2022 Supra GTR150 സ്‌കൂട്ടര്‍ അവതരിപ്പിച്ച് Honda; നവീകരണങ്ങള്‍ ഇങ്ങനെ

തെരഞ്ഞെടുത്ത അന്താരാഷ്ട്ര വിപണികള്‍ക്കായി ജനപ്രിയ സുപ്ര GTR150 സ്‌കൂട്ടറിന്റെ നവീകരിച്ച പതിപ്പ് പുറത്തിറക്കി ഹോണ്ട. വിയറ്റ്‌നാമീസ് വിപണിയില്‍ വിന്നര്‍ X എന്ന പേരിലും ഇത് വില്‍ക്കപ്പെടുന്നു.

2022 Supra GTR150 സ്‌കൂട്ടര്‍ അവതരിപ്പിച്ച് Honda; നവീകരണങ്ങള്‍ ഇങ്ങനെ

2022 അപ്‌ഡേറ്റിന്റെ ഭാഗമായി സ്‌കൂട്ടറിന് പ്രധാനമായും കോസ്‌മെറ്റിക് നവീകരണങ്ങളാണ് കമ്പനി നല്‍കിയിക്കുന്നത്. സ്‌കൂട്ടറിന്റെ ബാക്കി, എഞ്ചിന്‍, ഫീച്ചറുകള്‍ എന്നിവയില്‍ മാറ്റമില്ലാതെ തുടരുകയും ചെയ്യുന്നു.

2022 Supra GTR150 സ്‌കൂട്ടര്‍ അവതരിപ്പിച്ച് Honda; നവീകരണങ്ങള്‍ ഇങ്ങനെ

വര്‍ഷം തോറും അപ്ഡേറ്റ് ചെയ്യുന്ന ഹോണ്ട സുപ്ര GTR150 ഇപ്പോള്‍ പുതിയതും സ്പോര്‍ട്ടിയറും ആയ ഫ്രണ്ട് എന്‍ഡ് ഡിസൈനുമായിട്ടാണ് വരുന്നത്. ഇരട്ട ഫ്രണ്ട് എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍ ഒരു സ്പോര്‍ട്ബൈക്കില്‍ നിന്ന് ഉത്ഭവിച്ചതാണെന്ന് വേണം പറയാന്‍.

2022 Supra GTR150 സ്‌കൂട്ടര്‍ അവതരിപ്പിച്ച് Honda; നവീകരണങ്ങള്‍ ഇങ്ങനെ

അതിന്റെ ഡൈനാമിക് റൈഡിംഗ് സ്റ്റാന്‍സ് പിന്തുണയ്ക്കാന്‍ വലിയ ടയറുകള്‍ സ്‌കൂട്ടറിന് ലഭിക്കുന്നു. എല്‍ഇഡി ഹെഡ്‌ലാമ്പ്, എല്‍ഇഡി ടെയില്‍ ലാമ്പ്, യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ട്, ബ്ലൂ ബാക്ക്ലിറ്റ് ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവ മോഡലിലെ ചില പ്രധാന ഫീച്ചറുകളാണ്.

2022 Supra GTR150 സ്‌കൂട്ടര്‍ അവതരിപ്പിച്ച് Honda; നവീകരണങ്ങള്‍ ഇങ്ങനെ

സ്‌കൂട്ടറിന്റെ എഞ്ചിന്‍ ഭാഗത്തേയ്ക്ക് വന്നാല്‍, 150 സിസി ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാണ് ഇടംപിടിക്കുന്നത്. അത് 15.4 bhp പരമാവധി കരുത്തും 13.5 Nm പീക്ക് ടോര്‍ക്ക് ബാക്കപ്പ് ചെയ്യുന്നു. എഞ്ചിന്‍ ഒരു CVT ഗിയര്‍ബോക്സുമായി ജോടിയാക്കുകയും ചെയ്യുന്നു.

