പുതിയൊരു കുഞ്ഞൻ 50 സിസി സ്‌കൂട്ടറുമായി ഹോണ്ട; പേര് മെട്രോപൊളിറ്റൻ

അമേരിക്കൻ വിപണിക്കായുള്ള എൻട്രി ലെവൽ കമ്മ്യൂട്ടർ സ്‌കൂട്ടറായ മെട്രോപൊളിറ്റന്റെ പുതുക്കിയ 2022 മോഡലിനെ അവതരിപ്പിച്ച് ഹോണ്ട. മുൻഗാമിയെ അപേക്ഷിച്ച് കാര്യമായ ഡിസൈൻ പരിഷ്ക്കാരങ്ങളോടെയാണ് വാഹനം എത്തിയിരിക്കുന്നത്.

പുതിയൊരു കുഞ്ഞൻ 50 സിസി സ്‌കൂട്ടറുമായി ഹോണ്ട; പേര് മെട്രോപൊളിറ്റൻ

പുതിയ മെട്രോപൊളിറ്റന്റെ സ്റ്റൈലിംഗ് രസകരവും ഓൾഡ് സ്‌കൂൾ ശൈലിയുമാണ്. അതായത് ആദ്യ കാഴ്ച്ചയിൽ തന്നെ ഏവരും നോക്കി നിന്നുപോവുന്ന രൂപമാണ് മോഡലിനുള്ളതെന്ന് സാരം. ശരിക്കും വെസ്‌പയുടെ ഒരു പുനർനിർമിത പതിപ്പെന്നു വേണമെങ്കിലും പറയാം.

പുതിയൊരു കുഞ്ഞൻ 50 സിസി സ്‌കൂട്ടറുമായി ഹോണ്ട; പേര് മെട്രോപൊളിറ്റൻ

പക്ഷേ അൽപം കൂടി ക്യൂട്ട് ആണിതെന്ന് തോന്നുയേക്കാം. ഡിസൈനിലേക്ക് പ്രീമിയം ടച്ച് ചേർക്കുന്നത് സ്‌കൂട്ടർ എംബ്ലം, ഇൻഡിക്കേറ്റർ കവറുകൾ, ഹെഡ്‌ലാമ്പ്, ടെയിൽലാമ്പ് നസലുകൾ എന്നിവ പോലുള്ള നിരവധി ക്രോം ഘടകങ്ങളാണെന്ന് ഹോണ്ട അവകാശപ്പെടുന്നു.

പുതിയൊരു കുഞ്ഞൻ 50 സിസി സ്‌കൂട്ടറുമായി ഹോണ്ട; പേര് മെട്രോപൊളിറ്റൻ

ബെയർ-ബോൺ വിഭാഗത്തിൽ പെട്ട ഒരു സ്കൂട്ടറായതിനാൽ തന്നെ കൂടുതൽ ഫീച്ചറുകളൊന്നും ഹോണ്ട മെട്രോപൊളിറ്റനിലേക്ക് കൂട്ടിച്ചേർത്തിട്ടില്ല. ഹാലൊജെൻ ലൈറ്റുകളാണ് സ്‌കൂട്ടറിൽ പൂർണമായും ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരു മൾട്ടിഫങ്ഷൻ കീ, എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ് സ്വിച്ച്, ഒരു ചെറിയ ഡിജിറ്റൽ ഇൻസേർട്ട് ഉള്ള ഒരു അനലോഗ് ഇൻസ്ട്രമെന്റ് ക്ലസ്റ്റർ എന്നിവയും മോഡലിൽ ലഭിക്കും.

പുതിയൊരു കുഞ്ഞൻ 50 സിസി സ്‌കൂട്ടറുമായി ഹോണ്ട; പേര് മെട്രോപൊളിറ്റൻ

മെട്രോപൊളിറ്റന്റെ ഒരു ശക്തമായ വശമാണ് പ്രായോഗികത. കാരണം വിശാലമായ 22 ലിറ്റർ അണ്ടർസീറ്റ് സംഭരണവും രണ്ട് ചെറിയ ഫ്രണ്ട് ക്യൂബി സ്പെയ്സുകളുമാണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ ഹോണ്ട ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

പുതിയൊരു കുഞ്ഞൻ 50 സിസി സ്‌കൂട്ടറുമായി ഹോണ്ട; പേര് മെട്രോപൊളിറ്റൻ

വെറും 720 മില്ലീമീറ്റർ സീറ്റ് ഉയരം ഉള്ള ഈ സ്കൂട്ടർ വളരെ ഉയരം കുറവുള്ള ഉപഭോക്താക്കൾക്ക് വരെ എളുപ്പത്തിൽ കൈകാര്യം ചെയ്യാനാകും. ആക്‌ടിവ 6G പതിപ്പിന്റെ സീറ്റ് ഉയരം 765 മില്ലീമീറ്ററാണെന്ന കാര്യവും ഇവിടെ ഓർമിക്കാം. മെട്രോപൊളിറ്റൻ 49 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ഉപയോഗിക്കുന്നത്.

