പുതുപുത്തൻ പരിഷക്കാരങ്ങളുമായി മെയ്‌ഡ് ഇൻ ഇന്ത്യ നാവി സ്‌കൂട്ടർ അമേരിക്കൻ നിരത്തുകളിലെത്തിച്ച് ഹോണ്ട

സ്‌കൂട്ടറോ അതോ ബൈക്കോ എന്ന ചോദ്യം ഏറെ നാൾകേട്ട മോഡലാണ് ഹോണ്ട നാവി. ഇന്ത്യയിൽ ഉണ്ടായിരുന്ന കാലത്തോളം നിരത്തുകളിലെ കൗതുക കാഴ്ച്ചയായിരുന്നു ഈ മങ്കി ബൈക്ക്. നമ്മുടെ വിപണിയിൽ നിന്നും പടിയിറങ്ങിയെങ്കിലും വിദേശത്ത് ഇന്നും നിറസാന്നിധ്യമാണ് ഹോണ്ട നാവി.

പുതുപുത്തൻ പരിഷക്കാരങ്ങളുമായി മെയ്‌ഡ് ഇൻ ഇന്ത്യ നാവി സ്‌കൂട്ടർ അമേരിക്കൻ നിരത്തുകളിലെത്തിച്ച് ഹോണ്ട

വിനോദത്തിന് പ്രാധാന്യം നല്കുന്ന ബൈക്കിന്റേയും സ്‌കൂട്ടറിന്റേയും സങ്കരയിനമാണ് ഹോണ്ട നാവി. അതിനാൽ തന്നെ ഇത്തരം മോഡലുകളോട് വിദേശ വിപണിക്ക് എന്നും ഒരു താത്പര്യമുണ്ട്. അതിനാൽ തന്നെ വാഹനത്തിന്റെ പുതുക്കിയ പതിപ്പിനെ അമേരിക്കയിൽ പുറത്തിറക്കിയിരിക്കുകയാണ് കമ്പനി.

പുതുപുത്തൻ പരിഷക്കാരങ്ങളുമായി മെയ്‌ഡ് ഇൻ ഇന്ത്യ നാവി സ്‌കൂട്ടർ അമേരിക്കൻ നിരത്തുകളിലെത്തിച്ച് ഹോണ്ട

1,807 ഡോളറാണ് പുതിയ 2022 ഹോണ്ട നാവിക്ക് മുടക്കേണ്ടിവരിക. അതായത് ഏകദേശം 1.34 ലക്ഷം രൂപ. നാവി ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തിയപ്പോൾ 50,000 രൂപ വിലയിലാണ് പരിചയപ്പെടുത്തിയിരുന്നത്. ഇപ്പോൾ യുഎസിൽ അവതരിപ്പിച്ചിരിക്കുന്ന ഈ മിനി മോട്ടോ ഇന്ത്യയിൽ നിർമിച്ചതാണ് എന്ന കാര്യവും ശ്രദ്ധേയമാണ്.

പുതുപുത്തൻ പരിഷക്കാരങ്ങളുമായി മെയ്‌ഡ് ഇൻ ഇന്ത്യ നാവി സ്‌കൂട്ടർ അമേരിക്കൻ നിരത്തുകളിലെത്തിച്ച് ഹോണ്ട

2022 ജനുവരി മുതൽ യുഎസ്എയിലുടനീളം വാഹനം വിൽപ്പനയ്‌ക്കെത്തുമെന്നാണ് ഹോണ്ട അറിയിച്ചിരിക്കുന്നത്. 2016 നും 2017 നും ഇടയിൽ വളരെ കുറഞ്ഞ വിൽപ്പനയുമായി മുന്നോട്ടു പോയതിനാലാണ് കമ്പനി ഇന്ത്യയിൽ നിന്നും നാവിയെ നിർത്തലാക്കിയത്. എന്നാൽ പിൻവലിച്ചെങ്കിലും കയറ്റുമതി വിപണികൾക്കായി വാഹനത്തെ ഇപ്പോഴും ഇവിടെ നിർമിക്കപ്പെടുന്നുണ്ട്.

പുതുപുത്തൻ പരിഷക്കാരങ്ങളുമായി മെയ്‌ഡ് ഇൻ ഇന്ത്യ നാവി സ്‌കൂട്ടർ അമേരിക്കൻ നിരത്തുകളിലെത്തിച്ച് ഹോണ്ട

ഇന്ത്യയിൽ നിന്ന് ഏറ്റവുമധികം കയറ്റുമതി ചെയ്യുന്ന ഹോണ്ട ടൂ വീലറാണ് നാവി എന്ന കാര്യവും എടുത്തുപറയേണ്ട ഒന്നാണ്. നാവിയുടെ മൊത്തത്തിലുള്ള രൂപം കമ്പനിയുടെ മങ്കി ബൈക്കായ ഗ്രോമുമായി വളരെയധികം സാമ്യം ഉള്ളതാണ്. തുടക്കക്കാർക്ക് അനുയോജ്യമായ എർഗണോമിക്‌സ്, വിചിത്രമായ രൂപകൽപ്പന, രസകരമായ സവാരി എന്നിവ കോർത്തിണക്കി അമേരിക്കയിലെ ഹൈസ്‌കൂൾ കൗമാരക്കാരെ ലക്ഷ്യമിട്ടാണ് വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്.