2022 Supra GTR150 സ്‌കൂട്ടര്‍ അവതരിപ്പിച്ച് Honda; നവീകരണങ്ങള്‍ ഇങ്ങനെ

ഇരുവശത്തും 17 ഇഞ്ച് വലിയ അലോയ് വീലുകളില്‍ സഞ്ചരിക്കുന്ന സ്‌കൂട്ടര്‍ സസ്പെന്‍ഷന്‍ ഡ്യൂട്ടിക്കായി ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും മോണോഷോക്ക് യൂണിറ്റും ഉപയോഗിക്കുന്നു. ബ്രേക്കിംഗിനായി, രണ്ട് അറ്റത്തും ഡിസ്‌കുകള്‍ ഉണ്ട്, കൂടാതെ മെച്ചപ്പെടുത്തിയ സുരക്ഷയ്ക്കായി സിംഗിള്‍-ചാനല്‍ എബിഎസ് സജ്ജീകരണവും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

2022 Supra GTR150 സ്‌കൂട്ടര്‍ അവതരിപ്പിച്ച് Honda; നവീകരണങ്ങള്‍ ഇങ്ങനെ

സ്‌കൂട്ടര്‍ ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ എത്തില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നിരുന്നാലും, സ്പോര്‍ട്ടി മോട്ടോ സ്‌കൂട്ടറായി രാജ്യത്ത് ഇതിനകം വിറ്റഴിക്കപ്പെടുന്ന യമഹ എയ്റോക്സ് 155-യുമായി ഇത് മത്സരിക്കുന്നു.

2022 Supra GTR150 സ്‌കൂട്ടര്‍ അവതരിപ്പിച്ച് Honda; നവീകരണങ്ങള്‍ ഇങ്ങനെ

ഹോണ്ടയില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിച്ചാല്‍, അടുത്തിടെ ആക്ടിവ 125 പ്രീമിയം എഡിഷന്‍ സ്‌കൂട്ടര്‍ ഇന്ത്യയില്‍ കമ്പനി അവതരിപ്പിച്ചിരുന്നു. രണ്ട് ഡ്യുവല്‍ ടോണ്‍ കളര്‍ ഓപ്ഷനുകളിലാണ് പുതിയ സ്‌കൂട്ടര്‍ വാഗ്ദാനം ചെയ്യുന്നത് - പേള്‍ അമേസിംഗ് വൈറ്റ് വിത്ത് മാറ്റ് മാഗ്‌നിഫിസെന്റ് കോപ്പര്‍ മെറ്റാലിക്, മാറ്റ് സ്റ്റീല്‍ ബ്ലാക്ക് മെറ്റാലിക്, മാറ്റ് ഏള്‍ സില്‍വര്‍ മെറ്റാലിക്.

2022 Supra GTR150 സ്‌കൂട്ടര്‍ അവതരിപ്പിച്ച് Honda; നവീകരണങ്ങള്‍ ഇങ്ങനെ

ആക്ടിവ 125 പ്രീമിയം ഡ്രം അലോയ് വേരിയന്റിന് 78,725 രൂപയും ഡിസ്‌ക് വേരിയന്റിന് 82,280 രൂപയുമാണ് (എക്‌സ്‌ഷോറൂം) വില. കോസ്മെറ്റിക് അപ്ഡേറ്റുകള്‍ കൂടാതെ, പ്രീമിയം എഡിഷന്‍ സ്‌കൂട്ടര്‍ സ്റ്റാന്‍ഡേര്‍ഡ് ആക്ടിവ 125 പോലെ തന്നെ തുടരുന്നു.

2022 Supra GTR150 സ്‌കൂട്ടര്‍ അവതരിപ്പിച്ച് Honda; നവീകരണങ്ങള്‍ ഇങ്ങനെ

സ്റ്റൈലിംഗ് അപ്ഡേറ്റുകളെക്കുറിച്ച് പറയുകയാണെങ്കില്‍, സ്‌കൂട്ടറിന് ഡ്യുവല്‍-ടോണ്‍ ബോഡി കളര്‍ ലഭിക്കുന്നു, അത് സൈഡ് പാനലുകള്‍ക്കൊപ്പം മുന്‍വശത്തേയ്ക്കും വ്യാപിക്കുന്നു. ഇതിനുപുറമെ, സ്‌കൂട്ടറിലെ മറ്റ് പ്രധാന മാറ്റങ്ങളില്‍ ബ്ലാക്ക് ഫ്രണ്ട് സസ്പെന്‍ഷനോടുകൂടിയ ബ്ലാക്ക് എഞ്ചിന്‍ ഉള്‍പ്പെടുന്നു.