പുതിയൊരു കുഞ്ഞൻ 50 സിസി സ്‌കൂട്ടറുമായി ഹോണ്ട; പേര് മെട്രോപൊളിറ്റൻ

എന്നാൽ മോഡലിന്റെ പവർ കണക്കുകൾ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പക്ഷേ അത്തരമൊരു ചെറിയ എഞ്ചിനിൽ നിന്ന് വളരെയധികം സ്പോർട്ടി പെർഫോമൻസ് ഒന്നും തന്നെ പ്രതീക്ഷിക്കേണ്ടതില്ല. തികച്ചും സിറ്റി യാത്രകൾക്കായി ഒരുക്കിയിരിക്കുന്ന സ്‌കൂട്ടറാണ് മെട്രോപൊളിറ്റൻ.

പുതിയൊരു കുഞ്ഞൻ 50 സിസി സ്‌കൂട്ടറുമായി ഹോണ്ട; പേര് മെട്രോപൊളിറ്റൻ

സ്കൂട്ടർ 10 ഇഞ്ച് വീലുകളിലാണ് വിപണിയിൽ എത്തുന്നത്. ടെലിസ്കോപിക് ഫോർക്കിലും സിംഗിൾ ഷോക്ക് അബ്സോർബറുമാണ് ഹോണ്ട മെട്രോപൊളിറ്റന്റെ സസ്പെൻഷൻ കൈകാര്യം ചെയ്യുന്നത്. ബ്രേക്കിംഗ് സജ്ജീകരണത്തിനായി ഡ്രം ബ്രേക്കുകളാണ് സ്കൂട്ടറിന്റെ രണ്ടറ്റത്തും ഇടംപിടിച്ചിരിക്കുന്നത്.

പുതിയൊരു കുഞ്ഞൻ 50 സിസി സ്‌കൂട്ടറുമായി ഹോണ്ട; പേര് മെട്രോപൊളിറ്റൻ

ഹോണ്ട മെട്രോപൊളിറ്റന്റെ വില 2500 ഡോളറാണ്. യു‌എസ്‌എയിൽ ഇത് മാന്യമായ വിലയാണെങ്കിലും ഇവിടുത്തെ കണക്കിൽ ഇത് 1.80 ലക്ഷത്തിലധികം രൂപ വില വരും. എന്നിരുന്നാലും ഇന്ത്യൻ വിപണിയിൽ ഈ 50 സിസി മോഡലിനെ അവതരിപ്പിക്കാനുള്ള ഒരു പദ്ധതിയും ഹോണ്ടയ്ക്കില്ല. നിലവിൽ പുതിയൊരു ഇലക്‌ട്രിക് സ്‌കൂട്ടറിനെ ആഭ്യന്തര തലത്തിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് കമ്പനി.

പുതിയൊരു കുഞ്ഞൻ 50 സിസി സ്‌കൂട്ടറുമായി ഹോണ്ട; പേര് മെട്രോപൊളിറ്റൻ

ഓല ഇലക്ട്രിക്, സിമ്പിൾ എനർജി തുടങ്ങിയ പുതുമുഖങ്ങൾ രംഗത്തുവന്നതോടെ ഇന്ത്യയിലെ ഇലക്ട്രിക് സ്കൂട്ടർ സെഗ്മെന്റ് അടുത്തിടെ വളരെയധികം ശ്രദ്ധനേടിയെടുത്തിട്ടുണ്ട്. ഇതുകൂടാതെ ഏഥർ പുതിയൊരു മോഡലിനെ കൂടി നിരത്തിലെത്തിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

