Just In
- 6 min ago എല്ലാവർക്കും 'പഞ്ചിനെ' മതി, ടാറ്റയുടെ കുഞ്ഞൻ പ്രിയപ്പെട്ടവനാകുന്നതിൻ്റെ കാരണം എന്ത്
- 1 hr ago ഈ ബൈക്കിന്റെ കവറിന് വില 16,875 രൂപ, ആക്സസറികളുടെ പൈസയുണ്ടേൽ ഒരു ബുള്ളറ്റ് കൂടി വാങ്ങാം
- 2 hrs ago ADAS ദുരുപയോഗം ചെയ്യുന്നവര്‍ ദേ കാണ്... മഹീന്ദ്ര XUV700 യാത്രക്കാരുടെ ജീവന് രക്ഷിച്ച് സേഫ്റ്റി ഫീച്ചര്‍
- 3 hrs ago ചൈനീസ് വാഹനങ്ങൾ അപകടകാരികളെന്ന് അമേരിക്ക, നിരോധനം ഉടനെ കാണുമോ എന്തോ
Don't Miss
- Finance കേരളാ കമ്പനിയിൽ ഓഹരി വിഹിതം ഉയർത്തി പൊറിഞ്ചു വെളിയത്ത്, കുതിപ്പിന് സാധ്യത, നിങ്ങളുടെ കയ്യിലുണ്ടോ..?
- Movies 'നീ കാരണം എനിക്കും ചീത്തപ്പേരായി... അഭിനയം മടക്കി കെട്ടിവെച്ച് പഠിച്ച് മുന്നേറാൻ നോക്കൂ'
- Sports IPL 2024: മുംബൈക്ക് പുതിയ തലവേദന, ഹാര്‍ദിക്കിനെതിരേ ബുംറ! ഒപ്പം നബിയും; പ്രശ്നം രൂക്ഷം
- Lifestyle ശ്വാസതടസ്സം, നെഞ്ചില്‍ അസ്വസ്ഥത; ജന്മനാ ഉണ്ടാകുന്ന ഹൃദയ വൈകല്യങ്ങളുടെ 7 ലക്ഷണങ്ങള്‍
- News പൂരം അട്ടിമറിച്ച് ബിജെപിക്ക് വോട്ടുണ്ടാക്കി കൊടുക്കാനുള്ള ശ്രമമെന്ന് മുരളീധരൻ;സുരേഷ് ഗോപിയുടെ പ്രതികരണം ഇങ്ങനെ
- Technology കേറി വാടാ മക്കളെ! എത്തി സാംസങ് ഗാലക്സി F15 5G പുതിയ വേരിയന്റ്
- Travel ബാംഗ്ലൂരിലെ ഐടി ടെക്ക് പാർക്കുകൾ! പോകാന്‍ പറ്റില്ലെങ്കിലും അറിഞ്ഞിരിക്കാം
ഇന്ത്യയിൽ NX 200 നേയിപ്ലേറ്റ് ട്രേഡ്മാർക്ക് ചെയ്ത് ഹോണ്ട
ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ ഹോണ്ട പ്രീമിയം 200 സിസി മുതൽ 500 സിസി വിഭാഗത്തിൽ സാന്നിധ്യം ശക്തിപ്പെടുത്തുകയാണ്.
കഴിഞ്ഞ ഒരു വർഷത്തിനിടെ ഹോർനെറ്റ് 2.0 (ചൈനീസ് CB 190 അടിസ്ഥാനമാക്കി), CB 350 ശ്രേണി എന്നിവ ഉൾപ്പെടെ നിരവധി പുതിയ മോട്ടോർസൈക്കിളുകൾ കമ്പനി അവതരിപ്പിച്ചിരുന്നു.
ഏറ്റവും പുതിയതായി ഹോണ്ട, ഇന്ത്യയിൽ മോട്ടോർ സൈക്കിളുകൾക്കും അവയുടെ ഭാഗങ്ങൾക്കും ഫിറ്റിംഗുകൾക്കുമായി 'ഹോണ്ട NX 200' എന്ന ട്രേഡ്മാർക്ക് അപേക്ഷിച്ചിരിക്കുകയാണ്.