2022 Supra GTR150 സ്‌കൂട്ടര്‍ അവതരിപ്പിച്ച് Honda; നവീകരണങ്ങള്‍ ഇങ്ങനെ

ഹോണ്ട ആക്ടിവ 125 പ്രീമിയം എഡിഷന്‍ സ്‌കൂട്ടറില്‍ 124 സിസി ശേഷിയുള്ള ബിഎസ് VI എഞ്ചിനാണ് കമ്പനി ഉപയോഗിച്ചിരിക്കുന്നത്. ഈ എഞ്ചിന്‍ 6,500 rpm-ല്‍ 8.1 bhp കരുത്തും 5,000 rpm-ല്‍ 10.3 Nm torque ഉം സൃഷ്ടിക്കും. ഈ മോഡലില്‍ കമ്പനി ഒരു ഫ്യൂവല്‍ ഇഞ്ചക്റ്റഡ് സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്, അതിനാല്‍ സ്‌കൂട്ടറിന്റെ മൈലേജ് വളരെ മികച്ചതായിരിക്കുമെന്നും ഹോണ്ട അവകാശപ്പെടുന്നു.

2022 Supra GTR150 സ്‌കൂട്ടര്‍ അവതരിപ്പിച്ച് Honda; നവീകരണങ്ങള്‍ ഇങ്ങനെ

2021-ലെ ഇന്ത്യ ബൈക്ക് വീക്കില്‍ ഹൈനസ് CB350-യുടെ വാര്‍ഷിക പതിപ്പും ഹോണ്ട പുറത്തിറക്കിയിരുന്നു. ഹോണ്ട ഹൈനസ് CB350-യുടെ വാര്‍ഷിക പതിപ്പിന് 2.03 ലക്ഷം രൂപയ്ക്കാണ് (എക്‌സ്‌ഷോറൂം) പുറത്തിറക്കിയത്.

2022 Supra GTR150 സ്‌കൂട്ടര്‍ അവതരിപ്പിച്ച് Honda; നവീകരണങ്ങള്‍ ഇങ്ങനെ

ഹൈനസ് CB350 ഇന്ത്യന്‍ വിപണിയില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായിട്ടായിരുന്നു വാര്‍ഷിക പതിപ്പ്. ഈ കാലയളവില്‍ കമ്പനി ഹൈനസ് CB350 യുടെ 35,000 യൂണിറ്റുകള്‍ വിറ്റു. വാര്‍ഷിക പതിപ്പ് പുറത്തിറക്കിയതോടെ കമ്പനി ബുക്കിംഗും ആരംഭിച്ചിട്ടുണ്ട്. ഹോണ്ടയുടെ ബിഗ് വിംഗ് ഡീലര്‍ഷിപ്പില്‍ ഈ ബൈക്ക് ബുക്ക് ചെയ്യാന്‍ സാധിക്കും.

2022 Supra GTR150 സ്‌കൂട്ടര്‍ അവതരിപ്പിച്ച് Honda; നവീകരണങ്ങള്‍ ഇങ്ങനെ

ഹോണ്ട ഹൈനസ് CB350-യുടെ സ്റ്റാന്‍ഡേര്‍ഡ് വേരിയന്റ് 1,92,411 രൂപ (എക്‌സ്‌ഷോറൂം, ഡല്‍ഹി) പ്രാരംഭ വിലയില്‍ ഇന്ത്യയില്‍ ലഭ്യമാക്കിയിട്ടുണ്ട്. DLX, DLX പ്രോ എന്നീ രണ്ട് വേരിയന്റുകളിലായാണ് ഈ ബൈക്ക് വില്‍പ്പനയ്ക്ക് എത്തുന്നത്.

2022 Supra GTR150 സ്‌കൂട്ടര്‍ അവതരിപ്പിച്ച് Honda; നവീകരണങ്ങള്‍ ഇങ്ങനെ

പേള്‍ ഇഗ്‌നിയസ് ബ്ലാക്ക്, മാറ്റ് മാര്‍ഷല്‍ ഗ്രീന്‍ മെറ്റാലിക് എന്നീ രണ്ട് നിറങ്ങളിലാണ് ഹൈനസ് CB350 ആനിവേഴ്‌സറി എഡിഷന്‍ ഹോണ്ട വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ടാങ്കിലും സൈഡ് പാനലിലും ബ്രൗണ്‍ നിറമുള്ള ഇരട്ട സീറ്റിലും ക്രോം സൈഡ് സ്റ്റാന്‍ഡിലും ഗോള്‍ഡന്‍ തീം എംബ്ലങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ സ്‌പെഷ്യല്‍ എഡിഷന്‍ മോഡലിന്റെ ലോഗോ ടാങ്കിന് മുകളില്‍ പിന്‍ വരയുള്ള രീതിയിലും ഡിസൈന്‍ ചെയ്തിട്ടുണ്ട്.

Most Read Articles

Malayalam
English summary
Honda introduced 2022 supra gtr 150 scooter find here new changes
Story first published: Thursday, December 30, 2021, 9:20 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X