ഹൈനസ് CB350 മോഡലിനും ഇനി അധികം മുടക്കണം, വില വർധനവ് 3,405 രൂപയോളം

റോയൽ എൻഫീൽ ക്ലാസിക് 350 മോഡലിനുള്ള ഉത്തരവുമായി എത്തിയ ഹോണ്ട ഹൈനസ് CB350 ഇന്ത്യൻ വിപണിയിൽ ഗംഭീര പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. റെട്രോ ശൈലിയിൽ ഒരുങ്ങിയ സ്റ്റാൻഡേർഡ് വേരിയന്റിനൊപ്പം സ്ക്രാംബ്ലർ RS വേരിയന്റിനെയും അടുത്തിടെ ജാപ്പനീസ് ബ്രാൻഡ് പുറത്തിറക്കിയിരുന്നു.

ഹൈനസ് CB350 മോഡലിനും ഇനി അധികം മുടക്കണം, വില വർധനവ് 3,405 രൂപയോളം

ഇപ്പോൾ മോട്ടോർസൈക്കിളിന്റെ ഡീലക്സ്, ഡീലക്സ് പ്രോ എന്നിങ്ങനെ രണ്ട് വേരിയന്റിലായി എത്തുന്ന ഹൈനസ് CB350-യുടെ ഈ രണ്ട് വകഭേദങ്ങൾക്കും 3,405 രൂപയുടെ വില വർധനവ് നടപ്പിലാക്കിയതായി പ്രഖ്യാപിച്ചിരിക്കുകയാണ്.

ഹൈനസ് CB350 മോഡലിനും ഇനി അധികം മുടക്കണം, വില വർധനവ് 3,405 രൂപയോളം

ഇന്ത്യൻ വിപണിയിൽ എത്തിയതിനു ശേഷമുള്ള രണ്ടാമത്തെ വില പരിഷ്ക്കരണമാണിത് എന്നതും ശ്രദ്ധേയമാണ്. ഹൈനസ് CB350 ഡീലക്സ് വേരിയന്റിന് ഇനി മുതൽ 189,905 രൂപയും ഡീലക്സ് പ്രോ വേരിയന്റിന് 195,905 രൂപയുമാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടത്.

MOST READ: മനംകവരാൻ വെക്‌ടർ, ഇല‌ക്‌ട്രിക് സ്‌കൂട്ടർ കൺസെപ്റ്റിനെ അവതരിപ്പിച്ച് ഹസ്ഖ്‌വ‌ർണ

ഹൈനസ് CB350 മോഡലിനും ഇനി അധികം മുടക്കണം, വില വർധനവ് 3,405 രൂപയോളം

ഹോണ്ടയുടെ ബിഗ് വിംഗ് ഡീലർഷിപ്പുകൾ വഴിയാണ് ഹൈനസിനെ കമ്പനി ഇപ്പോൾ വിറ്റഴിക്കുന്നത്. ഗുരുഗ്രാം, ബെംഗളൂരു, മുംബൈ, കൊച്ചി, ഇൻഡോർ എന്നിവിടങ്ങളിൽ നിലവിൽ അഞ്ച് ബിഗ് വിംഗ് ടോപ്പ്ലൈൻ ഡീലർഷിപ്പുകളും ഇന്ത്യയിൽ മൊത്തം 18 ബിഗ് വിംഗ് ഡീലർഷിപ്പുകളുമാണ് ഹോണ്ട പ്രവർത്തിപ്പിക്കുന്നത്.

ഹൈനസ് CB350 മോഡലിനും ഇനി അധികം മുടക്കണം, വില വർധനവ് 3,405 രൂപയോളം

അടുത്ത കുറച്ച് മാസങ്ങളിൽ ബിഗ് വിംഗ് ഔട്ട്‌ലെറ്റുകളുടെ എണ്ണം ഇന്ത്യയിലുടനീളം 50 ആയി ഉയർത്താനാണ് ഹോണ്ട ലക്ഷ്യമിടുന്നത്. 349 സിസി, സിംഗിൾ സിലിണ്ടർ, എയർ കൂൾഡ് എഞ്ചിനാണ് ഹൈനസ് CB350 മോഡലിന് തുടിപ്പേകുന്നത്.