ഹോണ്ട തങ്ങളുടെ NX നെയിംപ്ലേറ്റിൽ ഡ്യുവൽ സ്പോർട്ട് മോട്ടോർസൈക്കിളുകൾ വിൽക്കുകയായിരുന്നു. യുഎസ്എയിലും മറ്റ് അന്താരാഷ്ട്ര വിപണികളിലും NX -4, NX 500 ഡോമിനേറ്റർ, NX 250 എന്നിവയും കമ്പനി അവതരിപ്പിച്ചു.
ഇന്ത്യൻ വിപണിയിൽ ഹോണ്ട താങ്ങാനാവുന്ന അഡ്വഞ്ചർ മോട്ടോർസൈക്കിളുകൾ അവതരിപ്പിക്കാമെന്ന് മുൻ റിപ്പോർട്ടുകൾ അവകാശപ്പെടുന്നു.
MOST READ: ഈക്കോയുടെ കാര്‍ഗോ വേരിയന്റ് നവീകരിച്ച് മാരുതി സുസുക്കി; പുതിയ മാറ്റങ്ങള്‍ ഇങ്ങനെ
ഹോണ്ട NX 200 ബ്രാൻഡിന്റെ അടുത്ത 200 സിസി അഡ്വഞ്ചർ മോട്ടോർസൈക്കിളായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഹോർനെറ്റ് 2.0 -ക്ക് സമാനമായി, ചൈനീസ് 190 പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് പുതിയ മോട്ടോർസൈക്കിൾ ഒരുങ്ങുന്നത്.
ചൈനയിൽ CB 190X ഉം ഹോണ്ട വിൽക്കുന്നു. അഡ്വഞ്ചർ സെഗ്മെന്റ് ഉൾപ്പെടെ വിവിധ വിഭാഗങ്ങൾക്കായി പുതിയ ഹോർനെറ്റ് 2.0 പ്ലാറ്റ്ഫോം ഉപയോഗിക്കാമെന്ന് HMSI പ്രസിഡന്റ് സിഇഒയും എംഡിയുമായ അറ്റ്സുഷി ഒഗാറ്റ വെളിപ്പെടുത്തിയിരുന്നു.
റാലി-പ്രചോദിത CRF 250L -ൽ നിന്ന് ഹോണ്ട NX 200 മോട്ടോർസൈക്കിളിന് ഡിസൈൻ പങ്കിടാൻ കഴിയും. ഫ്യുവൽ ഇഞ്ചക്ഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് 184 സിസി എഞ്ചിൻ ഉൾക്കൊള്ളുന്ന ഹോർനെറ്റ് 2.0 -യുമായി ഇത് എഞ്ചിനും ഘടകങ്ങളും പങ്കിടാൻ സാധ്യതയുണ്ട്.
ഈ എഞ്ചിന് 17 bhp കരുത്തും 16.1 Nm torque ഉം ഉത്പാദിപ്പിക്കാൻ കഴിയും, ഇത് അഞ്ച് സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കുന്നു. ഫ്യുവൽ ഇക്കോണമിയും പ്രകടനവും മെച്ചപ്പെടുത്തുന്ന ഹോണ്ട ഇക്കോ ടെക്നോളജി (HET) ഉള്ള ഹോണ്ടയുടെ പ്രോഗ്രാം ചെയ്ത ഫ്യുവൽ ഇഞ്ചക്ഷനും (PGM-FI) എഞ്ചിൻ സജ്ജീകരിച്ചിരിക്കുന്നു.
MOST READ: ടുവാനോ 1100, RSV4 1100 മോഡലുകളുടെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി അപ്രീലിയ
PGM-FI -ക്ക് എട്ട് ഓൺ-ബോർഡ് സെൻസറുകളുണ്ട്, അത് മോട്ടോറിലേക്ക് ഒപ്റ്റിമൽ ഇന്ധനവും വായു മിശ്രിതവും നിരന്തരം ഇൻജെക്റ്റ് ചെയ്യുന്നു.