PCX നെയിംപ്ലേറ്റ് ട്രേഡ്മാർക്ക് ചെയ്ത് ഹോണ്ട; ഇലക്ട്രിക് സ്കൂട്ടർ ഉടൻ ഇന്ത്യയിലെത്താം

ഇന്ത്യയിലെ ട്രേഡ്മാർക്ക് അവകാശങ്ങൾക്കായി ഹോണ്ട PCX ഇലക്ട്രിക് സ്കൂട്ടർ നെയിംപ്ലേറ്റ് ഫയൽ ചെയ്തു. ബ്രാൻഡിന്റെ അന്താരാഷ്ട്ര മോഡൽ നിരയിൽ നിന്ന് ആഭ്യന്തര വിപണിയിൽ പ്രവേശിക്കുമെന്ന് പണ്ടേ കരുതിയിരുന്ന സ്കൂട്ടറുകളിൽ ഒന്നാണിത്.

PCX നെയിംപ്ലേറ്റ് ട്രേഡ്മാർക്ക് ചെയ്ത് ഹോണ്ട; ഇലക്ട്രിക് സ്കൂട്ടർ ഉടൻ ഇന്ത്യയിലെത്താം

കഴിഞ്ഞ മാസമാണ് നിർമ്മാതാക്കൾ പേറ്റന്റ് ഫയൽ ചെയ്തത്, സമീപഭാവിയിൽ ഇലക്ട്രിക് സ്കൂട്ടർ ഇന്ത്യയ്ക്കായി ബ്രാൻഡ് പരിഗണിക്കാമെന്ന് ഇത് സൂചിപ്പിക്കുന്നു.

PCX നെയിംപ്ലേറ്റ് ട്രേഡ്മാർക്ക് ചെയ്ത് ഹോണ്ട; ഇലക്ട്രിക് സ്കൂട്ടർ ഉടൻ ഇന്ത്യയിലെത്താം

ബർഗ്മാൻ സ്ട്രീറ്റിനെ അടിസ്ഥാനമാക്കിയുള്ള ഒരു സീറോ-എമിഷൻ സ്കൂട്ടറിൽ സുസുക്കിയും ഇതിനകം പ്രവർത്തിക്കുന്നുണ്ടെന്നത് ശ്രദ്ധിക്കേണ്ടതാണ്. കഴിഞ്ഞ മാസങ്ങളിൽ പലതവണ ഇതിന്റെ പരീക്ഷണയോട്ടം ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.

MOST READ: നോർട്ടൺ ബ്രാൻഡിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങി ടിവിഎസ്എസ്

PCX നെയിംപ്ലേറ്റ് ട്രേഡ്മാർക്ക് ചെയ്ത് ഹോണ്ട; ഇലക്ട്രിക് സ്കൂട്ടർ ഉടൻ ഇന്ത്യയിലെത്താം

ഈ വർഷാവസാനം അല്ലെങ്കിൽ 2022 -ന്റെ തുടക്കത്തിൽ സുസുക്കി സ്കൂട്ടർ അരങ്ങേറാം. ഹോണ്ടയുടെ മറ്റ് പ്രധാന എതിരാളികളായ ടിവിഎസ്, ബജാജ് എന്നിവയും അവരുടെ ഇലക്ട്രിക് പോർട്ട്ഫോളിയോ വികസിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്നു, അതോടൊപ്പം ഹീറോ അടുത്ത വർഷം ഒരു പുതിയ ഇലക്ട്രിക് സ്കൂട്ടർ പുറത്തിറക്കുമെന്ന് അഭ്യൂഹമുണ്ട്.

PCX നെയിംപ്ലേറ്റ് ട്രേഡ്മാർക്ക് ചെയ്ത് ഹോണ്ട; ഇലക്ട്രിക് സ്കൂട്ടർ ഉടൻ ഇന്ത്യയിലെത്താം

ആഗോള വിപണിയിൽ IC എഞ്ചിൻ, പെട്രോൾ / ഹൈബ്രിഡ്, ഇലക്ട്രിക് പവർട്രെയിൻ ഓപ്ഷനുകളിൽ ഹോണ്ട PCX വിൽക്കുന്നു. രാജ്യത്ത് ഇലക്ട്രിക് പതിപ്പിനാണ് കമ്പനി പേറ്റന്റ് നേടിയത്, അത് ഏറ്റവും സാധ്യതയുള്ള ചോയിസാണ്.

MOST READ: മെയിന്റനൻസ്, വാറണ്ടി പാക്കേജുകളുടെ സാധുത നീട്ടാൻ കസ്റ്റമർ കണക്റ്റ് പ്രോഗ്രാം 2.0 അവതരിപ്പിച്ച് ടൊയോട്ട

PCX നെയിംപ്ലേറ്റ് ട്രേഡ്മാർക്ക് ചെയ്ത് ഹോണ്ട; ഇലക്ട്രിക് സ്കൂട്ടർ ഉടൻ ഇന്ത്യയിലെത്താം

വൃത്തിയുള്ള ബോഡി ലൈനുകളുള്ള ഒരു അഗ്രസ്സീവ് ഡിസൈൻ ശൈലിയും മസ്കുലാർ ട്വിൻ-പോഡ് ഹെഡ്‌ലാമ്പുകളും ഒരു ഉയരമുള്ള വിൻഡ്‌ബ്ലാസ്റ്റ് പ്രൊട്ടക്ടറുമുള്ള ഒരു പ്രമുഖ ഫ്രണ്ട് ഏപ്രണാണ് ഹോണ്ട PCX വഹിക്കുന്നത്.

