ബിഎസ് VI യൂണികോണിനും വില വര്‍ധിപ്പിച്ചു; വില്‍പ്പനയെ ബാധിക്കില്ലെന്ന് ഹോണ്ട

2021 ജനുവരി മുതല്‍ മോഡലുകളുടെ വില വര്‍ധിപ്പിക്കുമെന്ന് ജാപ്പനീസ് നിര്‍മ്മാതാക്കളായ ഹോണ്ട അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഏതാനും മോഡലുകളുടെ വിലയും കമ്പനി നവീകരിച്ചിരുന്നു.

ബിഎസ് VI യൂണികോണിനും വില വര്‍ധിപ്പിച്ചു; വില്‍പ്പനയെ ബാധിക്കില്ലെന്ന് ഹോണ്ട

ഇപ്പോഴിതാ തങ്ങളുടെ ജനപ്രീയ കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിളായ യൂണികോണിനും വില വര്‍ധിപ്പിച്ചിരിക്കുകയാണ് കമ്പനി. ഒറ്റ വേരിയന്റില്‍ മാത്രം വില്‍പ്പനയ്‌ക്കെത്തുന്ന ബിഎസ് VI പതിപ്പിന് ഇപ്പോള്‍ 95,738 രൂപയാണ് എക്‌സ്‌ഷോറൂം വില.

ബിഎസ് VI യൂണികോണിനും വില വര്‍ധിപ്പിച്ചു; വില്‍പ്പനയെ ബാധിക്കില്ലെന്ന് ഹോണ്ട

നേരത്തെ 95,152 രൂപയായിരുന്നു എക്‌സ്‌ഷോറൂം വില. നേരിയ വില വര്‍ധനവ് മാത്രമാണ് ഉണ്ടായിരിക്കുന്നതെന്നും വില്‍പ്പനയെ ഇത് ബാധിക്കില്ലെന്നും കമ്പനി അറിയിച്ചു.

MOST READ: കൈ നിറയെ ആനുകൂല്യങ്ങളുമായി നിസാന്‍ കിക്‌സ് ഇപ്പോള്‍ സ്വന്തമാക്കാം

ബിഎസ് VI യൂണികോണിനും വില വര്‍ധിപ്പിച്ചു; വില്‍പ്പനയെ ബാധിക്കില്ലെന്ന് ഹോണ്ട

2020 ഫെബ്രുവരി മാസത്തിലാണ് ബൈക്കിന്റെ ബിഎസ് VI പതിപ്പിനെ നിര്‍മ്മാതാക്കള്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. വിപണിയില്‍ അവതരിപ്പിക്കുമ്പോള്‍ 93,593 രൂപയായിരുന്നു പുതിയ ബൈക്കിന്റെ എക്‌സ്‌ഷോറൂം വില.

ബിഎസ് VI യൂണികോണിനും വില വര്‍ധിപ്പിച്ചു; വില്‍പ്പനയെ ബാധിക്കില്ലെന്ന് ഹോണ്ട

എന്നാല്‍ ഇടക്കാലത്ത് ബൈക്കിന് നിര്‍മ്മാതാക്കള്‍ ചെറിയ വില വര്‍ധനവുകള്‍ നല്‍കിയിരുന്നു. 162.71 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് പുതിയ ബൈക്കിന്റെ കരുത്ത്.

MOST READ: 2021 മനോഹരമാക്കാന്‍ ടാറ്റ; മോഡല്‍ നിരയിലേക്ക് ഹെക്‌സയും എത്തുന്നു

ബിഎസ് VI യൂണികോണിനും വില വര്‍ധിപ്പിച്ചു; വില്‍പ്പനയെ ബാധിക്കില്ലെന്ന് ഹോണ്ട

ഈ എഞ്ചിന്‍ 8,000 rpm -ല്‍ 14 bhp കരുത്തും 6,000 rpm -ല്‍ 13.92 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. സിംഗിള്‍-ചാനല്‍ എബിഎസും ബൈക്കില്‍ നിര്‍മ്മാതാക്കള്‍ നല്‍കുന്നണ്ട്.