പുതുപുത്തൻ പരിഷക്കാരങ്ങളുമായി മെയ്‌ഡ് ഇൻ ഇന്ത്യ നാവി സ്‌കൂട്ടർ അമേരിക്കൻ നിരത്തുകളിലെത്തിച്ച് ഹോണ്ട

നാവിയുടെ ഒതുക്കമുള്ള വലിപ്പവും ചെറുപ്പക്കാർക്ക് ഒരു അധിക നേട്ടമാണ്. ഹോണ്ടയുടെ എൻഹാൻസ്‌ഡ് സ്‌മാർട്ട് പവർ (eSP) സാങ്കേതികവിദ്യ ഉപയോഗിച്ച് ആക്‌‌ടിവയിൽ നിന്ന് ഉരുത്തിരിഞ്ഞ 109.2 സിസി, എയർ കൂൾഡ്, ഫോർ സ്‌ട്രോക്ക് സിംഗിൾ സിലിണ്ടർ എഞ്ചിനാണ് മോഡലിന് തുടിപ്പേകുന്നത്.

പുതുപുത്തൻ പരിഷക്കാരങ്ങളുമായി മെയ്‌ഡ് ഇൻ ഇന്ത്യ നാവി സ്‌കൂട്ടർ അമേരിക്കൻ നിരത്തുകളിലെത്തിച്ച് ഹോണ്ട

ആക്‌ടിവ 6G പതിപ്പിന്റെ നിലവിലെ പതിപ്പിൽ ഈ എഞ്ചിൻ 8000rpm-ൽ പരമാവധി 7.68 bhp കരുത്തും 5250 rpm-ൽ 8.79 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ഈ എഞ്ചിൻ 45 കിലോമീറ്റർ ഇന്ധനക്ഷമതയാണ് നൽകുന്നത്. എന്നിരുന്നാലും, ഇന്ത്യയിലെ ആക്ടിവയിൽ നിന്ന് വ്യത്യസ്തമായി ഈ മോട്ടോറിൽ ഫ്യുവൽ ഇൻജക്ടറിന് പകരം കാർബ്യൂറേറ്ററാണ് ജാപ്പനീസ് ബ്രാൻഡ് സജ്ജീകരിച്ചിരിക്കുന്നത്.

പുതുപുത്തൻ പരിഷക്കാരങ്ങളുമായി മെയ്‌ഡ് ഇൻ ഇന്ത്യ നാവി സ്‌കൂട്ടർ അമേരിക്കൻ നിരത്തുകളിലെത്തിച്ച് ഹോണ്ട

യു‌എസ് വിപണിയിൽ എത്തിയ നാവിയുടെ ചാസി മുന്നിൽ ഇൻവേർട്ടഡ് ഫോർക്കുകളിലും പിന്നിൽ ഒരു മോണോഷോക്കുമാണ് സസ്പെൻഷനായി ഉപയോഗിച്ചിരിക്കുന്നത്. മുന്നിൽ ഡിസ്‌ക് ബ്രേക്കും പിന്നിൽ ഡ്രം ബ്രേക്കുമാണ് ബ്രേക്കിംഗ് ചുമതലകൾ കൈകാര്യം ചെയ്യുന്നത്. ഇത് 12 ഇഞ്ച് ഫ്രണ്ട്, 10 ഇഞ്ച് പിൻ അലോയ് വീലുകളിലാണ് നിരത്തിലെത്തുന്നതും.

പുതുപുത്തൻ പരിഷക്കാരങ്ങളുമായി മെയ്‌ഡ് ഇൻ ഇന്ത്യ നാവി സ്‌കൂട്ടർ അമേരിക്കൻ നിരത്തുകളിലെത്തിച്ച് ഹോണ്ട

സൂക്ഷ്മമായി നോക്കുമ്പോൾ, എഞ്ചിൻ താഴ്ന്നതും പിൻ വീലിനോട് അടുത്തുമുള്ള അസാധാരണമായ ഒരു സ്ഥലത്താണ് സ്ഥാപിച്ചിരിക്കുന്നത്. ഇത് ഒരു മോട്ടോർസൈക്കിളായി യോഗ്യത നേടുന്നില്ല എന്നതാണ് ശഅരദ്ധേയം. എന്നിട്ടും ഒരു പരമ്പരാഗത സ്കൂട്ടറിൽ നിന്ന് രൂപകൽപ്പനയിൽ വളരെ വ്യത്യസ്തമായി തുടരുന്നുമുണ്ട്. ഒരു വലിയ സെൻട്രൽ ഫ്ലോർബോർഡുള്ള ഒരു സ്റ്റെപ്പ്-ത്രൂ ഡിസൈൻ ഫീച്ചർ ചെയ്യുന്നില്ലന്നതും രസകരമാണ്.

