വാറണ്ടിയും സൗജന്യ സർവീസ് കാലയളവും നീട്ടിനൽകി ഹോണ്ട

കൊവിഡ് മഹാമാരിയുടെ രണ്ടാമത്തെ തരംഗം കണക്കിലെടുത്ത് വാഹനങ്ങളുടെ സർവീസ് സംബന്ധിച്ച ആനുകൂല്യങ്ങളും വാറണ്ടിയും നീട്ടിനൽകുകയാണ് എല്ലാ വാഹന നിർമാണ കമ്പനികളും.

വാറണ്ടിയും സൗജന്യ സർവീസ് കാലയളവും നീട്ടിനൽകി ഹോണ്ട

ഇപ്പോൾ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹോണ്ടയും തങ്ങളുടെ മോട്ടോർസൈക്കിളുകൾക്കും സ്കൂട്ടറുകൾക്കുമായി വാറണ്ടിയും സൗജന്യ സർവീസ് കാലയളവും നീട്ടി നൽകുന്നതായി പ്രഖ്യാപിച്ചിരിക്കുകയാണ്.

വാറണ്ടിയും സൗജന്യ സർവീസ് കാലയളവും നീട്ടിനൽകി ഹോണ്ട

രാജ്യത്തുടനീളമാണ് ഈ സേവനം കമ്പനി ലഭ്യമാക്കിയിരിക്കുന്നത്. ഉപഭോക്താക്കളുടെയും തൊഴിലാളികളുടെയും സുരക്ഷയും ക്ഷേമവും ഉറപ്പാക്കുകയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.

MOST READ: മാർക്ക് 2 ഇലക്‌ട്രിക് സ്കൂട്ടർ 2021 ഓഗസ്റ്റ് 15-ന് അവതരിപ്പിക്കുമെന്ന് സിമ്പിൾ എനർജി

വാറണ്ടിയും സൗജന്യ സർവീസ് കാലയളവും നീട്ടിനൽകി ഹോണ്ട

മാത്രമല്ല ഈ വിപുലീകരണത്തിലൂടെ ലോക്ക്ഡൗൺ സാഹചര്യം കാരണം നഷ്ടപ്പെട്ടേക്കാവുന്ന വാറണ്ടിയുടെയും സൗജന്യ സേവനത്തിന്റെയും ആനുകൂല്യങ്ങൾ ഉപഭോക്താക്കൾക്ക് പിന്നീട് നേടാൻ കഴിയും.

വാറണ്ടിയും സൗജന്യ സർവീസ് കാലയളവും നീട്ടിനൽകി ഹോണ്ട

ഇന്ത്യയിലെ എല്ലാ ഹോണ്ട ഉപഭോക്താക്കൾക്കും ഈ വിപുലീകരണം ബാധകമാകും. അവരുടെ വാഹനത്തിന്റെ സൗജന്യ സേവനം, വാറന്റി, വിപുലീകൃത വാറന്റി എന്നിവ 2021 ഏപ്രിൽ ഒന്നിനും മെയ് 31 നും ഇടയിൽ അവസാനിക്കുന്നവർക്കാകും മുൻഗണന.

MOST READ: ജനപ്രിയ കമ്മ്യൂട്ടർ മോഡലായ ഷൈന് ക്യാഷ്ബാക്കുകൾ പ്രഖ്യാപിച്ച് ഹോണ്ട

വാറണ്ടിയും സൗജന്യ സർവീസ് കാലയളവും നീട്ടിനൽകി ഹോണ്ട

ഉപഭോക്താക്കൾക്ക് ആനുകൂല്യങ്ങൾ ജൂലൈ 31 വരെയാണ് നീട്ടിനൽകിയിരിക്കുന്നത്. രാജ്യത്തെ മിക്കവാറും എല്ലാ പ്രമുഖ കാറുകളും ഇരുചക്ര വാഹന നിർമാതാക്കളും സമാനമായ വെല്ലുവിളികൾ നേരിടുന്ന ഈ സമയത്ത് സമാനമായ വിപുലീകരണ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്.

വാറണ്ടിയും സൗജന്യ സർവീസ് കാലയളവും നീട്ടിനൽകി ഹോണ്ട

കൊവിഡ്-19 ന്റെ വ്യാപനവും അണുബാധയുടെ രണ്ടാമത്തെ തരംഗവും കുറയ്ക്കുന്നതിനായി കടുത്ത നിയന്ത്രണങ്ങളും ലോക്ക്ഡൗണുകളുമാണ് രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ പ്രഖ്യാപിച്ചിരിക്കുന്നത്. അതിനാൽ തന്നെ വർക്ക്‌ഷോപ്പുകളും ഡീലർഷിപ്പുകളും ഒന്നും തന്നെ ഇപ്പോൾ പ്രവർത്തിക്കുന്നില്ല.

MOST READ: യമഹ XSR 125 നിയോ റെട്രോ മോട്ടോർസൈക്കിളിന്റെ പ്രധാന ഹൈലൈറ്റുകൾ

വാറണ്ടിയും സൗജന്യ സർവീസ് കാലയളവും നീട്ടിനൽകി ഹോണ്ട

കഴിഞ്ഞ വർഷം ദേശീയ ലോക്ക്ഡൗൺ കാരണം ഉത്പാദനവും വിൽപ്പനയും തകർന്നടിഞ്ഞെങ്കിലും കഴിഞ്ഞ വർഷത്തിന്റെ അവസാനത്തോടെ ഇന്ത്യൻ വാഹന വ്യവസായത്തിൽ നിന്ന് ശക്തമായ പുനരുജ്ജീവനമുണ്ടായി.

വാറണ്ടിയും സൗജന്യ സർവീസ് കാലയളവും നീട്ടിനൽകി ഹോണ്ട

എന്നിരുന്നാലും, ഈ വർഷം വീണ്ടും ഇത്തരമൊരു സാഹചര്യത്തിലൂടെ കടന്നുപോകുന്നത് വാഹന വ്യവസായത്തെ കാര്യമായി തന്നെ ബാധിക്കുമെന്നാണ് കണക്കുകൂട്ടൽ. നിലവിൽ ദേശീയ ലോക്ക്ഡൗൺ ഇല്ലെങ്കിലും, കർശനമായ നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ മിക്ക സംസ്ഥാനങ്ങളും ഇത്തരം തുടർനടപടികളിലൂടെ മുന്നോട്ടു പോവുകയാണ്.

Most Read Articles

Malayalam
English summary
Honda Announced The Extension Of Warranty And Free Vehicle Service Benefits Until 31 July. Read in Malayalam
Story first published: Monday, May 17, 2021, 13:46 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X