PCX നെയിംപ്ലേറ്റ് ട്രേഡ്മാർക്ക് ചെയ്ത് ഹോണ്ട; ഇലക്ട്രിക് സ്കൂട്ടർ ഉടൻ ഇന്ത്യയിലെത്താം

സ്പ്ലിറ്റ് ടൈപ്പ് ഫുട്ബോർഡ്, സ്റ്റെപ്പ്-അപ്പ് സിംഗിൾ പീസ് സീറ്റ്, ബ്ലാക്ക് അലോയി വീലുകൾ, സ്റ്റൈലിഷ് ഗ്രാബ് റെയിൽ, അലോയി ഫുട്പെഗുകൾ തുടങ്ങിയവ ഇതിൽ ഉൾക്കൊള്ളുന്നു.

MOST READ: റോയൽ എൻഫീൽഡിന്റെ കളികൾ ഇനി സിംഗപ്പൂരിലും; രാജ്യത്ത് പ്രവർത്തനങ്ങൾ ആരംഭിച്ച് ഇന്ത്യൻ നിർമ്മാതാക്കൾ

PCX നെയിംപ്ലേറ്റ് ട്രേഡ്മാർക്ക് ചെയ്ത് ഹോണ്ട; ഇലക്ട്രിക് സ്കൂട്ടർ ഉടൻ ഇന്ത്യയിലെത്താം

അധിക സൗകര്യത്തിനായി നീക്കം ചെയ്യാവുന്ന ബാറ്ററി പായ്ക്ക്, ടെലിസ്കോപ്പിക് ഫ്രണ്ട് ഫോർക്കുകൾ, പിൻവശത്ത് ട്വിൻ-സൈഡഡ് ഷോക്കുകൾ, 220 mm ഫ്രണ്ട്, റിയർ ഡിസ്ക് ബ്രേക്കുകൾ, ഓൾ-ഡിജിറ്റൽ എൽസിഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, യുഎസ്ബി-C പോർട്ട്, റിമോട്ട് സ്മാർട്ട് കീ, സിംഗിൾ-ചാനൽ ABS എന്നിവയും വാഹനത്തിന് ലഭിക്കുന്നു.

PCX നെയിംപ്ലേറ്റ് ട്രേഡ്മാർക്ക് ചെയ്ത് ഹോണ്ട; ഇലക്ട്രിക് സ്കൂട്ടർ ഉടൻ ഇന്ത്യയിലെത്താം

കൺട്രോളർ യൂണിറ്റ് ഫ്ലോർബോർഡിൽ സ്ഥിതിചെയ്യുമ്പോൾ ഹോണ്ട PCX -ന് ഇരട്ട ബാറ്ററി പായ്ക്കുകൾ സീറ്റിനടിയിൽ സ്ഥാപിച്ചിരിക്കുന്നു.

MOST READ: ഫ്രണ്ട് ബ്രേക്ക് തകരാറിനെ തുടർന്ന് 790 അഡ്വഞ്ചർ മോഡലുകൾ തിരിച്ചുവിളിച്ച് കെടിഎം

PCX നെയിംപ്ലേറ്റ് ട്രേഡ്മാർക്ക് ചെയ്ത് ഹോണ്ട; ഇലക്ട്രിക് സ്കൂട്ടർ ഉടൻ ഇന്ത്യയിലെത്താം

5,500 rpm -ൽ 4.2 കിലോവാട്ട് കരുത്തും, 18 Nm torque ഉം ഉത്പാദിപ്പിക്കാൻ പര്യാപ്തമായ സ്വിംഗ്ആമിൽ ഘടിപ്പിച്ച എസി മോട്ടോറിൽ നിന്നാണ് ഇതിന് പവർ ലഭിക്കുന്നത്. ഒരൊറ്റ ചാർജിൽ 41 കിലോമീറ്ററാണ് കമ്പനി ക്ലെയിം ചെയ്യുന്ന റൈഡിംഗ് ശ്രേണി.

PCX നെയിംപ്ലേറ്റ് ട്രേഡ്മാർക്ക് ചെയ്ത് ഹോണ്ട; ഇലക്ട്രിക് സ്കൂട്ടർ ഉടൻ ഇന്ത്യയിലെത്താം

ഇന്ത്യ ലോഞ്ച് പദ്ധതികൾ ഇതുവരെ അറിവായിട്ടില്ലെങ്കിലും, അടുത്ത വർഷം അല്ലെങ്കിൽ 2023 -ൽ ഹോണ്ട PCX അരങ്ങേറുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ജാപ്പനീസ് നിർമ്മാതാക്കൾ അടുത്തിടെ ഒരു റോഡ്മാപ്പ് തയ്യാറാക്കിയിരുന്നു, അതിൽ 2024 -ൽ തന്നെ നാല് ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ പുറത്തിറങ്ങും എന്ന് സൂചിപ്പിക്കുന്നു.

Most Read Articles

Malayalam
English summary
Honda Files Trademark For PCX Nameplate In India. Read in Malayalam.
Story first published: Thursday, May 13, 2021, 14:19 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X