ബെന്‍ലി e ഇലക്ട്രിക് സ്‌കൂട്ടറിന്റെ പരീക്ഷണയോട്ടം ആരംഭിച്ച് ഹോണ്ട; അവതരണം 2021 ഓടെ?

ഓരോ ദിവസം കഴിയുന്തോറും രാജ്യത്ത് ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകളിലേക്കും സ്‌കൂട്ടറുകളിലേക്കും മാറുന്ന ഉപഭോക്താക്കളുടെ എണ്ണം വര്‍ധിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ബെന്‍ലി e ഇലക്ട്രിക് സ്‌കൂട്ടറിന്റെ പരീക്ഷണയോട്ടം ആരംഭിച്ച് ഹോണ്ട; അവതരണം 2021 ഓടെ?

വര്‍ദ്ധിച്ചുവരുന്ന ഇന്ധന വിലയും ശുദ്ധവും സുരക്ഷിതവുമായ അന്തരീക്ഷത്തിന്റെ ആവശ്യകതയും കണക്കിലെടുക്കുമ്പോള്‍ ഇന്ത്യയിലെ ഓരോ ഇരുചക്ര വാഹന നിര്‍മാതാക്കളും മുന്നോട്ട് പോകുന്ന ഈ പുതിയ പ്രവണതയ്ക്ക് കാരണമാകുന്നു. ജാപ്പനീസ് ബ്രാന്‍ഡായ ഹോണ്ടയില്‍ നിന്നുള്ള ഒരു ഇലക്ട്രിക് സ്‌കൂട്ടറാണ് ബെന്‍ലി e.

ബെന്‍ലി e ഇലക്ട്രിക് സ്‌കൂട്ടറിന്റെ പരീക്ഷണയോട്ടം ആരംഭിച്ച് ഹോണ്ട; അവതരണം 2021 ഓടെ?

ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ARAI) മോഡല്‍ രാജ്യത്ത് പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. 2019-ലാണ്, 4 ഇലക്ട്രിക് മോഡലുകള്‍ അടങ്ങിയ ബെന്‍ലി e സീരീസ് ഹോണ്ട വെളിപ്പെടുത്തിയത്. ബെന്‍ലി e 1, ബെന്‍ലി e 1 പ്രോ, ബെന്‍ലി e II, ബെന്‍ലി e II പ്രോ എന്നിങ്ങനെയാണ് ആ മോഡലുകള്‍.

MOST READ: 1.50 ലക്ഷം രൂപ വരെ ആനുകൂല്യം, ജൂൺ മാസത്തെ പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ച് ഹ്യുണ്ടായി

ബെന്‍ലി e ഇലക്ട്രിക് സ്‌കൂട്ടറിന്റെ പരീക്ഷണയോട്ടം ആരംഭിച്ച് ഹോണ്ട; അവതരണം 2021 ഓടെ?

ഇവയില്‍, ബെന്‍ലി e 1 നെ ക്ലാസ് 1 കാറ്റഗറി 2 ആയി തരം തിരിച്ചിരിക്കുന്നു. ബെന്‍ലി e II ക്ലാസ് 2 കാറ്റഗറി 3 ആയി തരം തിരിച്ചിരിക്കുന്നു. മുന്‍വശത്ത് വലിയ സ്റ്റോറേജ് ബാസ്‌ക്കറ്റ്, ഒരു വലിയ റിയര്‍ കാരിയര്‍, നക്കിള്‍ ഗാര്‍ഡുകള്‍, ഫുട്ട് ബ്രേക്ക് സിസ്റ്റം എന്നിവ സ്റ്റാന്‍ഡേര്‍ഡായി മോഡലുകള്‍ക്ക് ലഭിക്കുന്നു.

ബെന്‍ലി e ഇലക്ട്രിക് സ്‌കൂട്ടറിന്റെ പരീക്ഷണയോട്ടം ആരംഭിച്ച് ഹോണ്ട; അവതരണം 2021 ഓടെ?

ദൈനംദിന പിക്കപ്പ്, ഡെലിവറി സേവനങ്ങള്‍ക്കായുള്ള ബിസിനസ്സ് ഉപയോഗത്തിനായി സംവിധാനം ചെയ്ത മോഡലാണ് ഹോണ്ട ബെന്‍ലി e. എല്‍ഇഡി ഹെഡ്‌ലാമ്പ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ആക്‌സസറി പവര്‍ സോക്കറ്റ് എന്നിവയും മോഡലിന്റെ സവിശേഷതയാണ്.

MOST READ: ക്യാപ്ച്ചറിന്റെ ഇ-ടെക് ഹൈബ്രിഡ് പതിപ്പിനെ അവതരിപ്പിച്ച് റെനോ

ബെന്‍ലി e ഇലക്ട്രിക് സ്‌കൂട്ടറിന്റെ പരീക്ഷണയോട്ടം ആരംഭിച്ച് ഹോണ്ട; അവതരണം 2021 ഓടെ?

പിക്കപ്പിനും ഡെലിവറി ഉപയോഗത്തിനുമായി സംവിധാനം ചെയ്യുന്നതിനാല്‍, ഇതിന് ഫ്‌ലാറ്റ് റിയര്‍ ഡെക്കും മുന്‍വശത്ത് വലിയ കൊട്ടയും ഘടിപ്പിക്കും. ഏകദേശം 60 കിലോഗ്രാം വരെ ഭാരം വഹിക്കാന്‍ കഴിയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബെന്‍ലി e ഇലക്ട്രിക് സ്‌കൂട്ടറിന്റെ പരീക്ഷണയോട്ടം ആരംഭിച്ച് ഹോണ്ട; അവതരണം 2021 ഓടെ?

