Just In
- 39 min ago
ഏറ്റവും ദൈർഖ്യമേറിയ നോ-ഹാൻഡ് വീലി റെക്കോർഡ് തകർത്ത് ബജാജ് പൾസർ NS 160
- 2 hrs ago
കിയയ്ക്കായി രണ്ട് പുതിയ ഡിസൈൻ അവാർഡുകൾ കരസ്ഥമാക്കി സോറെന്റോ
- 2 hrs ago
വില്‍പ്പന തന്ത്രവുമായി ഹീറോ; താങ്ങാനാവുന്ന ബൈക്കെന്ന ഖ്യാതിയോടെ HF 100 അവതരിപ്പിച്ചു
- 3 hrs ago
പോളോ കംഫർട്ട്ലൈൻ ടർബോ-പെട്രോൾ വേരിയന്റിനെ വിപണിയിൽ അവതരിപ്പിച്ച് ഫോക്സ്വാഗൺ
Don't Miss
- Sports
IPL 2021: മാക്സ്വെല് ആളാകെ മാറി, ഒരൊറ്റ കാരണം മാത്രം- ചൂണ്ടിക്കാട്ടി ചോപ്ര
- Finance
ആരോഗ്യ പരിശോധനകള്‍ ഇല്ലാതെയും ലൈഫ് ഇന്‍ഷുറന്‍സ് ലഭിക്കുമോ? അറിയാം
- Travel
കാത്തിരിക്കാം...ഏറ്റവും മികച്ച ബീച്ച് അനുഭവങ്ങളുമായി ഫ്രഞ്ച് പോളിനേഷ്യ തുറക്കുന്നു
- News
കൊവിഡ് വ്യാപനം രൂക്ഷം: മെഡിക്കൽ ഓക്സിജൻ പാഴാക്കരുത് സംസ്ഥാനങ്ങളോട് കേന്ദ്രം
- Movies
അനു സിത്താരയുടെ വിവാഹ ജീവിതത്തിലെ പ്രശ്നമെന്താണ്; കാവ്യ മാധവന്റെ സൗന്ദര്യത്തെ കുറിച്ചും തുറന്ന് പറഞ്ഞ് നടി
- Lifestyle
ചുണ്ടിലെ കറുപ്പ് നിശ്ശേഷം നീക്കാം; പരിഹാരം ഈ കൂട്ടുകള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ആക്ടിവ 125 വില്‍പ്പന ഉയര്‍ത്താന്‍ പുതിയ തന്ത്രങ്ങളുമായി ഹോണ്ട; ഓഫറും ആനുകൂല്യങ്ങളും ഇതാ
ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയില്‍ നിന്നുള്ള ജനപ്രീയ മോഡലാണ് ആക്ടിവ 125. അടുത്ത കാലത്തായി മോഡലിന്റെ വില്‍പ്പനയില്‍ ചെറിയ ഇടിവ് സംഭവിച്ചുവെന്ന് വേണം പറയാന്‍.

വരും മാസങ്ങളില്‍ മോഡലിന്റെ വില്‍പ്പന ഉയര്‍ത്തുന്നതിനും കൂടുതല്‍ ഉപഭോക്താക്കളെ ബ്രാന്‍ഡിലേക്ക് അടുപ്പിക്കുന്നതിനൂമായി മോഡലില്‍ ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി ഇപ്പോള്‍.

ജനപ്രിയ സ്കൂട്ടറായ ആക്ടിവ 125 വാങ്ങുമ്പോള്‍ 5,000 രൂപയുടെ ക്യാഷ്ബാക്ക് ഉപഭോക്താവിന് കമ്പനി വാഗ്ദാനം ചെയ്യുന്നു. ക്രെഡിറ്റ് കാര്‍ഡുകള്‍ അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ് ഇഎംഐ ഓപ്ഷന് വഴിയുള്ള പേയ്മെന്റുകള്‍ക്ക് മാത്രമേ ക്യാഷ്ബാക്ക് ബാധകമാകൂകയുള്ളുവെന്നും ഹോണ്ട അറിയിച്ചു.
MOST READ: സോനെറ്റ്, സെല്‍റ്റോസ് മോഡലുകളില്‍ പുത്തന്‍ ലോഗോ നല്കാന് കിയ

സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ്, ഫെഡറല്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, യെസ് ബാങ്ക് എന്നിവ ഉള്‍പ്പെടുന്ന ഹോണ്ട മോട്ടോര്‍സൈക്കിള്‍, സ്കൂട്ടര്‍ ഇന്ത്യയുടെ പങ്കാളി ബാങ്കുകള്‍ എന്നിവ ഉപയോഗിച്ച് ധനസഹായം വാങ്ങാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് മാത്രമേ ക്യാഷ്ബാക്ക് പദ്ധതി സാധുതയുള്ളൂ.

കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നടത്തിയ ആക്ടിവ 125-ന്റെ ഓണ്‍ലൈന്‍ ബുക്കിംഗിനും ഈ ഓഫര്‍ ബാധകമാണ്. ആക്ടിവ 125 നിലവില്‍ സ്റ്റാന്‍ഡേര്‍ഡ്, അലോയ്, ഡീലക്സ് എന്നീ മൂന്ന് വേരിയന്റുകളില്‍ ലഭ്യമാണ്.

എന്‍ട്രി ലെവല്‍ സ്റ്റാന്‍ഡേര്‍ഡ് വേരിയന്റിന്, 70,629 രൂപയാണ് എക്സ്ഷോറൂം വില. ടോപ്പ്-ഓഫ്-ലൈന്‍ ഡീലക്സ് വേരിയന്റിന്, 77,752 രൂപയാണ് എക്സ്ഷോറൂം വിലയായി നല്‍കേണ്ടത്.

സംയോജിത ഫ്യുവല്‍ ഇഞ്ചക്ഷന് സാങ്കേതികവിദ്യ ലഭിക്കുന്ന 124 സിസി സിംഗിള്‍ സിലിണ്ടര്‍, എയര്‍-കൂള്‍ഡ് എഞ്ചിനില്‍ നിന്നാണ് സ്കൂട്ടര്‍ കരുത്ത് ഉത്പാദിപ്പിക്കുന്നത്. എഞ്ചിന് തുടര്‍ച്ചയായ വേരിയബിള്‍ ട്രാന്‍സ്മിഷനുമായി (CVT) ജോടിയാക്കുകയും ചെയ്യുന്നു.
MOST READ: കാറിനുള്ളിൽ അലങ്കാരങ്ങൾ പാടില്ല; പുതിയ ഉത്തരവുമായി സംസ്ഥാന സർക്കാർ

ഈ യൂണിറ്റ് 6,000 rpm-ല്‍ പരമാവധി 8 bhp കരുത്തും 5,000 rpm-ല്‍ 10.3 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ഹോണ്ട ഇക്കോ ടെക്നോളജി (HET), ഹോണ്ട എന്‍ഹാന്‍സ്ഡ് സ്മാര്‍ട്ട് പവര്‍ (eSP), പുതിയ എസിജി സൈലന്റ് സ്റ്റാര്‍ട്ട് സിസ്റ്റം എന്നിവ പോലുള്ള പ്രകടനം മെച്ചപ്പെടുത്തുന്ന സവിശേഷതകളും സാങ്കേതികവിദ്യകളും സ്കൂട്ടറില്‍ ലഭ്യമാണ്.

2.5 കോടി വില്‍പ്പന മറികടന്ന ഇന്ത്യയിലെ ഏക സ്കൂട്ടറാണ് ഹോണ്ട ആക്ടിവ. 2001-ല്‍ ആദ്യമായി ആരംഭിച്ച ഹോണ്ട ആക്ടിവ വെറും അഞ്ച് വര്‍ഷത്തിനുള്ളില്‍ 1.5 കോടി ഉപഭോക്താക്കളെ ശ്രേണിയിലേക്ക് എത്തിച്ചു.

മറ്റൊരു ഇരുചക്ര വാഹന കമ്പനികളും ഇതിനുമുമ്പ് ഈ നാഴികക്കല്ലിലെത്തിയിട്ടില്ലെന്ന് വേണം പറയാന്‍. 2005-06 ഓടെ ഇത് 10 ലക്ഷം ഉപഭോക്താക്കളുടെ നാഴികക്കല്ല് പിന്നിടുകയും ചെയ്തു.