ബിഎസ് VI യൂണികോണിനും വില വര്‍ധിപ്പിച്ചു; വില്‍പ്പനയെ ബാധിക്കില്ലെന്ന് ഹോണ്ട

പേള്‍ ഇഗ്‌നിയസ് ബ്ലാക്ക്, ഇംപീരിയല്‍ റെഡ് മെറ്റാലിക്, മാറ്റ് ആക്‌സിസ് ഗ്രേ മെറ്റാലിക് എന്നിങ്ങനെ മൂന്ന് കളര്‍ ഓപ്ഷനുകളിലാകും യൂണികോണ്‍ ബിഎസ് VI വിപണിയില്‍ എത്തുക.

MOST READ: പുത്തൻ പ്രതീക്ഷകളുമായി കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റിനെ അവതരിപ്പിച്ച് ജീപ്പ്

ബിഎസ് VI യൂണികോണിനും വില വര്‍ധിപ്പിച്ചു; വില്‍പ്പനയെ ബാധിക്കില്ലെന്ന് ഹോണ്ട

പുതിയ പതിപ്പില്‍ ആറ് വര്‍ഷത്തെ വാറന്റി പാക്കേജും ഹോണ്ട വാഗ്ദാനം ചെയ്യുന്നു. ഇത് മൂന്ന് വര്‍ഷത്തെ സ്റ്റാന്‍ഡേര്‍ഡ് വാറണ്ടിയും മൂന്ന് വര്‍ഷത്തെ എക്‌സ്റ്റെന്‍ഡ് വാറണ്ടിയുമാണ്.

ബിഎസ് VI യൂണികോണിനും വില വര്‍ധിപ്പിച്ചു; വില്‍പ്പനയെ ബാധിക്കില്ലെന്ന് ഹോണ്ട

ഹെഡ്‌ലാമ്പിന് മുകളിലായി സ്‌മോക്ക്ഡ് വിസറും ക്രോം ഇന്‍സേര്‍ട്ടുള്ള ഒരു ഫ്രണ്ട് കൗള്‍, ഫ്യുവല്‍ ടാങ്കില്‍ 3D ഹോണ്ട ലോഗോ, സൈഡ് പാനലിലെ ക്രോം ഹൈലൈറ്റുകള്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, എഞ്ചിന്‍ സ്റ്റോപ്പ് സ്വിച്ച് എന്നിവയാണ് പുതിയ ബിഎസ് VI പതിപ്പിലെ ഹൈലൈറ്റ് ഫീച്ചറുകള്‍.

MOST READ: ക്ലിക്ക് ടു ബൈ ഹിറ്റായി! ആക്‌സിസ് ബാങ്കുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ഹ്യുണ്ടായി

ബിഎസ് VI യൂണികോണിനും വില വര്‍ധിപ്പിച്ചു; വില്‍പ്പനയെ ബാധിക്കില്ലെന്ന് ഹോണ്ട

അതേസമയം ബൈക്കുകളില്‍ ഓട്ടോണമസ് ഡ്രൈവിംഗ് സവിശേഷതകള്‍ പരിചയപ്പെടുത്താന്‍ ഒരുങ്ങുകയാണ് ഹോണ്ട. സാങ്കേതികവിദ്യയ്ക്കായി പേറ്റന്റ് ഫയല്‍ ചെയ്യുകയും ചെയ്തു.

ബിഎസ് VI യൂണികോണിനും വില വര്‍ധിപ്പിച്ചു; വില്‍പ്പനയെ ബാധിക്കില്ലെന്ന് ഹോണ്ട

ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളുടെ ലോസ് ഏഞ്ചല്‍സ് ആസ്ഥാനമായുള്ള RnD സെന്റര്‍ അടുത്തിടെ വരാനിരിക്കുന്ന മോട്ടോര്‍സൈക്കിളുകള്‍ക്കായി മൈന്‍ഡ് റീഡിംഗ് സാങ്കേതികവിദ്യയ്ക്കായി പേറ്റന്റ് ഫയല്‍ ചെയ്തതിരിക്കുന്നത്. ഹെല്‍മെറ്റിലെ ബില്‍റ്റ്-ഇന്‍ ഇലക്ട്രോഡുകള്‍ (BMI) വഴി ടെലിപതിയിലൂടെ മോട്ടോര്‍സൈക്കിള്‍ നിയന്ത്രിക്കാന്‍ സാങ്കേതികവിദ്യ റൈഡറിനെ അനുവദിക്കുന്നതാണ് ഈ സംവിധാനം.

Most Read Articles

Malayalam
English summary
Honda Hiked BS6 Unicorn Price. Read in Malayalam.
Story first published: Thursday, January 7, 2021, 20:19 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X