്യം അവതരിപ്പിച്ച ഈ വേരിയന്റിന് 85,429 രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില.

MOST READ: ഇന്ത്യൻ വിപണിയിൽ റോയൽ എൻഫീൽഡിന് പകരംവെയ്ക്കാവുന്ന ബൈക്കുകൾ

ഇപ്പോൾ വാങ്ങിയാൽ 3,500 രൂപ വരെ ലാഭിക്കാം, ഗ്രാസിയ സ്പോർട്‌സ് എഡിഷനായി ക്യാഷ്ബാക്ക് ഓഫറുമായി ഹോണ്ട

സൈഡ് പ്രൊഫൈലിലുടനീളം ഇതിന് ഗ്രാഫിക്സ് സമ്മാനിച്ചതോടെ സ്പോർട്ടി സ്റ്റൈലിഷ് രൂപത്തിലേക്ക് ചേക്കേറാനും ഹോണ്ട ഗ്രാസിയ 125 സ്പോർട്സ് എഡിഷന് സാധിച്ചിട്ടുണ്ട്.

ഇപ്പോൾ വാങ്ങിയാൽ 3,500 രൂപ വരെ ലാഭിക്കാം, ഗ്രാസിയ സ്പോർട്‌സ് എഡിഷനായി ക്യാഷ്ബാക്ക് ഓഫറുമായി ഹോണ്ട

എൽഇഡി ഹെഡ്‌ലാമ്പ്, വി ആകൃതിയിലുള്ള എൽഇഡി ഡിആർഎൽ, പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, എക്സ്റ്റേർണൽ ഫ്യുവൽ ഫില്ലർ ലിഡ്, ഐഡിൾ സ്റ്റാർട്ട് സ്റ്റോപ്പ് സിസ്റ്റം തുടങ്ങിയ സവിശേഷതകളും ഗ്രാസിയയുടെ പ്രത്യേകതകളാണ്.

MOST READ: കാർ കീയും സ്മാർട്ടാവുന്നു; ഡിജിറ്റൽ കീ അവതിരിപ്പിച്ച് ഗൂഗിൾ

ഇപ്പോൾ വാങ്ങിയാൽ 3,500 രൂപ വരെ ലാഭിക്കാം, ഗ്രാസിയ സ്പോർട്‌സ് എഡിഷനായി ക്യാഷ്ബാക്ക് ഓഫറുമായി ഹോണ്ട

ഹോണ്ട ഗ്രാസിയ 125 സ്‌പോർട്‌സ് എഡിഷനെ ശക്തിപ്പെടുത്തുന്നത് സ്‌കൂട്ടറിന്റെ സ്റ്റാൻഡേർഡ് മോഡലിനൊപ്പം വരുന്ന അതേ 124 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ്. സുഗമമായ പ്രവർത്തനം, മെച്ചപ്പെട്ട പ്രകടനം, മെച്ചപ്പെട്ട ഇന്ധനക്ഷമത എന്നിവയ്ക്കായി ഹോണ്ടയുടെ PGM-Fi, ഹോണ്ട ഇക്കോ ടെക്നോളജി, എൻഹാൻസ്ഡ് സ്മാർട്ട് പവർ എന്നിവ ഇതിൽ അവതരിപ്പിക്കുന്നു.

ഇപ്പോൾ വാങ്ങിയാൽ 3,500 രൂപ വരെ ലാഭിക്കാം, ഗ്രാസിയ സ്പോർട്‌സ് എഡിഷനായി ക്യാഷ്ബാക്ക് ഓഫറുമായി ഹോണ്ട

ഈ എയർ-കൂൾഡ് എഞ്ചിൻ 6000 rpm-ൽ പരമാവധി 8.25 bhp കരുത്തും 5000 rpm-ൽ 10.3 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. മുൻവശത്ത് ടെലിസ്‌കോപ്പിക് സസ്‌പെൻഷനും പിൻവശത്ത് മൂന്ന്-ഘട്ട ക്രമീകരിക്കാവുന്ന സ്പ്രിംഗ് ലോഡുചെയ്‌ത ഹൈഡ്രോളിക് ടൈപ്പ് സസ്‌പെൻഷനുമാണ് ഹോണ്ട നൽകിയിരിക്കുന്നത്.

ഇപ്പോൾ വാങ്ങിയാൽ 3,500 രൂപ വരെ ലാഭിക്കാം, ഗ്രാസിയ സ്പോർട്‌സ് എഡിഷനായി ക്യാഷ്ബാക്ക് ഓഫറുമായി ഹോണ്ട

ബ്രേക്കിംഗിനായി മുൻവശത്ത് 190 mm ഡിസ്കും പിൻവശത്ത് 130 mm ഡ്രമ്മും കോമ്പി-ബ്രേക്കിംഗ് സിസ്റ്റത്തിന്റെ സഹായത്തോടെ ഉപയോഗിക്കുന്നു. ഗ്രാസിയയുടെ സ്റ്റാൻഡേർഡ് മോഡൽ ഡ്രം, ഡിസ്ക് എന്നീ രണ്ട് വേരിയന്റുകളിൽ ലഭ്യമാണ്.

Most Read Articles

Malayalam
English summary
Honda Announced New Cashback Offer For Grazia 125 Sports Edition. Read in Malayalam
Story first published: Friday, June 4, 2021, 9:29 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X