കുറഞ്ഞ ഡൗണ്‍ പേയ്മെന്റും പലിശ നിരക്കും; പുതിയ ഫിനാന്‍സ് പദ്ധതികളുമായി ഹോണ്ട

ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനും വില്‍പ്പന വര്‍ധിപ്പിക്കുന്നതിനും പുതിയ തന്ത്രങ്ങള്‍ മെനയുകളാണ് വാഹന നിര്‍മ്മാതാക്കള്‍. അത്തരത്തിലൊരു പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹോണ്ട.

കുറഞ്ഞ ഡൗണ്‍ പേയ്മെന്റും പലിശ നിരക്കും; പുതിയ ഫിനാന്‍സ് പദ്ധതികളുമായി ഹോണ്ട

ഹോണ്ട തങ്ങളുടെ മോട്ടോര്‍ സൈക്കിള്‍, സ്‌കൂട്ടര്‍ ഉപഭോക്താക്കള്‍ക്കായി നിരവധി ഫിനാന്‍സ് പദ്ധതികള്‍ അവതരിപ്പിച്ചു. 6.5 ശതമാനം പലിശനിരക്ക് കമ്പനി ഉപഭോക്താക്കള്‍ക്കായി ഇപ്പോള്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു.

കുറഞ്ഞ ഡൗണ്‍ പേയ്മെന്റും പലിശ നിരക്കും; പുതിയ ഫിനാന്‍സ് പദ്ധതികളുമായി ഹോണ്ട

പൂജ്യം പ്രോസസ്സിംഗ് ഫീസും ഡോക്യുമെന്റേഷന്‍ ചാര്‍ജുകളും ഉള്ള ഒരു സ്‌കൂട്ടറിനോ മോട്ടോര്‍സൈക്കിളിനോ ഫിനാന്‍സ് സഹായം നല്‍കുമെന്നും ജാപ്പനീസ് ബ്രാന്‍ഡ് അവകാശപ്പെടുന്നു. ഏറ്റവും കുറഞ്ഞ ഡൗണ്‍ പേയ്മെന്റ് 1,100 രൂപ വാഗ്ദാനം ചെയ്യുമെന്നും ഇത് അവകാശപ്പെടുന്നു.

MOST READ: 520 കിലോമീറ്റർ ശ്രേണി, Q4 ഇ-ട്രോൺ, Q4 സ്‌പോർട്ബാക്ക് ഇ-ട്രോൺ എസ്‌യുവികൾ അവതരിപ്പിച്ച് ഔഡി

കുറഞ്ഞ ഡൗണ്‍ പേയ്മെന്റും പലിശ നിരക്കും; പുതിയ ഫിനാന്‍സ് പദ്ധതികളുമായി ഹോണ്ട

എന്നിരുന്നാലും, ഈ ഓഫറുകള്‍ക്ക് സാധുതയുള്ള ഉല്‍പ്പന്നങ്ങളെക്കുറിച്ച് കമ്പനി പരാമര്‍ശിച്ചിട്ടില്ല. ഡീലര്‍ഷിപ്പുകള്‍ അവരുടെ കൈവശമുള്ള സ്റ്റോക്കിനെ ആശ്രയിച്ച് ഈ ഫിനാന്‍സ് സ്‌കീമുകളില്‍ ചിലത് മാറ്റാനുള്ള അവസരവുമുണ്ട്.

കുറഞ്ഞ ഡൗണ്‍ പേയ്മെന്റും പലിശ നിരക്കും; പുതിയ ഫിനാന്‍സ് പദ്ധതികളുമായി ഹോണ്ട

കൂടാതെ, അത്തരം ഫിനാന്‍സ് സ്‌കീമുകള്‍ സാധാരണയായി വില്‍പ്പന കുറഞ്ഞ ഉല്‍പ്പന്നങ്ങളിലാകും വാഗ്ദാനം ചെയ്യുക. അതേസമയം മികച്ച വില്‍പ്പനയും വലിയ സ്വീകാര്യതയുമാണ് ഹോണ്ട മോട്ടോര്‍സൈക്കിളുകള്‍ക്ക് വിപണിയില്‍ ലഭിക്കുന്നതെന്ന് കമ്പനി അറിയിച്ചു.

MOST READ: പ്രൊഡക്ഷനിലും മൂന്നിരട്ടി ഡിമാന്റ്; ഹ്യുണ്ടായി ക്രെറ്റയ്ക്ക് വിപണിയിൽ പ്രിയമേറുന്നു

കുറഞ്ഞ ഡൗണ്‍ പേയ്മെന്റും പലിശ നിരക്കും; പുതിയ ഫിനാന്‍സ് പദ്ധതികളുമായി ഹോണ്ട

അടുത്തിടെയാണ് വില്‍പ്പനയില്‍ കമ്പനി പുതിയൊരു നാഴികക്കല്ല് പിന്നിട്ടത്. 2001-ല്‍ ആരംഭിച്ചതിനുശേഷം ദക്ഷിണേന്ത്യയിലെ മൊത്തം ഇരുചക്രവാഹന വില്‍പ്പന 1.5 കോടിയിലധികമായയതായി കമ്പനി വെളിപ്പെടുത്തി.