പുതിയൊരു കുഞ്ഞൻ 50 സിസി സ്‌കൂട്ടറുമായി ഹോണ്ട; പേര് മെട്രോപൊളിറ്റൻ

ഇലക്‌ട്രിക് ഇരുചക്ര വാഹന സെഗ്മെന്റിലെ ഇത്തരം സ്റ്റാർട്ടപ്പുകളെ മാറ്റി നിർത്തിയാൽ മുഖ്യധാരാ നിർമാതാക്കളെ സംബന്ധിച്ചിടത്തോളം അവരുടെ ശ്രേണിയിൽ ബജാജും ടിവിഎസും മാത്രമാണ് ഇവി മോഡലുകളെ വിപണിയിൽ എത്തിച്ചിരിക്കുന്നത്. അതിനാൽ ഏറെ പിന്നിലേക്ക് പോവാതെ തന്നെ മത്സരത്തിലേക്ക് ഉടൻ തന്നെ ഇറങ്ങനാണ് ഹോണ്ട തയാറെടുക്കുന്നത്. എന്നാൽ വരാനിരിക്കുന്ന ഇവിയുമായി സംബന്ധിച്ച വിശദാംശങ്ങൾ കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല.

പുതിയൊരു കുഞ്ഞൻ 50 സിസി സ്‌കൂട്ടറുമായി ഹോണ്ട; പേര് മെട്രോപൊളിറ്റൻ

2024 ഓടെ വ്യക്തിഗത ഉപയോഗത്തിനായി ആഗോളതലത്തിൽ മൂന്ന് പുതിയ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ പുറത്തിറക്കുമെന്ന് ഹോണ്ട പ്രഖ്യാപിച്ചതും അടുത്തിടെയാണ്. അതിൽ ഒന്നായിരിക്കും ഇന്ത്യയിലേക്ക് പരിചയപ്പെടുത്തകയെന്നാണ് പ്രതീക്ഷിക്കുന്നത്. ഉത്പാദന ചെലവ് നിയന്ത്രിക്കുന്നതിനായി പ്രാദേശികവൽക്കരണം പരമാവധി വർധിപ്പിക്കാനും ഹോണ്ട ശ്രമിക്കുന്നുണ്ട്.

പുതിയൊരു കുഞ്ഞൻ 50 സിസി സ്‌കൂട്ടറുമായി ഹോണ്ട; പേര് മെട്രോപൊളിറ്റൻ

വരാനിരിക്കുന്ന ഇലക്ട്രിക് ഇരുചക്ര വാഹനത്തിനുള്ള പ്രധാന ഘടകങ്ങൾ വാങ്ങുന്നതിനായി ഹോണ്ട നമ്മുടെ രാജ്യത്തെ വിതരണ ശൃംഖല പങ്കാളികളുമായി ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു. കൂടാതെ ഇന്ത്യയിൽ നിന്ന് മറ്റ് വിപണികളിലേക്ക് ഈ ഇലക്‌ട്രിക് മോഡൽ കയറ്റുമതി ചെയ്യുന്നതിനെ കുറിച്ചും ഹോണ്ട ആലോചിക്കുന്നുണ്ട്.

പുതിയൊരു കുഞ്ഞൻ 50 സിസി സ്‌കൂട്ടറുമായി ഹോണ്ട; പേര് മെട്രോപൊളിറ്റൻ

പുതിയ സ്കൂട്ടറിൽ ഹോണ്ട മൊബൈൽ പവർ പായ്ക്ക് (MPP) ഫീച്ചർ ചെയ്യുമെന്നതാണ് മറ്റൊരു വാർത്ത. ഇത് പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജ്ജ സ്രോതസുകളിൽ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതി സംഭരിക്കുന്ന ഒരു സ്വാപ്പബിൾ ബാറ്ററി പാക്കാണ് (സൗരോർജ്ജം പോലെ).

പുതിയൊരു കുഞ്ഞൻ 50 സിസി സ്‌കൂട്ടറുമായി ഹോണ്ട; പേര് മെട്രോപൊളിറ്റൻ

പ്രായോഗികവും പരിസ്ഥിതി സൗഹൃദവും കൂടാതെ MPP തികച്ചും വൈവിധ്യമാർന്നതുമാണ്. ഇലക്ട്രിക് സ്കൂട്ടറുകളിൽ മാത്രമല്ല, ഇ-റിക്ഷകളിലും ഇത് ഉപയോഗിക്കാൻ കഴിയുമെന്നതാണ് മറ്റൊരു മേൻമ. മുചക്ര വാഹനങ്ങൾക്കും നിലവിൽ രാജ്യത്ത് വളരെയധികം ഉയർന്ന ഡിമാൻഡാണുള്ളത്.

Most Read Articles

Malayalam
English summary
Honda introduced new 2022 metropolitan scooter in america
Story first published: Saturday, October 16, 2021, 10:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X