റോസ് വൈറ്റിന്റെ ഒറ്റ കളര്‍ സ്‌കീമിലാണ് ഹോണ്ട ബെന്‍ലി e അവതരിപ്പിച്ചിരിക്കുന്നത്. ഒരു റിവേഴ്‌സ് അസിസ്റ്റ് ഫംഗ്ഷനോടുകൂടിയാണ് ഇത് വരുന്നത്, അതിനാല്‍ സ്‌കൂട്ടറിനെ ഒരു ഇടുങ്ങിയ പ്രദേശത്തും ഒരു ചെരിഞ്ഞ പ്രതലത്തിലും തിരിക്കാന്‍ റൈഡറിനെ സഹായിക്കുന്നു.

MOST READ: ഇന്ത്യൻ വിപണിയിൽ വീണ്ടുമൊരു ആഗോള മോഡൽ? രാജ്യത്ത് കൊറോള ക്വസ്റ്റ് നെയിംപ്ലേറ്റ് ട്രേഡ്മാർക്ക് ചെയ്ത് ടൊയോട്ട

ബെന്‍ലി e ഇലക്ട്രിക് സ്‌കൂട്ടറിന്റെ പരീക്ഷണയോട്ടം ആരംഭിച്ച് ഹോണ്ട; അവതരണം 2021 ഓടെ?

12 ഇഞ്ച് നിലവാരത്തില്‍ 90/90 സെക്ഷന്‍ ടയറും 110/90 സെക്ഷന്‍ ടയറുള്ള 10 ഇഞ്ച് പിന്‍ ടയറുകളിലാണ് സ്‌കൂട്ടര്‍ വരുന്നത്. 125-130 കിലോഗ്രാം ആണ് കര്‍ബ് ഭാരം, സംയോജിത ബ്രേക്കിംഗ് സിസ്റ്റം (CBS) സ്റ്റാന്‍ഡേര്‍ഡായി വാഗ്ദാനം ചെയ്യുന്നു.

ബെന്‍ലി e ഇലക്ട്രിക് സ്‌കൂട്ടറിന്റെ പരീക്ഷണയോട്ടം ആരംഭിച്ച് ഹോണ്ട; അവതരണം 2021 ഓടെ?

രണ്ട് മോട്ടോര്‍ ഓപ്ഷനുകളിലാണ് ഹോണ്ട, ബെന്‍ലി e സീരീസ് വാഗ്ദാനം ചെയ്യുന്നത്. 13 Nm torque നിര്‍മ്മിക്കുന്ന 2.8 കിലോവാട്ട് (3.8 PS) ഇലക്ട്രിക് മോട്ടോര്‍ വഴിയാണ് ബെന്‍ലി e, I പ്രോ എന്നിവയ്ക്ക് പവര്‍ ലഭിക്കുന്നത്.

MOST READ: ടേക്ക് ഓഫ് അല്ലെങ്കിൽ ലാൻഡിംഗ് സമയത്ത് വിമാനത്തിന്റെ വിൻഡോ ബ്ലൈന്റുകൾ തുറന്നിരിക്കണം, കാരണമെന്ത്?

ബെന്‍ലി e ഇലക്ട്രിക് സ്‌കൂട്ടറിന്റെ പരീക്ഷണയോട്ടം ആരംഭിച്ച് ഹോണ്ട; അവതരണം 2021 ഓടെ?

30 കിലോമീറ്ററാണ് പരമാവധി വേഗത. പൂര്‍ണ ചാര്‍ജില്‍ 87 കിലോമീറ്റര്‍ വരെ ശ്രേണിയും വാഗ്ദാനം ചെയ്യുന്നു. ഹോണ്ട ബെന്‍ലി e II, II പ്രോ എന്നിവ 4.2 കിലോവാട്ട് (5.7 HP) ഇലക്ട്രിക് മോട്ടോര്‍ 15 Nm torque വാഗ്ദാനം ചെയ്യുന്നു. 60 കിലോമീറ്ററാണ് ഈ മോഡലിന്റ പരമാവധി വേഗത.

പൂര്‍ണ ചാര്‍ജില്‍ 43 കിലോമീറ്റര്‍ വരെ ശ്രേണിയും വാഗ്ദാനം ചെയ്യുന്നു. മൊബൈല്‍ പവര്‍ പായ്ക്ക് (MPP) എന്ന് വിളിക്കുന്ന രണ്ട് 48V ലിഥിയം അയണ്‍ ബാറ്ററികള്‍ ഓരോ മോട്ടോറുകള്‍ക്കും പവര്‍ നല്‍കുന്നു, അവ വേര്‍പെടുത്താവുന്നതും മാറ്റാവുന്നതുമാണ്.

സമര്‍പ്പിത ചാര്‍ജറുകള്‍ വഴി ബാറ്ററികള്‍ വേര്‍പെടുത്താനും പവര്‍ ചെയ്യാനും കഴിയും. റിവേഴ്സ് അസിസ്റ്റ് സവിശേഷതയ്ക്കൊപ്പം ബെന്‍ലി e, I പ്രോ എന്നിവയ്ക്ക് 30 കിലോഗ്രാം ചരക്കുകളും ബെന്‍ലി e II, II പ്രോയ്ക്ക് 60 കിലോഗ്രാം വരെ ചരക്കുകള്‍ വഹിക്കാന്‍ സാധ്യമാണെന്ന് കമ്പനി അവകാശപ്പെടുന്നു.

Source: Motorbeam

Most Read Articles

Malayalam
English summary
Honda Benly e Electric Scooter Spied Testing In India, Find Here All Details. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X