Just In
- 40 min ago
കാറിലെ മുന്‍സീറ്റ് യാത്രക്കാര്‍ക്ക് എയര്‍ബാഗ് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍
- 1 hr ago
എൻമാക്സ് 155 മോഡലിന് പുതിയ കളർ ഓപ്ഷൻ അവതരിപ്പിച്ച് യമഹ
- 1 hr ago
വെന്റോ ട്രെന്ഡ്ലൈന് വേരിയന്റിന്റെ ഓണ്‍ലൈന്‍ ബുക്കിംഗ് നിര്‍ത്തി ഫോക്സവാഗണ്‍; കാരണം ഇതാ
- 2 hrs ago
കുഷാഖിനെ മാർച്ച് 18-ന് ഇന്ത്യയിൽ അവതരിപ്പിക്കും, സ്ഥിരീകരിച്ച് സ്കോഡ
Don't Miss
- Movies
അവന് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി വന്നാല്‍ എനിക്ക് എട്ടിന്റെ പണി കിട്ടും; മനസ് തുറന്ന് എയ്ഞ്ചല്‍
- Lifestyle
കാലം മാറി, കഥ മാറി; ലോകശ്രദ്ധ നേടിയ 9 സ്ത്രീകള്‍
- Sports
IND vs ENG: ഇന്ത്യ 365 റണ്‍സിന് പുറത്ത്. 160 റണ്‍സിന്റെ മികച്ച ലീഡ്- സുന്ദറിന് സെഞ്ച്വറിയില്ല
- News
ചൊവ്വയുടെ ഉപരിതപലത്തില് ടെസ്റ്റ് ഡ്രൈവിംഗ് നടത്തി പെഴ്സീവിയറന്‍സ്, ചിത്രങ്ങള്‍ പുറത്തുവിട്ട് നാസ
- Finance
പൊതുമേഖലയ്ക്ക് നേട്ടങ്ങളുടെ കാലം,ചവറ കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡിന് ലാഭം 464 കോടി
- Travel
ജീവിക്കുവാന്‍ ഏറ്റവും മികച്ച നഗരങ്ങളായി ബെംഗളുരുവും ഷിംലയും, പിന്നിലായി കൊച്ചി
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഗ്രാസിയ 125-ന് സ്പോര്‍ട്സ് പതിപ്പ് സമ്മാനിച്ച് ഹോണ്ട; വില 82,564 രൂപ
അടിമുടി മാറ്റങ്ങളോടെ പോയ വര്‍ഷമാണ് ബിഎസ് VI -ലേക്ക് നവീകരിച്ച ഗ്രാസിയ 125 -നെ ഹോണ്ട വിപണിയില്‍ അവതരിപ്പിക്കുന്നത്. സ്റ്റാന്‍ഡേര്‍ഡ്, ഡീലക്സ് എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലായിരുന്നു സ്കൂട്ടറിന്റെ അവതരണം.

ഇപ്പോഴിതാ ഹോണ്ട ആഭ്യന്തര വിപണിയില്‍ ഗ്രാസിയ-125 ന് പുതിയ സ്പോര്‍ട്സ് പതിപ്പ് സമ്മാനിച്ചു. 82,564 രൂപയാണ് പുതിയ പതിപ്പിന്റെ എക്സ്ഷോറൂം വില. രാജ്യത്ത് നിലവിലുള്ള അംഗീകൃത ഹോണ്ട ഡീലര്‍ഷിപ്പുകളില്‍ പുതിയ പതിപ്പ് ലഭ്യമാക്കുമെന്നും കമ്പനി അറിയിച്ചു.

പേള്‍ നൈറ്റ്സ്റ്റാര്‍ ബ്ലാക്ക്, സ്പോര്‍ട്സ് റെഡ് കളര്‍ സ്കീമുകളിലാണ് ഈ മോഡല്‍ വില്‍പ്പനയ്ക്ക് എത്തുന്നത്. ഹെഡ്ലാമ്പിനൊപ്പമുള്ള സ്പോര്‍ടി കളര്‍ സ്കീമും ഗ്രാഫിക്സും പുതിയ പതിപ്പിലെ ചില ഡിസൈന്‍ ഹൈലൈറ്റുകളാണ്.
MOST READ: പുതുവർഷത്തിൽ ആകർഷകമായ ഡിസ്കൗണ്ടുകളുമായി ഫോക്സ്വാഗണ്

പുതിയ റേസിംഗ് സ്ട്രൈപ്പുകളും റെഡ്-ബ്ലാക്ക് നിറമുള്ള റിയര്‍ സസ്പെന്‍ഷനും വാഹനത്തിന് സ്പോര്‍ട്ടി പരിവേഷം സമ്മാനിക്കുന്നു. ഹോണ്ട ഗ്രാസിയ സ്പോര്‍ട്സ് പതിപ്പിന് നിറമുള്ള ഫ്രണ്ട് ആര്‍ക്ക്, റിയര്‍ ഗ്രാബ് റെയില്‍ എന്നിവയും ലഭിക്കുന്നു.