പുതുപുത്തൻ പരിഷക്കാരങ്ങളുമായി മെയ്‌ഡ് ഇൻ ഇന്ത്യ നാവി സ്‌കൂട്ടർ അമേരിക്കൻ നിരത്തുകളിലെത്തിച്ച് ഹോണ്ട

റൈഡറുടെ കാലുകൾ മോട്ടോർസൈക്കിൾ ശൈലിയിൽ പുറത്തേക്കാണ് വെക്കുന്നത്. അത് മുന്നിൽ ഒരു ലോക്ക് ചെയ്യാവുന്ന ക്യൂബി നൽകുന്നു. 785 mm മാത്രമുള്ള സാഡിൽ, 107 കിലോഗ്രാം ഭാരം എന്നിവ നഗരത്തിലെ ട്രാഫിക്കിൽ മികച്ച പെർഫോമൻസ് കാഴ്ച്ചവെക്കാനും സഹായിക്കും. ചതുരാകൃതിയിലുള്ള ഹെഡ്‌ലാമ്പ്, ഒറ്റ-വശങ്ങളുള്ള എക്‌സ്‌ഹോസ്റ്റ് കാനിസ്റ്റർ, ബ്ലാക്ക്ഡ്-ഔട്ട് സൈഡ് പാനലുകൾ, റണ്ണിംഗ് ഗിയർ എന്നിവയാണ് സ്‌കൂട്ടറിന്റെ പ്രധാന ഡിസൈൻ ഹൈലൈറ്റുകൾ.

പുതുപുത്തൻ പരിഷക്കാരങ്ങളുമായി മെയ്‌ഡ് ഇൻ ഇന്ത്യ നാവി സ്‌കൂട്ടർ അമേരിക്കൻ നിരത്തുകളിലെത്തിച്ച് ഹോണ്ട

അത് വാഹനത്തിന്റെ മൊത്തത്തിലുള്ള സ്‌പോർട്ടി ആകർഷണം വർധിപ്പിക്കുന്നുമുണ്ട്. റെഡ്, ഗ്രാസ്‌ഷോപ്പർ ഗ്രീൻ, നട്ട് ബ്രൗൺ, റേഞ്ചർ ഗ്രീൻ എന്നിങ്ങനെ നാല് കളർ ഓപ്ഷനുകളിലാണ് ഹോണ്ട നാവി വാഗ്ദാനം ചെയ്യുന്നത്. ഐക്കൺ, ട്രൂടൈംബർ എന്നീ ഗ്രാഫിക്‌സ് പാക്കേജുകൾക്കൊപ്പം വിഷ്വൽ കസ്റ്റമൈസേഷനും ഹോണ്ട ഇടം നൽകിയിട്ടുണ്ട്.

പുതുപുത്തൻ പരിഷക്കാരങ്ങളുമായി മെയ്‌ഡ് ഇൻ ഇന്ത്യ നാവി സ്‌കൂട്ടർ അമേരിക്കൻ നിരത്തുകളിലെത്തിച്ച് ഹോണ്ട

നേരത്തെ ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്ക്കുണ്ടായിരുന്നപ്പോൾ കണ്ടു പഴകിയ ബൈക്കുകളില്‍ നിന്നൊക്കെ തികച്ചും വ്യത്യസ്തമായി മുകൾ ഭാഗം ബൈക്കിനോടും താഴ്ഭാഗം സ്‌കൂട്ടറിനോടും സാദൃശ്യമുള്ളതായിരുന്നു നാവി. മാത്രമല്ല സ്ട്രീറ്റ് , ഓഫ് റോഡ് , അഡ്വഞ്ചര്‍ എന്നീ വേരിയന്റുകളിലാണ് മോഡൽ നിരത്തിലെത്തിയിരുന്നതും. സ്‌കൂട്ടർ മോഡലുകളുടെ ഡിമാന്റ് ദിനംപ്രതി കൂടി വരുന്ന സാഹചര്യത്തിൽ നാവിയെ വീണ്ടും രാജ്യത്ത് അവതരിപ്പിക്കാൻ ഹോണ്ട തയാറായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പുതുപുത്തൻ പരിഷക്കാരങ്ങളുമായി മെയ്‌ഡ് ഇൻ ഇന്ത്യ നാവി സ്‌കൂട്ടർ അമേരിക്കൻ നിരത്തുകളിലെത്തിച്ച് ഹോണ്ട

എന്നാൽ ഇലക്‌ട്രിക് മോഡലുകളുടെ കുതിച്ചുകയറ്റം ഇതിനൊരു വിലങ്ങുതടയായേക്കാം. എന്നാൽ നാവിയുടെ ഇവി പതിപ്പ് പുറത്തിക്കിയാൽ ഒരു പുതിയ വിഭാഗം ആളുകളെ ആകർഷിക്കാൻ ഇത് പ്രാപ്‌തമായേക്കാം.

Most Read Articles

Malayalam
English summary
Honda introduced made in india 2022 navi mini moto in the us details
Story first published: Thursday, November 18, 2021, 11:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X