കുറഞ്ഞ ഡൗണ്‍ പേയ്മെന്റും പലിശ നിരക്കും; പുതിയ ഫിനാന്‍സ് പദ്ധതികളുമായി ഹോണ്ട

രാജ്യത്തിന്റെ തെക്കന്‍ മേഖലയിലെ ഒന്നാം നമ്പര്‍ ഇരുചക്ര വാഹന ബ്രാന്‍ഡായി അവര്‍ തുടരുന്നു. കര്‍ണാടക, തമിഴ്നാട്, കേരളം, ആന്ധ്രാപ്രദേശ്, തെലങ്കാന, പുതുച്ചേരി, കേന്ദ്രഭരണ പ്രദേശമായ ആന്‍ഡമാന്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

MOST READ: ഏറ്റവും ദൈർഖ്യമേറിയ നോ-ഹാൻഡ് വീലി റെക്കോർഡ് തകർത്ത് ബജാജ് പൾസർ NS 160

കുറഞ്ഞ ഡൗണ്‍ പേയ്മെന്റും പലിശ നിരക്കും; പുതിയ ഫിനാന്‍സ് പദ്ധതികളുമായി ഹോണ്ട

1.5 കോടി വില്‍പ്പന നാഴികക്കല്ല് നേടാന്‍ കമ്പനി 20 വര്‍ഷമെടുത്തുവെന്നും ഹോണ്ട ടു വീലര്‍ ഇന്ത്യ വ്യക്തമാക്കി. ഇതില്‍ ആദ്യത്തെ 75 ലക്ഷം വില്‍പ്പന നേടാന്‍ 15 വര്‍ഷമെടുത്തു (2001 - 2016). എന്നിരുന്നാലും, ഏറ്റവും പുതിയ 75 ലക്ഷം വില്‍പ്പന വെറും 5 വര്‍ഷമെടുത്തു (2017 - 2021). തെക്കന്‍ മേഖലയില്‍ അവരുടെ ഉല്‍പ്പന്നങ്ങളുടെ 3 മടങ്ങ് വേഗത്തിലുള്ള വളര്‍ച്ചയും സ്വീകാര്യതയുമാണ് രജിസ്റ്റര്‍ ചെയ്യുന്നത്.

കുറഞ്ഞ ഡൗണ്‍ പേയ്മെന്റും പലിശ നിരക്കും; പുതിയ ഫിനാന്‍സ് പദ്ധതികളുമായി ഹോണ്ട

രാജ്യത്തെ ബ്രാന്‍ഡിന്റെ മൊത്തത്തിലുള്ള വില്‍പ്പനയില്‍ ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയത് തെക്കന്‍ മേഖലയാണെന്നും കമ്പനി വ്യക്തമാക്കി. ഹോണ്ട ആക്ടിവ, ഡിയോ സ്‌കൂട്ടര്‍ മോഡലുകള്‍ക്ക് വിപണിയില്‍ ഏറ്റവും ഉയര്‍ന്ന ഡിമാന്‍ഡാണ് ഉള്ളത്, പ്രതിമാസം ഏറ്റവും കൂടുതല്‍ വോളിയം വില്‍പ്പന നടത്തുന്നു.

MOST READ: പോളോ കംഫർട്ട്‌ലൈൻ ടർബോ-പെട്രോൾ വേരിയന്റിനെ വിപണിയിൽ അവതരിപ്പിച്ച് ഫോക്‌സ്‌വാഗൺ

കുറഞ്ഞ ഡൗണ്‍ പേയ്മെന്റും പലിശ നിരക്കും; പുതിയ ഫിനാന്‍സ് പദ്ധതികളുമായി ഹോണ്ട

ബ്രാന്‍ഡിന്റെ ആഭ്യന്തര ബൈക്കിനും സ്‌കൂട്ടര്‍ നിരയ്ക്കും ഒപ്പം മേഖലയിലുടനീളം ഒന്നിലധികം പ്രീമിയം ഡീലര്‍ഷിപ്പുകളും കമ്പനിക്ക് ഉണ്ട്. ഹോണ്ട നിലവില്‍ ഒരു ബിഗ് വിംഗ് ടോപ്പ്‌ലൈനും 5 ബിഗ് വിംഗ് ഷോറൂമുകളും പ്രവര്‍ത്തിക്കുന്നു, ഇത് രാജ്യത്ത് 300 സിസി - 1800 സിസി ഇരുചക്ര വാഹന വിഭാഗത്തിലെ മോഡലുകളെയാണ് വില്‍പ്പനയ്ക്ക് എത്തിക്കുന്നത്.

Most Read Articles

Malayalam
English summary
Honda Introduce New Finance Schemes For Models, Low Down Payment And Low Interest Rate. Read in Malayalam.
Story first published: Friday, April 16, 2021, 12:12 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X