MOST READ: അപ്പാച്ചെ RTR 160 4V ചെലവേറും; വില വര്‍ധനവുമായി ടിവിഎസ്

ഹൈനസ് CB350 മോഡലിനും ഇനി അധികം മുടക്കണം, വില വർധനവ് 3,405 രൂപയോളം

അഞ്ച് സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയ എഞ്ചിൻ 5,500 rpm-ൽ പരമാവധി 20.8 bhp കരുത്തും 3,000 rpm-ൽ 30 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. ഡീലക്സ് പ്രോ വേരിയന്റിൽ ബ്ലൂടൂത്ത് പ്രാപ്‌തമാക്കിയ ഹോണ്ട സ്മാർട്ട്‌ഫോൺ വോയ്‌സ് കൺട്രോൾ സിസ്റ്റവും വാഗ്‌ദാനം ചെയ്യുന്നുണ്ട്.

ഹൈനസ് CB350 മോഡലിനും ഇനി അധികം മുടക്കണം, വില വർധനവ് 3,405 രൂപയോളം

ഇത് ഇൻ‌കമിംഗ് കോളുകളിലെ അലേർട്ടുകൾ, മ്യൂസിക് പ്ലേബാക്ക്, നാവിഗേഷനായുള്ള ഓഡിയോ നിർദ്ദേശങ്ങൾ എന്നിവ പോലുള്ള സവിശേഷതകൾ ആക്സസ് ചെയ്യാൻ കഴിയുന്ന ഒരു സമർപ്പിത ഹോണ്ട റോഡ്സിങ്ക് ആപ്ലിക്കേഷനാണ്.

MOST READ: ആവശ്യക്കാര്‍ വര്‍ധിച്ചു; RV300, RV400 മോഡലുകളുടെ ബുക്കിംഗ് നിര്‍ത്തി റിവോള്‍ട്ട്

ഹൈനസ് CB350 മോഡലിനും ഇനി അധികം മുടക്കണം, വില വർധനവ് 3,405 രൂപയോളം

ഹൈനസിന്റെ ടോപ്പ് മോഡലുകൾക്ക് ഹോണ്ടയുടെ സെലക്ടബിൾ ടോർക്ക് കൺട്രോൾ (HSTC) ലഭിക്കും. രണ്ട് വേരിയന്റുകൾക്കും സ്റ്റാൻഡേർഡ് ഫിറ്റ്മെന്റായി ഡ്യുവൽ-ചാനൽ എബിഎസും ലഭിക്കുന്നുണ്ട്.

ഹൈനസ് CB350 മോഡലിനും ഇനി അധികം മുടക്കണം, വില വർധനവ് 3,405 രൂപയോളം

റൗണ്ട് ഹെഡ്‌ലാമ്പ്, ലെതര്‍ ടാന്‍ സീറ്റ്, ഒരു കര്‍വി ഫ്യൂവല്‍ ടാങ്ക്, ക്രോം അലങ്കരിച്ച ഫെന്‍ഡറുകള്‍, എക്സ്ഹോസ്റ്റ് എന്നിവ ഇതിന്റെ ഡിസൈന്‍ സവിശേഷതകളാണ്. കൂടാതെ പൂർണ എല്‍ഇഡി ലൈറ്റിംഗ്, സെമി ഡിജിറ്റല്‍ കണ്‍സോള്‍, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ട്രാക്ഷന്‍ കണ്‍ട്രോള്‍ തുടങ്ങിയ ആധുനിക സവിശേഷതകളും ഹൈനസിന്റെ പ്രത്യേകതയാണ്.

ഹൈനസ് CB350 മോഡലിനും ഇനി അധികം മുടക്കണം, വില വർധനവ് 3,405 രൂപയോളം

വിപണിയില്‍ എത്തി ഏകദേശം ആറ് മാസങ്ങള്‍ പിന്നിടുമ്പോള്‍ വില്‍പ്പന 13,000 യൂണിറ്റിലധികം പിന്നിട്ടതും ഹൈനസിന് ലഭിക്കുന്ന ജനപ്രീതിയുടെ തെളിവാണ്. ഇന്ത്യയിൽ റോയൽ എൻഫീൽഡ് മീറ്റിയോർ 350, ജാവ ക്ലാസിക്, 42, ബെനലി ഇംപെരിയാലെ 400 എന്നിവയ്‌ക്കെതിരെയാണ് ഹോണ്ട ഹൈനസ് 350 മാറ്റുരയ്ക്കുന്നത്.

Most Read Articles

Malayalam
English summary
Honda Increased The Prices Of Honda H'Ness CB350. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X