ഡിസൈനില്‍ ചെറിയ ഉള്‍പ്പെടുത്തലുകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും എഞ്ചിനില്‍ കമ്പനി മാറ്റങ്ങള്‍ ഒന്നും കൊണ്ടുവന്നിട്ടില്ല. 125 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് സ്കൂട്ടറിന്റെ കരുത്ത്.
MOST READ: ആൾട്രോസ് ഐടർബോയെ വ്യത്യസ്തമാക്കുന്ന ബെസ്റ്റ് ഇൻ സെഗമെന്റ് ഫീച്ചറുകൾ

ഈ എഞ്ചിന് 8.29 bhp കരുത്തും 10.3 Nm torque ഉം സൃഷ്ടിക്കും. ഗ്രാസിയയില്‍ നല്‍കിയിട്ടുള്ള എജിഎസ് സ്റ്റാര്‍ട്ടര്‍ ആന്‍ഡ് ഐഡിലിങ്ങ് സ്റ്റോപ്പ് സിസ്റ്റം 13 ശതമാനം അധിക ഇന്ധനക്ഷമത ഉറപ്പാക്കും.

സിവിടിയാണ് സ്കുട്ടറിലെ ട്രാന്സ്മിഷന്. ഫ്രണ്ട് ആപ്രോണില്‍ സ്ഥാപിച്ചിരിക്കുന്ന എല്‍ഇഡി ഹെഡ്ലാമ്പുകളും ഹാന്‍ഡില്‍ബാര്‍ കൗളില്‍ നല്‍കിയിരിക്കുന്ന എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകളും നവീകരിച്ച് എത്തിയ സ്കൂട്ടറിന്റെ സവിശേഷതകളാണ്.
MOST READ: സ്ക്രാപ് നയം ഉടന്‍ നടപ്പാക്കും; വാഹന വ്യവസായത്തിന് ശക്തി പകരുക ലക്ഷ്യം

എക്സ്റ്റേണല്‍ ഫ്യുവല്‍ ഫില്ലര്‍ ക്യാപ്, ബാര്‍ ടൈപ്പ് ടാക്കോ മീറ്റര്‍, ശരാശരി ഇന്ധനക്ഷമത, സഞ്ചരിക്കാവുന്ന ദൂരം, ത്രീ സ്റ്റെപ്പ് എക്കോ ഇന്റിക്കേറ്റര്‍ എന്നിവയുള്ള ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ എന്നിവയും പുതിയ ഗ്രാസിയയില്‍ ഇടംപിടിച്ചിട്ടുണ്ട്.

1,812 mm നീളവും 697 mm വീതിയും 1,146 mm ഉയരവും 1,260 mm വീല്‍ബേസും വാഹനത്തിനുണ്ട്. 155 mm ആണ് ഗ്രൗണ്ട് ക്ലിയറന്‍സ്. 107 കിലോഗ്രാമാണ് ആകെ ഭാരം.

മുന്നില്‍ 12 ഇഞ്ച് വലിപ്പമുള്ള ടയറും പിന്നില്‍ 10 ഇഞ്ച് വലിപ്പമുള്ള ടയറുമാണുള്ളത്. ഓപ്ഷണലായി അലോയി വീല്‍ തെരഞ്ഞെടുക്കാം. മുന്നില്‍ ടെലിസ്കോപിക് ഫോര്‍ക്കുകളും, മൂന്ന്-ഘട്ടമായി ക്രമീകരിക്കാവുന്ന പിന് സസ്പെന്‍ഷനുമാണ് 2020 ഗ്രാസിയ 125-യുടെ സവിശേഷത.

സുരക്ഷയ്ക്കായി മുന്നില്‍ 190 mm ഡിസ്ക്കും പിന്നില്‍ 130 mm ഡ്രം ബ്രേക്കുമാണ് നല്‍കിയിരിക്കുന്നത്. മാറ്റ് സൈബര്‍ യെല്ലോ, പേള്‍ സ്പാര്ട്ടന് റെഡ്, പേള്‍ സൈറന്‍ ബ്ലൂ, മാറ്റ് ആക്സിസ് ഗ്രേ എന്നിങ്ങനെ മൂന്ന് കളര്‍ ഓപ്ഷനുകളിലാണ് റെഗുലര്‍ പതിപ്പ് വിൽപ്പനയ്ക്ക് എത്തുന്നത്.